സ്വർണ്ണം കടത്താൻ കൂട്ടുനിന്നു; കസ്റ്റംസ് ഇൻസ്പെക്ടറെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു
തിരുവനന്തപുരം: വിദേശത്ത് നിന്ന് സ്വർണം കടത്താൻ കൂട്ടുനിന്ന കസ്റ്റംസ് ഓഫീസറെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. കസ്റ്റംസ് ഇൻസ്‌പെക്ടർ കെഎ അനീഷിനെതിരെയാണ് വകുപ്പുതല നടപടി. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം വഴിയുളള സ്വർണക്കളളക്കടത്തിന് ഒത്താശ ചെയ്തതിനാണ് നടപടി.
അനീഷിനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടുകൊണ്ട് കൊച്ചി കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണർ ഉത്തരവിറക്കി. 2023 ൽ തിരുവനന്തപുരം വിമാനത്താവളം വഴി നാലരക്കിലോ സ്വർണം കടത്താൻ ഒത്താശ ചെയ്തെന്ന കേസിൽ അനീഷിനെ അറസ്റ്റ് ചെയ്തിരുന്നു. പിന്നാലെ അനീഷിനെ അന്വേഷണ വിധേയമായി സര്‍വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്‌തെങ്കിലും, പിന്നീട് തിരിച്ചെടുത്തു. വിശദമായ അന്വേഷണത്തിൽ അനീഷ് 80 കിലോ സ്വർണം കടത്തിനൽകിയതായി ഡിആർഐക്ക് മൊഴി ലഭിച്ചിരുന്നു. കേസിൽ ഡിആർഐ അന്വേഷണം നടക്കുകയും അനീഷ് കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും ചെയ്തതോടെയാണ് പിരിച്ചുവിടാൻ ഉത്തരവിറങ്ങിയത്.
A Customs officer has been removed from his job for helping to smuggle gold from abroad Action was taken against Customs Inspector KA Aneesh for assisting in the gold smuggling through Thiruvananthapuram International Airport
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."