എവിടെ കാവ് സംരക്ഷണ പദ്ധതി?
എടപ്പാള്‍: പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി സര്‍ക്കാര്‍ ആരംഭിച്ച കാവ് സംരക്ഷണ പദ്ധതി എങ്ങുമെത്തിയില്ല. പൊതുസ്ഥലത്തും സ്വകാര്യവ്യക്തികളുടെ ഉടമസ്ഥതയിലുള്ളതുമായ കാവുകള്‍ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സര്‍ക്കാര്‍ പദ്ധതി ആരംഭിച്ചത്. എന്നാല്‍, പാതിവഴിയില്‍ ഇതു നിലക്കുകയായിരുന്നു.
തവനൂര്‍ മണ്ഡലത്തിലെ കാവുകള്‍ സംരക്ഷിക്കുന്നതിന്റെ ഭാഗമായി സ്ഥലം എം.എല്‍.എ കെ.ടി ജലീലിന്റെ നിര്‍ദേശപ്രകാരം എടപ്പാള്‍ നാട്ടുനന്മ പ്ലാനും എസ്റ്റിമേറ്റും തയാറാക്കി അധികൃതര്‍ക്കു സമര്‍പ്പിച്ചിരുന്നു. ഓരോ കാവുകളും സംരക്ഷിക്കാന്‍ കുറഞ്ഞത് 5,000 രൂപ വീതം നല്‍കാനായിരുന്നു പദ്ധതി. തെരഞ്ഞെടുക്കപ്പെട്ട കാവുടമകളുടെ യോഗവും ചേര്‍ന്നു. തുടര്‍ന്ന് അനുബന്ധ നടപടികള്‍ വേഗത്തിലാക്കുകയും ചെയ്തിരുന്നെങ്കിലും സാമ്പത്തിക സഹായം ലഭ്യമാക്കാനായില്ലെന്ന പരാതിയുയര്‍ന്നു.
സ്വകാര്യവ്യക്തികളുടെ ഉടമസ്ഥതയിലുള്ള കാവുകള്‍ സംരക്ഷണം ലഭിക്കാത്തതിനാല്‍ നശിക്കുകയാണ്. ചിലയിടങ്ങളില്‍ ഇത്തരം കാവുകള്‍ സ്ഥിതിചെയ്യുന്ന പ്രദേശം വെട്ടിത്തെളിച്ചു വില്പനയ്ക്കു തയാറാക്കുകമയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."