
പ്രവാസികള്‍ക്ക് നാട്ടിലേക്ക് പണമയക്കാന്‍ പറ്റിയ സമയം; രൂപ താഴ്ന്ന നിലയില്‍ | രൂപയും ഗള്‍ഫ് കറന്‍സികളും തമ്മിലെ ഇന്നത്തെ നിരക്ക് ഇങ്ങനെ | SAR, AED, QAR, KWD, BHD, OMR, vs Indian Rupee

ദുബൈ: കുതിച്ചുയരുന്ന ഡോളര്‍ സൂചിക, അമേരിക്കയിലേക്കുള്ള ഇന്ത്യന്‍ കയറ്റുമതിയിലെ പുതിയ താരിഫുകള്‍, തുടര്‍ച്ചയായ വിദേശ പണമൊഴുക്ക് എന്നിവ കറന്‍സിയുടെ പ്രതീക്ഷകളെ ബാധിക്കുന്നതിനാല്‍ ഇന്ത്യന്‍ രൂപ ഏറ്റവും താഴ്ന്ന നിലയിലാണ്. നിലവില്‍ ഒരു യു.എസ് ഡോളറിന് 87.64 എന്ന നിലയില്‍ പരിതാപകരമാണ് രൂപയുടെ അവസ്ഥ. അതിനനുസരിച്ച് ഗള്‍ഫ് കറന്‍സികളുടെ മൂല്യത്തിലും മാറ്റമുണ്ടായി. പുതിയ വിവരമനുസരിച്ച്, യു.എ.ഇ ദിര്ഹമിനെതിരേ രൂപയുടെ മൂല്യം 1 ദിര്‍ഹമിന് ഏകദേശം 23.86 രൂപയിലാണ് ഇന്ന് വ്യാപാരം തുടങ്ങിയത്.
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ, രൂപയുടെ മൂല്യം ക്രമാനുഗതമായി കുറഞ്ഞു വന്നുവെന്ന് ഇതുസംബന്ധമായ പ്രമുഖ ദേശീയ മാധ്യമ റിപ്പോര്‍ട്ടില്‍ പറഞ്ഞു. 2020 മധ്യത്തില്‍ ഒരു ഡോളറിന് ഏകദേശം 74 രൂപയാണുണ്ടായിരുന്നത്. ക്രൂഡ് ഓയില്‍ വിലയിലെ കുതിച്ചുചാട്ടവും യു.എസ് നിരക്ക് വര്‍ധനയും കാരണം 2022 ആകുമ്പോഴേക്കും അത് 79 രൂപയായി മാറി. ആഗോള മാന്ദ്യ ഭീതി കാരണം 2024ല്‍ 83 രൂപയോടടുത്തു. ഈ വര്‍ഷം 87 കവിഞ്ഞുള്ള നിരക്കിലേക്കുള്ള ഇടിവ് 13 ശതമാനത്തിലധികം സഞ്ചിത ഇടിവിനെ പ്രതിനിധീകരിക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.
യു.എസ് ഡോളറിന്റെ ശക്തമായ വീണ്ടെടുക്കലില്‍ നിന്നാണ് രൂപയ്ക്ക് അടിയന്തര സമ്മര്‍ദം ഉണ്ടാകുന്നത്. സുരക്ഷിത നിക്ഷേപത്തിനുള്ള ഡിമാന്‍ഡ് വര്‍ധിപ്പിക്കുകയും രൂപ പോലുള്ള വളര്‍ന്നു വരുന്ന വിപണി കറന്‍സികളെ സമ്മര്‍ദം ബാധിക്കുകയും ചെയ്യുന്നു. ഇതിനെ കൂടുതല്‍ രൂക്ഷമാക്കുന്നത് ഇന്ത്യന്‍ കയറ്റുമതി ഉല്പന്നങ്ങളായ തുണിത്തരങ്ങള്‍, രത്നങ്ങള്‍, തുകല്‍, രാസ വസ്തുക്കള്‍ എന്നിവയില്‍ 25 ശതമാനം താരിഫുകളും 25 ശതമാനം പെനാല്‍റ്റി താരിഫുകളും ഏര്‍പ്പെടുത്താനുള്ള ട്രംപ് ഭരണകൂടത്തിന്റെ തീരുമാനമാണ്. ഇത് കയറ്റുമതി മത്സര ശേഷിയെ ഇല്ലാതാക്കുകയും നിക്ഷേപകരുടെ ആത്മവിശ്വാസം തകര്‍ക്കുകയും ചെയ്യുന്നു. ഇതിന്റെ ഫലമായി കഴിഞ്ഞ ഒന്നര മാസത്തിനിടയിലെ ഏറ്റവും മോശം അവസ്ഥയിലൂടെ തുടര്‍ച്ചയായ നഷ്ടമാണ് രൂപയുടെ മൂല്യത്തിനുണ്ടായിരിക്കുന്നത്.
ഇന്ത്യയുടെ വളര്‍ച്ചാ അടിസ്ഥാനങ്ങള്‍ താരതമ്യേന ശക്തമായി തുടരുമ്പോള്‍ ജി.ഡി.പി വളര്‍ച്ച ആറ് ശതമാനത്തില്‍ കൂടുതലും ഫോറെക്സ് കരുതല്‍ ശേഖരം 650 ബില്യണ്‍ ഡോളറിലും കൂടുതലായതിനാല്‍ ആഗോള പണ നയങ്ങള്‍ക്കും മൂലധന പ്രവാഹങ്ങള്‍ക്കും രൂപ സെന്സിറ്റിവ് ആയി തുടരുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്കുന്നു. ഇത് എന്‍.ഡി.എഫ് വിപണികളെ ചെറിയൊരു പിന്നോട്ട് പോക്കിന് നിര്‍ദേശിക്കുന്നു.
രൂപയും ഗള്‍ഫ് കറന്‍സികളും തമ്മിലെ നിരക്ക്
- സഊദി അറേബ്യ (Saudi riyal SAR)
1 SAR : 223.36 INR - യുഎഇ ദിര്‍ഹം (UAE Dirham AED)
1 AED : 23.86 INR - ഖത്തര്‍ (Qatari Riyal QR)
1 QAR : 24.08 INR - കുവൈത്ത് (Kuwaiti Dinar KD)
1 KWD : 286.63 INR - ബഹ്റൈന്‍ (Bahraini Dinar BD)
1 BHD : 232.51 INR - ഒമാന്‍ റിയാല്‍ (Omani Rial OR)
1 OMR : 227.95INR
Rupee is at a low level Here is the difference between today's rupee and Gulf currencies
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കേരള സർവകലാശാലയിൽ നാടകീയ രംഗങ്ങൾ; വിഭജനഭീതി ദിന ഉത്തരവിനെ തുടർന്ന് ഡോ. ബിജു രാജിവച്ചു
Kerala
• 2 days ago
വോട്ടർ പട്ടിക ക്രമക്കേട് : സുരേഷ് ഗോപി നാളെ തൃശ്ശൂരിൽ
Kerala
• 2 days ago
സഊദിയിൽ കനത്ത മഴയും ആലിപ്പഴ വർഷവും; ജാഗ്രതാ മുന്നറിയിപ്പ്
Saudi-arabia
• 2 days ago
ഡൊണാൾഡ് ട്രംപിനെ 'ഏറ്റവും കുപ്രസിദ്ധ കുറ്റവാളി' എന്ന് വിളിച്ച് എലോൺ മസ്കിന്റെ AI ചാറ്റ്ബോട്ട് ഗ്രോക്ക് വിവാദത്തിൽ
International
• 2 days ago
യുഎഇയില്‍ സ്കൂള്‍ തുറക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം; യൂണിഫോം കടകളില്‍ ശക്തമായ തിരക്ക്
uae
• 2 days ago
തെരഞ്ഞെടുപ്പ് കമ്മിഷന് മരിച്ചതായി ചൂണ്ടിക്കാട്ടി വോട്ടര്‍ പട്ടികയില്‍നിന്ന് നീക്കിയവരെ ജീവനോടെ സുപ്രിംകോടതിയില്‍ ഹാജരാക്കി യോഗേന്ദ്ര യാദവ്; കോടതിയില്‍ നാടകീയ രംഗങ്ങള്‍
National
• 2 days ago
ഡൽഹിയിൽ പഴയ വാഹനങ്ങൾക്കുള്ള നിരോധനം; ഉടമകൾക്കെതിരെയുള്ള നടപടികൾ തടഞ്ഞ് സുപ്രീം കോടതി
National
• 2 days ago
തൃശ്ശൂരിൽ പ്രതിഷേധവും സംഘർഷവും; സിപിഎം ഓഫീസിലേക്ക് ബിജെപി മാർച്ചിനെ തുടർന്ന് കല്ലേറും പോലീസ് ലാത്തിച്ചാർജും
Kerala
• 2 days ago
ഈ വസ്തുക്കള്‍ ഹാന്റ് ബാഗിലുണ്ടെങ്കില്‍ പെടും; യുഎഇയിലെ വിമാനത്താളങ്ങളില്‍ നിരോധനം ഏര്‍പ്പെടുത്തിയ വസ്തുക്കള്‍ ഇവയാണ് | Banned and restricted items for hand luggage in UAE airports
uae
• 2 days ago
സുരേഷ് ഗോപി തൃശൂർ എടുത്തതല്ല, കട്ടതാണ്; എംപി ഓഫീസിലേക്ക് സിപിഎം പ്രതിഷേധ മാർച്ച്; ബോർഡിൽ കരി ഓയിൽ ഒഴിച്ച് പ്രവർത്തകൻ
Kerala
• 2 days ago
പ്ലസ് വൺ വിദ്യാർഥിയെ ക്രൂരമായി മർദിച്ചു; 13 പ്ലസ് ടു സീനിയർ വിദ്യാർഥികൾക്കെതിരെ നടപടി
Kerala
• 2 days ago
അറബിക്കടല്‍ തീരത്ത് തിമിംഗലങ്ങൾ ചത്തടിയുന്നത് പത്ത് മടങ്ങ് വര്‍ധിച്ചതായി പഠനം
Kerala
• 2 days ago
ഇതര സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിൽ എത്തിച്ച് കുപ്പികളിൽ പാക്ക് ചെയ്ത് വിൽപ്പന; 6500 ലിറ്റർ മായം കലർന്ന വെളിച്ചെണ്ണ പിടിച്ചെടുത്തു
Kerala
• 2 days ago
ശൈത്യകാല പനിക്കെതിരായ പോരാട്ടത്തിൽ ചോക്ലേറ്റ് ഒരു പ്രധാന ഘടകമായി മാറാൻ കാരണമിത്
uae
• 2 days ago
ദുബൈയില്‍ മൂന്നു മാസത്തെ കാര്‍ഗോ പരിശോധനയ്ക്കിടെ പിടികൂടിയത് 35 ടണ്‍ അനധികൃത വസ്തുക്കള്‍
uae
• 2 days ago
എന്റെ സ്വപ്ന ടീമിലെ അഞ്ച് താരങ്ങൾ അവരാണ്: തെരഞ്ഞെടുപ്പുമായി മഗ്വയർ
Football
• 2 days ago
ക്ഷേത്രത്തിലേക്കു പോകും വഴിയിൽ ഹെൽമെറ്റ് ധരിച്ച് സ്കൂട്ടറിൽ എത്തി വയോധികയുടെ മാല കവർന്ന കേസിൽ ഒരാൾ പിടിയിൽ
Kerala
• 2 days ago
അടിച്ച് തകർത്തത് 10 വർഷത്തെ വമ്പൻ റെക്കോർഡ്; ചരിത്രത്തിന്റെ നെറുകയിൽ ബ്രെവിസ്
Cricket
• 2 days ago
പോർട്ടീസ് കരുത്തിനു മുന്നിൽ മൈറ്റി ഓസീസിന് അടിപതറി; വൻ തോൽവിയോടെ ഓസീസ് വിജയ കുതിപ്പിന് വിരാമം; പരമ്പര സമനിലയിൽ
Cricket
• 2 days ago
ഝാൻസിയിൽ ദുരഭിമാനക്കൊല; സഹോദരിയെയും കാമുകനെയും കൊലപ്പെടുത്തിയ കേസിൽ സഹോദരൻ അറസ്റ്റിൽ
National
• 2 days ago
നബി ദിനത്തോടനുബന്ധിച്ച് അവധി പ്രഖ്യാപിച്ച് കുവൈത്ത്; സെപ്റ്റംബര്‍ നാലിന് പൊതുമേഖലയ്ക്ക് അവധി
Kuwait
• 2 days ago