HOME
DETAILS

അവൻ ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ്: മോയിൻ അലി

  
Web Desk
August 08 2025 | 11:08 AM

England all-rounder Moeen Ali praised KL Rahul for his excellent performance in the India England five match Test series

ഇന്ത്യ-ഇംഗ്ലണ്ട് അഞ്ചു ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിൽ മികച്ച പ്രകടനം നടത്തിയ കെഎൽ രാഹുലിനെ പ്രശംസിച്ച് ഇംഗ്ലണ്ട് ഓൾ റൗണ്ടർ മോയിൻ അലി. കെഎൽ രാഹുലിനെ ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളെന്നാണ് മോയിൻ അലി വിശേഷിപ്പിച്ചത്. വിക്കറ്റ് പോഡ്‌കാസ്റ്റിന് നൽകിയ അഭിമുഖത്തിലാണ് ഇംഗ്ലീഷ് ഓൾ റൗണ്ടർ രാഹുലിനെ പ്രശംസിച്ചത്. 

ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പരയിൽ 10 ഇന്നിങ്‌സുകളിൽ നിന്നും 532 റൺസാണ് രാഹുൽ നേടിയത്. പരമ്പരയിൽ ഏഴ് തവണയാണ് രാഹുൽ 35+ റൺസ് നേടിയത്. ഇതോടെ ടെസ്റ്റ് ക്രിക്കറ്റിൽ ഇംഗ്ലണ്ടിനെതിരെയുള്ള ഒരു പരമ്പരയിൽ ഏറ്റവും കൂടുതൽ തവണ 35+ റൺസ് സ്കോർ ചെയ്യുന്ന താരമായാണ് രാഹുൽ റെക്കോർഡിട്ടത്.

ഇത്ര തവണ 35+ റൺസ് നേടിയ വിരാട് കോഹ്‌ലിയുടെ റെക്കോർഡിനൊപ്പമെത്താനും രാഹുലിന് സാധിച്ചു. 2018ലാണ് കോഹ്‌ലി ഇംഗ്ലണ്ടിനെതിരായ ഒരു ടെസ്റ്റ് പരമ്പരയിൽ 35+ റൺസ് സ്കോർ ചെയ്തത്. ആറ് തവണ 35+ റൺസ് നേടിയ സുനിൽ ഗവാസ്കറിനെ മറികടന്നാണ് രാഹുൽ ഈ നേട്ടം കൈവരിച്ചത്. 1978ലായിരുന്നു ഗവാസ്കറിന്റെ ഈ പ്രകടനം. 

ഇന്ത്യ-ഇംഗ്ലണ്ട് അഞ്ചു മത്സരങ്ങളുടെ പരമ്പര(2-2) സമനിലയിലാണ് അവസാനിച്ചത്. ഓവലിൽ നടന്ന അവസാന മത്സരത്തിൽ ത്രില്ലർ വിജയമായിരുന്നു ഇന്ത്യ സ്വന്തമാക്കിയത്. അഞ്ചാം ടെസ്റ്റിന്റെ അവസാന ദിനം ഇംഗ്ലണ്ടിന്റെ അവസാന നാല് വിക്കറ്റുകൾ വീഴ്ത്തിയാണ് ത്രില്ലിങ് വിജയം നേടിയത്. മത്സരത്തിന്റെ രണ്ടാം ഇന്നിങ്സിൽ മുഹമ്മദ് സിറാജിന്റെ അഞ്ച് വിക്കറ്റും പ്രസിദ്ധ് കൃഷ്ണയുടെ നാല് വിക്കറ്റും ആണ് ഇന്ത്യയ്ക്ക് അവിസ്മരണീയമായ വിജയം സമ്മാനിച്ചത്.

ഇനി ഇന്ത്യൻ ടീമിന്റെ മുന്നിലുള്ളത് ഏഷ്യ കപ്പാണ്. സെപ്റ്റംബർ 9 മുതൽ 28 വരെയാണ് ഏഷ്യ കപ്പ് നടക്കുന്നത്. ടൂർണമെന്റിന് യുഎഇയാണ് ആതിഥേയത്വം വഹിക്കുന്നത്. നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യയടക്കം എട്ട് ടീമുകൾ ഈ ടൂർണമെന്റിൽ മാറ്റുരയ്ക്കും.

അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, പാകിസ്ഥാൻ, ശ്രീലങ്ക, ആതിഥേയരായ യുഎഇ, ഒമാൻ, ഹോങ്കോംഗ് ചൈന എന്നിവയാണ് മത്സരിക്കുന്ന മറ്റ്‌ ടീമുകൾ. രണ്ട് ഗ്രൂപ്പുകളായി തിരിച്ചാണ് ടൂർണമെന്റ് നടക്കുക. 2026ലെ ടി20 ലോകകപ്പിന് മുന്നോടിയായി ടി20 ഫോർമാറ്റിലാണ് മത്സരങ്ങൾ നടക്കുക. ടൂർണമെന്റിൽ സെപ്റ്റംബർ പത്തിന്  യുഎഇക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. 

England all-rounder Moean Ali praised KL Rahul for his excellent performance in the India England five match Test series



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൂലിപ്പട്ടാളവുമായി പോയ ഇമാറാത്തി വിമാനം തകര്‍ത്തുവെന്ന സുഡാന്‍ സായുധ സേനയുടെ അവകാശവാദം നിഷേധിച്ച് യുഎഇ | UAE Plane

uae
  •  4 hours ago
No Image

പേരാമ്പ്രയിലെ വയോധികയുടെ മരണം കൊലപാതകം; മകൻ അറസ്റ്റിൽ

Kerala
  •  4 hours ago
No Image

ഖോര്‍ ഫക്കാനു പിന്നാലെ അബൂദബിയിലും ഭൂകമ്പം; തുടര്‍ ഭൂകമ്പങ്ങള്‍ക്ക് കാരണമിതെന്ന് വിദഗ്ധര്‍ | Abu Dhabi earthquake

uae
  •  4 hours ago
No Image

ഒക്ടോബര്‍ മുതല്‍ വിമാനങ്ങളിലെ പവര്‍ ബാങ്ക് ഉപയോഗത്തിന് പുതിയ നിയമങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഒരുങ്ങി എമിറേറ്റ്‌സ് | Emirates power bank rules

uae
  •  5 hours ago
No Image

ആരോപണങ്ങള്‍ക്ക് മറുപടി; ബോക്‌സിലുണ്ടായിരുന്ന നെഫ്രോസ്‌കോപ്പ് നന്നാക്കാന്‍ പണമില്ലാതെ കമ്പനി തിരിച്ചയച്ച ഉപകരണമെന്ന് ഡോ. ഹാരിസ്

Kerala
  •  5 hours ago
No Image

വീട്ടിലെ പ്രശ്‌നങ്ങളും ദുരനുഭവങ്ങളും ഇനി ധൈര്യപൂര്‍വം അറിയിക്കാം; ഉടന്‍ സ്‌കൂളുകളില്‍ 'ഹെല്‍പ് ബോക്‌സ്' സ്ഥാപിക്കും

Kerala
  •  6 hours ago
No Image

ന്യൂനപക്ഷങ്ങൾക്കെതിരായ  അതിക്രമങ്ങൾ അവസാനിപ്പിക്കണം: ലോക്സഭയിൽ സമദാനി    

Kerala
  •  7 hours ago
No Image

കോഴിക്കോട് മെഡിക്കൽ കോളേജ് ഐസിയു പീഡനകേസിലെ പ്രതിയെ സർവീസിൽ നിന്നും പിരിച്ചുവിട്ടു

Kerala
  •  7 hours ago
No Image

യുഎഇയിലേക്ക് പോകുമ്പോൾ മരുന്നുകളും, ഭക്ഷണസാധനങ്ങളും കൊണ്ടു പോകുന്നവരാണോ? സൂക്ഷിച്ചില്ലേൽ പണി കിട്ടും; കൂടുതലറിയാം

uae
  •  7 hours ago
No Image

'ഇസ്‌റാഈല്‍ കാബിനറ്റ്  ബന്ദികള്‍ക്ക് വധശിക്ഷ വിധിച്ചിരിക്കുന്നു, ഈ മണ്ടന്‍ തീരുമാനം വന്‍ ദുരനന്തത്തിന് കാരണമാകും' ഗസ്സ പിടിച്ചെടുക്കാനുള്ള നീക്കത്തിനെതിരെ ബന്ദികളുടെ ബന്ധുക്കള്‍/ Israel to occupy Gaza City

International
  •  7 hours ago