HOME
DETAILS

വാഹനാപകടത്തില്‍ മരിച്ച മലയാളിയുടെ കുടുംബത്തിന് ഒരു കോടി രൂപയോളം നഷ്ടപരിഹാരം 

  
August 17 2025 | 02:08 AM

Dh400000 to family of Malayali who died in car accident

അബൂദബി: അബൂദബിയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ച മലപ്പുറം രണ്ടത്താണി കല്‍പകഞ്ചേരി സ്വദേശി മുസ്തഫയുടെ കുടുംബത്തിന് 4 ലക്ഷം ദിര്‍ഹം (ഏകദേശം 95.4 ലക്ഷം രൂപ) നഷ്ടപരിഹാരം ലഭിച്ചു. യാബ് ലീഗല്‍ സര്‍വിസസ് സി.ഇ.ഒ സലാം പാപ്പിനിശ്ശേരി മുഖേനയാണ് തുക നേടാനായത്. അല്‍ ബതീന്‍അല്‍ ഖലീജ് അല്‍ അറബി സ്ട്രീറ്റില്‍ വച്ചാണ് 2023 ജൂലൈ ആറിന് അപകടമുണ്ടായത്. ബസില്‍ നിന്ന് ഇറങ്ങിയ ശേഷം റോഡ് മുറിച്ചു കടക്കുകയായിരുന്ന മുസ്തഫയെ ഇമാറാത്തി ഓടിച്ച കാറിടിക്കുകയായിരുന്നു. അശ്രദ്ധമായി വാഹനമോടിച്ചതാണ് അപകട കാരണമെന്ന് ഫാല്‍കണ്‍ ഐ ക്യാമറ ദൃശ്യങ്ങളില്‍ നിന്നും അന്വേഷണത്തില്‍ നിന്നും വ്യക്തമായി.

അപകടത്തില്‍ ഗുരുതര പരുക്കേറ്റ മുസ്തഫ സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. ഇതേത്തുടര്‍ന്ന്, അശ്രദ്ധമായി വാഹനമോടിച്ച ഡ്രൈവര്‍ക്ക് അബൂദബി ക്രിമിനല്‍ കോടതി 20,000 ദിര്‍ഹം പിഴയും, മുസ്തഫയുടെ കുടുംബത്തിന് 2 ലക്ഷം ദിര്‍ഹം ദിയാമണി (ബ്ലഡ് മണി) നല്‍കാനും വിധിച്ചു. എന്നാല്‍, ലഭിച്ച തുക അപര്യാപ്തമാണെന്ന് കാണിച്ച് യാബ് ലീഗല്‍ സര്‍വിസസ് ദിയാമണിക്ക് പുറമെ, നഷ്ടപരിഹാരം ലഭിക്കുന്നതിനായി ഇന്‍ഷൂറന്‍സ് അതോറിറ്റിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. ലീഗല്‍ ഹെയേഴ്‌സ് സര്‍ട്ടിഫിക്കറ്റ്, ബ്രെഡ് വിന്നര്‍ സര്‍ട്ടിഫിക്കറ്റ്, ക്രിമിനല്‍ കേസ് വിധി തുടങ്ങിയ രേഖകള്‍ സമര്‍പ്പിച്ച് നടത്തിയ നിയമ പോരാട്ടത്തിനൊടുവില്‍, ദിയാ മണിക്ക് പുറമെ 2 ലക്ഷം ദിര്‍ഹം കൂടി ഇന്‍ഷുറന്‍സ് കമ്പനി നഷ്ടപരിഹാരമായി നല്‍കണമെന്ന് കോടതി ഉത്തരവിടുകയായിരുന്നു. ഇതോടെ, കുടുംബത്തിന് ആകെ നാലു ലക്ഷം ദിര്‍ഹം ലഭിച്ചു. ഉമ്മയും ഭാര്യയും മകനും മകളും അടങ്ങുന്നതാണ് മുസ്തഫയുടെ കുടുംബം.

Dh400,000 to family of Malayali who died in car accident

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസയില്‍ യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാനക്കരാറില്‍ ലോക രാജ്യങ്ങള്‍ ഒപ്പുവെച്ചു

International
  •  13 hours ago
No Image

അച്ഛൻ മരിക്കുന്നതിന് മുമ്പ് വിളിച്ചിരുന്നു പക്ഷേ വേണ്ടതു പോലെ സംസാരിക്കാൻ കഴിഞ്ഞിരുന്നില്ല; അച്ഛന്റെ വേർപാടിൽ വൈകാരികമായ കുറിപ്പ് പങ്കുവെച്ച് യുവാവ്

National
  •  14 hours ago
No Image

സമുദ്ര മാർ​ഗം ഒമാനിലേക്ക് കടക്കാൻ ശ്രമിച്ച എട്ടു പേർ പിടിയിൽ

oman
  •  14 hours ago
No Image

'ഇന്ത്യ-പാക് സംഘര്‍ഷം അവസാനിപ്പിച്ചത് ഞാന്‍ തന്നെ'; നൊബേൽ കെെവിട്ടിട്ടും വീണ്ടും അവകാശവാദമുയര്‍ത്തി ട്രംപ്; ഇത്തവണ പരാമര്‍ശം ഇസ്രാഈല്‍ പാര്‍ലമെന്റിൽ

International
  •  14 hours ago
No Image

ദുബൈയിൽ 10 പ്രധാന റോഡുകൾ നവീകരിക്കുന്നു; യാത്രാ സമയവും ഗതാഗതക്കുരുക്കും കുറയും

uae
  •  14 hours ago
No Image

നായയുടെ തൊണ്ടയിൽ എല്ലിൻ കഷ്ണം കുടുങ്ങിയ സംഭവം; വീട്ടമ്മ രക്ഷപ്പെടുത്തിയ നായയെ അ‍ജ്ഞാതർ വിഷം നൽകി കൊലപ്പെടുത്തി

Kerala
  •  15 hours ago
No Image

ലോകത്തിലെ ഏറ്റവും ഫിറ്റ്നസുള്ള ക്രിക്കറ്റ് താരം അവനാണ്: ഹർഭജൻ സിങ്

Cricket
  •  15 hours ago
No Image

ഗ്ലോബൽ വില്ലേജ് സീസൺ 30; ജിഡിആർഎഫ്എയുമായി ചേർന്ന് സൗജന്യ പ്രവേശനം ഒരുക്കും

uae
  •  15 hours ago
No Image

വീണ്ടും ജാതി ഭ്രാന്ത്; തമിഴ്‌നാട്ടില്‍ യുവാവിനെ ഭാര്യാപിതാവ് വെട്ടിക്കൊന്നു

National
  •  15 hours ago
No Image

30 വർഷത്തെ പ്രവാസ ജീവിതം: സ്വത്തുക്കൾ കിട്ടാതായതോടെ അമ്മയ്ക്ക് നേരെ തോക്ക് ചൂണ്ടി മകനും മരുമകളും; അറസ്റ്റ്

Kerala
  •  15 hours ago