
കോഴിക്കോട്ടുനിന്ന് ജിദ്ദയിലേക്കും മുംബൈയിലേക്കും ഡൽഹിയിലേക്കും കൂടുതൽ സർവിസുകൾ

കോഴിക്കോട്: കോഴിക്കോട് നിന്നും ജിദ്ദയിലേക്കും മുംബൈയിലേക്കും ഡൽഹിയിലേക്കും ആകാശ എയർ സർവീസ് നടത്തുമെന്ന് കോഴിക്കോട് എംപിയും കോൺഗ്രസ് നേതാവുമായ എം.കെ രാഘവൻ. ഒക്‌ടോബർ 1 മുതൽ കോഴിക്കോട്-മുംബൈ സർവീസ് ആരംഭിക്കുമെന്നും അധികം താമസിയാതെ തന്നെ കൂടുതൽ ആഭ്യന്തര അന്താരാഷ്ട്ര സർവീസുകളും ആരംഭിക്കുമെന്ന് എയർലൈൻ അധികൃതർ അറിയിച്ചതായും അദ്ദേഹം വ്യക്തമാക്കി.
എം.കെ രാഘവന്റെ ഫേസ്ബുക്കിന്റെ പൂർണരൂപം
പ്രിയപ്പെട്ട കോഴിക്കോട്ടുകാർക്കൊപ്പം മറ്റൊരു സന്തോഷ വാർത്ത കൂടി പങ്കുവെക്കുന്നതിൽ അഭിമാനമുണ്ട്.
കോഴിക്കോടിന്റെ ആകാശത്തിന് പുതിയ ചിറകുകൾ നൽകി, ഇന്ത്യയിലെ നവാഗത എയർലൈനായ 'ആകാശ എയർ' കോഴിക്കോടേക്ക് എത്തുകയാണ്. ഏറെ നാളത്തെ ഒട്ടൊരു നല്ല പരിശ്രമം വിജയം നേടുന്നതിന്റെ സന്തോഷം അനല്പമാണ്.
ഒക്‌ടോബർ 1 മുതൽ കോഴിക്കോട്-മുംബൈ സർവീസ് ആരംഭിക്കും. അധികം താമസിയാതെ, സമീപഭാവിയിൽ തന്നെ കൂടുതൽ ആഭ്യന്തര അന്താരാഷ്ട്ര സർവീസുകളും ആരംഭിക്കുമെന്ന് എയർലൈൻ ഒഫീഷ്യൽസ് അറിയിച്ചിട്ടുണ്ട്. കോഴിക്കോട്-ജിദ്ദ റൂട്ടിൽ സർവീസ് ഉണ്ടാകും. ഡൽഹിയിലെ രണ്ടാമത്തെ എയർപോർട്ടായ ഗാസിയാബാദ് ഹിൻഡൺ എയർപോർട്ടിലേക്ക് ഓപ്പറേഷൻ വിപുലപ്പെടുത്തുമ്പോൾ കോഴിക്കോട് - ഡൽഹി സർവീസും ആരംഭിക്കും. കുവൈറ്റ്, ദോഹ, അബുദാബി, ബാംഗ്ലൂർ, തിരുവനന്തപുരം റൂട്ടുകളിലേക്കും സർവീസ് നടത്തണമെന്ന് ആവശ്യമുന്നയിച്ചിട്ടുണ്ട്.
രാജ്യത്തെ അതിവേഗം വളരുന്ന എയർലൈനായ 'ആകാശ എയറിനെ' കോഴിക്കോട് എത്തിക്കാനുള്ള ശ്രമങ്ങൾ എയർലൈൻ ഓപ്പറേഷൻ ആരംഭിച്ചപ്പോൾ മുതൽ തന്നെ നടത്തിയിരുന്നു. നെറ്റ്‌വർക്ക് വിപുലീകരിക്കുമ്പോൾ കോഴിക്കോടിനെ പരിഗണിക്കുമെന്നായിരുന്നു 'ആകാശ' അധികൃതരുടെ ആദ്യ മറുപടി.
19 മാസം കൊണ്ട് 20 എയർക്രാഫ്റ്റുകൾ നേടിയെടുത്ത എയർലൈൻ, 22 ആഭ്യന്തര ഡെസ്റ്റിനേഷനുകൾക്ക് ശേഷം വിവിധ ജി.സി.സി രാജ്യങ്ങളിലായി 5 അന്താരാഷ്ട്ര ഡെസ്റ്റിനേഷനുകൾ കൂടെ ഓപ്പറേഷൻ വിപുലീകരിച്ച ഘട്ടത്തിൽ വീണ്ടും 'ആകാശ' അധികൃതരുമായി നേരിട്ട് ചർച്ചകൾ നടത്തി.
എയർലൈൻ ഡെപ്യൂട്ടി ജന. മാനേജറും കമ്പനിയുടെ എയ്‌റോ പൊളിറ്റിക്കൽ അഫയേഴ്‌സ് ഇൻ ചാർജുമായ പ്രതീക് ശർമ്മയുമായി 2024 ജൂലൈയിൽ ഡൽഹിയിൽ നടത്തിയ ചർച്ച ശുഭകരമായ നീക്കമായി. അദ്ദേഹത്തിന്റെ നിർദേശമനുസരിച്ച് ആകാശ എയർലൈൻ ചീഫ് ഓഫ് ഗവേണൻസ് ആൻഡ് സ്ട്രാറ്റജിക്ക് അക്വിസിഷൻ ശ്രീമതി. പ്രിയ മെഹ്‌റക്ക് വിശദമായ റൂട്ട് റിക്വസ്റ്റ് നൽകി. കൂടാതെ കോഴിക്കോട് എയർപോർട്ടിന്റെ കണക്ടിവിറ്റി പൊട്ടൻഷ്യലിനെ കുറിച്ച് പഠിച്ച് ആകാശ എയർലൈനിന് സഹായകമാകുന്ന രൂപത്തിൽ തയ്യാറാക്കിയ 'Calicut International Airport: Regional Potential, Route Viability and Growth Opportunities' എന്ന റിപ്പോർട്ടും നൽകി.
കൃത്യമായ ഇടവേളകളിൽ സൗത്ത് ഇന്ത്യ ജന. മാനേജർ മുരളി മേനോനും, മാനേജർ സുധീഷ് മംഗലശ്ശേരിയുമായും നിരന്തരം കമ്യൂണിക്കേഷൻ നടത്തി കൊണ്ടിരുന്നു. ഏറെ താല്പര്യത്തോടെ സഹായിച്ച രണ്ടുപേർക്കും കൃതജ്ഞത നേരുന്നു.
'ആകാശ എയർ' കോഴിക്കോട് എത്തുന്നത് കോഴിക്കോടിന് പുതിയ ഊർജ്ജം പകരും. കുറഞ്ഞ കാലം കൊണ്ട് 30 വിമാനങ്ങളും ഫുക്കറ്റ് അടക്കം 29 ഡെസ്റ്റിനേഷനുകളിലായി 50 ലേറെ റൂട്ടുകളിലാണ് 'ആകാശ' ഇപ്പോൾ സർവീസ് നടത്തുന്നത്. എല്ലാ വിമാന കമ്പനികളെയും ഇരു കൈയും നീട്ടി സ്വീകരിച്ച കോഴിക്കോട് 'ആകാശ എയറിനെയും' നിറയെ യാത്രക്കാരുമായി പിന്തുണച്ചിരിക്കും. കോഴിക്കോട് വിമാനത്താവളത്തിന് കൂടുതൽ സന്തോഷ വാർത്തകൾ ഉണ്ടാകാൻ പരിശ്രമിക്കാം... കാതോർക്കാം...
Air connectivity from Kozhikode gets a boost with additional services to Jeddah, Mumbai, and Delhi, offering more options for travelers and expats.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഡിജിറ്റല്‍ തട്ടിപ്പുകാരെയും കിംവദന്തി പരത്തുന്നവരെയും കാത്തിരിക്കുന്നത് കടുത്ത ശിക്ഷ; നടപടികള്‍ കര്‍ശനമാക്കി യുഎഇ
uae
• 9 days ago
കോഴിക്കോട് ദേശീയപാതയിൽ ഓടിക്കൊണ്ടിരുന്ന ഇലക്ട്രിക് കാറിന് തീപിടിച്ചു; കാറിലുണ്ടായിരുന്ന നാലംഗ കുടുംബം തലനാരിഴയ്ക്ക് രക്ഷപ്പെട്ടു
Kerala
• 9 days ago
'മെഹന്ദി ജിഹാദ്' മുസ്‌ലിം വിദ്വേഷ പരിപാടി സംപ്രേഷണം ചെയ്ത സീ ന്യൂസ്, ടൈംസ് നൗ ചാനലുകള്‍ക്ക് എന്‍ബിഡിഎസ്എയുടെ രൂക്ഷ വിമര്‍ശനം
National
• 9 days ago
ട്രിപ്പിൾ സെഞ്ച്വറി! ലോകകപ്പിൽ ഇന്ത്യയെ വീഴ്ത്തി കിരീടം നേടിയ 'ഇന്ത്യക്കാരൻ' പുതു ചരിത്രമെഴുതി
Cricket
• 9 days ago
പൊതു ശുചിത്വ ലംഘനങ്ങൾ തടയാൻ കർശന പിഴ ചുമത്തണം; ആവശ്യവുമായി കുവൈത്ത് മുനിസിപ്പാലിറ്റി
latest
• 9 days ago
'സരിന്‍ വെറുപ്പ് പ്രസരിപ്പിച്ചിരിക്കുന്നത് മുസ്‌ലിം ലീഗ് എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിനെതിരെയല്ല, മുസ്‌ലിമിന്റെ വിശ്വാസത്തിനെതിരെയാണ്' രൂക്ഷവിമര്‍ശനവുമായി അനൂപ് വി.ആര്‍
Kerala
• 9 days ago
താമസ, തൊഴിൽ നിയമങ്ങളുടെ ലംഘനം; സഊദിയിൽ ഒരാഴ്ചക്കിടെ അറസ്റ്റിലായത് 18,673 പേർ
latest
• 9 days ago
ഹാട്രിക് അടിച്ച് സെഞ്ച്വറി; ഇന്റർ മയാമിക്കൊപ്പം ചരിത്രം കുറിച്ച് മെസി
Football
• 9 days ago
വംശഹത്യക്കെതിരെ പ്രതിഷേധക്കടലായി റോം; തിരയായി ആഞ്ഞടിച്ച് ഫലസ്തീന്‍ പതാകകള്‍
International
• 9 days ago
എല്ലാ വിദേശ ബിസിനസുകളും, കമ്പനികളും കുറഞ്ഞത് ഒരു ഒമാനി പൗരനെയെങ്കിലും ജോലിക്കെടുക്കണം; പുതിയ നിയമവുമായി ഒമാൻ
oman
• 9 days ago
ഹസ്തദാനം ചെയ്യാതെ വനിതകളും; ലോകകപ്പിൽ പാകിസ്താനെതിരെ ഇന്ത്യക്ക് ബാറ്റിങ്
Cricket
• 9 days ago
നഗരത്തിലെ പ്രധാന സ്ഥലങ്ങളിൽ ഇലക്ട്രിക് വാഹന ചാർജറുകൾ സ്ഥാപിക്കും; കരാറിൽ ഒപ്പുവച്ചു Dewa യും പാർക്കിനും
uae
• 9 days ago
വയലാര്‍ അവാര്‍ഡ് ഇ. സന്തോഷ് കുമാറിന്
Kerala
• 9 days ago
ഉംറ കഴിഞ്ഞെത്തിയ ബന്ധുവിനെ സ്വീകരിച്ച് മടങ്ങിയ കുടുംബം സഞ്ചരിച്ച കാർ അപകടത്തിപെട്ടു; കുട്ടികളടക്കം എട്ട് പേർക്ക് പരുക്ക്
Kerala
• 9 days ago
കോച്ചിംഗ് സെന്ററിലെ സെപ്റ്റിക് ടാങ്ക് പൊട്ടിത്തെറിച്ച് അപകടം; രണ്ട് യുവാക്കൾ മരിച്ചു, പത്തോളം പേർക്ക് പരുക്ക്
National
• 9 days ago
‘മനുഷ്യരാശിക്ക് പരിചിതമായ ഏറ്റവും മഹത്തായ തൊഴിൽ’; ലോക അധ്യാപക ദിനത്തിൽ അധ്യാപകർക്ക് ആശംസകൾ നേർന്ന് യുഎഇ ഭരണാധികാരികൾ
uae
• 9 days ago
മുഖ്യമന്ത്രി പിണറായി വിജയൻ ഈ മാസം സഊദിയിലും, ബഹ്റൈനിലും പര്യടനം നടത്തും
Saudi-arabia
• 9 days ago
മാറ്റമില്ലാതെ പൊന്ന്; യുഎഇയിൽ ഇന്ന് സ്വർണവില മാറ്റമില്ലാതെ തുടരുന്നു
uae
• 9 days ago
ലഹരി മരുന്ന് ശൃംഖല തകർത്ത് ദുബൈ പൊലിസ്; 40 കിലോഗ്രാം ലഹരിമരുന്ന് പിടിച്ചെടുത്തു; രണ്ട് ഏഷ്യൻ പൗരൻമാർ അറസ്റ്റിൽ
uae
• 9 days ago
സെഞ്ച്വറി നേടിയിട്ടും ഏകദിനത്തിൽ നിന്നും അവനെ ഒഴിവാക്കിയത് അന്യായമാണ്: മുൻ ഇന്ത്യൻ താരം
Cricket
• 9 days ago
'അവര്‍ മുസ്ലിമാണ്, ഞാനവരെ പരിശോധിക്കില്ല, മറ്റെവിടെയെങ്കിലും കൊണ്ടുപൊയ്ക്കോളൂ' മതത്തിന്റ പേരില്‍ ഗര്‍ഭിണിയായ യുവതിക്ക് ചികിത്സ നിഷേധിച്ച് യു.പിയിലെ ഡോക്ടര്‍
National
• 9 days ago