HOME
DETAILS

വോട്ടർ പട്ടിക ക്രമക്കേട് : സുരേഷ് ഗോപി നാളെ തൃശ്ശൂരിൽ

  
Web Desk
August 12 2025 | 17:08 PM

voter list irregularities suresh gopi in thrissur tomorrow

തൃശ്ശൂർ: വോട്ടർ പട്ടിക ക്രമക്കേട് വിവാദങ്ങൾക്കിടെ തൃശ്ശൂർ എംപിയും കേന്ദ്രസഹമന്ത്രിയുമായ സുരേഷ് ഗോപി നാളെ തൃശ്ശൂരിൽ എത്തുന്നു. രാവിലെ 9 മണിക്ക് തൃശൂരിൽ എത്തുമെന്നാണ് റിപ്പോർട്ട്. നാളെ നടക്കുന്ന ബി.ജെ.പി മാർച്ചിൽ പങ്കെടുക്കുമെന്ന് സൂചനയുണ്ട്.  അതേ സമയം കേരളത്തിൽ ബിജെപിക്ക് ലോക്സഭാ വിജയം സമ്മാനിച്ച സുരേഷ് ഗോപിയെ വിവാദങ്ങൾ വിടാതെ പിന്തുടരുന്നു. സഹോദരന്റെ ഇരട്ട വോട്ട് ആരോപണം മുതൽ കന്യാസ്ത്രീകൾ അറസ്റ്റിലായ വിഷയത്തിൽ മൗനം പാലിച്ചതിന്റെ പേര് വരെ, സുരേഷ് ഗോപിക്കെതിരെ ഉയരുന്ന ആരോപണങ്ങൾ ബിജെപിയെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. 

കോൺ​ഗ്രസിന്റെ പരാതി

സുരേഷ് ഗോപിക്കെതിരെ തൃശൂരിലെ വോട്ട് കൊള്ള ആരോപണവുമായി ബന്ധപ്പെട്ട് പരാതിയിൽ അന്വേഷണം ആരംഭിച്ചു. തൃശൂർ ലോക്‌സഭാ മണ്ഡലത്തിൽ മത്സരിക്കാൻ സുരേഷ് ഗോപി വോട്ട് മാറ്റിയത് നിയമവിരുദ്ധമാണെന്നാരോപിച്ച് കോൺഗ്രസ് നേതാവ് ടി.എൻ. പ്രതാപൻ നൽകിയ പരാതിയിലാണ് പൊലീസ് അന്വേഷണം നടത്തുന്നത്. ആറ് മാസം ഒരു സ്ഥലത്ത് താമസിക്കാതെ വ്യാജ തെളിവുമൂലം നൽകിയെന്നാണ് പരാതിയിലെ പ്രധാന ആരോപണം. തൃശൂർ എ.സി.പി.യാണ് അന്വേഷണ ചുമതല വഹിക്കുന്നത്.

വ്യാജ രേഖകൾ ചമച്ചതടക്കമുള്ള ആരോപണങ്ങൾ അന്വേഷണ പരിധിയിൽ ഉൾപ്പെടും. വിഷയത്തിൽ വിശദമായ നിയമോപദേശം തേടാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. ജില്ലാ ഭരണാധികാരി കൂടിയായ കലക്ടറോട് പരാതിയിൽ നിർദേശം തേടാനുള്ള നീക്കവും പൊലീസിനുണ്ടെന്നാണ് റിപ്പോർട്ടുകൾ. അതിനിടെ, നഗരത്തിൽ ബി.ജെ.പി. വൻതോതിൽ വ്യാജ വോട്ടർമാരെ ലോക്‌സഭാ തെരഞ്ഞെടുപ്പ് വോട്ടർപട്ടികയിൽ ഉൾപ്പെടുത്തിയതിന് കഴിഞ്ഞ ദിവസങ്ങളിൽ കൂടുതൽ തെളിവുകൾ പുറത്തുവന്നു. ബി.ജെ.പി. കൗൺസിലർമാർ വിജയിച്ച ഡിവിഷനുകളിലും മറ്റിടങ്ങളിലും നൂറുകണക്കിന് വ്യാജ വോട്ടർമാർ വീട്ടുടമസ്ഥരുടെ അറിവില്ലാതെ കടന്നുകൂടിയെന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഉയർത്തിയ തെളിവുകൾക്ക് സമാനമായാണ് തൃശൂരിലും വ്യാജ വോട്ടുകൾ ചേർത്തിരിക്കുന്നത്.

ഡ്രൈവർ എസ്. അജയകുമാറിന്റെ പങ്ക്

സുരേഷ് ഗോപിയുടെ ലോക്‌സഭാ തെരഞ്ഞെടുപ്പ് വിജയം വോട്ട് കൊള്ളയിലൂടെയെന്ന ആരോപണത്തിന് ശക്തി പകരുന്ന പുതിയ തെളിവുകൾ പുറത്ത്. വ്യാജ വോട്ടർമാരുടെ പട്ടികയിൽ സുരേഷ് ഗോപിയുടെ ഡ്രൈവർ എസ്. അജയകുമാറിന്റെ പേര് ഉൾപ്പെട്ടതിന്റെ തെളിവുകളാണ് ഇപ്പോൾ വെളിവായിരിക്കുന്നത്. തിരുവനന്തപുരം സ്വദേശിയായ അജയകുമാർ, തൃശൂർ പൂങ്കുന്നത്തെ ക്യാപിറ്റൽ C4 ഫ്ലാറ്റിൽ താമസിക്കാതെ വോട്ടർ പട്ടികയിൽ പേര് ചേർത്തതായി കണ്ടെത്തി. ഇക്കാര്യം വെളിപ്പെടുത്തിയത് അജയകുമാറിന്റെ അയൽവാസിയാണ്.

തൃശൂരിലെ അജയകുമാർ, തിരുവനന്തപുരത്തെ അതേ അജയകുമാർ തന്നെയാണെന്ന് അയൽവാസി സ്ഥിരീകരിച്ചു. ക്യാപിറ്റൽ വില്ലേജ് C4 ഫ്ലാറ്റിന്റെ ഉടമയ്ക്ക് അജയകുമാർ എന്ന വ്യക്തിയെക്കുറിച്ച് യാതൊരു അറിവുമില്ല. ഈ ഫ്ലാറ്റിൽ അജയകുമാർ താമസിക്കുന്നതായി ഉടമ ഇതുവരെ കണ്ടിട്ടുമില്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ അജയകുമാറിന്റെ പോളിംഗ് ബൂത്ത് തിരുവനന്തപുരത്തെ ശാസ്തമംഗലം എൻ.എസ്.എസ്. ഹയർ സെക്കൻഡറി സ്കൂളിലായിരുന്നു.

നടക്കാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിനുള്ള കരട് വോട്ടർ പട്ടികയിലും അജയകുമാറിന്റെ വിലാസം ശാസ്തമംഗലത്തെ ആറ്റിങ്കര പറമ്പിൽ വീടും, പോളിംഗ് സ്റ്റേഷൻ ശാസ്തമംഗലം എൻ.എസ്.എസ്. സ്കൂളുമാണ്. വോട്ടർ പട്ടികയിൽ വ്യാജന്മാരെ ഉൾപ്പെടുത്തിയതിന്റെ തെളിവുകൾ ശക്തമാകുന്നതോടെ, തൃശൂർ ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവാദങ്ങൾ കൂടുതൽ ചർച്ചയാകുകയാണ്.

ഇരട്ട വോട്ട് വിവാദം: കുടുങ്ങി സഹോദരനും കുടുംബവും

സുരേഷ് ഗോപിയുടെ സഹോദരൻ സുഭാഷ് ഗോപിയും ഭാര്യയും തൃശ്ശൂരിൽ അനധികൃതമായി വോട്ട് ചേർത്തുവെന്ന ആരോപണമാണ് ഏറ്റവും പുതിയ വിവാദം. ഇവർക്ക് കൊല്ലത്തും വോട്ടുണ്ടെന്ന് കണ്ടെത്തിയതോടെ ഇരട്ട വോട്ട് വിഷയം ബിജെപിക്ക് വലിയ തലവേദനയായി മാറിയിരിക്കുകയാണ്. പൂങ്കുന്നത്ത് ഒരു വീട്ടിൽ ഉടമസ്ഥന്റെ അറിവില്ലാതെ ആറ് വോട്ടുകൾ ചേർത്തതായി നേരത്തെ വിവാദമായിരുന്നു. ഇതിന് പിന്നാലെ, സുരേഷ് ഗോപിയുടെ കുടുംബവും സമാനമായ ആരോപണത്തിൽ കുടുങ്ങിയത്.

കേരളത്തിൽ ബിജെപിക്ക് ലഭിച്ച അപ്രതീക്ഷിത വിജയം ആഘോഷിച്ചിരുന്ന പാർട്ടി ഇപ്പോൾ പ്രതിരോധത്തിലാണ്. രാജ്യവ്യാപകമായി വ്യാജ വോട്ട്, ഇരട്ട വോട്ട് ആരോപണങ്ങൾ ബിജെപിയെ വലയ്ക്കുന്നതിനിടെ, തൃശ്ശൂരിലെ വിവാദം പാർട്ടിക്ക് കനത്ത തിരിച്ചടിയായി. സുരേഷ് ഗോപിക്കെതിരെ കേസെടുത്തതോടെ എംപി സ്ഥാനം രാജിവെക്കണമെന്ന ആവശ്യവുമായി തൃശ്ശൂരിൽ പ്രതിഷേധം ശക്തമാവുകയാണ്.

തൃശ്ശൂർ പൂരം വിവാദം: ഗൂഢാലോചന ആരോപണം

തൃശ്ശൂർ പൂരം കലക്കിയത് സുരേഷ് ഗോപിയെ വിജയിപ്പിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായിരുന്നുവെന്നാണ് മറ്റൊരു ഗുരുതര ആരോപണം. എഡിജിപി എം.ആർ. അജിത് കുമാറിന്റെ നേതൃത്വത്തിൽ പൊലീസ് പൂരം തടസ്സപ്പെടുത്തിയെന്നും, സുരേഷ് ഗോപിയെ സ്ഥലത്തെത്തിച്ച് പ്രശ്നം പരിഹരിച്ചതായി വരുത്തി വോട്ട് നേടിയെന്നുമാണ് ആരോപണം. എതിർ സ്ഥാനാർഥിയായിരുന്ന വി.എസ്. സുനിൽ കുമാർ ഈ ആരോപണം ഉന്നയിച്ച് തെളിവുകൾ ഹാജരാക്കിയിട്ടുണ്ട്. സിപിഐയുടെ ആവശ്യപ്രകാരം പ്രത്യേക സംഘം നടത്തുന്ന അന്വേഷണം അവസാനഘട്ടത്തിലാണ്.

ക്രൈസ്തവ വോട്ടിനായി കിരീടവും വിവാദവും

ക്രൈസ്തവ വോട്ടുകൾ നേടാൻ ലൂർദ് മാതാ പള്ളിയിൽ സുരേഷ് ഗോപി സ്വർണ്ണ കിരീടം സമർപ്പിച്ചത് വലിയ വിവാദമായിരുന്നു. കിരീടത്തിന് മാറ്റുകുറഞ്ഞ സ്വർണ്ണം ഉപയോഗിച്ചുവെന്ന ആരോപണവും ഉയർന്നു. അഞ്ച് പവൻ സ്വർണ്ണത്തിൽ പൊതിഞ്ഞ കിരീടം പരിശോധിക്കണമെന്ന ആവശ്യവും ശക്തമായി.

കന്യാസ്ത്രീ വിഷയത്തിൽ മൗനം

ഛത്തീസ്ഗഢിൽ കന്യാസ്ത്രീകൾ അറസ്റ്റിലായ സംഭവത്തിൽ സുരേഷ് ഗോപി മൗനം പാലിച്ചുവെന്ന ആരോപണം ക്രൈസ്തവ സഭകളിൽ നിന്ന് ഉയർന്നു. "ഞങ്ങൾ തിരഞ്ഞെടുത്ത് ഡൽഹിയിലേക്ക് അയച്ച നടനെ കാണാനില്ല," എന്ന് ഓർത്തഡോക്സ് സഭ ഭദ്രാസനാധിപൻ യൂഹാനോൻ മാർ മിലിത്തിയോസ് മെത്രാപോലിത്ത ആരോപിച്ചു. ഈ വിഷയം ക്രൈസ്തവ സമൂഹത്തിൽ വലിയ ചർച്ചയായി മാറിയിരിക്കുകയാണ്.

പ്രതികരണമില്ലാതെ ബിജെപി

വോട്ട് വിവാദത്തിൽ സുരേഷ് ഗോപിയോ ബിജെപി സംസ്ഥാന അധ്യക്ഷനോ ഇതുവരെ പ്രതികരിച്ചിട്ടില്ല. "11 കള്ളവോട്ടുകൾ കൊണ്ടാണ് സുരേഷ് ഗോപി വിജയിച്ചതോ?" എന്ന് മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ മാത്രമാണ് വിഷയത്തിൽ പ്രതികരിച്ചത്. എന്നാൽ, വ്യാജ വോട്ട് ആരോപണം ശക്തമായതോടെ, കോൺഗ്രസും ഇടതുപാർട്ടികളും സുരേഷ് ഗോപി എംപി സ്ഥാനം രാജിവെക്കണമെന്ന ആവശ്യവുമായി പ്രക്ഷോഭം ശക്തിപ്പെടുത്താനുള്ള നീക്കത്തിലാണ്.

 

Suresh Gopi, Thrissur MP and Union Minister, faces mounting controversies, from alleged double voting by his brother and family to accusations of orchestrating disruptions during Thrissur Pooram for electoral gains. Claims of offering a substandard gold crown to a church and silence on the arrest of nuns in Chhattisgarh have further fueled protests, with opposition parties demanding his resignation



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തട്ടിപ്പുകളൊന്നും ഇനി വിലപ്പോവില്ല; ഗതാഗതം നിരീക്ഷിക്കാൻ സ്മാർട്ട് ഡിജിറ്റൽ സംവിധാനവുമായി ദുബൈ ആർടിഎ

uae
  •  6 hours ago
No Image

വേണ്ടത് വെറും ഒരു ഗോൾ മാത്രം; പുതിയ ചരിത്രം സൃഷ്ടിക്കാനൊരുങ്ങി റൊണാൾഡോ

Football
  •  6 hours ago
No Image

4,676 മീറ്റർ നീളമുള്ള നാല് സിം​ഗിൾ ലൈൻ റോഡുകളുടെ നിർമ്മാണം; റോഡ് ഗതാഗതം മെച്ചപ്പെടുത്താൻ പുത്തൻ പദ്ധതിയുമായി ഷാർജ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി

uae
  •  6 hours ago
No Image

ക്രിക്കറ്റ് കളിക്കാൻ എന്നെ പ്രേരിപ്പിച്ചത് ആ ഇതിഹാസ താരമാണ്: സഞ്ജു സാംസൺ

Cricket
  •  6 hours ago
No Image

പ്രവാസി മലയാളി കുവൈത്തില്‍ നിര്യാതനായി

Kuwait
  •  6 hours ago
No Image

വോട്ട് കൊള്ള: ബി.ജെ.പി തൃശൂര്‍ ജില്ലാ വൈസ് പ്രസിഡന്റിന്റെ മേല്‍വിലാസത്തില്‍ ജില്ലക്ക് പുറത്തുള്ള അഞ്ച് പേര്‍ക്ക്; ലിസ്റ്റില്‍ പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റും 

Kerala
  •  7 hours ago
No Image

ഖത്തർ അമീറുമായി ചർച്ച നടത്തി യുക്രൈൻ പ്രസിഡന്റ് വ്ലാദിമിർ സെലൻസ്കി

qatar
  •  7 hours ago
No Image

ഡിവില്ലിയേഴ്സിനെ വീഴ്ത്തി, മുന്നിൽ ഇന്ത്യൻ ഇതിഹാസം മാത്രം; വമ്പൻ നേട്ടത്തിൽ വിൻഡീസ് ക്യാപ്റ്റൻ

Cricket
  •  7 hours ago
No Image

കുവൈത്തിൽ വ്യാജ പൗരൻമാർക്കെതിരെ കർശന നടപടി തുടരുന്നു, ഏകദേശം 50,000 പേരുടെ പൗരത്വം റദ്ദാക്കി

Kuwait
  •  7 hours ago
No Image

ടെസ്റ്റിൽ സച്ചിൻ, ടി-20യിൽ ബ്രെവിസ്; ഓസ്‌ട്രേലിയക്കെതിരെ ചരിത്രമെഴുതി ബേബി എബിഡി

Cricket
  •  8 hours ago


No Image

കുടുംബത്തെ ജോലി സ്ഥലത്തേക്ക് കൊണ്ടുപോകുന്നത് ഇനിയൊരു പ്രശനമാകില്ല; ഫാമിലി വിസിറ്റ് വിസകൾക്കുള്ള ശമ്പള പരിധി പിൻവലിച്ച് കുവൈത്ത്

Kuwait
  •  8 hours ago
No Image

ഒടുവില്‍ സി.പി.എമ്മിന്റെ ഗസ്സ ഐക്യദാര്‍ഢ്യറാലിക്ക് അനുമതി; പൂനെയില്‍ ആവാമെങ്കില്‍ മുംബൈയിലും ആകാമെന്ന് ബോംബെ ഹൈക്കോടതി

National
  •  8 hours ago
No Image

തെരുവ് നായ്ക്കളെ കൂട്ടത്തോടെ ഷെല്‍ട്ടറുകളിലേക്ക് മാറ്റണമെന്ന കോടതിയുടെ തീരുമാനത്തില്‍ വിമര്‍ശിച്ച് മനേക ഗാന്ധി -പാരീസില്‍ സംഭവിച്ചത് ഓര്‍ക്കണമെന്നും

National
  •  8 hours ago
No Image

6 മാസം 35,532 പുതിയ അംഗ കമ്പനികളെ സ്വാഗതം ചെയ്ത് ദുബൈ ചേംബര്‍; കയറ്റുമതി- പുനര്‍ കയറ്റുമതി മൂല്യം 171.9 ബില്യണ്‍ ദിര്‍ഹമിലെത്തി

Economy
  •  8 hours ago