
വോട്ട് ചോരി പ്രതിഷേധ മാര്‍ച്ച്; രാഹുല്‍ ഗാന്ധി ഉള്‍പെടെ എം.പിമാര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: വോട്ടര്‍പട്ടികയിലെ ക്രമക്കേട് ആരോപിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഓഫിസിലേക്ക് ഇന്‍ഡ്യ സഖ്യത്തിലെ എം.പിമാര്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം. എം.പിമാരുടെ പ്രതിഷേധ മാര്‍ച്ച് ഡല്‍ഹി പൊലിസ് ബാരിക്കേഡ് വച്ച് തടഞ്ഞു. രാഹുല്‍ ഗാന്ധി ഉള്‍പെടെ എം.പിമാരെ അറസ്റ്റ് ചെയ്ത് നീക്കി.
പ്രതിഷേധത്തിനിടെ പശ്ചിമ ബംഗാളില്‍ നിന്നുള്ള വനിത എം.പിമാരായ മഹുവ മൊയ്ത്രും മിതാലി ബാഗും റോഡില്‍ കുഴഞ്ഞുവീണു. രാഹുല്‍ ഗാന്ധിയുടെ വാഹനത്തില്‍ ഇവരെ ആശുപത്രിയിലേക്ക് മാറ്റി. കൂടെ സയാനി ഘോഷും പ്രിയ സരോജും ഉണ്ടായിരുന്നു.
വോട്ട് കവര്‍ച്ച, ബിഹാര്‍ വോട്ടര്‍പട്ടിക വിവാദം എന്നിവയിലാണ് ഇന്‍ഡ്യ സഖ്യം എം.പിമാര്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ആസ്ഥാനത്തേക്ക്് മാര്‍ച്ച് നടത്തുന്നത്. വിഷയത്തില്‍ ആദ്യമായാണ് പ്രതിപക്ഷം ഒറ്റക്കെട്ടായി പ്രതിഷേധത്തിന് ഇറങ്ങുന്നത്. രാവിലെ 11.30ന് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ 300ഓളം എം.പിമാര്‍ പാര്‍ലമെന്റില്‍ നിന്നാണ് മാര്‍ച്ച് ആരംഭിച്ചത്. വോട്ട് കൊള്ള അവസാനിപ്പിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് മാര്‍ച്ച്. ലോക്സഭയിലേയും രാജ്യസഭയിലേയും 300ലേറെ എം.പിമാര്‍ മാര്‍ച്ചില്‍ പങ്കെടുത്തു.
കഴിഞ്ഞവര്‍ഷം ജൂണില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനുശേഷം ഇന്‍ഡ്യ സഖ്യം പാര്‍ലമെന്റിന് പുറത്ത് സംയുക്തമായി നടത്തുന്ന ആദ്യ പ്രതിഷേധമാണിത്. രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മിഷനെതിരേ ഉന്നയിച്ച ആരോപണങ്ങള്‍ ഒറ്റക്കെട്ടായി രാജ്യത്താകെ ഉന്നയിക്കുന്നതിന് പ്രതിപക്ഷ കക്ഷികള്‍ക്കിടയില്‍ ധാരണയായിട്ടുണ്ട്. ഓരോ കക്ഷികളും തങ്ങളുടെ സംസ്ഥാനങ്ങളില്‍ സമാനമായ പരിശോധന ആവശ്യപ്പെടും. രാഹുല്‍ ഗാന്ധി തന്റെ വസതിയില്‍ വിളിച്ചുചേര്‍ത്ത നേതാക്കളുടെ യോഗത്തില്‍ വിഷയം ഗൗരവമേറിയതാണെന്ന് നേതാക്കള്‍ പറഞ്ഞിരുന്നു. ആം ആദ്മി പാര്‍ട്ടി, തൃണമൂല്‍ കോണ്‍ഗ്രസ് തുടങ്ങിയ പാര്‍ട്ടികളും ഇടതുപക്ഷവും ഇക്കാര്യത്തില്‍ കോണ്‍ഗ്രസിനൊപ്പം നില്‍ക്കും. സി.പി.എം ജനറല്‍ സെക്രട്ടറി എം.എ ബേബി രാഹുലിന്റെ പോരാട്ടത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഇഷ്ടക്കാരെ നിറച്ച് തെരഞ്ഞെടുപ്പ് കമ്മിഷനെ കേന്ദ്രം നിയന്ത്രിക്കുകയാണെന്നും സി.പി.എം ആരോപിച്ചു.
അതിനിടെ, വിഷയം ഇന്‍ഡ്യ സഖ്യത്തിന്റെ പ്രധാന അജന്‍ഡയാക്കി മാറ്റാനുള്ള നീക്കവും കോണ്‍ഗ്രസ് ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി വിഷയം ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് അധ്യക്ഷനും രാജ്യസഭാ പ്രതിപക്ഷ നേതാവുമായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്‍ഡ്യ സഖ്യം നേതാക്കള്‍ക്ക് ഇന്ന് അത്താഴവിരുന്ന് ഒരുക്കും.
വോട്ട് മോഷണ വിഷയത്തില്‍ ജനങ്ങളുടെ പിന്തുണ തേടുന്നതിനും വിവരങ്ങള്‍ അറിയിക്കാനും ഡിജിറ്റല്‍ പ്രചാരണത്തിനും കോണ്‍ഗ്രസ് തുടക്കമിട്ടു. ഇതിനായി വോട്ട്‌ചോരി ഡോട്ട് ഇന്‍ എന്ന പേരില്‍ വെബ്‌സൈറ്റ് ആരംഭിച്ചു. വെബ്‌സൈറ്റില്‍ കയറി രജിസ്റ്റര്‍ ചെയ്ത് അതില്‍നിന്ന് ലഭിക്കുന്ന പിന്തുണ മാധ്യമ, സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കാന്‍ കോണ്‍ഗ്രസ് ജനങ്ങളോട് ആഹ്വാനം ചെയ്തു. 9650003420 എന്ന നമ്പറില്‍ മിസ്ഡ് കോള്‍ ചെയ്തും പ്രചാരണത്തില്‍ ചേരാമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. വോട്ട് മോഷണത്തിന്റെ വിവരങ്ങള്‍ പങ്കുവയ്ക്കാനും സൗകര്യമുണ്ട്.
Tensions escalate in Delhi as INDIA alliance MPs march to the Election Commission office over alleged voter list fraud. Police detain Rahul Gandhi and several MPs. TMC leaders Mahua Moitra and Mitali Bag collapse during the protest and are rushed to hospital.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ധർമസ്ഥലയിൽ നാളെ നിർണായക പരിശോധന; 13-ാം നമ്പർ പോയിന്റിൽ ഡ്രോൺ റഡാർ ഉപയോഗിക്കും
National
• 2 days ago
താങ്ങാവുന്ന വിലയിൽ ഇന്ത്യൻ വിപണിയിലേക്ക് കെടിഎം ഡ്യൂക്ക് 160; ഫീച്ചറുകൾ അറിയാം
auto-mobile
• 2 days ago
വിനോദസഞ്ചാരികളെ ആകർഷിച്ച് ഒമാനിലെ ഭീമൻ സിങ്ക്‌ഹോളുകൾ; മുന്നറിയിപ്പുമായി അധികൃതർ
oman
• 2 days ago
ക്രിക്കറ്റിൽ നിന്നും വിരമിക്കുന്നതിന് മുമ്പ് ആ സ്വപ്നം സാക്ഷാത്ക്കരിക്കണം: സഞ്ജു
Cricket
• 2 days ago
100 റിയാലിന്റെ കറന്‍സി പുറത്തിറക്കിയിട്ടില്ല; പ്രചരിക്കുന്ന വാര്‍ത്തകള്‍ വിശ്വസിക്കരുതെന്ന് ഒമാന്‍
oman
• 2 days ago
പൂനെയിൽ പിക്ക്-അപ്പ് വാൻ മറിഞ്ഞ് എട്ട് സ്ത്രീകൾ മരിച്ചു, 25 പേർക്ക് പരിക്ക്
National
• 2 days ago
മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞു രണ്ട് പേർ മരിച്ചു; ഒരാൾ ചികിത്സയിൽ
Kerala
• 2 days ago
വാൽപ്പാറയിൽ ഏഴുവയസുകാരനെ പുലി കടിച്ചുകൊന്നു; വീടിന് മുന്നിൽ കളിക്കുന്നതിനിടെ ദാരുണ സംഭവം
Kerala
• 2 days ago
ഓസ്‌ട്രേലിയൻ കൊടുങ്കാറ്റിൽ വീണത് നാല് വമ്പൻമാർ; ചരിത്രനേട്ടത്തിൽ ടിം ഡേവിഡ്
Cricket
• 2 days ago
വിവിധ സര്‍ക്കാര്‍ ഏജന്‍സികളിലായി 700 പേര്‍ക്ക് ജോലി നല്‍കി ഷാര്‍ജ ഭരണാധികാരി
uae
• 2 days ago
മലപ്പുറത്ത് കായിക മന്ത്രിക്കെതിരെ 'മെസ്സി ജഴ്സി' പ്രതിഷേധവുമായി വിദ്യാർത്ഥികൾ
Kerala
• 2 days ago
റിമോട്ട് വര്‍ക്കിന് ഏറ്റവും അനുയോജ്യമായ 10 രാജ്യങ്ങള്‍ ഇവ; യുഎഇയുടെ സ്ഥാനം എത്രാമതെന്നറിയാം
uae
• 2 days ago
ഇന്ത്യക്കായി മികച്ച സംഭാവനകൾ നൽകിയിട്ടും അവന് അർഹിച്ച അംഗീകാരം ലഭിക്കുന്നില്ല: സച്ചിൻ
Cricket
• 2 days ago
കൂടത്തായി കൊലപാതക കേസ്: ജോളിയുടെ ഹർജി ഹൈക്കോടതി തള്ളി, കുറ്റകൃത്യ സ്ഥലം സന്ദർശിക്കാൻ അനുമതി നിഷേധിച്ചു
Kerala
• 2 days ago
ദക്ഷിണ കൊറിയ-യുഎസ് സൈനികാഭ്യാസം; പ്രകോപനം ഉണ്ടായാൽ 'സ്വയം പ്രതിരോധ' അവകാശം പ്രയോഗിക്കുമെന്ന് ഉത്തരകൊറിയ
International
• 2 days ago
യുഎഇയില്‍ ഓഗസ്റ്റ് 24 വരെ കടുത്ത ചൂടിനും പൊടിക്കാറ്റിനും സാധ്യതയെന്ന് മുന്നറിയിപ്പ് | UAE heatwave warning
uae
• 2 days ago
ഫിറ്റ്നസ് ഇല്ല: തേവലക്കര ബഡ്സ് സ്കൂൾ കെട്ടിട ഉദ്ഘാടനം നാളെ; പ്രതിഷേധവുമായി നാട്ടുകാർ
Kerala
• 2 days ago
ഡേ കെയറിൽ നിന്ന് വീട്ടിലെത്തിയ ഒന്നര വയസുകാരി കരച്ചിൽ നിർത്തുന്നില്ല; കുഞ്ഞിന്റെ ദേഹം പരിശോധിച്ചപ്പോൾ കടിയേറ്റ പാടുകളും അടിയേറ്റ പാടുകളും; ജീവനക്കാരി കസ്റ്റഡിയിൽ
crime
• 2 days ago
അല്‍ ഐനില്‍ മഴ തുടരുന്നു; നാളെയും കനത്ത മഴയ്ക്ക് സാധ്യത | Al Ain rain
uae
• 2 days ago
തെരഞ്ഞെടുപ്പ് കമ്മീഷനെതിരായ കോൺഗ്രസ് പോരാട്ടത്തിന് വൻ പിന്തുണ; നിങ്ങൾക്കും 'വോട്ട് ചോരി' പ്രതിഷേധത്തിന്റെ ഭാഗമാകാം ചെയ്യേണ്ടത് ഇത്രമാത്രം
National
• 2 days ago
അതിര്‍ത്തിയിൽ പാക് പൗരന്റെ നുഴഞ്ഞുകയറ്റ ശ്രമം തടഞ്ഞ് ബിഎസ്എഫ്
National
• 2 days ago