വൈഭവിന്റെ പോരാട്ടങ്ങൾ ഇനി ഓസ്‌ട്രേലിയക്കെതിരെ; ഇതാ കങ്കാരുക്കളെ തീർക്കാനുള്ള ഇന്ത്യൻ യുവനിര
ഓസ്‌ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യൻ അണ്ടർ 19 ടീമിനെ പ്രഖ്യാപിച്ചു. ആയുഷ് മിത്രയുടെ കീഴിലാണ് ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യ കളത്തിൽ ഇറങ്ങുക. സെപ്റ്റംബർ 21 മുതലാണ് പരമ്പരക്ക് തുടക്കമാവുന്നത്. ഓസ്‌ട്രേലിയൻ അണ്ടർ 19 ടീമിനെതിരെ മൂന്ന് ഏകദിന മത്സരങ്ങളും രണ്ട് ചതുർദിന മത്സരങ്ങളും ആണ് ഇന്ത്യ കളിക്കുക.
ഇംഗ്ലണ്ടിനെതിരായ യൂത്ത് ടെസ്റ്റിൽ നാല് ഇന്നിംഗ്‌സുകളിൽ നിന്ന് 340 റൺസ് ആണ് ആയുഷ് നേടിയിരുന്നത്. രണ്ട് സെഞ്ച്വറിയും ഒരു അർദ്ധസെഞ്ച്വറിയും ആണ് പരമ്പരയിൽ താരം സ്വന്തമാക്കിയത്. ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പരയിലെ രണ്ട് ഫോർമാറ്റിലും മികച്ച പ്രകടനം കാഴ്ചവച്ച വിഹാൻ മൽഹോത്രയാണ് ടീമിന്റെ വൈസ് ക്യാപ്റ്റൻ. ഇംഗ്ലണ്ടിനെതിരെ ഏകദിനത്തിൽ 243 റൺസും ടെസ്റ്റിൽ 277 റൺസും ആണ് താരം നേടിയത്.
14കാരനായ വൈഭവ് സൂര്യവംശിയും ടീമിൽ ഇടം പിടിച്ചു. അഞ്ചു മത്സരങ്ങളുടെ പരമ്പരയിൽ 355 റൺസാണ് വൈഭവ് നേടിയത്. ഒരു സെഞ്ച്വറിയും അർദ്ധ സെഞ്ച്വറിയും ആണ് താരം പരമ്പരയിൽ നേടിയത്. 71 എന്ന മികച്ച ആവറേജിലും 174.01 സ്ട്രൈക്ക് റേറ്റിലും ആണ് വൈഭവ് സൂര്യവംശി ബാറ്റ് വീശിയത്.
2025 ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനായി നടത്തിയ മിന്നും പ്രകടനങ്ങൾക്ക് പിന്നാലെയാണ് വൈഭവ് എന്ന പേര് ക്രിക്കറ്റ് ലോകത്തിൽ ചർച്ചയായത്. 2025 ഐപിഎല്ലിലെ സൂപ്പർ സ്ട്രൈക്കർ അവാർഡ് സ്വന്തമാക്കിയത് വൈഭവ് സൂര്യവംശിയായിരുന്നു. രാജസ്ഥനായി ഏഴ് മത്സരങ്ങളിൽ നിന്നും ഒരു സെഞ്ച്വറിയും ഒരു അർദ്ധ സെഞ്ച്വറിയും ഉൾപ്പെടെ 252 റൺസാണ് നേടിയത്.
ഓസ്‌ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യൻ അണ്ടർ 19 ടീം
ആയുഷ് മാത്രെ (ക്യാപ്റ്റൻ), വിഹാൻ മൽഹോത്ര (വൈസ് ക്യാപ്റ്റൻ), വൈഭവ് സൂര്യവൻഷി, വേദാന്ത് ത്രിവേദി, രാഹുൽ കുമാർ, അഭിഗ്യാൻ കുണ്ടു (ഡബ്ല്യുകെ), ഹർവൻഷ് സിംഗ് (ഡബ്ല്യുകെ), ആർ എസ് അംബ്രീഷ്, കനിഷ്ക് ചൗഹാൻ, നമൻ പുഷ്പക്, ഹെനിൽ പട്ടേൽ, ഡി. ദീപേഷ്, കിഷൻ കുമാർ, അൻമോലൻ സിംഗ്, അൻമോലൻ സിംഗ്, അൻമോലൻ സിംഗ്.
സ്റ്റാൻഡ്ബൈ: യുധാജിത് ഗുഹ, ലക്ഷ്മൺ, ബികെ കിഷോർ, അലങ്ക്രിത് റാപോൾ, അർണവ് ബഗ്ഗ.
The Indian Under-19 team for the Australian tour has been announced Ayush Mitra will lead India against Australia 14-year-old Vaibhav Suryavanshi has also been included in the team
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."