
'അക്രമത്തെ അതിശക്തമായി അപലപിക്കുന്നു....ഇനിയെങ്കിലും ആട്ടിൻതോലിട്ട ചെന്നായ്ക്കളെ തിരിച്ചറിയണം'; ഒഡീഷയിൽ കന്യാസ്ത്രീകൾക്കും വൈദികർക്കും മർദനമേറ്റ സംഭവത്തിൽ പ്രതികരിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി

തിരുവനന്തപുരം: ഒഡീഷയിൽ കന്യാസ്ത്രീകൾക്കും മലയാളി വൈദികർക്കും മർദനമേറ്റ സംഭവത്തിൽ പ്രതികരണവുമായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി പ്രതികരണം രേഖപ്പെടുത്തിയത്. കേക്ക് രാഷ്ട്രീയത്തിന്റെ തടവുകാരോട്. ഒഡീഷയിലും കന്യാസ്ത്രീകൾക്കും മലയാളി വൈദികർക്കും മർദനമേറ്റു. അക്രമത്തെ അതിശക്തമായി അപലപിക്കുന്നു. ഇനിയെങ്കിലും ആട്ടിൻതോലിട്ട ചെന്നായ്ക്കളെ തിരിച്ചറിയണമെന്നാണ് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചത്.
ഇന്നലെയാണ് ഒഡീഷയിൽ ജലേശ്വറിൽ മതപരിവർത്തനം ആരോപിച്ച് മലയാളി വൈദികർക്കും കന്യാസ്ത്രീകൾക്കും നേരെ ബജ്‌റംഗ് ദൾ ക്രൂരമായ ആക്രമണം നടത്തിയത്. ജലേശ്വറിലെ പാരിഷ് പ്രീസ്റ്റ് ഫാ. ലിജോ നിരപ്പേൽ, ബാലസോറിലെ ജോഡാ പാരിഷിലെ ഫാ. വി. ജോജോ എന്നിവർക്കാണ് മർദനമേറ്റത്. കന്യാസ്ത്രീകൾക്ക് നേരെയും അതിക്രമം ഉണ്ടായി.
ഛത്തീസ്‌ഗഢിൽ മലയാളി കന്യാസ്ത്രീകളെ മതപരിവർത്തന ആരോപണത്തിൽ ജയിലിലടച്ച സംഭവത്തിന്റെ പിന്നാലെയാണ് ഒഡീഷയിൽ നിന്നും സമാനമായ വാർത്ത പുറത്ത് വന്നത്. ഇന്നലെ വൈകിട്ട് ഒരു മതവിശ്വാസിയുടെ ചരമവാർഷിക ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ വൈദികരുടെയും കന്യാസ്ത്രീകളുടെയും സംഘത്തിന് നേരെയാണ് ആക്രമണം നടന്നത്. ചടങ്ങിന് ശേഷം ഭക്ഷണം കഴിച്ച് രാത്രി 9 മണിയോടെ മടങ്ങാനിരുന്ന സംഘത്തെ, ആളൊഴിഞ്ഞ പ്രദേശത്ത് 70-ലധികം ബജ്‌റംഗ് ദൾ സംഘം തടഞ്ഞ് ആക്രമണം അഴിച്ചു വിടുകയായിരുന്നു.
വാഹനങ്ങൾ തടഞ്ഞ് നിർത്തുകയും ശേഷം ബജ്‌റംഗ് ദൾ സംഘം വൈദികരെയും കന്യാസ്ത്രീകളെയും അസഭ്യം വിളിക്കുകയും മർദിക്കുകയും ചെയ്തു. ഇരുചക്രവാഹനത്തിൽ എത്തിയ ഒരു വൈദികനെ പ്രവർത്തകർ ക്രൂരമായി മർദിച്ചതായും പരാതിയിൽ പറയുന്നു. മതപരിവർത്തനം ആരോപിച്ചാണ് ആക്രമണം നടത്തിയത്. “ഇവിടെ ബിജെഡി അല്ല, ബിജെപിയാണ് ഭരിക്കുന്നത്. ആരേയും അമേരിക്കക്കാരാക്കാൻ നിനക്ക് കഴിയില്ല,” എന്ന് പറഞ്ഞാണ് മർദനം നടത്തിയതെന്ന് വൈദികർ വെളിപ്പെടുത്തി.
വൈദികർ മതപരിവർത്തനത്തിനല്ല വന്നതെന്ന് ഗ്രാമവാസികൾ ആവർത്തിച്ച് വിശദീകരിച്ചെങ്കിലും ബജ്‌റംഗ് ദൾ സംഘം അത് ഗൗനിച്ചില്ല. ഏകദേശം 45 മിനിറ്റിന് ശേഷം പൊലിസ് സംഭവ സ്ഥലത്തെത്തിയപ്പോഴാണ് ബജ്‌റംഗ് ദൾ സംഘം പിരിഞ്ഞുപോയത്. സംഭവത്തിൽ പരാതി രജിസ്റ്റർ ചെയ്തതായി പൊലിസ് അറിയിച്ചു.
Kerala Minister V Sivankutty strongly condemned the recent attack on nuns and Malayali priests in Odisha. Taking to Facebook, he expressed his outrage, describing the assailants as "wolves in sheep's clothing" and urged people to recognize them. The minister's statement emphasizes the need for justice and protection for the victims [1].
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കരവാൽ നഗറിൽ ഭർത്താവ് ഭാര്യയെയും രണ്ട് പെൺമക്കളെയും കൊലപ്പെടുത്തി; പ്രതി ഒളിവിൽ
National
• 18 hours ago
'സുരക്ഷ മുഖ്യം'; വിമാനങ്ങളില്‍ പവര്‍ ബാങ്ക് നിരോധിക്കുമെന്ന എമിറേറ്റ്‌സിന്റെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് യുഎഇയിലെ യാത്രക്കാര്‍
uae
• 18 hours ago
കംബോഡിയ അതിർത്തിയിൽ കുഴിബോംബ് സ്ഫോടനം; മൂന്ന് തായ് സൈനികർക്ക് പരിക്ക്
International
• 18 hours ago
ഓൺലൈൻ ട്രേഡിങ് തട്ടിപ്പ്: 15 ലക്ഷം രൂപ കവർന്ന രണ്ട് യുവാക്കൾ പിടിയിൽ
Kerala
• 19 hours ago
കാട്ടിൽ പ്രവേശിച്ചതിന് മുൻ സൈനികന് 18 ലക്ഷം പിഴ; വീഡിയോ വൈറലായതോടെ പ്രതിഷേധം
International
• 19 hours ago
ദേശാടന പക്ഷികളുടെ പ്രിയ കേന്ദ്രം; പ്രതിവര്‍ഷം 20 ദശലക്ഷം പക്ഷികളെത്തുന്ന യുഎഇയിലെ ആ എമിറേറ്റിത്
uae
• 19 hours ago
കനത്ത മഴയിൽ ഡൽഹിയിൽ മതിൽ ഇടിഞ്ഞുവീണ് ഏഴ് മരണം; മരിച്ചവരിൽ രണ്ട് കുട്ടികളും
National
• 20 hours ago
പാലക്കാട് ചിറ്റൂർ പുഴയിൽ അകപ്പെട്ട് വിദ്യാർഥികൾ; ഒരാൾ മരിച്ചു, ഒരാൾക്കായി തിരച്ചിൽ
Kerala
• 20 hours ago
ദേശീയപാതയിൽ ലോറികൾ കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം
Kerala
• 20 hours ago
'പട്ടിണി, വൈദ്യുതാഘാതം, കഠിന മര്‍ദ്ദനം...' ഇസ്‌റാഈലി ജയിലുകളില്‍ ഫലസ്തീന്‍ തടവുകാര്‍ അനുഭവിക്കുന്ന കൊടിയ പീഡനങ്ങള്‍ വീണ്ടും ലോകത്തിനു മുന്നില്‍ തുറന്നു കാട്ടി റിപ്പോര്‍ട്ട്
International
• 21 hours ago
അഞ്ച് പാക്ക് യുദ്ധവിമാനങ്ങൾ, ഒരു വ്യോമനിരീക്ഷണ വിമാനം; ഓപ്പറേഷൻ സിന്ദൂറിനിടെ ഇന്ത്യ നൽകിയത് കനത്ത തിരിച്ചടിയെന്ന് വ്യോമസേനാ മേധാവി
National
• a day ago
ഹാഗിയ സോഫിയ പള്ളിയില്‍ തീയിടാന്‍ ശ്രമിച്ചയാള്‍ പിടിയില്‍
International
• a day ago
മിനിമം ബാലൻസ് കുത്തനെ വർധിപ്പിച്ച് ഐസിഐസിഐ ബാങ്ക്; 10,000 മുതൽ 50,000 രൂപ ബാലൻസ് നിലനിർത്തണം | ICICI Bank Minimum Balance
Business
• a day ago
കളിക്കളത്തിൽ ആ താരത്തെ സ്ലെഡ്ജ് ചെയ്യാൻ ഇന്ത്യൻ ടീം ഭയപ്പെട്ടിരുന്നു: മുൻ സൂപ്പർതാരം
Cricket
• a day ago
ജമ്മു കാശ്മീരിലെ കുൽഗാമിൽ ഏറ്റുമുട്ടൽ, രണ്ട് സൈനികർക്ക് വീരമൃത്യു; 'ഓപ്പറേഷൻ അഖൽ' ഒമ്പതാം ദിവസത്തിലേക്ക് | Indian Soldiers Killed
National
• a day ago
ഉത്തരാഖണ്ഡിലെ മിന്നല്‍ പ്രളയം: കാണാതായവർക്കു വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജിതം, മലയാളികൾ മൂന്ന് ദിവസത്തിനുള്ളില്‍ നാട്ടിലെത്തും
National
• a day ago
സഞ്ജു രാജസ്ഥാൻ വിടാനുള്ള കാരണം ആ താരമാണ്: തുറന്നു പറഞ്ഞ് മുൻ താരം
Cricket
• a day ago
ഡല്‍ഹി വംശഹത്യാ കേസില്‍ യു.എ.പി.എ ചുമത്തി ജയിലിലടച്ച മനുഷ്യാവകാശ പ്രവര്ത്തകന് ഖാലിദ് സെയ്ഫിക്ക് 10 ദിവസത്തെ ഇടക്കാല ജാമ്യം
National
• a day ago
പരാഗല്ല! സഞ്ജു പോയാൽ രാജസ്ഥാന്റെ ക്യാപ്റ്റനാവുക മറ്റൊരു താരം; റിപ്പോർട്ട്
Cricket
• a day ago
ഉക്രൈന് യുദ്ധം അവസാനിപ്പിക്കാന്‍...പുടിനുമായി കൂടിക്കാഴ്ച നടത്താന്‍ ട്രംപ്, ആഗസ്റ്റ് 15ന് അലാസ്കയില്‍
International
• a day ago
ഇതുപോലൊരു ട്രിപ്പിൾ സെഞ്ച്വറി ചരിത്രത്തിലാദ്യം; ലോക ക്രിക്കറ്റിനെ അമ്പരപ്പിച്ച് കിവികൾ
Cricket
• a day ago