HOME
DETAILS

ഫലസ്തീനികള്‍ക്കായി യൂത്ത് സോഷ്യല്‍ മിഷന് തുടക്കം കുറിച്ച് യുഎഇ; ഗസ്സയെ കൈയയച്ച് സഹായിക്കുന്നത് തുടരും

  
August 21 2025 | 07:08 AM

UAE launches first youth social mission to support Palestinians

ദുബൈ: ഫലസ്തീന്‍ ജനതയ്ക്കുള്ള യു.എ.ഇ പിന്തുണയുടെ ഭാഗമായി ഈജിപ്തിലെ അല്‍ അരീഷില്‍ നടന്നു വരുന്ന ഓപറേഷന്‍ ഷിവല്‍റസ് നൈറ്റ്3ല്‍ പങ്കെടുക്കാന്‍ 'ഹ്യുമാനിറ്റി ട്രാക്കി'ലെ 'യൂത്ത് സോഷ്യല്‍ മിഷന്‍സ് പ്രോഗ്രാമില്‍' പങ്കെടുക്കുന്നവരുടെ ആദ്യ സംഘത്തിന് തുടക്കം കുറിച്ചതായി ഫെഡറല്‍ യൂത്ത് അതോറിറ്റി പ്രഖ്യാപിച്ചു. ലോക മാനുഷിക ദിനത്തോടനുബന്ധിച്ച് യു.എ.ഇ യുവ ജന കാര്യ സഹ മന്ത്രി ഡോ. സുല്‍ത്താന്‍ സൈഫ് അല്‍ നിയാദിയുടെ സാന്നിധ്യത്തിലാണ് ആദ്യ ഗ്രൂപ് ഉദ്ഘാടനം ചെയ്തത്.

ലോകത്തിലെ ഏറ്റവും പ്രതിസന്ധി ബാധിച്ച പ്രദേശങ്ങളിലൊന്നായ ഫലസ്തീനിലെ ജനങ്ങളെ സഹായിക്കാന്‍ യു.എ.ഇയെ പ്രതിനിധീകരിക്കുന്ന മാനുഷിക ശ്രമങ്ങള്‍ക്ക് സംഭാവന നല്‍കാനുള്ള അവരുടെ ഉയര്‍ന്ന മനോഭാവത്തെയും സന്നദ്ധതയെയും മന്ത്രി അഭിനന്ദിച്ചു.

''യുവജനങ്ങളെ ദാന ധമത്തിന്റെയും ആഗോള സമാധാനത്തിന്റെയും അംബാസഡര്‍മാരാക്കുക എന്ന ഭരണ നേതൃത്വത്തിന്റെ കാഴ്ചപ്പാട് ഉള്‍ക്കൊള്ളുന്ന യുവതലമുറയില്‍ മാനുഷിക പ്രവര്‍ത്തനങ്ങള്‍ വളര്‍ത്തിയെടുക്കണമെന്ന് യു.എ.ഇ വിശ്വസിക്കുന്നു'' അല്‍ അരീഷില്‍ സംസാരിച്ച അല്‍ നിയാദി പറഞ്ഞു. യൂത്ത് സോഷ്യല്‍ മിഷന്‍സ് പ്രോഗ്രാം പോലുള്ള സംരംഭങ്ങളിലൂടെ, രാജ്യത്തിന്റെ മൂല്യങ്ങളെ പ്രതിനിധീകരിക്കാനും ലോകമെമ്പാടുമുള്ള സമൂഹങ്ങള്‍ക്ക് സുസ്ഥിരവും മാനുഷികവുമായ രീതിയില്‍ പിന്തുണ നല്‍കാനും പ്രാപ്തരായ കേഡര്‍മാരെ തയാറാക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും, ഇത് യു.എ.ഇയുടെ പ്രതിച്ഛായയും അന്താരാഷ്ട്ര നിലയും പ്രതിഫലിപ്പിക്കുന്നുവെന്നും
അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ ദൗത്യത്തിലെ യുവാക്കള്‍ ആഴത്തിലുള്ള മാനുഷിക ഉത്തരവാദിത്തം വഹിക്കുന്ന ഒരു തലമുറയുടെ തിളക്കമാര്‍ന്ന ഉദാഹരണമാണ്. യു.എ.ഇയുടെ ഐക്യദാര്‍ഢ്യത്തിന്റെയും ദാനധര്‍മത്തിന്റെയും മൂല്യങ്ങള്‍ അവര്‍ ഉള്‍ക്കൊള്ളുന്നു. ഓപറേഷന്‍ ഷിവല്‍റസ് നൈറ്റ്3ലെ അവരുടെ പങ്കാളിത്തം ഫലസ്തീന്‍ ജനതയെ പിന്തുണയ്ക്കുന്നതിലും ഏറ്റവും ആവശ്യമുള്ളവര്‍ക്ക് സഹായം എത്തിക്കുന്നതില്‍ മുന്‍കൈയെടുക്കാനും, മാതൃരാജ്യത്തോടും അതിന്റെ നിലനില്‍ക്കുന്ന മാനുഷിക തത്വങ്ങളോടും യഥാര്‍ത്ഥ അവകാശം പുലര്‍ത്താനുമുള്ള സന്നദ്ധത പ്രകടമാക്കുന്നു അദ്ദേഹം വിശദീകരിച്ചു.
ഫെഡറല്‍ യൂത്ത് അതോറിറ്റിയിലെ ശാക്തീകരണ വിഭാഗം ഡയരക്ടര്‍ റാഷിദ് ഗാനിം അല്‍ ഷംസി യൂത്ത് സോഷ്യല്‍ മിഷന്‍സ് പ്രോഗ്രാമിന്റെ ആദ്യ ഗ്രൂപ്പ് ആരംഭിക്കുന്നത് മാനുഷിക, വികസന, സാംസ്‌കാരിക മേഖലകളില്‍ യുവാക്കളെ ശാക്തീകരിക്കുന്നതിനുള്ള സംയോജിത ചട്ടക്കൂട് സൃഷ്ടിക്കാനുള്ള നിരന്തര ശ്രമങ്ങളെ പ്രതിഫലിപ്പിക്കുന്നുവെന്ന് പറഞ്ഞു.

ദുരിതാശ്വാസ വസ്തുക്കള്‍ അയക്കാന്‍ തയാറാക്കല്‍, ഭക്ഷണം, മെഡിക്കല്‍ജല പാക്കേജിംഗ്, ലോജിസ്റ്റിക്‌സ് ടീമുകളെ പിന്തുണയ്ക്കല്‍, ഗസ്സ മുനമ്പിലെ ഏകദേശം 600,000 ഫലസ്തീനികള്‍ക്കുള്ള ജാലമെത്തിക്കുന്ന യു.എ.ഇ ലൈഫ് ലൈന്‍ പൈപ് ലൈനിന്റെ തുടര്‍നടപടികള്‍ എന്നിവ ഈ യുവ ടീമിന്റെ ഫീല്‍ഡ് ജോലികളില്‍ ഉള്‍പ്പെടുന്നു.
മാനുഷിക പ്രവര്‍ത്തനങ്ങളുടെ വെല്ലുവിളികള്‍ നേരിട്ട് മനസ്സിലാക്കാനും, പ്രതിസന്ധി മേഖലകളിലെ ദുരിതങ്ങള്‍ ലഘൂകരിക്കാന്‍ ഫലപ്രദമായി സംഭാവന നല്‍കാനും ഈ അനുഭവം യുവാക്കള്‍ക്ക് യഥാര്‍ത്ഥ അവസരം നല്‍കുന്നു.

ആദ്യ ഗ്രൂപ്പിന്റെ ഫീല്‍ഡ് ദൗത്യങ്ങളില്‍ ഭക്ഷണവും വൈദ്യ സഹായവും വിതരണം ചെയ്യുക, മാനസികസാമൂഹിക പിന്തുണ നല്‍കുക, ഗസ്സയിലെ മാനുഷിക പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഔദ്യോഗിക സ്ഥാപനങ്ങളുമായി ഏകോപിപ്പിച്ച് നേരിട്ടുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് സംഭാവന നല്‍കുക എന്നിവയും ഉള്‍പ്പെടുന്നു.
ദേശീയ യുവജന അജണ്ട 2031ന്റെ 'സമൂഹവും മൂല്യങ്ങളും' എന്ന സ്തംഭത്തിന് കീഴില്‍ ഫെഡറല്‍ യൂത്ത് അതോറിറ്റി ആരംഭിച്ച മുന്‍നിര ദേശീയ സംരംഭങ്ങളിലൊന്നാണ് യൂത്ത് സോഷ്യല്‍ മിഷന്‍സ് പ്രോഗ്രാം. ഇതിനു കീഴില്‍

മാനുഷിക, വികസന, സാംസ്‌കാരിക ദൗത്യങ്ങളില്‍ പങ്കെടുക്കാന്‍ യുവാക്കളെ സജ്ജമാക്കുക, അതു വഴി യു.എ.ഇയുടെ ആഗോള സാന്നിധ്യം വര്‍ധിപ്പിക്കുകയും മാനുഷിക പ്രവര്‍ത്തനങ്ങള്‍ക്കായി പുതിയ തലമുറ അംബാസഡര്‍മാരെ പരിശീലിപ്പിക്കുകയും ചെയ്യുക എന്നതും ഈ സംരംഭത്തിന്റെ ലക്ഷ്യങ്ങളില്‍പ്പെടുന്നു.

The first batch of the UAE's "Youth Social Missions Programme" has arrived in Egypt's Al Arish to start humanitarian work in Gaza under Operation Chivalrous Knight 3.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഹാരാഷ്ട്രയിൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ നൈട്രജൻ ഗ്യാസ് ചോർച്ച: നാല് തൊഴിലാളികൾ മരിച്ചു

National
  •  3 hours ago
No Image

കോഴിക്കോട്ടുനിന്ന് ജിദ്ദയിലേക്കും മുംബൈയിലേക്കും ഡൽഹിയിലേക്കും കൂടുതൽ സർവിസുകൾ

Saudi-arabia
  •  4 hours ago
No Image

ട്രംപിന്റെ സമാധാന ചർച്ചകൾക്കിടെ യുക്രൈനിൽ റഷ്യയുടെ കനത്ത മിസൈൽ ആക്രമണം

International
  •  4 hours ago
No Image

മരുഭൂമിയില്‍ അഴുകിയ നിലയില്‍ കണ്ടെത്തിയ മൃതദേഹം ഇന്ത്യക്കാരന്റെ; സാക്കിര്‍ എത്തിയത് മകളുടെ വിവാഹത്തിന് പണം സമ്പാദിക്കാന്‍

Saudi-arabia
  •  5 hours ago
No Image

ഒരേസമയം പത്ത് യാത്രക്കാരെ വരെ കൈകാര്യം ചെയ്യും; ലോകത്തിലെ ആദ്യ എഐ പവേര്‍ഡ് കോറിഡോര്‍ ദുബൈ വിമാനത്താവളത്തില്‍

uae
  •  5 hours ago
No Image

പാലക്കാട് ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള സ്‌കൂളിലെ സ്‌ഫോടനം: കര്‍ശന നടപടിയെന്ന് മന്ത്രി

Kerala
  •  5 hours ago
No Image

പ്രായപൂർത്തിയാകാത്ത ഇതരസംസ്ഥാന പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; കാമുകനായി തെരച്ചിൽ

Kerala
  •  5 hours ago
No Image

രാഹുല്‍ മാങ്കൂട്ടത്തിലിനൊപ്പമുള്ള പഴയ ചിത്രം ഉപയോഗിച്ച് അധിക്ഷേപം; പരാതിയുമായി ഷറഫുന്നീസ ടി സിദ്ധീഖ്

Kerala
  •  6 hours ago
No Image

തൃശൂർ കോർപ്പറേഷന് പണി കൊടുക്കാൻ നോക്കി 8ന്റേ പണി തിരിച്ചുവാങ്ങി ബിജെപി കൗൺസിലർമാർ; തൃശൂർ ബിനി ഹെറിറ്റേജ് കേസിൽ 6 ബിജെപി കൗൺസിലർമാർക്കും അഭിഭാഷകനും 5 ലക്ഷം വീതം പിഴ വിധിച്ച് ഹൈക്കോടതി

Kerala
  •  6 hours ago
No Image

അല്‍ദഫ്രയില്‍ പൊടിക്കാറ്റിന് സാധ്യത: കിഴക്കന്‍ മേഖലയിലും തെക്കന്‍ മേഖലയിലും മഴ പെയ്‌തേക്കും; മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണ വകുപ്പ് | UAE weather Updates

uae
  •  6 hours ago