HOME
DETAILS

ഒമാനിലെ ഇബ്രിയില്‍ ട്രക്കുകള്‍ കൂട്ടിയിടിച്ചു; മൂന്നു പേര്‍ക്ക് ദാരുണാന്ത്യം

  
August 03 2025 | 10:08 AM

trucks collide in oman three killed in fatal accident

മസ്‌കത്ത്: ദാഹിറ ഗവര്‍ണറേറ്റിലെ ഇബ്രിയിലുണ്ടായ വാഹനാപകടത്തില്‍ 3 പേര്‍ക്ക് ദാരുണാന്ത്യം. അപകടത്തില്‍ ഒരാള്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഞായറാഴ്ച രാവിലെ അല്‍ വഹബ പ്രദേശത്താണ് അപകടം നടന്നത്. ദാഹിറ ഗവര്‍ണറേറ്റിലെ സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് അതോറിറ്റിയിലെ അംഗങ്ങള്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. അപകടത്തില്‍പ്പെട്ടവരുടെ വിവരങ്ങള്‍ ഇതുവരെ ലഭ്യമായിട്ടില്ല. അപകടത്തില്‍ പരുക്കേറ്റയാളെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ വാഹനങ്ങളുടെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു.

അതേസമയം ഒമാനിലെ ദോഫാര്‍ ഗവര്‍ണറേറ്റിലെ തുംറൈറ്റിന് സമീപമുള്ള ടു-വേ ഹൈവേയില്‍ ശനിയാഴ്ച ഉണ്ടായ വാഹനാപകടത്തില്‍ രണ്ട് പേര്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു. ഒരു ഇമാറാത്തി പൗരനും ഒരു ഒമാനി പൗരനുമാണ് അപകടത്തില്‍ മരിച്ചത്.

പ്രാഥമിക റിപ്പോര്‍ട്ടുകളും സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്ന വീഡിയോ ദൃശ്യങ്ങളും സൂചിപ്പിക്കുന്നത്, അപകടത്തില്‍പ്പെട്ട രണ്ട് വാഹനങ്ങളും അമിത വേഗതയിലായിരുന്നു എന്നാണ്. സലാലയിലേക്കുള്ള റോഡില്‍ ഉണ്ടായ അപകടം നിരീക്ഷണ ക്യാമറകളില്‍ പതിഞ്ഞിട്ടുണ്ട്.
 
മരിച്ച ഒമാനി പൗരന്‍, ഗണിതശാസ്ത്ര അധ്യാപകനായ നാസര്‍ അല്‍ കിന്ദി, കുടുംബത്തോടൊപ്പം യാത്ര ചെയ്യുകയായിരുന്നു. അദ്ദേഹത്തിന്റെ മൃതദേഹം സലാലയിലെ സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ നിന്ന് വടക്കന്‍ ബാറ്റിന ഗവര്‍ണറേറ്റിലെ ലിവയിലേക്ക് പൊലിസ് ഏവിയേഷന്‍ വിഭാഗം കൊണ്ടുപോയി.

അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടു. മുന്‍ യുഎഇ സൈനികനായ ഫരാജാണ് അപകടത്തില്‍ മരിച്ച ഇമാറാത്തി. സലാലയിലേക്കുള്ള വാരാന്ത്യ അവധിക്കാല യാത്രയ്ക്കിടെ, ഭാര്യയോടും മകളോടുമൊപ്പം യാത്ര ചെയ്യവേ ഇവരുടെ വാഹനം മറ്റൊരു കാറുമായി നേര്‍ക്കുനേര്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

a tragic collision between two trucks in ibri, oman, resulted in the death of three individuals. authorities are investigating the cause of the deadly crash.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പെൻസിൽവാനിയയിൽ കാർ അപകടം: നാല് ഇന്ത്യൻ വംശജരെ മരിച്ച നിലയിൽ കണ്ടെത്തി

International
  •  5 hours ago
No Image

ഡൽഹിയിൽ നിന്ന് കാണാതായ മലയാളി സൈനികൻ വീട്ടിൽ തിരിച്ചെത്തി; ഓർമ്മ പ്രശ്നങ്ങളുണ്ടെന്ന് കുടുംബം

Kerala
  •  6 hours ago
No Image

പാലക്കാട് വീട്ടുകിണറ്റിൽ മയിൽ വീണു; രക്ഷപ്പെടുത്തി വിട്ടയച്ചു

Kerala
  •  6 hours ago
No Image

അധ്യാപികയായ ഭാര്യയ്ക്ക് 14 വർഷമായി ശമ്പളം ലഭിക്കുന്നില്ല: പത്തനംതിട്ടയിൽ കൃഷി വകുപ്പ് ജീവനക്കാരനായ ഭർത്താവ് തൂങ്ങിമരിച്ച നിലയിൽ; വിദ്യാഭ്യാസ വകുപ്പിനെതിരെ ഗുരുതര ആരോപണം

Kerala
  •  6 hours ago
No Image

കേംബ്രിഡ്ജിന് സമീപത്തെ പാർക്കിൽ സഊദി വിദ്യാർഥി കുത്തേറ്റ് മരിച്ചു; രണ്ട് പേർ അറസ്റ്റിൽ

Saudi-arabia
  •  6 hours ago
No Image

നയാപൈസ കൈവശമില്ല, ശമ്പളം നൽകാതെ കമ്പനി; ഓഫീസിന് മുന്നിലെ നടപ്പാതയിൽ ഉറങ്ങി ജീവനക്കാരന്റെ പ്രതിഷേധം, ചിത്രം വൈറൽ

National
  •  7 hours ago
No Image

ഇത്തിഹാദ് റെയിലിനു നൽകുന്ന പിന്തുണ; ഷെയ്ഖ് മുഹമ്മദിനെ പ്രശംസിച്ച് ഇത്തിഹാദ് റെയിൽ ചെയർമാൻ

uae
  •  7 hours ago
No Image

അത്യാധുനിക റോഡിൽ കുഴികൾ: തൃശൂർ പുതുക്കാട്-തൃക്കൂർ റോഡിൽ ഒന്നര മാസത്തിനിടെ 20-ലധികം അപകടങ്ങൾ

Kerala
  •  7 hours ago
No Image

പിണങ്ങി കഴിയുന്ന ഭാര്യയെ ജോലി സ്ഥലത്തെത്തി പെട്രോൾ ഒഴിച്ച് കത്തിക്കാൻ ശ്രമം; ഭർത്താവ് അറസ്റ്റിൽ

Kerala
  •  7 hours ago
No Image

ഡീപ്‌ഫേക്കുകൾ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ പ്രതിസന്ധിയിലാക്കുന്നു; 70,000 കോടി രൂപയുടെ നഷ്ടം പ്രവചിക്കപ്പെടുന്നു

National
  •  7 hours ago