
ഗോരക്ഷാഗുണ്ടകളുടെ അഴിഞ്ഞാട്ടത്തില്‍ പ്രതിഷേധിച്ച് ദിവസങ്ങളായി ബീഫ് വ്യാപാരികള്‍ പണിമുടക്കില്‍; വാങ്ങാനാളില്ലാതായതോടെ കാലികളെ തെരുവില്‍ ഉപേക്ഷിച്ച് കര്‍ഷകര്‍

മുംബൈ: ഗോരക്ഷാഗുണ്ടകളുടെ അഴിഞ്ഞാട്ടത്തില്‍ പ്രതിഷേധിച്ച് മഹാരാഷ്ട്രയില്‍ ബീഫ് വ്യാപാരികള്‍ പണിമുടക്കിയതോടെ കന്നുകാലി വിപണി സ്തംഭിച്ചു. ഗോരക്ഷാ ഗുണ്ടകളുടെ ആക്രമണത്തിലും ആള്ക്കൂട്ടമര്ദനത്തിലും കൊള്ളയിലും പ്രതിഷേധിച്ച് ജൂലൈ 22 മുതല്‍ മഹാരാഷ്ട്രയിലെ ബീഫ് വ്യാപാരികളായ ഖുറേഷി സമൂഹം പണിമുടക്കിലാണ്. ഏകദേശം പത്തുലക്ഷത്തോളം പേരാണ് ബീഫ് വ്യാപാരവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചുവരുന്നത്. മാംസത്തിനായി കാലികളെ വാങ്ങുന്നത് നിര്‍ത്തിയതോടെ, സോളാപൂര്‍ ജില്ലയിലെ അകുലുജ്, സംഗോള താലൂക്കുകളിലെ കന്നുകാലി ചന്തകള്‍ ഫലത്തില്‍ പ്രവര്‍ത്തനം നിലച്ചു. ഇതേത്തുടര്‍ന്ന് ഗ്രാമപ്രദേശങ്ങളിലുടനീളം തങ്ങളുടെ ഉല്‍പ്പാദനക്ഷമമല്ലാത്ത മൃഗങ്ങളെ കര്‍ഷകര്‍ ഉപേക്ഷിച്ചുതുടങ്ങുകയും ചെയ്തു.
കന്നുകാലി വ്യാപാരികളെയും മാംസവ്യാപാരികളെയും സ്വയംപ്രഖ്യാപിത ഗോരക്ഷാ ഗുണ്ടകള്‍ ആക്രമിക്കുന്ന പശ്ചാത്തലത്തിലാണ് വ്യാപാരം നിര്‍ത്താനുള്ള തീരുമാനം എടുത്തതെന്ന് അഖിലേന്ത്യാ ജംഇയ്യത്തുല്‍ ഖുറേഷി അംഗവും കന്നുകാലി വ്യാപാരി യൂണിയന് നേതാവുമായ അഫ്സര്‍ ഖുറേഷി പറഞ്ഞു. ശരിയായ രേഖകള്‍ ഉണ്ടെങ്കിലും സ്വയം പ്രഖ്യാപിത ഗോരക്ഷാ പ്രവര്‍ത്തകരില്‍ നിന്ന് ഞങ്ങള്‍ അക്രമം നേരിടുന്നു. നിയമപരമായി വ്യാപാരം നടത്തുന്ന ഞങ്ങള്‍ക്ക് സംരക്ഷണവുമില്ല-അദ്ദേഹം പറഞ്ഞു.
കന്നുകാലി വ്യാപാരികളെ മര്‍ദിക്കലും കവര്ച്ചചെയ്യലും ഉത്തരേന്ത്യയിലെ ഗോരക്ഷാ ഗുണ്ടകളുടെ ഏറ്റവും ഇഷ്ടപ്പെട്ട വിനോദമായി മാറിയിരിക്കുകയാണ്. ആക്രമണങ്ങള്‍ക്കെതിരേ പരാതിപ്പെടുമ്പോള്‍ ലോക്കല്‍ പൊലിസ് ചിലപ്പോള്‍ മഹാരാഷ്ട്ര സംഘടിത കുറ്റകൃത്യം തടയല്‍ നിയമത്തിലെ (മൊക്കോക്ക) കര്‍ശന വകുപ്പുകള്‍പ്രകാരം കേസെടുക്കാറുണ്ട്. കോടതിയില്‍നിന്ന് ഞങ്ങള്‍ക്ക് അനുകൂലമായി വിധിയുണ്ടായിട്ടും മൃഗങ്ങളെ മോചിപ്പിച്ചതിന് ഞങ്ങളോട് കൈക്കൂലി ആവശ്യപ്പെടുന്ന സംഭവങ്ങള്‍ സാധാരണയാണ്. മാംസവ്യാപാരാവശ്യത്തിനായി എല്ലാവിധ അനുമതിയോടെയും രേഖകളോടെയും കന്നുകാലികളെ കൊണ്ടുപോകുമ്പോള്‍ റോഡില്‍വച്ച് വാഹനങ്ങള്‍ തടഞ്ഞ് ആക്രമിക്കുകയും കവര്‍ച്ചനടത്തുകയും ചെയ്യുകയാണ്. മൃഗങ്ങളെ പിടിച്ചെടുത്ത് അവയെ തുറന്നിടുകയും വാഹനങ്ങള്‍ നശിപ്പിക്കുകയും ചെയ്യും. വ്യാപാരികളെ കൊലപ്പെടുത്തുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ഞങ്ങളെ വ്യാജ കേസുകളില്‍ കുടുക്കുകയും ചെയ്യുന്നു. ഭരണഘടന ഉപജീവനത്തിനുള്ള അവകാശം ഉറപ്പുനല്‍കിയിട്ടുണ്ടെങ്കിലും നിലവിലെ സാഹചര്യത്തില്‍ അത് നടപ്പാക്കാന്‍ അവരെ അനുവദിക്കുന്നില്ലെന്ന് അഫ്സര്‍ പറഞ്ഞു. കന്നുകാലി വ്യാപാരികള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് മുതിര്‍ന്ന മന്ത്രിമാര്‍ ആവശ്യപ്പെട്ടെങ്കിലും ഇതിന് അയവില്ല. ആക്രമണത്തിന് ഞങ്ങളുടെ മതവും ഒരുകാരണമാണെന്നും അഫ്സര്‍ പറഞ്ഞു.
ഗോരക്ഷാസേനാംഗങ്ങള് മൃഗങ്ങളെ കൊണ്ടുപോകുന്ന വാഹനങ്ങളില്‍ കയറുന്നതും പരിശോധിക്കുന്നതും തടയണമെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍ കഴിഞ്ഞയാഴ്ച പൊലിസിന് നിര്‍ദ്ദേശം നല്‍കിയിരുന്നു.
പശുക്കളെ കശാപ്പ് ചെയ്യുന്നത് നിരോധിക്കാനായി 2015 ല്‍ ദേവേന്ദ്ര ഫഡ്നാവിസിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി - ശിവസേന സര്‍ക്കാര്‍ 1976 ലെ മഹാരാഷ്ട്ര മൃഗസംരക്ഷണ നിയമം ഭേദഗതി ചെയ്തപ്പോള്‍ കാളകളുടെയും വന്ധ്യ മൃഗങ്ങളുടെയും വ്യാപാരം പൂര്‍ണ്ണമായും തകര്‍ന്നു. ഈ ഒരൊറ്റ നടപടിമൂലം അഞ്ചുലക്ഷത്തിലധികം പരമ്പരാഗത മാംസവ്യാപാരികളെ ഈ വ്യവസായത്തില്‍നിന്ന് പിന്മാറാന് നിര്‍ബന്ധിതരാക്കിയതായാണ് കണക്ക്.
Over a million members of the Qureshi community in Maharashtra have been on strike since July 22 to protest escalating harassment by self-styled cow vigilantes. Their protest, they say, is not against the law banning cow slaughter, but against rising harassment, vigilante attacks, and what they claim is targeted disruption of even lawful business activities.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കേരള സർവകലാശാലയിൽ നാടകീയ രംഗങ്ങൾ; വിഭജനഭീതി ദിന ഉത്തരവിനെ തുടർന്ന് ഡോ. ബിജു രാജിവച്ചു
Kerala
• a day ago
വോട്ടർ പട്ടിക ക്രമക്കേട് : സുരേഷ് ഗോപി നാളെ തൃശ്ശൂരിൽ
Kerala
• a day ago
സഊദിയിൽ കനത്ത മഴയും ആലിപ്പഴ വർഷവും; ജാഗ്രതാ മുന്നറിയിപ്പ്
Saudi-arabia
• a day ago
ഡൊണാൾഡ് ട്രംപിനെ 'ഏറ്റവും കുപ്രസിദ്ധ കുറ്റവാളി' എന്ന് വിളിച്ച് എലോൺ മസ്കിന്റെ AI ചാറ്റ്ബോട്ട് ഗ്രോക്ക് വിവാദത്തിൽ
International
• a day ago
യുഎഇയില്‍ സ്കൂള്‍ തുറക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം; യൂണിഫോം കടകളില്‍ ശക്തമായ തിരക്ക്
uae
• a day ago
തെരഞ്ഞെടുപ്പ് കമ്മിഷന് മരിച്ചതായി ചൂണ്ടിക്കാട്ടി വോട്ടര്‍ പട്ടികയില്‍നിന്ന് നീക്കിയവരെ ജീവനോടെ സുപ്രിംകോടതിയില്‍ ഹാജരാക്കി യോഗേന്ദ്ര യാദവ്; കോടതിയില്‍ നാടകീയ രംഗങ്ങള്‍
National
• a day ago
ഡൽഹിയിൽ പഴയ വാഹനങ്ങൾക്കുള്ള നിരോധനം; ഉടമകൾക്കെതിരെയുള്ള നടപടികൾ തടഞ്ഞ് സുപ്രീം കോടതി
National
• a day ago
തൃശ്ശൂരിൽ പ്രതിഷേധവും സംഘർഷവും; സിപിഎം ഓഫീസിലേക്ക് ബിജെപി മാർച്ചിനെ തുടർന്ന് കല്ലേറും പോലീസ് ലാത്തിച്ചാർജും
Kerala
• a day ago
ഈ വസ്തുക്കള്‍ ഹാന്റ് ബാഗിലുണ്ടെങ്കില്‍ പെടും; യുഎഇയിലെ വിമാനത്താളങ്ങളില്‍ നിരോധനം ഏര്‍പ്പെടുത്തിയ വസ്തുക്കള്‍ ഇവയാണ് | Banned and restricted items for hand luggage in UAE airports
uae
• a day ago
സുരേഷ് ഗോപി തൃശൂർ എടുത്തതല്ല, കട്ടതാണ്; എംപി ഓഫീസിലേക്ക് സിപിഎം പ്രതിഷേധ മാർച്ച്; ബോർഡിൽ കരി ഓയിൽ ഒഴിച്ച് പ്രവർത്തകൻ
Kerala
• a day ago
പ്ലസ് വൺ വിദ്യാർഥിയെ ക്രൂരമായി മർദിച്ചു; 13 പ്ലസ് ടു സീനിയർ വിദ്യാർഥികൾക്കെതിരെ നടപടി
Kerala
• a day ago
അറബിക്കടല്‍ തീരത്ത് തിമിംഗലങ്ങൾ ചത്തടിയുന്നത് പത്ത് മടങ്ങ് വര്‍ധിച്ചതായി പഠനം
Kerala
• a day ago
ഇതര സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിൽ എത്തിച്ച് കുപ്പികളിൽ പാക്ക് ചെയ്ത് വിൽപ്പന; 6500 ലിറ്റർ മായം കലർന്ന വെളിച്ചെണ്ണ പിടിച്ചെടുത്തു
Kerala
• a day ago
ശൈത്യകാല പനിക്കെതിരായ പോരാട്ടത്തിൽ ചോക്ലേറ്റ് ഒരു പ്രധാന ഘടകമായി മാറാൻ കാരണമിത്
uae
• a day ago
ദുബൈയില്‍ മൂന്നു മാസത്തെ കാര്‍ഗോ പരിശോധനയ്ക്കിടെ പിടികൂടിയത് 35 ടണ്‍ അനധികൃത വസ്തുക്കള്‍
uae
• a day ago
എന്റെ സ്വപ്ന ടീമിലെ അഞ്ച് താരങ്ങൾ അവരാണ്: തെരഞ്ഞെടുപ്പുമായി മഗ്വയർ
Football
• a day ago
ക്ഷേത്രത്തിലേക്കു പോകും വഴിയിൽ ഹെൽമെറ്റ് ധരിച്ച് സ്കൂട്ടറിൽ എത്തി വയോധികയുടെ മാല കവർന്ന കേസിൽ ഒരാൾ പിടിയിൽ
Kerala
• a day ago
അടിച്ച് തകർത്തത് 10 വർഷത്തെ വമ്പൻ റെക്കോർഡ്; ചരിത്രത്തിന്റെ നെറുകയിൽ ബ്രെവിസ്
Cricket
• a day ago
പോർട്ടീസ് കരുത്തിനു മുന്നിൽ മൈറ്റി ഓസീസിന് അടിപതറി; വൻ തോൽവിയോടെ ഓസീസ് വിജയ കുതിപ്പിന് വിരാമം; പരമ്പര സമനിലയിൽ
Cricket
• a day ago
ഝാൻസിയിൽ ദുരഭിമാനക്കൊല; സഹോദരിയെയും കാമുകനെയും കൊലപ്പെടുത്തിയ കേസിൽ സഹോദരൻ അറസ്റ്റിൽ
National
• a day ago
നബി ദിനത്തോടനുബന്ധിച്ച് അവധി പ്രഖ്യാപിച്ച് കുവൈത്ത്; സെപ്റ്റംബര്‍ നാലിന് പൊതുമേഖലയ്ക്ക് അവധി
Kuwait
• a day ago