HOME
DETAILS

കോതമംഗലത്ത് പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവം: മുഖത്ത് അടിയേറ്റതായും ചുണ്ടുകളില്‍ പരിക്കുമുണ്ട്; ആത്മഹത്യക്ക് കാരണം റമീസിന്റെ അവഗണന

  
August 12 2025 | 03:08 AM

Kothamangalam TTC Student Suicide Case Ramis Parents to Be Questioned

 
കൊച്ചി: കോതമംഗലത്തെ ടിടിസി വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആണ്‍സുഹൃത്ത് റമീസിന്റെ ഉപ്പയെയും ഉമ്മയെയും ഇന്ന് ചോദ്യം ചെയ്യും. ഇരുവരെയും കേസില്‍ പ്രതികള്‍ ആക്കാനും സാധ്യതയുണ്ട്. ഇവര്‍ക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റമായിരിക്കും ചുമത്തുക. അതേസമയം, റമീസിനെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തുന്നത് ആലോചനയില്‍ ഇല്ലെന്നും പൊലിസ് വ്യക്തമാക്കി. റമീസിനെ ഇന്നലെ രാത്രി റിമാന്‍ഡ് ചെയ്തിരുന്നു. പെണ്‍കുട്ടിയുടെ മുഖത്ത് അടി ഏറ്റതായും ചുണ്ടുകള്‍ക്ക് പരിക്കുള്ളതായും കണ്ടെത്തിയിട്ടുണ്ട്. 

പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ടും ഇന്ന് ലഭിക്കും. പെണ്‍കുട്ടിയുടെ ആത്മഹത്യയ്ക്ക് കാരണം റമീസിന്റെ അവഗണനയാണെന്നാണ് പൊലിസ് പറയുന്നു. മതം മാറാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് സോനയെ റമീസ് അവഗണിച്ചു എന്നും പൊലിസ്. കഴിഞ്ഞ ബുധനാഴ്ച മുതല്‍ പെണ്‍കുട്ടി വിളിച്ചിട്ടും റമീസ് ഫോണ്‍ എടുത്തില്ല. ഫോണിലൂടെ താന്‍ മരിക്കാന്‍ പോവുകയാണെന്ന് റമീസിന് പെണ്‍കുട്ടി വെള്ളിയാഴ്ചയാണ് മെസേജ് അയച്ചത്. പോയി മരിച്ചോളാന്‍ റമീസും പറഞ്ഞു. രജിസ്റ്റര്‍ വിവാഹം കഴിച്ച് വാടക വീട്ടിലേക്ക് താമസം മാറ്റാമെന്ന് പറഞ്ഞെങ്കിലും പിന്നീട് റമീസ് അവഗണിക്കുകയായിരുന്നു. ഉപ്പയ്ക്കും ഉമ്മയ്ക്കും ഒപ്പം തന്നെ നില്‍ക്കണമെന്ന് നിര്‍ബന്ധവും പിടിച്ചു. 

പെണ്‍കുട്ടിയ്ക്ക് റമീസിനോട് കടുത്ത പ്രണയമായിരുന്നുവെന്നും പൊലിസ് പറയുന്നു. റമീസിന്റെ ഫോണ്‍ വിവരങ്ങള്‍ പെണ്‍കുട്ടിയ്ക്ക് അറിയാമായിരുന്നു. റമീസ് ഇന്റര്‍നെറ്റ് വഴി അന്യസ്ത്രീകളുമായി സെക്‌സ് ചാറ്റ് നടത്തിയതിന്റെ വിവരങ്ങളും പെണ്‍കുട്ടിയ്ക്ക് കിട്ടിയിരുന്നു. ഇതും ഇവര്‍ തമ്മിലുള്ള തര്‍ക്കത്തിന് കാരണമായെന്നും പൊലിസ് വ്യക്തമാക്കി. റമീസിനായി ഇന്ന് തന്നെ കസ്റ്റഡി അപേക്ഷ നല്‍കാനാണ് പൊലിസിന്റെ തീരുമാനം. റമീസിന്റെ ഫോണ്‍ ഫോറന്‍സിക്ക് പരിശോധനയ്ക്കു അയച്ചിട്ടുണ്ട്. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അടിച്ച് തകർത്തത് 10 വർഷത്തെ വമ്പൻ റെക്കോർഡ്; ചരിത്രത്തിന്റെ നെറുകയിൽ ബ്രെവിസ്

Cricket
  •  5 hours ago
No Image

മിനിമം ബാലൻസ്: ഐസിഐസിഐ ബാങ്കിന്റെ തീരുമാനത്തിനെതിരെ പ്രതിഷേധം, ഓഹരി വിലയിൽ ഇടിവ്; ആർബിഐ ഗവർണർ പ്രതികരിച്ചു

National
  •  5 hours ago
No Image

ദുബൈയില്‍ നിന്ന് ഷാര്‍ജയിലേക്കുള്ള യാത്രക്കാര്‍ക്ക് ആശ്വാസം; നവീകരണ പ്രവൃത്തികള്‍ക്ക് ശേഷം എമിറേറ്റ്‌സ് റോഡ് പൂർണമായും തുറക്കുന്നു

uae
  •  5 hours ago
No Image

ആദായ നികുതി ബില്‍ 2025; യുഎഇയിലെ ഇന്ത്യൻ പ്രവാസികള്‍ മനസ്സിലാക്കിയിരിക്കേണ്ട 9 പ്രധാന മാറ്റങ്ങള്‍

uae
  •  5 hours ago
No Image

എഐ ജോലികൾ നഷ്ടപ്പെടുത്തില്ല; എന്നാൽ എഐ ഉപയോഗിക്കാത്തവർക്ക് പകരക്കാർ എത്തിയേക്കാം: എൻവിഡിയ സിഇഒ

International
  •  6 hours ago
No Image

അവനെ ലേലത്തിൽ വാങ്ങാത്തത് ഐ‌പി‌എൽ ടീമുകൾക്ക് വലിയ നഷ്ടമാണ്: ഡിവില്ലിയേഴ്സ്

Cricket
  •  6 hours ago
No Image

ജിസിസി രാജ്യങ്ങളിലെ താമസക്കാർക്ക് ഇനി കുവൈത്തിൽ പ്രവേശിക്കുമ്പോൾ വിസ ഓൺ അറൈവൽ; നിബന്ധനകൾ അറിയാം

Kuwait
  •  6 hours ago
No Image

ഓസ്‌ട്രേലിയക്കെതിരെ കൊടുങ്കാറ്റായി ബേബി എബിഡി; അടിച്ചെടുത്തത് ചരിത്ര സെഞ്ച്വറി

Cricket
  •  6 hours ago
No Image

ആധാർ പൗരത്വത്തിന്റെ നിർണായക തെളിവായി കണക്കാക്കാനാവില്ല; തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിലപാട് അം​ഗീകരിച്ച് സുപ്രീം കോടതി

National
  •  7 hours ago
No Image

'ആദ്യം അവരുടെ വീടുകള്‍ തകര്‍ത്ത് അവരെ തെരുവിലേക്ക് ഇറക്കി വിട്ടു, പിന്നെ വോട്ടര്‍ പട്ടികയില്‍ നിന്ന് മായ്ച്ചു കളഞ്ഞു'  ഹിന്ദുത്വ ഭരണകൂടം ഒരു ജനതയുടെ വിലാസമില്ലാതാക്കിയത് ഇങ്ങനെ  

National
  •  8 hours ago