HOME
DETAILS

ജിപ്മറിൽ നഴ്‌സിങ്, അലൈഡ് ഹെൽത്ത് സയൻസ് പ്രോഗ്രാമുകളുടെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

  
പി.കെ അൻവർ മുട്ടാഞ്ചേരി
September 12 2025 | 02:09 AM

Nursing and Allied Health Sciences Admissions at JIPMER

പുതുച്ചേരിയിലെ ജിപ്മർ (ജവഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച്) ബി.എസ്.സി നഴ്‌സിങ്, ബി.എസ്.സി അലൈഡ് ഹെൽത്ത് സയൻസസ് പ്രോഗ്രാമുകളുടെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 

പ്രോഗ്രാമുകൾ

ബി.എസ്.സി നഴ്‌സിങ്: 94 സീറ്റുകൾ (പെൺകുട്ടികൾ - 85, ആൺകുട്ടികൾ 9). 24 ആഴ്ച ദൈർഘ്യമുള്ള പെയ്ഡ് ഇന്റേൺഷിപ്പടക്കം നാല് വർഷ പ്രോഗ്രാം.

ബി.എസ്.സി അലൈഡ് ഹെൽത്ത് സയൻസസ് പ്രോഗ്രാമുകൾ: ആകെ 87 സീറ്റുകൾ. ആറ് മാസം / ഒരു വർഷത്തെ നിർബന്ധിത ഇന്റേൺഷിപ്പടക്കം  നാല് വർഷ പ്രോഗ്രാമുകൾ

(ബാച്ച്‌ലർ ഓഫ് മെഡിക്കൽ ലബോറട്ടറി സയൻസസ് -37 സീറ്റുകൾ. അനസ്‌തേഷ്യാ ടെക്‌നോളജി, ബാച്‌ലർ ഓഫ് ഓപ്‌റ്റോമെട്രി, കാർഡിയാക് ലബോറട്ടറി ടെക്‌നോളജി, ഡയാലിസിസ് തെറാപ്പി ടെക്‌നോളജി, മെഡിക്കൽ ലബോറട്ടറി ടെക്‌നോളജി ഇൻ ബ്ലഡ് ബാങ്കിങ്, മെഡിക്കൽ റേഡിയോളജി ആൻഡ് ഇമേജിങ് ടെക്‌നോളജി, ന്യൂറോ ടെക്‌നോളജി, ന്യൂക്ലിയാർ മെഡിസിൻ ടെക്‌നോളജി, പെർഫ്യൂഷൻ ടെക്‌നോളജി, റേഡിയോതെറാപ്പി ടെക്‌നോളജി എന്നിവ 5 സീറ്റുകൾ വീതം).

യോഗ്യത

നീറ്റ് യു.ജി. (നാഷനൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ്- അണ്ടർ ഗ്രാജ്വേറ്റ്) 2025 ൽ  യോഗ്യത നേടണം. 
ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി/ബോട്ടണി ആൻഡ് സുവോളജി, ഇംഗ്ലിഷ് വിഷയങ്ങളിൽ  മൊത്തത്തിൽ 50 ശതമാനം മാർക്ക് നേടി പ്ലസ്ടു പരീക്ഷ ജയിച്ചിരിക്കണം. (പട്ടിക, ഒ.ബി.സി. വിഭാഗക്കാർക്ക് 40 ശതമാനവും ജനറൽ യു.ആർ, ഇ.ഡബ്ല്യു.എസ് വിഭാഗത്തിലെ  ഭിന്നശേഷിക്കാർക്ക് 45 ശതമാനവും മതി). 2025 ഡിസംബർ 31ന് 17 വയസ് പൂർത്തിയാകണം. ഉയർന്ന പ്രായപരിധിയില്ല.

രജിസ്‌ട്രേഷൻ 22 വരെ 

www.jipmer.edu.in വഴി സെപ്റ്റംബർ  22-ന് വൈകീട്ട് നാലിനകം രജിസ്റ്റർ ചെയ്യാം. നീറ്റ്  റാങ്ക് അടിസ്ഥാനമാക്കി, കൗൺസലിങ്ങിന് അർഹത നേടുന്നവരുടെ ലിസ്റ്റ് ഒക്ടോബർ എട്ടിനകം പ്രസിദ്ധീകരിക്കും. 
ജിപ്മറിൽ നടത്തുന്ന കൗൺസലിങ് പ്രക്രിയയുടെ വിശദാംശങ്ങൾക്കായി ഇടക്കിടെ വെബ്‌സൈറ്റ് സന്ദർശിക്കണം.  
ഒക്ടോബർ 27ന് ക്ലാസുകൾ ആരംഭിക്കും. 1200 രൂപ ട്യൂഷൻ ഫീസടക്കം 11410 രൂപയാണ് പ്രവേശന സമയത്ത് അടക്കേണ്ടത്. ലഭിച്ച സീറ്റ് വേണ്ടെന്ന് വയ്ക്കുകയാണെങ്കിൽ പിഴ അടക്കേണ്ടി വരും. വിശദാംശങ്ങൾ പ്രോസ്പക്ടസിലുണ്ട്. വെബ്‌സൈറ്റ്: www.jipmer.edu.in. ഇമെയിൽ: [email protected]. ഫോൺ :0413 2298288.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുപ്രിംകോടതി അതീവ സുരക്ഷാ മേഖലയിൽ ഫോട്ടോഗ്രാഫി, റീൽസ്, വീഡിയോ ഷൂട്ടിന് വിലക്ക് 

National
  •  5 hours ago
No Image

ഹമാസിനെ ഭീകര സംഘടനയെന്ന് വിശേഷിപ്പിച്ചു; അവതാരകന്റെ നിലപാട് തിരുത്തി ബിബിസി

International
  •  5 hours ago
No Image

ഈദുൽ ഇത്തിഹാദ് ആഘോഷം; യുഎഇ പ്രവാസികളെ കാത്തിരിക്കുന്നത് ദൈർഘ്യമേറിയ അവധി

uae
  •  5 hours ago
No Image

'വോട്ട് കൊള്ള തുടർന്നാൽ അയൽരാജ്യങ്ങളിലെ പോലെ ഇവിടെയും തെരുവ് പ്രക്ഷോഭം ഉണ്ടാകും'; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആഞ്ഞടിച്ച് അഖിലേഷ് യാദവ്

National
  •  6 hours ago
No Image

സഊദിയിലെ ഫുറസാൻ ദ്വീപിൽ വാഹനാപകടം; മലയാളി ഉൾപ്പെടെ മൂന്ന് ഇന്ത്യക്കാർ മരിച്ചു, രണ്ട് പേർക്ക് ഗുരുതര പരിക്ക്

Saudi-arabia
  •  6 hours ago
No Image

നേപ്പാളിനെ നയിക്കാന്‍ സുശീല കര്‍ക്കി;  പാര്‍ലമെന്റ് പിരിച്ചുവിട്ടു; ഇടക്കാല പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞ ഉടന്‍

International
  •  6 hours ago
No Image

​ഗൾഫിൽ നിന്ന് നാട്ടിലേക്ക് വരുന്ന യാത്രക്കാർക്ക് നികുതി ഇല്ലാതെ കൊണ്ടുവരാവുന്ന സ്വർണം ഇത്ര ​ഗ്രാം!

uae
  •  6 hours ago
No Image

വന്ദേ ഭാരത് ട്രെയിനിൽ ജീവൻ രക്ഷാ ദൗത്യം; ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്കായി 13കാരിയെ കൊച്ചിയിലെത്തിച്ചു

Kerala
  •  7 hours ago
No Image

ദുബൈയിലെ വൈറൽ താരം; യൂണിട്രീ ജി1 ഹ്യൂമനോയിഡിനെ ഇനിമുതൽ ഇവിടെ കാണാം

uae
  •  7 hours ago
No Image

ട്രംപിന്റെ വിശ്വസ്തൻ ചാർളി കിർക്കിനെ വെടിവെച്ച് കൊന്ന 22 കാരൻ പിടിയിൽ; വധശിക്ഷ നൽകണമെന്ന് ട്രംപ്

International
  •  7 hours ago

No Image

'ഒരു നിയന്ത്രണവുമില്ലാതെ എല്ലാ അതിരുകളും ഭേദിച്ച ആക്രമണത്തെ ദുര്‍വ്യാഖ്യാനം നല്‍കി ന്യായീകരിക്കുന്നു' യു.എന്‍ രക്ഷാസമിതിയില്‍ ഇസ്‌റാഈലിനെതിരെ ആഞ്ഞടിച്ച് ഖത്തര്‍ പ്രധാനമന്ത്രി 

International
  •  11 hours ago
No Image

ഒട്ടകങ്ങൾ വഴി മദ്യക്കടത്ത്: 42 പെട്ടി മദ്യവും മൂന്ന് ഒട്ടകങ്ങളും കസ്റ്റഡിയിൽ ; അഞ്ചം​ഗ സംഘം പിടിയിൽ

National
  •  11 hours ago
No Image

'ഒരു നൂറ് രൂപയില്‍ കൂടുതല്‍ അക്കൗണ്ടിലില്ല, ഇ.ഡി അന്വേഷിച്ചിട്ട് ഒന്നും കണ്ടെത്തിയില്ല' ശബ്ദ സന്ദേശത്തില്‍ പ്രതികരിച്ച് എം.കെ കണ്ണന്‍

Kerala
  •  12 hours ago
No Image

ഈ വാരാന്ത്യത്തിൽ സഊദിയിൽ കനത്ത മഴയും, ഇടിമിന്നലും; വെള്ളപ്പൊക്കം, ആലിപ്പഴ വർഷം, ശക്തമായ കാറ്റ് എന്നിവക്കും സാ​ധ്യത

latest
  •  12 hours ago