HOME
DETAILS

ലുലുവിന്റ ഏറ്റവും പുതിയ ഹൈപ്പർമാർക്കറ്റ് ദമ്മാമിൽ പ്രവർത്തനമാരംഭിച്ചു

  
Web Desk
July 30 2025 | 02:07 AM

Lulus new hypermarket opens in Dammam

ദമ്മാം: ലുലുവിന്റ ഏറ്റവും പുതിയ ഹൈപ്പർമാർക്കറ്റ് ദമ്മാമിൽ പ്രവർത്തനമാരംഭിച്ചു. സൗദി അറേബ്യയിൽ റീട്ടെയ്ൽ സാന്നിദ്ധ്യം വിപുലമാക്കുന്നതിന്റെ ഭാഗമായാണ് ദമ്മാം അൽ ഒറൂബയിൽ പുതിയ ലുലു ഹൈപ്പർമാർക്കറ്റ് തുറന്നത്. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയുടെ സാന്നിദ്ധ്യത്തിൽ വെസ്റ്റ് ദമ്മാം മുൻസിപ്പാലിറ്റി മേധാവി എഞ്ചിനീയർ ഫായിസ് അൽ അസ്മാരി, അൽബീർ അസോസിയേഷൻ ജനറൽ സെക്രട്ടറി എഞ്ചിനീയർ ഇബ്രാഹിം അബു അബ്ഹ എന്നിവർ ചേർന്ന് ആണ് പുതിയ ലുലു ഹൈപ്പർമാർക്കറ്റിന്റെ ഉദ്ഘാടനം നിർവഹിച്ചത്.

 സൗദി അറേബ്യയുടെ വിഷൻ 2030ന് കരുത്തേകുന്നതാണ് ലുലുവിന്റെ സാന്നിധ്യമെന്നും മികച്ച തൊഴിലവസരവും പ്രാദേശിക വികസനവുമാണ് യാഥാർഥ്യമാകുന്നതെന്നും ഉദ്ഘാടന ശേഷം എം.എ യൂസഫലി പറഞ്ഞു. സൗദി അറേബ്യയിൽ ഭാവിയിൽ കൂടുതൽ സ്റ്റോറുകൾ തുറക്കുമെന്നും അദേഹം വ്യക്തമാക്കി.

81268 സ്‌ക്വയർഫീറ്റിലുള്ള ലുലു ഹൈപ്പർമാർക്കറ്റിൽ ഗ്രോസറി, ഹോട്ട് ഫുഡ്, ബേക്കറി, ഇലക്ട്രോണിക്‌സ്, വീട്ടുകരണങ്ങൾ, ബ്യൂട്ടി പ്രൊഡക്ടുകൾ, സ്റ്റേഷനറി, ടോയ്‌സ് തുടങ്ങിയവുടെ വിപുല ശേഖരമാണുള്ളത്. ഉപഭോക്താക്കൾക്കായി മികച്ച പാർക്കിങ്ങ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഉദ്ഘാടനത്തോട് അനുബന്ധിച്ച് നല്ല ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്.

ഇതോടൊപ്പം സുസ്ഥിരതയുടേയും ഊർജ്ജസംരക്ഷണത്തിന്റെയും പ്രധാന്യം ഉയർത്തിക്കാട്ടി ഈസ്റ്റേൺ പ്രൊവിൻസ് ലുലു സെൻട്രൽ വെയർഹൗസിൽ പുതിയ സോളാർ പ്രൊജ്ക്ടിന്റെ പ്രവർത്തനം ആരംഭിച്ചു. 707.7 കിലോവാൾട്ടിലുള്ള റൂഫ്‌ടോപ്പ് സോളാർ പ്ലാന്റിന്റെ സ്വിച്ച് ഓൺ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി നിർവഹിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നിയമ നടപടിക്കില്ലെന്ന് ആരോപണം ഉന്നയിച്ച യുവതികള്‍; പ്രതിസന്ധിയിലായി അന്വേഷണ സംഘം

Kerala
  •  6 days ago
No Image

അഫ്ഗാൻ കൊടുങ്കാറ്റ് തകർത്തത് പാകിസ്ഥാന്റെ ഏഷ്യൻ റെക്കോർഡ്; വരവറിയിച്ചത് ചരിത്രം തിരുത്തിയെഴുതി 

Cricket
  •  6 days ago
No Image

ഇന്ത്യയുമായി വ്യാപാര ചര്‍ച്ചകള്‍ തുടരും, 'അടുത്ത സുഹൃത്ത്' മോദി ചര്‍ച്ചക്ക് താല്‍പര്യം പ്രകടിപ്പിച്ചെന്നും ട്രംപ്; തീരുവ യുദ്ധത്തില്‍ അയവ്?

International
  •  6 days ago
No Image

20 ദിവസത്തെ പുതിയ ഹജ്ജ് പാക്കേജ് അടുത്ത വര്‍ഷം മുതല്‍, കണ്ണൂര്‍ ഹജ്ജ് ഹൗസ് ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാക്കുമെന്നും പി.പി മുഹമ്മദ് റാഫി

uae
  •  6 days ago
No Image

അർജന്റീനയും ബ്രസീലും ഒരുമിച്ച് വീണു; ലോകകപ്പ് യോഗ്യത പോരാട്ടത്തിൽ വമ്പൻമാർക്ക് തോൽവി

Football
  •  6 days ago
No Image

തിരുവനന്തപുരം സ്വദേശിയായ യുവാവ് ഒമാനില്‍ മരിച്ചു

oman
  •  6 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്: ബൂത്തിലെ വോട്ടർമാരുടെ എണ്ണം വീണ്ടും പുനഃക്രമീകരിക്കുന്നു; ഗ്രാമപഞ്ചായത്തിൽ 1,200; നഗരസഭയിൽ 1,500

Kerala
  •  6 days ago
No Image

ആലപ്പുഴ സ്വദേശിനിയായ യുവതി ഒമാനില്‍ മരിച്ചു

oman
  •  6 days ago
No Image

ഇടിമുറി മർദനം; കണ്ടില്ലെന്ന് നടിച്ച് ഇന്റലിജൻസ്

Kerala
  •  6 days ago
No Image

ലക്ഷ്യംവച്ചത് ഹമാസിന്റെ ഏറ്റവും ഉന്നതരെ; ഖലീല്‍ ഹയ്യയും ജബാരീനും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

qatar
  •  6 days ago