HOME
DETAILS

കറൻസി തട്ടിപ്പ് കേസ്; വ്യാപാരിക്ക് 123,000 ദിർഹം നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് കോടതി 

  
Web Desk
August 17 2025 | 09:08 AM

Currency Fraud Case Court Orders Trader to Pay Dh123000 in Compensation

ദുബൈ: അഞ്ച് മിനിറ്റിനുള്ളിൽ കറൻസി കൈമാറ്റം വാഗ്ദാനം ചെയ്ത് ആഫ്രിക്കൻ വ്യാപാരിയെ കബളിപ്പിച്ച കേസിൽ പ്രതിയായ അറബ് പൗരനോട് 123,000 ദിർഹം നഷ്ടപരിഹാരമായി നൽകാൻ ഉത്തരവിട്ട് ദുബൈ സിവിൽ കോടതി. സാമ്പത്തികവും വൈകാരികവുമായ നഷ്ടം പരി​ഗണിച്ചാണ് കോടതി ഭീമമായ തുക നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടത്.

കോടതി രേഖകൾ പ്രകാരം, കനേഡിയൻ വിതരണക്കാരെ ആശ്രയിക്കുന്ന വ്യാപാരിക്ക്, പ്രാദേശിക ബാങ്ക് അക്കൗണ്ടുകൾ വഴി ദിർഹം തൽക്ഷണം യുഎസ് ഡോളറാക്കി മാറ്റാമെന്ന് പ്രതി ഉറപ്പുനൽകി. അതിർത്തി കടന്നുള്ള വ്യാപാരത്തിന് സൗകര്യപ്രദമായ ഈ വാഗ്ദാനത്തിൽ വിശ്വസിച്ച് വ്യാപാരി 117,913 ദിർഹം പ്രതിനിധി വഴി കൈമാറി. എന്നാൽ, വാഗ്ദാനം ചെയ്ത പണം പ്രതിയായ അറബ് പൗരൻ കൈമാറിയില്ല. 

വ്യാപാരിയെ സമാധാനിപ്പിക്കാൻ, പ്രതി എടിഎമ്മിൽ പണം നിക്ഷേപിക്കുന്നതിന്റെ ഫോട്ടോ അയച്ചതായി ആരോപിക്കപ്പെടുന്നു. എന്നിട്ടും, പണം തിരികെ ലഭിച്ചില്ല. കനേഡിയൻ വിതരണക്കാരൻ പണം തിരികെ ആവശ്യപ്പെട്ടതോടെ, വർദ്ധിച്ച സമ്മർദ്ദവും വൈകിയുള്ള പിഴകളും നേരിട്ട വ്യാപാരി ദുബൈയിലേക്ക് നേരിട്ടെത്തി. പ്രാദേശിക ഇടനിലക്കാർ വഴിയുള്ള മധ്യസ്ഥ ശ്രമങ്ങൾ ഉൾപ്പെടെ നിരവധി തവണ അപ്പീൽ നൽകിയിട്ടും പ്രതി പണം തിരികെ നൽകാൻ വിസമ്മതിച്ചു. ഒടുവിൽ, വ്യാപാര ബന്ധം നിലനിർത്താൻ വ്യാപാരി സ്വന്തം പോക്കറ്റിൽ നിന്ന് വിതരണക്കാരന് വീണ്ടും പണം നൽകേണ്ടി വന്നു.

വ്യാപാരി ഇൻവോയ്സുകൾ, വാട്ട്‌സ്ആപ്പ് സന്ദേശങ്ങൾ, മറ്റ് തെളിവുകൾ എന്നിവ കോടതിയിൽ ഹാജരാക്കി. എന്നാൽ, പ്രതി കോടതിയിൽ ഹാജരാകുകയോ തിരിച്ചടവിന്റെ തെളിവ് നൽകുകയോ ചെയ്തില്ല. യുഎഇ സിവിൽ ട്രാൻസാക്ഷൻസ് നിയമപ്രകാരം, നിയമപരമായ അടിസ്ഥാനമില്ലാതെ പണം സ്വീകരിക്കുന്നവർ അത് യഥാർത്ഥ ഉടമയ്ക്ക് തിരികെ നൽകണമെന്ന് കോടതി വിധിയിൽ ഉദ്ധരിച്ചു.

വ്യാപാരിയുടെ 100,000 ദിർഹം നഷ്ടപരിഹാര നൽകണമെന്ന ആവശ്യം തള്ളിയ കോടതി, 117,913 ദിർഹം മുഴുവനായും 5,000 ദിർഹം നഷ്ടപരിഹാരമായും തിരികെ നൽകാൻ ഉത്തരവിടുകയായിരുന്നു.

UAE court has ruled in a currency fraud case, ordering a trader to pay Dh123,000 in compensation. Full details on the verdict and financial fraud crackdown.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പക്ഷപാതമോ വിവേചനമോ ഇല്ല, രാഹുല്‍ഗാന്ധിയുടെ വെളിപ്പെടുത്തലില്‍ മറുപടിയുമായി തെരഞ്ഞെടുപ്പ് കമ്മിഷന്‍

National
  •  13 hours ago
No Image

അമീബിക് മസ്തിഷ്‌ക ജ്വരം: 3 മാസം പ്രായമുള്ള കുഞ്ഞിന്റെ രോഗകാരണമായ ജലസ്രോതസ് വീട്ടിലെ കിണര്‍ 

Kerala
  •  13 hours ago
No Image

വിഷമദ്യ ദുരന്തത്തിനു പിന്നാലെ കുവൈത്തില്‍ വ്യാപക പരിശോധനകള്‍; 10 മെഥനോൾ ഫാക്ടറികൾ പൂട്ടി, മലയാളികൾ ഉൾപ്പെടെ 67 പേർ അറസ്റ്റിൽ

latest
  •  13 hours ago
No Image

2024 ഫെബ്രുവരിയില്‍ കൊല്ലപ്പെട്ട ഫലസ്തീന്‍ ബാലന്റെ മൃതദേഹം വെച്ച് ഹമാസുമായി വിലപേശാന്‍ സയണിസ്റ്റ് സേന; നീക്കം അംഗീകരിച്ച് ഇസ്‌റാഈല്‍ സുപ്രിം കോടതി

International
  •  13 hours ago
No Image

സിപിഎമ്മിലെ കത്ത് ചോര്‍ച്ചയില്‍ ഞെട്ടിപ്പിക്കുന്ന രഹസ്യങ്ങള്‍; ആരോപണവിധേയന് സിപിഎമ്മുമായി അടുത്ത ബന്ധമെന്ന് വി.ഡി സതീശന്‍

Kerala
  •  13 hours ago
No Image

കുറ്റിപ്പുറത്ത് വിവാഹ സംഘം സഞ്ചരിച്ച് ബസ് മറിഞ്ഞു, ആറ് പേര്‍ക്ക് പരുക്ക്, ഒരു കുട്ടിയുടെ നില ഗുരുതരം

Kerala
  •  14 hours ago
No Image

''നിന്റെ പൂര്‍വ്വികര്‍ ബ്രിട്ടീഷുകാരുടെ ഷൂ നക്കുമ്പോള്‍ എന്റെ പൂര്‍വ്വികര്‍ സ്വാതന്ത്ര്യത്തിനായി രക്തസാക്ഷികളാവുകയായിരുന്നു'  വിദ്വേഷ കമന്റ് ഇട്ടയാള്‍ക്ക് വായടപ്പിക്കുന്ന മറുപടി നല്‍കി ജാവേദ് അക്തര്‍ 

National
  •  15 hours ago
No Image

പ്രീമിയം പാക്കേജ് നിരക്കുകൾ വർധിപ്പിച്ച് സ്പോട്ടിഫൈ; ഇനിമുതൽ യുഎഇയിലെ ഉപയോക്താക്കൾ പ്രതിമാസം അടയ്ക്കേണ്ടി വരിക ഈ തുക

uae
  •  15 hours ago
No Image

ഷുഹൈബ് വധക്കേസ് പ്രതി ഉള്‍പെടെ ആറ് പേര്‍ കണ്ണൂരില്‍ എംഡിഎംഎയുമായി പിടിയില്‍ 

Kerala
  •  16 hours ago
No Image

ജമ്മു കശ്മീരിൽ വീണ്ടും മേഘവിസ്ഫോടനം; കത്വയിൽ 7 മരണം, ഹിമാചലിൽ മിന്നൽ പ്രളയം

International
  •  16 hours ago