HOME
DETAILS

വിദ്യാർത്ഥിയുടെ കർണപടം അടിച്ച് പൊട്ടിച്ച സംഭവം; കാസർകോട് സ്കൂൾ ഹെഡ്മാസ്റ്ററിനെ സ്ഥലംമാറ്റി

  
August 21 2025 | 13:08 PM

Kasaragod School Headmaster Transferred After Assaulting Student Causing Eardrum Injury

കാസർകോട്: വിദ്യാർത്ഥിയുടെ കർണപടം അടിച്ച് പൊട്ടിച്ച സംഭവത്തിൽ കുണ്ടംകുഴി ജിഎച്ച്എസ്എസ് ഹെഡ്മാസ്റ്റർ എം. അശോകനെ സ്ഥലംമാറ്റി. സ്കൂളിലെ അസംബ്ലിക്കിടെ പത്താം ക്ലാസ് വിദ്യാർത്ഥി ചരൽ കാലുകൊണ്ട് നീക്കിയെന്നു പറഞ്ഞ് കർണപടം അടിച്ച് പൊട്ടിച്ച സംഭവത്തെ തുടർന്നാണ് ഈ നടപടി. ഹെഡ്മാസ്റ്ററെ മഞ്ചേശ്വരം കടമ്പാർ ജിഎച്ച്എസ്എസിലേക്കാണ് സ്ഥലംമാറ്റിയിരിക്കുന്നത്. അന്വേഷണത്തിൽ ഹെഡ്മാസ്റ്ററുടെ ഭാഗത്ത് വീഴ്ച കണ്ടെത്തിയതിനെ തുടർന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ഈ തീരുമാനം എടുത്തത്.

സംഭവത്തിൽ ഹെഡ്മാസ്റ്റർക്ക് വീഴ്ച പറ്റിയതായി കണ്ടെത്തിയതിനാൽ, ഉടൻ സ്ഥലംമാറ്റം നടപ്പാക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി നേരത്തെ അറിയിച്ചിരുന്നു. കാസർകോട് വിദ്യാഭ്യാസ ഉപഡയറക്ടർ നടത്തിയ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി എടുത്തിരിക്കുന്നത്.

കുണ്ടംകുഴി ജിഎച്ച്എസ്എസിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് ഹെഡ്മാസ്റ്ററിന്റേ നിന്ന് ക്രൂര മർദനത്തിന് ഇരയായിരിക്കുന്നത്. അസംബ്ലിക്കിടെ വിദ്യാർത്ഥി ചരൽക്കല്ല് കാലുകൊണ്ട് നീക്കിയെന്ന കാരണത്താൽ ഹെഡ്മാസ്റ്റർ കുട്ടിയെ മർദിച്ചതായാണ് റിപ്പോർട്ട്. കുട്ടിയെ അസംബ്ലിക്കിടെ മുന്നിലേക്ക് വിളിച്ച് വരുത്തി ഹെഡ്മാസ്റ്റർ  എല്ലാ വിദ്യാർത്ഥികളുടെയും മുന്നിൽവെച്ച് കോളറിൽ പിടിച്ച് ചെവിയിലും മുഖത്തും അടിച്ചതായി കുട്ടിയുടെ അമ്മ ആരോപിച്ചു.ഈ സംഭവത്തിൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഹാരാഷ്ട്രയിൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ നൈട്രജൻ ഗ്യാസ് ചോർച്ച: നാല് തൊഴിലാളികൾ മരിച്ചു

National
  •  2 hours ago
No Image

കോഴിക്കോട്ടുനിന്ന് ജിദ്ദയിലേക്കും മുംബൈയിലേക്കും ഡൽഹിയിലേക്കും കൂടുതൽ സർവിസുകൾ

Saudi-arabia
  •  3 hours ago
No Image

ട്രംപിന്റെ സമാധാന ചർച്ചകൾക്കിടെ യുക്രൈനിൽ റഷ്യയുടെ കനത്ത മിസൈൽ ആക്രമണം

International
  •  3 hours ago
No Image

മരുഭൂമിയില്‍ അഴുകിയ നിലയില്‍ കണ്ടെത്തിയ മൃതദേഹം ഇന്ത്യക്കാരന്റെ; സാക്കിര്‍ എത്തിയത് മകളുടെ വിവാഹത്തിന് പണം സമ്പാദിക്കാന്‍

Saudi-arabia
  •  3 hours ago
No Image

ഒരേസമയം പത്ത് യാത്രക്കാരെ വരെ കൈകാര്യം ചെയ്യും; ലോകത്തിലെ ആദ്യ എഐ പവേര്‍ഡ് കോറിഡോര്‍ ദുബൈ വിമാനത്താവളത്തില്‍

uae
  •  4 hours ago
No Image

പാലക്കാട് ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള സ്‌കൂളിലെ സ്‌ഫോടനം: കര്‍ശന നടപടിയെന്ന് മന്ത്രി

Kerala
  •  4 hours ago
No Image

പ്രായപൂർത്തിയാകാത്ത ഇതരസംസ്ഥാന പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; കാമുകനായി തെരച്ചിൽ

Kerala
  •  4 hours ago
No Image

രാഹുല്‍ മാങ്കൂട്ടത്തിലിനൊപ്പമുള്ള പഴയ ചിത്രം ഉപയോഗിച്ച് അധിക്ഷേപം; പരാതിയുമായി ഷറഫുന്നീസ ടി സിദ്ധീഖ്

Kerala
  •  4 hours ago
No Image

തൃശൂർ കോർപ്പറേഷന് പണി കൊടുക്കാൻ നോക്കി 8ന്റേ പണി തിരിച്ചുവാങ്ങി ബിജെപി കൗൺസിലർമാർ; തൃശൂർ ബിനി ഹെറിറ്റേജ് കേസിൽ 6 ബിജെപി കൗൺസിലർമാർക്കും അഭിഭാഷകനും 5 ലക്ഷം വീതം പിഴ വിധിച്ച് ഹൈക്കോടതി

Kerala
  •  4 hours ago
No Image

അല്‍ദഫ്രയില്‍ പൊടിക്കാറ്റിന് സാധ്യത: കിഴക്കന്‍ മേഖലയിലും തെക്കന്‍ മേഖലയിലും മഴ പെയ്‌തേക്കും; മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണ വകുപ്പ് | UAE weather Updates

uae
  •  4 hours ago