HOME
DETAILS

തെരഞ്ഞെടുപ്പ് കമ്മിഷന്‍ മരിച്ചതായി ചൂണ്ടിക്കാട്ടി വോട്ടര്‍ പട്ടികയില്‍നിന്ന് നീക്കിയവരെ ജീവനോടെ സുപ്രിംകോടതിയില്‍ ഹാജരാക്കി യോഗേന്ദ്ര യാദവ്; കോടതിയില്‍ നാടകീയ രംഗങ്ങള്‍

  
Web Desk
August 12 2025 | 16:08 PM

Yogendra Yadav Presents Dead Voters Alive in Supreme Court Challenges Election Commissions Bihar Voter List Revision

ന്യൂഡല്‍ഹി: ബിഹാറിലെ വോട്ടര്‍പട്ടിക പരിശോധനയുമായി ബന്ധപ്പെട്ട കേസില്‍ നാടകീയ രംഗങ്ങള്‍. തെരഞ്ഞെടുപ്പ് കമ്മിഷന്‍ മരിച്ചവരായി പ്രഖ്യാപിച്ച് വോട്ടര്‍പട്ടികയില്‍ നിന്ന് നീക്കം ചെയ്ത രണ്ട് വ്യക്തികളെ ഹരജിക്കാരനായ യോഗേന്ദ്ര യാദവ് സുപ്രിംകോടതിയില്‍ ഹാജരാക്കി. "ദയവായി ഇവരെ കാണൂ, ഇവര്‍ മരിച്ചവരായി പ്രഖ്യാപിക്കപ്പെട്ടവരാണ്, എന്നാല്‍ ഇവര്‍ ജീവനോടെയുണ്ട്," എന്ന് പറഞ്ഞാണ് യോഗേന്ദ്ര യാദവ് ഇവരെ കോടതിക്ക് പരിചയപ്പെടുത്തിയത്. ഇതോടെ, ജസ്റ്റിസ് സൂര്യകാന്തും ജസ്റ്റിസ് ജോയ് മല്യ ബാഗ്ചിയും അടങ്ങുന്ന ബെഞ്ചില്‍ അപ്രതീക്ഷിത രംഗങ്ങള്‍ അരങ്ങേറി.

കോടതിയില്‍ നാടകമാണ് നടക്കുന്നതെന്ന് തെരഞ്ഞെടുപ്പ് കമ്മിഷനായി ഹാജരായ അഭിഭാഷകന്‍ രാകേഷ് ദ്വിവേദി കുറ്റപ്പെടുത്തി. ഇതൊരു അശ്രദ്ധയില്‍ വന്ന പിഴവായിരിക്കാമെന്നും അത് തിരുത്താവുന്നതാണെന്നും ജസ്റ്റിസ് ബാഗ്ചി പറഞ്ഞു. അതോടൊപ്പം നിങ്ങളുടെ വാദങ്ങള്‍ ഞങ്ങള്‍ മുഖവിലയ്‌ക്കെടുക്കുന്നുവെന്നും ജസ്റ്റിസ് ബാഗ്ചി പറഞ്ഞു. ഇത് ഒറ്റപ്പെട്ടതല്ലെന്നും ലോകചരിത്രത്തിലെ ഏറ്റവും വലിയ വോട്ടവകാശ നിഷേധത്തിനാണ് നമ്മള്‍ സാക്ഷ്യം വഹിക്കുന്നതെന്നും യാദവ് വാദിച്ചു. 65 ലക്ഷം പേരുകള്‍ ഒഴിവാക്കപ്പെട്ടു. ഇന്ത്യയുടെ ചരിത്രത്തില്‍ ഇന്നുവരെ ഇത് സംഭവിച്ചിട്ടില്ല. ഈ കണക്ക് ഒരു കോടി കടക്കുമെന്ന് ഉറപ്പാണ്.

സെന്‍സസ് അടിസ്ഥാനമാക്കിയുള്ള കണക്കിന്റെ അടിസ്ഥാനത്തില്‍ ബിഹാറിലെ മൊത്തം മുതിര്‍ന്ന ജനസംഖ്യ 8.18 കോടിയാണ്. ഇത് 7.9 കോടിയായി കണക്കാക്കരുത്. മരണങ്ങളുടെയോ കുടിയേറ്റക്കാരുടെയോ എണ്ണത്തില്‍ നിന്ന് ഈ കണക്ക് വ്യത്യാസപ്പെട്ടിട്ടില്ല. ബിഹാറിലെ ഒരു നല്ല വോട്ടര്‍ പട്ടികയില്‍ 8.18 കോടി പേരുണ്ടാകണമെന്നും യാദവ് പറഞ്ഞു. വ്യക്തമായ കണക്കുകള്‍ അവതരിപ്പിച്ച യാദവിനെ ബെഞ്ച് പ്രശംസിച്ചു.

Political activist Yogendra Yadav presented two individuals, declared dead and removed from Bihar’s voter list by the Election Commission, alive before the Supreme Court. During a hearing on the Special Intensive Revision (SIR) of Bihar’s electoral rolls, Yadav called it the "largest disenfranchisement in history," alleging 65 lakh names were deleted, potentially exceeding one crore. The bench, led by Justices Surya Kant and Joymalya Bagchi, witnessed dramatic scenes as Election Commission’s counsel termed it “drama.” Justice Bagchi noted the error could be corrected, while praising Yadav’s analysis. The case continues.

 

 
 
 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരള സർവകലാശാലയിൽ നാടകീയ രംഗങ്ങൾ; വിഭജനഭീതി ദിന ഉത്തരവിനെ തുടർന്ന് ഡോ. ബിജു രാജിവച്ചു

Kerala
  •  19 hours ago
No Image

വോട്ടർ പട്ടിക ക്രമക്കേട് : സുരേഷ് ഗോപി നാളെ തൃശ്ശൂരിൽ

Kerala
  •  20 hours ago
No Image

സഊദിയിൽ കനത്ത മഴയും ആലിപ്പഴ വർഷവും; ജാഗ്രതാ മുന്നറിയിപ്പ്

Saudi-arabia
  •  20 hours ago
No Image

ഡൊണാൾഡ് ട്രംപിനെ 'ഏറ്റവും കുപ്രസിദ്ധ കുറ്റവാളി' എന്ന് വിളിച്ച് എലോൺ മസ്‌കിന്റെ AI ചാറ്റ്ബോട്ട് ഗ്രോക്ക് വിവാദത്തിൽ

International
  •  20 hours ago
No Image

യുഎഇയില്‍ സ്‌കൂള്‍ തുറക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം; യൂണിഫോം കടകളില്‍ ശക്തമായ തിരക്ക്

uae
  •  20 hours ago
No Image

ഡൽഹിയിൽ പഴയ വാഹനങ്ങൾക്കുള്ള നിരോധനം; ഉടമകൾക്കെതിരെയുള്ള നടപടികൾ തടഞ്ഞ് സുപ്രീം കോടതി

National
  •  21 hours ago
No Image

തൃശ്ശൂരിൽ പ്രതിഷേധവും സംഘർഷവും; സിപിഎം ഓഫീസിലേക്ക് ബിജെപി മാർച്ചിനെ തുടർന്ന് കല്ലേറും പോലീസ് ലാത്തിച്ചാർജും

Kerala
  •  21 hours ago
No Image

ഈ വസ്തുക്കള്‍ ഹാന്റ്‌ ബാഗിലുണ്ടെങ്കില്‍ പെടും; യുഎഇയിലെ വിമാനത്താളങ്ങളില്‍ നിരോധനം ഏര്‍പ്പെടുത്തിയ വസ്തുക്കള്‍ ഇവയാണ്‌ | Banned and restricted items for hand luggage ​in UAE airports

uae
  •  a day ago
No Image

സുരേഷ് ഗോപി തൃശൂർ എടുത്തതല്ല, കട്ടതാണ്; എംപി ഓഫീസിലേക്ക് സിപിഎം പ്രതിഷേധ മാർച്ച്; ബോർഡിൽ കരി ഓയിൽ ഒഴിച്ച് പ്രവർത്തകൻ

Kerala
  •  a day ago
No Image

സേവനങ്ങളുടെ ഫീസ് വര്‍ധിപ്പിക്കാനും ചില സൗജന്യ സേവനങ്ങള്‍ക്ക് ഫീസ് ഏര്‍പ്പെടുത്താനും ഒരുങ്ങി കുവൈത്ത്

Kuwait
  •  a day ago