HOME
DETAILS

ഇസ്റാഈലിന് വേണ്ടി ചാരവൃത്തി നടത്തി; ഇറാനിൽ യുവാവിനെ വധശിക്ഷയ്ക്ക് വിധേയനാക്കി

  
September 17 2025 | 13:09 PM

iran sentences young man to death for spying for israel

തെഹ്റാൻ: ഇസ്റാഈലിന് വേണ്ടി ചാരവൃത്തി നടത്തിയ യുവാവിനെ വധശിക്ഷയ്ക്ക് വിധേയനാക്കി ഇറാൻ. ബാബക് ഷഹബാസി എന്ന വ്യക്തിയെയാണ് ഇറാൻ ബുധനാഴ്ച വധശിക്ഷയ്ക്ക് വിധേയനാക്കിയത്. 

ഇറാന്റെ ജുഡീഷ്യറിയുടെ മിസാൻ വാർത്താ ഏജൻസിയുടെ റിപ്പോർട്ട് പ്രകാരം, ഇറാനിയൻ ഡാറ്റാ സെന്ററുകളുടെയും സുരക്ഷാ കേന്ദ്രങ്ങളുടെയും രഹസ്യ വിവരങ്ങൾ ശേഖരിച്ച് ഇസ്റാഈലി ഹാൻഡ്‌ലർമാർക്ക് വിറ്റുവെന്നാണ് ഷഹബാസിക്കെതിരായ ആരോപണം. എന്നാൽ, യുക്രെയ്ൻ പ്രസിഡന്റ് വ്ളോഡിമർ സെലെൻസ്കിക്ക് സഹായം വാഗ്ദാനം ചെയ്ത് കത്തെഴുതിയതിന്റെ പേരിലാണ് യുവാവിനെ കസ്റ്റഡിയിലെടുത്തതെന്ന് ആക്ടിവിസ്റ്റുകൾ വെളിപ്പെടുത്തി. 

യുക്രെയ്നെ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾ റഷ്യയ്ക്ക് വിതരണം ചെയ്തത് ഇറാൻ ആയിരുന്നെന്ന് റിപ്പോർട്ടുണ്ടായിരുന്നു. "സെലെൻസ്കിക്ക് ഷഹബാസി അയച്ച സന്ദേശം, ഇസ്റാഈലിന് വേണ്ടിയുള്ള ചാരവൃത്തിയായി ചിത്രീകരിച്ചു. ഇസ്റാഈലാണ് അവനെ മൈക്രോസോഫ്റ്റ് വേഡ് ഉപയോഗിക്കാൻ പഠിപ്പിച്ചതെന്ന് വരെ അവർ ആരോപിച്ചു," ഇറാൻ ഹ്യൂമൻ റൈറ്റ്സ് സംഘടന പ്രസ്താവനയിൽ പറഞ്ഞു. ആരോപണം ഇറാൻ തള്ളി.

ഷഹബാസി യുക്രെയ്നിന് വേണ്ടി പോരാടാൻ തയ്യാറായിരുന്നുവെന്നാണ് ആക്ടിവിസ്റ്റുകൾ അവകാശപ്പെടുന്നത്. വധശിക്ഷ എങ്ങനെ നടപ്പാക്കിയെന്ന് ഇറാൻ വ്യക്തമാക്കിയിട്ടില്ല, പക്ഷേ, ഇറാനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരെ സാധാരണയായി തൂക്കിലേറ്റുകയാണ് പതിവ്.

ഇസ്റാഈലുമായുള്ള 12 ദിവസത്തെ യുദ്ധത്തിന് ശേഷം, ചാരവൃത്തി ആരോപിച്ച് എട്ട് പേരെ ഇറാൻ തൂക്കിലേറ്റിയിരുന്നു. ഇത് വൻതോതിൽ വധശിക്ഷകൾ നടപ്പാക്കാനുള്ള സർക്കാർ നീക്കമാണോ എന്ന ആശങ്ക മനുഷ്യാവകാശ പ്രവർത്തകർക്കിടയിൽ ഉയർന്നിരുന്നു. ഇസ്റാഈലിന്റെ വ്യോമാക്രമണത്തിൽ ഇറാനിൽ 1,100-ലധികം പേർ കൊല്ലപ്പെട്ടിരുന്നു. ഇതിൽ നിരവധി ഉന്നത സൈനിക കമാൻഡർമാർമാരും ഉൾപ്പെട്ടിരുന്നു.  ഇതിന് മറുപടിയായി ഇറാൻ ഇസ്റാഈലിനെതിരെ മിസൈൽ ആക്രമണം നടത്തിയിരുന്നു.

Iran has sentenced a young man to death for allegedly spying for Israel, escalating tensions in 2025. The case highlights Iran's strict measures against espionage. Stay informed on this developing story, international relations, and regional security updates.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അയ്യപ്പസംഗമത്തിന് മദ്യവും കോഴിക്കാലും പെണ്ണും എല്ലാമുണ്ടോ? അധിക്ഷേപ പോസ്റ്റുമായി ശശികല

Kerala
  •  2 hours ago
No Image

ദുബൈ മെട്രോ ബ്ലൂ ലൈൻ വിപുലീകരണം; ഡ്രാഗൺ മാർട്ടിന് സമീപം ഗതാഗതം വഴിതിരിച്ചുവിടുമെന്ന് ആർടിഎ

uae
  •  2 hours ago
No Image

'എന്നാൽ പിന്നെ എന്റെ നെഞ്ചത്തോട്ട് കയറിക്കോ'; കരുവന്നൂർ നിക്ഷേപ വിഷയത്തിൽ സുരേഷ് ഗോപിയുടെ മറുപടി വിവാദത്തിൽ

Kerala
  •  2 hours ago
No Image

യുഎഇയിൽ സമ്പന്നർക്കായി വിസ പ്രൈവറ്റ്; സൗജന്യ ഹോട്ടൽ താമസവും എക്സ്ക്ലൂസീവ് കിഴിവുകളുമടക്കം നിരവധി ആനുകൂല്യങ്ങൾ

uae
  •  3 hours ago
No Image

വെർച്വൽ അറസ്റ്റിലൂടെ റിട്ടയേർഡ് അധ്യാപികയുടെ 18 ലക്ഷം തട്ടിയ മുഖ്യപ്രതി പിടിയിൽ

crime
  •  3 hours ago
No Image

ഗോള്‍ഡ് കോയിന്‍ പോലും തലവേദന; അമൂല്യ വസ്തുക്കളുമായി കുവൈത്തില്‍ നിന്ന് യാത്ര പുറപ്പെടുകയാണോ?, എങ്കില്‍ കൈയില്‍ ഈ രേഖ വേണം

Kuwait
  •  3 hours ago
No Image

വിദ്യാർഥിനിക്ക് അശ്ലീല വീഡിയോകൾ അയച്ച് ഭീഷണിപ്പെടുത്തിയ കേസിൽ യുവാവ് അറസ്റ്റിൽ

crime
  •  4 hours ago
No Image

ഇടുക്കിയിൽ മണ്ണിടിഞ്ഞ് രണ്ട് മരണം; കെട്ടിട നിർമാണത്തിനിടെ അപകടം

Kerala
  •  4 hours ago
No Image

സര്‍ക്കാരിന് ആശ്വാസം; അയ്യപ്പസംഗമം നടക്കാമെന്ന് സുപ്രിംകോടതി, ഹരജി തള്ളി

Kerala
  •  4 hours ago
No Image

ശക്തമായ മഴയ്ക്ക് സാധ്യത: ഇന്നും നാളെയും വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  5 hours ago

No Image

യുഎഇയിൽ വൈഫൈ വേഗത കുറയുന്നുണ്ടോ?‌ സമീപ ദിവസങ്ങളിൽ ഉപഭോക്താക്കൾ നേരിടുന്ന പ്രതിസന്ധിയുടെ കാരണം ഇതാണ്; കൂടുതലറിയാം

uae
  •  7 hours ago
No Image

ദുബൈയിൽ നിങ്ങളുടെ ഇന്ത്യൻ പാസ്പോർട് എങ്ങനെ പുതുക്കാം; നിങ്ങൾക്കാവശ്യമായ വിവരങ്ങളുടെ സമ്പൂർണ ​ഗൈഡ്

uae
  •  8 hours ago
No Image

'കുടിയേറ്റക്കാരായി വന്നു, വിമാനത്താവളം മുതല്‍ സ്റ്റേഡിയം വരെ ഓരോന്നോരോന്നായി അവര്‍ കയ്യടക്കും മുസ്‌ലിംകളുടെ സ്വപനം യാഥാര്‍ഥ്യമാകാന്‍ അനുവദിക്കരുത്' വിദ്വേഷം കുത്തിനിറച്ച് അസം ബി.ജെ.പിയുടെ എ.ഐ വീഡിയോ

National
  •  8 hours ago
No Image

ദുബൈ ഗ്ലോബൽ വില്ലേജ്: ഉദ്ഘാടന തീയതി, ടിക്കറ്റ് പാക്കേജുകൾ, ടിക്കറ്റ് എപ്പോൾ ലഭ്യമാകും; നിങ്ങൾ അറിയേണ്ടതെല്ലാം

uae
  •  9 hours ago