HOME
DETAILS

ഉത്തരാഖണ്ഡിലെ വിവാദ വിദ്യാഭ്യാസ സ്ഥാപന ബില്ലിന് നിയമസഭയുടെ അംഗീകാരം; മദ്‌റസ ബോര്‍ഡ് പിരിച്ചുവിടും

  
August 21 2025 | 00:08 AM

Uttarakhand Assembly approves controversial educational institutions bill Madrasa Board to be dissolved

ഡെറാഡൂണ്‍: മുസ്ലിം സ്ഥാപനങ്ങളെ ലക്ഷ്യംവച്ചുള്ള വിവാദ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപന ബില്ലിന് ഉത്തരാഖണ്ഡ് നിയമസഭ പാസ്സാക്കി. ചൊവ്വാഴ്ച സഭയില്‍ അംഗീകരിച്ച ബില്ലിന്‍മേല്‍ രൂക്ഷമായ വാദപ്രതിവാദങ്ങള്‍ നടന്ന ശേഷം ഇന്നലെ ശബ്ദവോട്ടോടെ പാസ്സാക്കുകയായിരുന്നു. ബില്ല് ഇനി ഗവര്‍ണറുടെ അനുമതിക്ക് വിടും. 2016ലെ ഉത്തരാഖണ്ഡ് മദ്‌റസ വിദ്യാഭ്യാസ ബോര്‍ഡ് നിയമവും 2019ലെ ഉത്തരാഖണ്ഡ് സര്‍ക്കാരിതര അറബിക്, പേര്‍ഷ്യന്‍ മദ്‌റസ തിരിച്ചറിയല്‍ നിയമങ്ങളും റദ്ദാക്കിയതാണ് ബില്ലിലെ പ്രധാന മാറ്റം.ബില്ല് നിയമമാകുന്നതോടെ സംസ്ഥാനത്തെ മദ്‌റസ വിദ്യാഭ്യാസ ബോര്‍ഡ് പിരിച്ചുവിടും.ഇതോടെ അടുത്തവര്‍ഷം ജൂലൈ മുതല്‍ എല്ലാ ന്യൂനപക്ഷ സ്ഥാപനങ്ങളെയും നിയന്ത്രിക്കാന്‍ ഒരൊറ്റ അതോറിറ്റി രൂപീകരിക്കും. 

സിഖുകാര്‍, ജൈനര്‍, ക്രിസ്ത്യാനികള്‍, ബുദ്ധമതക്കാര്‍, പാഴ്‌സികള്‍ എന്നിവര്‍ക്ക് കൂടി സംസ്ഥാനത്ത് ന്യൂനപക്ഷ പദവി ലഭ്യമാക്കും. ഭേദഗതിയനുസരിച്ച് 2026 ജൂലൈ ഒന്നിനുള്ളില്‍ ഉത്തരാഖണ്ഡിലെ എല്ലാ മദ്‌റസകളും ഉത്തരാഖണ്ഡ് വിദ്യാഭ്യാസ ബോര്‍ഡിന്റെ അംഗീകാരം നേടിയെടുക്കേണ്ടതുണ്ട്. തുടര്‍ന്ന് ന്യൂനപക്ഷ പദവി ലഭിക്കാനായി ഉത്തരാഖണ്ഡ് സംസ്ഥാന ന്യൂനപക്ഷ വിദ്യാഭ്യാസ അതോറിറ്റിയില്‍ പ്രത്യേക അപേക്ഷയും നല്‍കണം. നിര്‍ദ്ദിഷ്ട വ്യവസ്ഥകള്‍ പാലിച്ച മാത്രമേ സ്ഥാപനത്തിന് ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ പദവി നല്‍കൂവെന്നും ബില്ല് വ്യവസ്ഥചെയ്യുന്നു. ന്യൂനപക്ഷങ്ങള്‍ക്ക് നല്‍കിവന്ന ആനുകൂല്യങ്ങള്‍ സിഖ്, ജൈന, പാഴ്‌സി, ബുദ്ധ സമുദായങ്ങള്‍ക്കു കൂടി ലഭിക്കും.
ബില്ലിനെതിരേ കോണ്‍ഗ്രസ് ശക്തമായ വിമര്‍ശനമാണ് നിയമസഭയില്‍ ഉന്നയിച്ചത്. മദ്‌റസകളുടെ പ്രവര്‍ത്തനരീതിയെക്കുറിച്ച് ബി.ജെ.പിക്ക് പരിമിതമായ അറിവേയുള്ളൂവെന്ന് കോണ്‍ഗ്രസ് നേതാവ് ഹരീഷ് റാവത്ത് പറഞ്ഞു. എന്തിനാണ് മദ്‌റസ പോലുള്ള ഉറുദു വാക്കുകള്‍ ഒഴിവാക്കുന്നത്? രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് മദ്‌റകള്‍ക്ക് അവരുടേതായ ചരിത്രമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഒരു കൈയില്‍ ഖുര്‍ആനും മറുകൈയില്‍ ലാപ്‌ടോപ്പും ഉപയോഗിച്ച് മദ്‌റസകളെ ആധുനികവല്‍ക്കരിക്കുന്നതിനെക്കുറിച്ച് കേന്ദ്രം പറയുമ്പോള്‍, അതേസമയം മദ്‌റസ ബോര്‍ഡിനെ പൂര്‍ണ്ണമായും പിരിച്ചുവിടുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും പ്രമുഖ ഇസ്ലാമിക പണ്ഡിതനായ മൗലാന സൂഫിയാന്‍ നിസാമി ആരോപിച്ചു. ഉത്തരാഖണ്ഡില്‍ 452 രജിസ്റ്റര്‍ ചെയ്ത മദ്‌റസകളാണുള്ളത്. എന്നാല്‍ രജിസ്‌ട്രേഷനില്ലെന്ന് ചൂണ്ടിക്കാട്ടി നിരവധി മദ്‌റസകള്‍ അടച്ചുപൂട്ടിയിട്ടുമുണ്ട്.

ഉത്തരാഖണ്ഡില്‍ പുഷ്‌കര്‍ സിങ് ധാമിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍ അധികാരമേറ്റതുമുതല്‍ മുസ്ലിംകളെ ലക്ഷ്യമിട്ട് നിരവധി നീക്കങ്ങള്‍ ആണ് നടത്തിവന്നത്. മുസ്ലിം സ്ഥാപനങ്ങളെ ലക്ഷ്യംവച്ച് ബുള്‍ഡോസര്‍ രാജ് നടത്തിവരുന്നതിനെതിരായ കേസ് നിലവില്‍ കോടതി മുമ്പാകെയുണ്ട്. കൂടാതെ ഏകസിവില്‍കോഡ് കൊണ്ടുവന്ന ആദ്യ സംസ്ഥാനമായി ഉത്തരാഖണ്ഡ് മാറി. കൂടാതെ വിവാദ വ്യവസ്ഥകളുള്ള മതപരിവര്‍ത്തനനിയമം കൊണ്ടുവരാനുള്ള നീക്കത്തിലുമാണ് സര്‍ക്കാര്‍.

Uttarakhand Assembly approves controversial educational institutions bill; Madrasa Board to be dissolved

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഹാരാഷ്ട്രയിൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ നൈട്രജൻ ഗ്യാസ് ചോർച്ച: നാല് തൊഴിലാളികൾ മരിച്ചു

National
  •  4 hours ago
No Image

കോഴിക്കോട്ടുനിന്ന് ജിദ്ദയിലേക്കും മുംബൈയിലേക്കും ഡൽഹിയിലേക്കും കൂടുതൽ സർവിസുകൾ

Saudi-arabia
  •  5 hours ago
No Image

ട്രംപിന്റെ സമാധാന ചർച്ചകൾക്കിടെ യുക്രൈനിൽ റഷ്യയുടെ കനത്ത മിസൈൽ ആക്രമണം

International
  •  5 hours ago
No Image

മരുഭൂമിയില്‍ അഴുകിയ നിലയില്‍ കണ്ടെത്തിയ മൃതദേഹം ഇന്ത്യക്കാരന്റെ; സാക്കിര്‍ എത്തിയത് മകളുടെ വിവാഹത്തിന് പണം സമ്പാദിക്കാന്‍

Saudi-arabia
  •  5 hours ago
No Image

ഒരേസമയം പത്ത് യാത്രക്കാരെ വരെ കൈകാര്യം ചെയ്യും; ലോകത്തിലെ ആദ്യ എഐ പവേര്‍ഡ് കോറിഡോര്‍ ദുബൈ വിമാനത്താവളത്തില്‍

uae
  •  6 hours ago
No Image

പാലക്കാട് ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള സ്‌കൂളിലെ സ്‌ഫോടനം: കര്‍ശന നടപടിയെന്ന് മന്ത്രി

Kerala
  •  6 hours ago
No Image

പ്രായപൂർത്തിയാകാത്ത ഇതരസംസ്ഥാന പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; കാമുകനായി തെരച്ചിൽ

Kerala
  •  6 hours ago
No Image

രാഹുല്‍ മാങ്കൂട്ടത്തിലിനൊപ്പമുള്ള പഴയ ചിത്രം ഉപയോഗിച്ച് അധിക്ഷേപം; പരാതിയുമായി ഷറഫുന്നീസ ടി സിദ്ധീഖ്

Kerala
  •  6 hours ago
No Image

തൃശൂർ കോർപ്പറേഷന് പണി കൊടുക്കാൻ നോക്കി 8ന്റേ പണി തിരിച്ചുവാങ്ങി ബിജെപി കൗൺസിലർമാർ; തൃശൂർ ബിനി ഹെറിറ്റേജ് കേസിൽ 6 ബിജെപി കൗൺസിലർമാർക്കും അഭിഭാഷകനും 5 ലക്ഷം വീതം പിഴ വിധിച്ച് ഹൈക്കോടതി

Kerala
  •  7 hours ago
No Image

അല്‍ദഫ്രയില്‍ പൊടിക്കാറ്റിന് സാധ്യത: കിഴക്കന്‍ മേഖലയിലും തെക്കന്‍ മേഖലയിലും മഴ പെയ്‌തേക്കും; മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണ വകുപ്പ് | UAE weather Updates

uae
  •  7 hours ago