
അറബിക്കടല്‍ തീരത്ത് തിമിംഗലങ്ങൾ ചത്തടിയുന്നത് പത്ത് മടങ്ങ് വര്‍ധിച്ചതായി പഠനം

കൊച്ചി: അറബിക്കടല്‍ തീരങ്ങളില്‍ തിമിംഗലങ്ങള്‍ ചത്ത് കരയ്ക്കടിയുന്നത് വർദ്ധിക്കുന്നു. കഴിഞ്ഞ ദശകത്തിനിടെ പത്ത് മടങ്ങ് വര്‍ധിച്ചതായാണ് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപന (സിഎംഎഫ്ആര്‍ഐ) നടത്തിയ പഠനം വെളിപ്പെടുത്തുന്നത്. 2004-2013 കാലയളവില്‍ പ്രതിവര്‍ഷം 0.3 ശതമാനമായിരുന്ന തിമിംഗല മരണനിരക്ക് 2013-2023 കാലയളവില്‍ 3 ശതമാനമായി കുത്തനെ ഉയര്‍ന്നു.
കേരളം, കര്‍ണാടക, ഗോവ എന്നിവിടങ്ങളിലെ തീരങ്ങളിലാണ് തിമിംഗലങ്ങള്‍ ഏറ്റവും കൂടുതല്‍ ചത്തടിയുന്നതായി റിപ്പോര്‍ട്ട്. കപ്പല്‍ ഗതാഗതത്തിന്റെ വര്‍ധന, മത്സ്യബന്ധനം, ശബ്ദമലിനീകരണം, ആഴം കുറഞ്ഞ തീരക്കടല്‍, ആവാസവ്യവസ്ഥയുടെ നാശം തുടങ്ങിയവയാണ് ഇതിന് പ്രധാന കാരണങ്ങള്‍. കപ്പല്‍ അപകടങ്ങളും പ്രക്ഷുബ്ധമായ കടലും തിമിംഗലങ്ങളുടെ ജീവന് ഭീഷണി ഉയർത്തുന്നു. സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള ജനശ്രദ്ധയും ഉയര്‍ന്ന പൗരബോധവും ഇത്തരം സംഭവങ്ങള്‍ വേഗത്തില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ സഹായിക്കുന്നുണ്ട്.
ബ്രൈഡ്‌സ് തിമിംഗലങ്ങളാണ് ഏറ്റവും കൂടുതല്‍ ചത്തടിയുന്നത്. 2023ല്‍ മാത്രം ഒമ്പത് തിമിംഗലങ്ങള്‍ ചത്ത് കരയ്ക്കടിഞ്ഞു, ഇത് കഴിഞ്ഞ 20 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ്. പ്രത്യേകിച്ച് ആഗസ്ത്-നവംബര്‍ മാസങ്ങളില്‍ മണ്‍സൂണ്‍ കാലത്താണ് ഇത്തരം സംഭവങ്ങള്‍ കൂടുതല്‍.
മണ്‍സൂണിനോടനുബന്ധിച്ച് പടിഞ്ഞാറന്‍ തീരക്കടലുകളിലെ ചെറുമത്സ്യങ്ങളുടെ ഉയര്‍ന്ന ഉല്‍പാദനം നടക്കുന്നു. ഇവയെ ലക്ഷ്യമിട്ട് തീരത്തോട് ചേര്‍ന്ന് നീങ്ങുന്ന തിമിംഗലങ്ങള്‍ ആഴം കുറഞ്ഞ പ്രദേശങ്ങളില്‍ കുടുങ്ങുകയോ കരയ്ക്കടിയുകയോ ചെയ്യുന്നതായാണ് കണ്ടെത്തൽ. കടലിലെ ഉയര്‍ന്ന താപനിലയും ഒഴുക്കുകളും തിമിംഗലങ്ങളെ തീരത്തേക്ക് എത്തിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്നു. ഇന്ത്യയിലെ സമുദ്രസസ്തനികളെക്കുറിച്ചുള്ള ദേശീയ ഗവേഷണ പദ്ധതിയുടെ ഭാഗമായി സീനിയര്‍ സയന്റിസ്റ്റ് ഡോ. ആര്‍ രതീഷ്‌കുമാര്‍ നേതൃത്വം നല്‍കിയാണ് ഈ പഠനം നടത്തിയത്. പ്രാദേശികമായി അനുയോജ്യമായ സംരക്ഷണ പദ്ധതികള്‍ അനിവാര്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
തത്സമയ മുന്നറിയിപ്പ് സംവിധാനങ്ങളും തിമിംഗല സംരക്ഷണ ശൃംഖലകളും സ്ഥാപിക്കണമെന്ന് പഠനം ശുപാര്‍ശ ചെയ്യുന്നു. മത്സ്യത്തൊഴിലാളികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പരിശീലനം നല്‍കുകയും സിറ്റിസന്‍ സയന്‍സ് വഴി വിവരശേഖരണം ശക്തിപ്പെടുത്തുകയും വേണമെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു.
A recent study reveals a tenfold surge in whale strandings along the Arabian Sea coast, raising concerns about marine ecosystem health and potential environmental factors contributing to the alarming increase
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

'സമയം ഇനിയും അതിക്രമിക്കും മുമ്പ് താങ്കള്‍ ഗസ്സയിലേക്ക് പോകൂ, അവിടുത്തെ കുഞ്ഞുങ്ങള്‍ക്ക് വെളിച്ചം പകരൂ...' പോപ്പിനോട് അപേക്ഷയുമായി ഗായിക മഡോണ
International
• 5 hours ago
തട്ടിപ്പുകളൊന്നും ഇനി വിലപ്പോവില്ല; ഗതാഗതം നിരീക്ഷിക്കാൻ സ്മാർട്ട് ഡിജിറ്റൽ സംവിധാനവുമായി ദുബൈ ആർടിഎ
uae
• 6 hours ago
വേണ്ടത് വെറും ഒരു ഗോൾ മാത്രം; പുതിയ ചരിത്രം സൃഷ്ടിക്കാനൊരുങ്ങി റൊണാൾഡോ
Football
• 6 hours ago
4,676 മീറ്റർ നീളമുള്ള നാല് സിംഗിൾ ലൈൻ റോഡുകളുടെ നിർമ്മാണം; റോഡ് ഗതാഗതം മെച്ചപ്പെടുത്താൻ പുത്തൻ പദ്ധതിയുമായി ഷാർജ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി
uae
• 6 hours ago
ക്രിക്കറ്റ് കളിക്കാൻ എന്നെ പ്രേരിപ്പിച്ചത് ആ ഇതിഹാസ താരമാണ്: സഞ്ജു സാംസൺ
Cricket
• 6 hours ago
പ്രവാസി മലയാളി കുവൈത്തില്‍ നിര്യാതനായി
Kuwait
• 6 hours ago
വോട്ട് കൊള്ള: ബി.ജെ.പി തൃശൂര്‍ ജില്ലാ വൈസ് പ്രസിഡന്റിന്റെ മേല്‍വിലാസത്തില്‍ ജില്ലക്ക് പുറത്തുള്ള അഞ്ച് പേര്‍ക്ക്; ലിസ്റ്റില്‍ പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റും
Kerala
• 7 hours ago
ഖത്തർ അമീറുമായി ചർച്ച നടത്തി യുക്രൈൻ പ്രസിഡന്റ് വ്ലാദിമിർ സെലൻസ്കി
qatar
• 7 hours ago
ഡിവില്ലിയേഴ്സിനെ വീഴ്ത്തി, മുന്നിൽ ഇന്ത്യൻ ഇതിഹാസം മാത്രം; വമ്പൻ നേട്ടത്തിൽ വിൻഡീസ് ക്യാപ്റ്റൻ
Cricket
• 7 hours ago
കുവൈത്തിൽ വ്യാജ പൗരൻമാർക്കെതിരെ കർശന നടപടി തുടരുന്നു, ഏകദേശം 50,000 പേരുടെ പൗരത്വം റദ്ദാക്കി
Kuwait
• 7 hours ago
നിയമവിരുദ്ധ ഓൺലൈൻ വാതുവെപ്പ് പ്ലാറ്റ്‌ഫോമുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസ്; സുരേഷ് റെയ്നയെഇഡി ചോദ്യം ചെയ്യും
Kerala
• 8 hours ago
കുടുംബത്തെ ജോലി സ്ഥലത്തേക്ക് കൊണ്ടുപോകുന്നത് ഇനിയൊരു പ്രശനമാകില്ല; ഫാമിലി വിസിറ്റ് വിസകൾക്കുള്ള ശമ്പള പരിധി പിൻവലിച്ച് കുവൈത്ത്
Kuwait
• 8 hours ago
ഒടുവില്‍ സി.പി.എമ്മിന്റെ ഗസ്സ ഐക്യദാര്‍ഢ്യറാലിക്ക് അനുമതി; പൂനെയില്‍ ആവാമെങ്കില്‍ മുംബൈയിലും ആകാമെന്ന് ബോംബെ ഹൈക്കോടതി
National
• 8 hours ago
തെരുവ് നായ്ക്കളെ കൂട്ടത്തോടെ ഷെല്‍ട്ടറുകളിലേക്ക് മാറ്റണമെന്ന കോടതിയുടെ തീരുമാനത്തില്‍ വിമര്‍ശിച്ച് മനേക ഗാന്ധി -പാരീസില്‍ സംഭവിച്ചത് ഓര്‍ക്കണമെന്നും
National
• 8 hours ago
മലപ്പുറം പാണ്ടിക്കാട് പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടു പോയി; അന്വേഷണമാരംഭിച്ച് പൊലിസ്
Kerala
• 9 hours ago
തിരിച്ചറിയില്‍ കാര്‍ഡില്‍ 35 വയസുള്ള യുവതിയുടെ പ്രായം 124 വയസ്; തെരഞ്ഞെടുപ്പ് കമ്മീഷനെ വീണ്ടും വെട്ടിലാക്കി വോട്ടര്‍ പട്ടികയിലെ അപാകതകള്‍
Kerala
• 9 hours ago
മീന്‍ വില കുറഞ്ഞു; 1300 രൂപയുണ്ടായിരുന്ന അയക്കൂറ 600 രൂപയിലെത്തി- മറ്റു മീനുകള്‍ക്കും വില കുറഞ്ഞു
Kerala
• 10 hours ago
കുവൈത്തില്‍ വിഷമദ്യം കഴിച്ച് 10 പ്രവാസികള്‍ മരിച്ചു; മലയാളികളും ഉണ്ടെന്ന് റിപ്പോര്‍ട്ട്
Kuwait
• 10 hours ago
6 മാസം 35,532 പുതിയ അംഗ കമ്പനികളെ സ്വാഗതം ചെയ്ത് ദുബൈ ചേംബര്‍; കയറ്റുമതി- പുനര്‍ കയറ്റുമതി മൂല്യം 171.9 ബില്യണ്‍ ദിര്‍ഹമിലെത്തി
Economy
• 8 hours ago
യുഎഇയില്‍ പറക്കും ടാക്സി പരീക്ഷണം ഉടന്‍; ഒരുക്കങ്ങള്‍ അന്തിമഘട്ടത്തില്‍ | UAE Flying Taxi
uae
• 9 hours ago
സഞ്ജുവല്ല! 2026 ഐപിഎൽ ലേലത്തിലെ ഏറ്റവും വിലപ്പിടിപ്പുള്ള താരങ്ങൾ അവരായിരിക്കും: അശ്വിൻ
Cricket
• 9 hours ago