HOME
DETAILS

ട്രംപിന്റെ 'താരിഫി'നിടെ പുടിനെ കണ്ട് അജിത് ഡോവല്‍/ US tariffs on India

  
Web Desk
August 08 2025 | 07:08 AM

Ajit Doval Meets Vladimir Putin in Moscow Amid US Tariff Tensions

മോസ്‌കോ: യു.,എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ താരിഫ് ഭീഷണി നിലനില്‍ക്കേ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനുമായി  കൂടിക്കാഴ്ച നടത്തി ഇന്ത്യന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍. വ്യാഴാഴ്ച ക്രെംലിനില്‍ എത്തിയായിരുന്നു കൂടിക്കാഴ്ചയെന്ന് റഷ്യയുടെ ആ.ഐ.എ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യന്‍ സ്ഥാപനങ്ങള്‍ റഷ്യന്‍ എണ്ണ വാങ്ങുന്നത് തുടരുകയാണെന്ന് ചൂണ്ടിക്കാട്ടി ട്രംപ് ഇന്ത്യയ്ക്ക് അധിക തീരുവ ചുമത്തിയതിന് ഒരു ദിവസത്തിന് ശേഷമാണ് കൂടിക്കാഴ്ച നടന്നത്.

റഷ്യന്‍ സുരക്ഷാ കൗണ്‍സില്‍ സെക്രട്ടറി സെര്‍ജി ഷോയിഗുവുമായും ഡോവല്‍ ചര്‍ച്ച നടത്തി. പുടിന്റെ ഇന്ത്യാ സന്ദര്‍ശനത്തിനുള്ള പദ്ധതികള്‍ ഏകദേശം അന്തിമമായതായും അദ്ദേഹം അറിയിച്ചു. പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം ഇന്ത്യയെ പിന്തുണച്ചതിന് നന്ദി പറഞ്ഞ ഡോവല്‍ ലോകം ഒരു പ്രക്ഷുബ്ധമായ സാഹചര്യത്തിലൂടെ കടന്നുപോകുന്ന ഈ സ,ാഹചര്യത്തില്‍  റഷ്യയുമായുള്ള ഇന്ത്യയുടെ തന്ത്രപരവും പ്രത്യേകവുമായ പങ്കാളിത്തത്തിന് വര്‍ദ്ധിച്ച പ്രാധാന്യമാണ് ഉള്ളതെന്നും ചൂണ്ടിക്കാട്ടി. മോസ്‌കോയില്‍ നടന്ന ഉഭയകക്ഷി സുരക്ഷാ ചര്‍ച്ചകളിലും 'തന്ത്രപരമായ പങ്കാളിത്തത്തിനുള്ള' പ്രതിബദ്ധത ഇരു രാജ്യങ്ങളും ഊന്നിപ്പറഞ്ഞു.

ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന സാധനങ്ങള്‍ക്ക് 25 ശതമാനം അധിക തീരുവ ചുമത്തുന്ന എക്‌സിക്യൂട്ടീവ് ഉത്തരവില്‍ കഴിഞ്ഞ ദിവസമാണ്  ട്രംപ് ഒപ്പുവെച്ചത്. ഇതോടെ മൊത്തം ഇറക്കുമതി തീരുവ 50 ശതമാനമാക്കി. റഷ്യയില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതിനെതിരെയാണ് നേരത്തെ 25 ശതമാനമുണ്ടായിരുന്ന തീരുവ 50 ശതമാനമാക്കി ഉയര്‍ത്തിയത്. 

'നിലവില്‍ ഇന്ത്യാ ഗവണ്‍മെന്റ് നേരിട്ടോ അല്ലാതെയോ റഷ്യന്‍ ഫെഡറേഷന്റെ എണ്ണ ഇറക്കുമതി ചെയ്യുന്നുണ്ടെന്ന് ഞാന്‍ മനസ്സിലാക്കുന്നു. അതനുസരിച്ച് ബാധകമായ നിയമത്തിന് അനുസൃതമായി യുണൈറ്റഡ് സ്റ്റേറ്റ്‌സിന്റെ കസ്റ്റംസ് പ്രദേശത്തേക്ക് ഇറക്കുമതി ചെയ്യുന്ന ഇന്ത്യന്‍ വസ്തുക്കള്‍ക്ക് 25 ശതമാനം അധിക തീരുവ നിരക്ക് ബാധകമായിരിക്കും.' ഇതായിരുന്നു ഉത്തരവ്.

ഇന്ത്യ അമേരിക്കയുടെ നല്ല വ്യാപാര പങ്കാളിയല്ലെന്നും ട്രംപ് പ്രതികരിച്ചിരുന്നു. ഇന്ത്യയുമായുള്ള വ്യാപാര ചര്‍ച്ചകള്‍ക്ക് സാധ്യതയില്ലെന്നും  ഇറക്കുമതി തീരുവ സംബന്ധിച്ച പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുന്നതുവരെ ചര്‍ച്ചയുണ്ടാകില്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.


റഷ്യന്‍ കമ്പനികളുമായുള്ളത് ദീര്‍ഘകാലത്തേക്കുള്ള എണ്ണ കരാറുകളാണ്. റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നത് അന്താരാഷ്ട്ര വിപണിയിലെ വിലവര്‍ധനവില്‍ നിന്നും രക്ഷപ്പെടാന്‍ സഹായിക്കുമെന്നാണ് സൂചന. റഷ്യന്‍ എണ്ണയുമായി ഇന്ത്യയിലേക്ക് പുറപ്പെട്ട രണ്ട് കപ്പലുകള്‍ യു.എസ് ഉപരോധത്തിന്റെ പശ്ചാത്തലത്തില്‍ ചൈനയിലേക്കും ഈജിപ്തിലേക്കും വഴി തിരിച്ചുവിട്ടതായും റിപ്പോര്‍ട്ടുണ്ടായിരുന്നു.

അതിനിടെ വിഷയത്തില്‍ ഇന്ത്യക്ക് പിന്തുണക്കുന്ന പ്രതികരണവുമായി  ചൈനയും രംഗത്തെത്തിയിരുന്നു. അമേരിക്കയെ 'ഭീഷണിക്കാരന്‍' എന്ന് വിശേഷിപ്പിച്ച ചൈനീസ് അംബാസഡര്‍ ഷു ഫെയ്ഹോങ്, 'ഒരിഞ്ച് ഇടം നല്‍കിയാല്‍ ഒരു മൈല്‍ മുന്നോട്ട് പോകുന്ന' രീതിയാണ് അമേരിക്ക പിന്തുടരുന്നതെന്ന് ഡൊണാള്‍ഡ് ട്രംപിന്റെ പേര് നേരിട്ട് പരാമര്‍ശിക്കാതെ വിമര്‍ശിച്ചു. ഇന്ത്യയും ബ്രസീലും ഉള്‍പ്പെടെ വ്യാപാര യുദ്ധത്തില്‍ ദുരിതമനുഭവിക്കുന്ന രാജ്യങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ചൈന നിലപാട് വ്യക്തമാക്കി.

 

India’s NSA Ajit Doval met Russian President Vladimir Putin in Moscow, a day after the US imposed additional tariffs on India over Russian oil trade. The two sides reaffirmed their strategic partnership amid rising global tensions.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴി തനിക്കും ഭർത്താവിനും വധഭീഷണിയെന്ന് യുവതിയുടെ പരാതി: ഒടുവിൽ പരാതിക്കാരി അറസ്റ്റിൽ

National
  •  5 hours ago
No Image

45 വർഷത്തെ പാരമ്പര്യവുമായി കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര ഖുർആൻ മത്സരത്തിന് ശനിയാഴ്ച അരങ്ങുണരും

Saudi-arabia
  •  5 hours ago
No Image

സഞ്ജുവിന്റെ തലവര മാറുന്നു; ഏഷ്യ കപ്പിൽ കാത്തിരിക്കുന്നത് വമ്പൻ സർപ്രൈസ് 

Cricket
  •  5 hours ago
No Image

'കൂരിയാട് മാത്രമല്ല, പലയിടത്തും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അശാസ്ത്രീയം, കേന്ദ്രത്തിന്റെ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചു' ദേശീയ പാതാ നിര്‍മാണത്തിലെ ഗുരുതര വീഴ്ചകള്‍ ചൂണ്ടിക്കാട്ടി  വിദഗ്ധ സമിതി റിപ്പോര്‍ട്ട് /NH-66 Kerala

Kerala
  •  6 hours ago
No Image

കർശനമായി നിയമങ്ങളുണ്ടായിട്ടും ഒമാനിൽ റോഡപകടങ്ങൾ വർധിക്കുന്നു; 2024-ൽ മാത്രം 1,854 റോഡ് അപകടങ്ങൾ മരണസംഖ്യ 586 

oman
  •  6 hours ago
No Image

ഭർത്താവിനെ വിഷം ചെവിയിൽ ഒഴിച്ച് ഭാര്യ കൊലപ്പെടുത്തി; യൂട്യൂബിൽനിന്ന് പഠിച്ച കൊലപാതക രീതി, ഭാര്യയും കാമുകനും അറസ്റ്റിൽ

National
  •  6 hours ago
No Image

ഐപിഎൽ ഫൈനലുകളിലെ ചരിത്ര താരം ഏഷ്യ കപ്പിലേക്ക്; വമ്പൻ നീക്കത്തിനൊരുങ്ങി ഇന്ത്യ

Cricket
  •  6 hours ago
No Image

യാത്രക്കാരുടെ ശ്രദ്ധക്ക്; ഈ ദിവസം മുതൽ എമിറേറ്റ്സ് വിമാനങ്ങളിൽ പവർ ബാങ്ക് ഉപയോ​ഗിക്കുന്നതിന് വിലക്ക്

uae
  •  6 hours ago
No Image

ഐടി പ്രൊഫഷണലിനെതിരെ വ്യാജ ബലാത്സംഗ കേസ് നൽകി ഒരു കോടി രൂപ തട്ടാൻ ശ്രമിച്ച വനിതാ ബാങ്ക് ജീവനക്കാരി അറസ്റ്റിൽ

National
  •  6 hours ago
No Image

മെസിയുടെ അന്തകൻ അമേരിക്കയിലേക്ക്; ഇതിഹാസത്തെ റാഞ്ചി ഇന്റർ മയാമിയുടെ എതിരാളികൾ

Football
  •  6 hours ago