
'വേദനകളെ കരുത്തോടെ നേരിട്ട് ഗനീം': അപകടനില തരണം ചെയ്തെന്ന് സഹോദരന്; ലോകകപ്പ് വേദിയില്‍ മോര്ഗന് ഫ്രീമാനൊപ്പം ഉയര്‍ന്ന ഖത്തറിന്റെ ശബ്ദം

ദോഹ: ശസ്ത്രക്രിയക്ക് വിധേയനായ പ്രശസ്ത യുട്യൂബറും സന്നദ്ധസേവകനുമായ ഗനീം അല്‍ മുസ്തഫ അപകടനില തരണം ചെയ്തതായി സഹോദരന്. ശസ്ത്രക്രിയക്ക് വിധേയനാക്കിയ ഗനീമിന്റെ ആരോഗ്യത്തിനായുള്ള പ്രാര്‍ത്ഥനയിലാണ് ഖത്തറും അറബ് ലോകവും.
ഗനീം അപകടനില തരണം ചെയ്തതായും സംസാരിച്ചതായും മികച്ച ചികിത്സ നല്‍കുന്നതിനായി ഗനീമിനെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയതായും അദ്ദേഹത്തിന്റെ സഹോദരന് അഹമ്മദ് സമൂഹമാധ്യമമായ എക്സില്‍ കഴിഞ്ഞ ദിവസം കുറിച്ചിരുന്നു. ഗനീമിനെ ആംബുലന്‍സില്‍ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുന്ന വീഡിയോയും സഹോദരന് പങ്കുവെച്ചിരുന്നു.
ശസ്ത്രക്രിയക്ക് പിന്നാലെ ഗനീമിന്റെ ആരോഗ്യനില മോശമായപ്പോള്‍ അദ്ദേഹത്തിനായി പ്രാര്‍ത്ഥിക്കണമെന്ന് ഖത്തര്‍ അന്താരാഷ്ട്ര സഹകരണ സഹമന്ത്രി മറിയം അല്‍ മിസ്നാദ് ആഹ്വാനം ചെയ്തിരുന്നു.
'ദാനം ചെയ്യുന്നതിന് അതിരുകളില്ലെന്നും യഥാര്‍ത്ഥ ശക്തി ഹൃദയത്തില്‍ നിന്നാണ് ഉത്ഭവിക്കുന്നതെന്നും ഗനീം അല്‍-മുഫ്ത നമ്മെ പഠിപ്പിച്ചു. ഇന്ന്, നമ്മുടെ പ്രാര്‍ത്ഥനയില്‍ ശക്തി ആവശ്യമുള്ളത് അവനാണ്. അല്ലാഹുവേ, അവനെ സുഖപ്പെടുത്തേണമേ, അവന് സൗഖ്യം നല്കേണമേ'. കഴിഞ്ഞ ദിവസം എക്സില്‍ അല്‍ മിസ്നദ് കുറിച്ചു.

കഴിഞ്ഞയാഴ്ചയാണ് അല്‍-മുഫ്തയുടെ സഹോദരന് ജര്‍മ്മനിയില്‍ വെച്ച് ഗനീം ശസ്ത്രക്രിയയ്ക്ക് വിധേയനാകുകയാണെന്ന് പറഞ്ഞുകൊണ്ട് ഒരു വീഡിയോ പോസ്റ്റ് ചെയ്തത്. വ്യാഴാഴ്ച നടത്തിയ ശസ്ത്രക്രിയക്ക് പിന്നാലെയാണ് ഗനീമിന്റെ ആരോഗ്യനില മോശമായത്.
ഡോഡല് റിഗ്രെഷന്‍ സിന്‍ഡ്രോം എന്ന അപൂര്‍വ രോഗം ബാധിച്ച ഗനീമിന് അരയ്ക്ക് താഴേക്ക് വളര്‍ച്ചയില്ല. ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് ഇടയ്ക്കിടെ ആശുപത്രിയില്‍ ചികിത്സ തേടാറുണ്ടെങ്കിലും പ്രതിസന്ധികളെ തരണം ചെയ്താണ് ഗനീം എന്ന യൂട്യൂബര്‍ വളര്‍ന്നുവന്നത്.
രാജ്യത്തെ അറിയപ്പെടുന്ന ജീവകാരുണ്യ പ്രവര്‍ത്തകനായ ഗനീം 2022 ഖത്തര്‍ ലോകകപ്പോടെയാണ് ലോക ശ്രദ്ധയാര്‍ജ്ജിച്ചത്. ശാരീരിക വെല്ലുവിളികള്‍ക്കിടയിലും ആത്മവിശ്വാസത്തിന്റെ പ്രതിരൂപമായി ലോകകപ്പ് വേദിയില്‍ എത്തിയ ഗനീം ഹോളിവുഡ് താരം മോര്ഗന് ഫ്രീമാനോപ്പം വേദി പങ്കിട്ട് കാല്‍പ്പന്തു പ്രേമികളുടെ കയ്യടി നേടിയിരുന്നു.
എല്ലാ മനുഷ്യര്‍ക്കുമുള്ള പ്രചോദനത്തിന്റെ ഉറവിടമാണ് ഗനീം എന്നാണ് അന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിയോ പറഞ്ഞത്. മോട്ടിവേഷന്‍ പ്രസംഗങ്ങളിലൂടെയും മറ്റും തരംഗം തീര്‍ത്ത ഗനീമിന്റെ തിരിച്ചുവരവിനായി പ്രാര്‍ത്ഥിക്കുകയാണ് ഖത്തറിലെ ജനങ്ങള്‍.
Ghanem’s brother recalls his courage in overcoming life’s challenges, as Qatar’s inspirational story takes the spotlight with Morgan Freeman at the FIFA World Cup opening ceremony.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഒമാനിൽ 55 കിലോ ക്രിസ്റ്റൽ മെത്തും കഞ്ചാവും പിടികൂടി; ആറ് ഏഷ്യൻ വംശജർ അറസ്റ്റിൽ
oman
• 12 hours ago
പാലക്കാട് 21 വയസുള്ള യുവതിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി
Kerala
• 12 hours ago
കറൻസി തട്ടിപ്പ് കേസ്; വ്യാപാരിക്ക് 123,000 ദിർഹം നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് കോടതി
uae
• 13 hours ago
പക്ഷപാതമോ വിവേചനമോ ഇല്ല, രാഹുല്‍ഗാന്ധിയുടെ വെളിപ്പെടുത്തലില്‍ മറുപടിയുമായി തെരഞ്ഞെടുപ്പ് കമ്മിഷന്
National
• 13 hours ago
അമീബിക് മസ്തിഷ്ക ജ്വരം: 3 മാസം പ്രായമുള്ള കുഞ്ഞിന്റെ രോഗകാരണമായ ജലസ്രോതസ് വീട്ടിലെ കിണര്‍
Kerala
• 13 hours ago
വിഷമദ്യ ദുരന്തത്തിനു പിന്നാലെ കുവൈത്തില്‍ വ്യാപക പരിശോധനകള്‍; 10 മെഥനോൾ ഫാക്ടറികൾ പൂട്ടി, മലയാളികൾ ഉൾപ്പെടെ 67 പേർ അറസ്റ്റിൽ
latest
• 13 hours ago
2024 ഫെബ്രുവരിയില്‍ കൊല്ലപ്പെട്ട ഫലസ്തീന് ബാലന്റെ മൃതദേഹം വെച്ച് ഹമാസുമായി വിലപേശാന്‍ സയണിസ്റ്റ് സേന; നീക്കം അംഗീകരിച്ച് ഇസ്റാഈല്‍ സുപ്രിം കോടതി
International
• 13 hours ago
സിപിഎമ്മിലെ കത്ത് ചോര്‍ച്ചയില്‍ ഞെട്ടിപ്പിക്കുന്ന രഹസ്യങ്ങള്‍; ആരോപണവിധേയന് സിപിഎമ്മുമായി അടുത്ത ബന്ധമെന്ന് വി.ഡി സതീശന്
Kerala
• 14 hours ago
കുറ്റിപ്പുറത്ത് വിവാഹ സംഘം സഞ്ചരിച്ച് ബസ് മറിഞ്ഞു, ആറ് പേര്‍ക്ക് പരുക്ക്, ഒരു കുട്ടിയുടെ നില ഗുരുതരം
Kerala
• 14 hours ago
''നിന്റെ പൂര്‍വ്വികര്‍ ബ്രിട്ടീഷുകാരുടെ ഷൂ നക്കുമ്പോള്‍ എന്റെ പൂര്‍വ്വികര്‍ സ്വാതന്ത്ര്യത്തിനായി രക്തസാക്ഷികളാവുകയായിരുന്നു' വിദ്വേഷ കമന്റ് ഇട്ടയാള്‍ക്ക് വായടപ്പിക്കുന്ന മറുപടി നല്കി ജാവേദ് അക്തര്‍
National
• 15 hours ago
ഷുഹൈബ് വധക്കേസ് പ്രതി ഉള്‍പെടെ ആറ് പേര് കണ്ണൂരില്‍ എംഡിഎംഎയുമായി പിടിയില്‍
Kerala
• 16 hours ago
ജമ്മു കശ്മീരിൽ വീണ്ടും മേഘവിസ്ഫോടനം; കത്വയിൽ 7 മരണം, ഹിമാചലിൽ മിന്നൽ പ്രളയം
International
• 16 hours ago
ജാഗ്രത! വ്യാജ ക്യാപ്ച വഴി സൈബർ തട്ടിപ്പ്; വെബ്സൈറ്റുകളിൽ പ്രവേശിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക
National
• 16 hours ago
ഒത്തുകളി; ശ്രീലങ്കൻ ക്രിക്കറ്റ് താരത്തിന് അഞ്ച് വർഷത്തെ വിലക്ക് ഏർപ്പെടുത്തി ഐസിസി
Cricket
• 17 hours ago
തീവ്രഹിന്ദുത്വ പ്രൊപ്പഗണ്ട ചിത്രം 'ദി ബംഗാള്‍ ഫയല്‍സ്' ട്രെയിലര്‍ ലോഞ്ച് തടഞ്ഞ് കൊല്‍ക്കത്ത പൊലിസ്
National
• 18 hours ago
പ്രീമിയർ ലീഗിൽ എട്ടുവർഷത്തിന് ശേഷം വിജയം നേടി സണ്ടർലാൻഡ്; സിറ്റിക്കും,സ്പർസിനും തകർപ്പൻ തുടക്കം
Football
• 19 hours ago
ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ബിജെപി നേതാവും കാമുകിയും അറസ്റ്റിൽ
crime
• 19 hours ago
വാഹനാപകടത്തില്‍ മരിച്ച മലയാളിയുടെ കുടുംബത്തിന് ഒരു കോടി രൂപയോളം നഷ്ടപരിഹാരം
uae
• 20 hours ago
'യുദ്ധം അവസാനിപ്പിക്കൂ...ബന്ദികളെ മോചിപ്പിക്കൂ' സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധം ആര്‍ത്തിരമ്പി ഇസ്റാഈല്‍ തെരുവുകള്‍
International
• 17 hours ago
കുവൈത്ത് വിഷമദ്യ ദുരന്തത്തില്‍ അകപ്പെട്ടവരില്‍ സ്ത്രീകളും?, മരണസംഖ്യ ഉയരാന്‍ സാധ്യത
uae
• 17 hours ago
നിക്ഷേപ തട്ടിപ്പ് കേസിൽ യുവാവിനോട് 160,000 ദിർഹം നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് കോടതി
uae
• 18 hours ago