HOME
DETAILS

എണ്ണ വാങ്ങുന്നത് നിർത്തിയില്ലെങ്കിൽ 10 ശതമാനം അധികച്ചുങ്കമെന്ന് ഭീഷണി; ഇന്ത്യ-റഷ്യ എണ്ണ വ്യാപാര ബന്ധം പൊളിക്കാൻ ട്രംപ്

  
Web Desk
August 03 2025 | 03:08 AM

Trump threatens to cut India-Russia oil trade ties threatens 10 percent tariff if oil purchases are not stopped

മോസ്‌കോ/ വാഷിങ്ടൺ: ഇന്ത്യയും റഷ്യയും തമ്മിലുള്ള വ്യാപാര ബന്ധം പൊളിക്കാൻ നികുതി ഭീഷണിയുമായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നത് തുടരുന്ന ബ്രസീൽ, ഇന്ത്യ, ചൈന രാജ്യങ്ങൾക്ക് വൻ നികുതി ചുമത്തുമെന്ന് യു.എസ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇന്ത്യക്ക്  25 % നികുതി പ്രഖ്യാപിക്കുകയും ചെയ്തു. എന്നാലിപ്പോൾ, റഷ്യയിൽനിന്ന്  എണ്ണ വാങ്ങുന്നത് നിർത്തിയില്ലെങ്കിൽ 10 ശതമാനം അധികച്ചുങ്കം കൂടി ഏർപ്പെടുത്താനാണ് ട്രംപിന്റെ നീക്കം. യു.എസ് നികുതി പ്രഖ്യാപിച്ചതിനു പിന്നാലെ ഇന്ത്യൻ പൊതുമേഖലാ എണ്ണക്കമ്പനികൾ റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തിയെന്ന് വാർത്തവന്നെങ്കിലും പിന്നീട് കേന്ദ്ര സർക്കാർ ഈ റിപ്പോർട്ട് നിഷേധിച്ചു. വാർത്തയോട് ട്രംപ് പ്രതികരിച്ച ശേഷമാണ് വാർത്ത ഇന്ത്യ തള്ളിയത്.

ഉക്രൈൻ യുദ്ധത്തിന്  പണമുണ്ടാക്കാൻ റഷ്യ എണ്ണ വ്യാപാരത്തെ ഉപയോഗിക്കുകയാണെന്നാണ് യു.എസ് ആരോപണം. ഉക്രൈൻ യുദ്ധത്തിനു പിന്നാലെ റഷ്യക്ക് ഉപരോധം ശക്തമാക്കിയതോടെ റഷ്യൻ എണ്ണ വാങ്ങാൻ മറ്റു രാജ്യങ്ങൾ തയാറായില്ല. റഷ്യയുടെ എണ്ണ വിപണിയിൽ കരിനിഴൽ വീണപ്പോഴാണ് ഇന്ത്യ റഷ്യയിൽ നിന്ന് കൂടുതൽ എണ്ണ വാങ്ങാൻ തയാറായത്. 

ഉക്രൈൻ യുദ്ധത്തിനു മുൻപ് 0.2 ശതമാനം എണ്ണയാണ് ഇന്ത്യ റഷ്യയിൽ നിന്ന് ഇറക്കുമതി ചെയ്തിരുന്നത്. ഉക്രൈൻ യുദ്ധം തുടങ്ങിയതോടെ പ്രതിസന്ധിയിലായ റഷ്യയുടെ എണ്ണ വലിയ തോതിൽ വാങ്ങി ഇന്ത്യ റഷ്യയെ സഹായിച്ചു. കുറഞ്ഞ നിരക്കിൽ എണ്ണ റഷ്യയിൽനിന്ന് ഇന്ത്യക്ക് ലഭിക്കാനും തുടങ്ങി. ശീതയുദ്ധം മുതൽ ഇന്ത്യയും റഷ്യയും എല്ലാരംഗത്തും ബന്ധം ശക്തമാണ്. ഉക്രൈൻ യുദ്ധത്തിന് ശേഷം ഇന്ത്യ ഇറക്കുമതി ചെയ്യുന്ന റഷ്യൻ എണ്ണ 41 ശതമാനമാക്കി വർധിപ്പിച്ചിരുന്നു. ഇറാഖ് (20 %), സഊദി അറേബ്യ (11%) രാജ്യങ്ങളിൽ നിന്നും ഇന്ത്യ എണ്ണ വാങ്ങുന്നുണ്ട്. 2023 മെയ് മാസത്തിൽ 21.5 ലക്ഷം ബാരൽ ക്രൂഡ് ഓയിലാണ് ഇന്ത്യ ഒരു ദിവസം റഷ്യയിൽ നിന്ന് വാങ്ങിയിരുന്നത്. 

ജി-7, യൂറോപ്യൻ, ആസ്‌ത്രേലിയൻ ക്രൂഡ് ഓയിൽ വില ബാരലിന് 60 ഡോളറായിരിക്കുമ്പോൾ  റഷ്യൻ എണ്ണയ്ക്ക് 40 ഡോളറേ വിലയുള്ളൂ. ഒരു ബാരലിൽ തന്നെ 20 ഡോളർ ലാഭമുണ്ട്. ഈ ലാഭവും വർഷങ്ങളായുള്ള ബന്ധവും ഉപേക്ഷിച്ച് ട്രംപിനു മുന്നിൽ ഇന്ത്യ വഴങ്ങില്ലെന്നാണ് സൂചന.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

1.8 കോടി തൊഴിലവസരങ്ങൾ അപകടത്തിൽ? AI, പുതിയ സാങ്കേതികവിദ്യകൾ മൂന്ന് മേഖലകളെ ബാധിക്കുമെന്ന് റിപ്പോർട്ട്

National
  •  6 hours ago
No Image

"ഞാൻ മരിക്കാൻ പോകുന്നു" ഫോൺ കേട്ട് പൊലിസ് ഞെട്ടിയെങ്കിലും കൈവിട്ടില്ല: മരണക്കയറിന്റെ കെട്ടഴിച്ച് വാടാനപ്പള്ളി പൊലിസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ

Kerala
  •  6 hours ago
No Image

റോഡ് അറ്റകുറ്റപ്പണികൾ: അൽ കോർണിഷ് സ്ട്രീറ്റിലെ രണ്ട് ലൈനുകൾ താത്കാലികമായി അടയ്ക്കും; ബദൽ മാർ​ഗങ്ങൾ ഉപയോ​ഗിക്കാൻ നിർദ്ദേശം

qatar
  •  6 hours ago
No Image

വീട്ടമ്മയെ പീഡിപ്പിച്ച കേസ്; ബിജെപി മണ്ഡലം പ്രസിഡന്റിനെതിരെ കേസെടുത്തു പൊലിസ്; പ്രതി ഒളിവിൽ

Kerala
  •  6 hours ago
No Image

മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റ്: പൊലിസ് ബലമായി മൊഴി ഒപ്പിട്ടുവാങ്ങിയെന്ന് പെൺകുട്ടിയുടെ വെളിപ്പെടുത്തൽ

National
  •  7 hours ago
No Image

ചെന്നൈയിൽ വമ്പൻ ഷോറൂം തുറന്ന് വിൻഫാസ്റ്റ്; വർഷാവസാനം 35 ഔട്ട്‌ലെറ്റുകൾ ലക്ഷ്യം

auto-mobile
  •  7 hours ago
No Image

ഓഗസ്റ്റ് 5-6 തീയതികളിൽ കുവൈത്ത് നാവികസേനയുടെ ലൈവ്-ഫയർ ഡ്രിൽ; പൊതുജനങ്ങൾക്ക് മുന്നറിയിപ്പ്

Kuwait
  •  7 hours ago
No Image

മകളെ നിരന്തരം ശല്യം ചെയ്യുന്നു; ചോദ്യം ചെയ്ത പെൺകുട്ടിയുടെ പിതാവിന്റെ ഓട്ടോറിക്ഷ കത്തിച്ചു; യുവാവ് അറസ്റ്റിൽ

Kerala
  •  8 hours ago
No Image

പാർക്കിംഗ് ഒരു വെല്ലുവിളിയാണോ? എങ്കിൽ നിങ്ങൾക്കായിതാ ഒമ്പത് പെയ്ഡ് പാർക്കിംഗ് സബ്‌സ്‌ക്രിപ്‌ഷനുകൾ അവതരിപ്പിച്ച് പാർക്കിൻ

uae
  •  8 hours ago
No Image

‘ആ മുഖം, ആ ചുണ്ടുകൾ...’; ട്രംപിന്റെ പ്രസ് സെക്രട്ടറി പ്രശംസയിൽ അതിരുവിട്ട പരാമർശം, വിമർശനം ശക്തം

International
  •  8 hours ago