HOME
DETAILS

ബാങ്ക് വായ്പാ തട്ടിപ്പ് കേസ്; പിടികിട്ടാപ്പുള്ളിയായ ഇന്ത്യക്കാരനെ കുവൈത്തിൽ നിന്ന് നാടുകടത്തി

  
September 11 2025 | 16:09 PM

bank loan fraud case indian national arrested and deported from kuwait

കുവൈത്ത് സിറ്റി: ബാങ്ക് വായ്പാ തട്ടിപ്പ് കേസിൽ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കപ്പെട്ട ഇന്ത്യൻ പൗരൻ മുനവർ ഖാനെ ഇന്ത്യൻ അധികാരികൾക്ക് കൈമാറിയതായി സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) സ്ഥിരീകരിച്ചു. ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വച്ച് കുവൈത്ത് പൊലിസ് ഖാനെ സിബിഐയുടെ ചെന്നൈ സ്പെഷ്യൽ ടാസ്ക് ബ്രാഞ്ച് (എസ്ടിബി) ടീമിന് കൈമാറി.

 

ക്രിമിനൽ ഗൂഢാലോചന, വഞ്ചന, ബാങ്ക് ഓഫ് ബറോഡയെ തട്ടിപ്പിലൂടെ കബളിപ്പിക്കൽ എന്നിവയുമായി ബന്ധപ്പെട്ട എഫ്‌ഐആർ ആർസി 3(എസ്)/2011 പ്രകാരം ഖാനെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. തട്ടിപ്പ് നടത്തിയ ശേഷം കുവൈത്തിലേക്ക് കടന്ന ഖാൻ, അവിടെയും കുറ്റ്കൃത്യങ്ങൾ ആവർത്തിച്ചു. 2022 ഫെബ്രുവരി 7-ന് സിബിഐയുടെ ചെന്നൈ ബ്രാഞ്ചിന്റെ അഭ്യർത്ഥനപ്രകാരം ഇന്റർപോൾ ഖാനെതിരെ റെഡ് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കുവൈത്ത് അധികൃതർ ഇയാളെ അറസ്റ്റ് ചെയ്യുകയും നാടുകടത്തലിന് വഴിയൊരുക്കുകയുമായിരുന്നു.

വിദേശകാര്യ മന്ത്രാലയം (എംഇഎ), എൻസിബി-കുവൈത്ത്, സിബിഐയുടെ അന്താരാഷ്ട്ര പൊലിസ് സഹകരണ യൂണിറ്റ് (ഐപിസിയു) എന്നിവയുടെ ഏകോപനത്തോടെയാണ് നടപടി പൂർത്തിയാക്കിയത്. ഒളിച്ചോടിയവരെ കണ്ടെത്തുന്നതിൽ അന്താരാഷ്ട്ര സഹകരണത്തിന്റെ പ്രാധാന്യം ഈ ഓപ്പറേഷൻ വ്യക്തമാക്കുന്നുവെന്ന് സിബിഐ അടിവരയിട്ടു. കഴിഞ്ഞ കുറച്ച് വർഷങ്ങളിൽ ഇന്റർപോളിന്റെ സഹായത്തോടെ 130-ലധികം പേരെ ഇന്ത്യയിലേക്ക് തിരിച്ചയച്ചിട്ടുണ്ട്.

 

മറ്റൊരു തട്ടിപ്പുകാരനും പിടിയിൽ

സെപ്റ്റംബർ 5-ന്, 2,300 കോടി രൂപയുടെ വാതുവെപ്പ് കേസിലും കള്ളപ്പണം വെളുപ്പിക്കൽ കേസിലും ഉൾപ്പെട്ട ഹർഷിത് ബാബുലാൽ ജെയിനിനെ സിബിഐ, ഗുജറാത്ത് പോലീസ്, വിദേശകാര്യ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം എന്നിവർ ചേർന്ന് യുഎഇയിൽ നിന്ന് തിരിച്ചെത്തിച്ചിരുന്നു. ഈ സംഭവത്തിന് പിന്നാലെയാണ് മുനവർ ഖാനെയും നാടുകടത്തിയത്.

an indian national was arrested and deported from kuwait for involvement in a bank loan fraud case. the authorities took strict action, reinforcing efforts to tackle financial crimes and maintain economic security in the region.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'സിബിഎസ്ഇ അന്താരാഷ്ട്ര ബോര്‍ഡ് സ്ഥാപിക്കും'; പ്രഖ്യാപനവുമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ

uae
  •  3 hours ago
No Image

മൃതദേഹം പൊതുദർശനത്തിന് വെക്കില്ല: അന്തരിച്ച പിപി തങ്കച്ചന്റെ സംസ്കാരം ശനിയാഴ്ച നെടുമ്പാശ്ശേരിയിൽ

Kerala
  •  4 hours ago
No Image

രാജ്യത്തിന്റെ 15-ാമത് ഉപരാഷ്ട്രപതിയായി സി.പി. രാധാകൃഷ്ണൻ നാളെ സത്യപ്രതിജ്ഞ ചെയ്യും

National
  •  4 hours ago
No Image

ദുബൈയിലെ സ്വകാര്യ സ്കൂളുകളിലെ അധ്യാപകർക്ക് പുതിയ നിയമങ്ങൾ; നിയമനത്തിനും പിരിച്ചുവിടലിനും കർശന മാർഗനിർദേശങ്ങൾ

uae
  •  4 hours ago
No Image

ഇസ്റാഈൽ പ്രതിരോധ കമ്പനികൾക്ക് ദുബൈയിൽ നടക്കുന്ന എയർ ഷോയിൽ വിലക്ക്; യുഎഇ നടപടി ദോഹയിലെ ആക്രമണത്തിന് പിന്നാലെ

uae
  •  5 hours ago
No Image

കളത്തിലിറങ്ങാതെ, ഗോളടിക്കാതെ മെസിയുടെ റെക്കോർഡ് തകർത്തു; വമ്പൻ നേട്ടത്തിൽ റൊണാൾഡോ

Football
  •  5 hours ago
No Image

ഏഷ്യ കപ്പിൽ അവസരമില്ല; മറ്റൊരു ടീമിലേക്ക് പറന്ന് ഇന്ത്യൻ സൂപ്പർതാരം 

Cricket
  •  6 hours ago
No Image

ഹമാസ് നേതാക്കളെ തുണച്ചത് തുർക്കി ഇന്റലിജൻസിന്റെ നീക്കം; നിർണായകമായത് 1,800 കിലോമീറ്റർ ദൂരം പറന്ന ഇസ്‌റാഈൽ വിമാനങ്ങളെ സൂക്ഷ്മമായി നിരീക്ഷിച്ചത്

International
  •  6 hours ago
No Image

യഥാർത്ഥത്തിൽ എന്താണ് സംഭവിക്കുന്നത്?; പ്രതിഷേധങ്ങളുടെ മറവിൽ നേപ്പാളിലെ ശതകോടീശ്വരന്റെ കൊട്ടാരം കൊളളയടിച്ചു

International
  •  6 hours ago
No Image

ദോഹയിലെ ഇസ്‌റാഈൽ ആക്രമണത്തിന് വൈകാതെ മറുപടി; അടിയന്തര അറബ്-ഇസ്‌ലാമിക ഉച്ചകോടി വിളിച്ച് ഖത്തർ

qatar
  •  6 hours ago

No Image

'മുസ്‌ലിംകളുടെ തലവെട്ടും, തങ്ങള്‍ക്ക് നേരെ കല്ലെറിയുന്നവരെ ജീവനോടെ കുഴിച്ചു മൂടാന്‍ വരെ ഹിന്ദുക്കള്‍ക്ക് അധികാരമുണ്ട്'  റാലിക്കിടെ കൊലവിളി നടത്തിയ ബി.ജെ.പി നേതാവിനെതിരെ കേസ് 

National
  •  8 hours ago
No Image

അവൻ ലോകത്തിലെ ഒന്നാം നമ്പർ ബാറ്ററാണ്: സൂര്യകുമാർ യാദവ്

Cricket
  •  8 hours ago
No Image

'ആക്രമണം ഭരണകൂട ഭീകരത, നിയമത്തിന് മുന്നില്‍ കൊണ്ടുവരേണ്ടത് നെതന്യാഹുവിനെ' ഇസ്‌റാഈല്‍ ഭീഷണിക്ക് ശക്തമായ മറുപടിയുമായി ഖത്തര്‍ പ്രധാനമന്ത്രി

International
  •  9 hours ago
No Image

ശാസ്ത്രീയ അടിത്തറയും, ആരോഗ്യ വിദ​ഗ്ദരുടെ അംഗീകാരവും ഇല്ലാത്ത ഉൽപന്നം പ്രമോട്ട് ചെയ്തു; സോഷ്യൽ മീഡിയ അക്കൗണ്ടിനെതിരെ നിയമനടപടികൾ ആരംഭിച്ച് യുഎഇ

uae
  •  9 hours ago