HOME
DETAILS

സ്വപ്‌ന സാക്ഷാത്കാരത്തിന്റെ ആകാശത്ത് ഇര്‍ഫാന്‍ പറന്നു; പൈലറ്റാകാന്‍ പിന്തുണയേകിയ വല്യുപ്പയുമായി

  
September 08 2025 | 03:09 AM

Irrfan soars in the sky of his dream with his grandfather who supported him in becoming a pilot

കൊച്ചി: ഉപ്പ ഫൈസല്‍ വാങ്ങിക്കൊടുത്ത വിമാനം പറപ്പിക്കുന്ന ഗെയിമില്‍ നിന്നാണ് ഇര്‍ഫാന് പൈലറ്റാകാനുള്ള ആഗ്രഹത്തിന് ചിറക് മുളച്ചത്. വല്യുപ്പയും കോട്ടയത്തെ പ്രമുഖ വ്യാപാരിയുമായ കെ.സി മൊയ്തു സര്‍വ പിന്തുണയുമായി ഇര്‍ഫാനൊപ്പം നിന്നു. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം  യു.പിയിലെ റായ് ബറേലിയിലെ ഇന്ദിരാ ഗാന്ധി രാഷ്ട്രീയ ഉഡാന്‍ അക്കാദമി (ഇഗ്‌റോ)യില്‍ നിന്ന് ഏവിയേഷന്‍ ബിരുദം നേടിയിറങ്ങിയ ഇര്‍ഫാന്‍ രണ്ട് വര്‍ഷമായി എയര്‍ ഇന്ത്യയുടെ പൈലറ്റാണ്. 

ഇര്‍ഫാന്‍ പൈലറ്റാകുമ്പോള്‍ അവന്‍ പറത്തുന്ന വിമാനത്തില്‍ കയറി യാത്രചെയ്യണമെന്ന ആഗ്രഹം മൊയ്തു വര്‍ഷങ്ങള്‍ക്ക് മുമ്പ് പങ്കുവച്ചിരുന്നു. 88കാരനായ മൊയ്തുവിന് ശാരീരിക അവശതകള്‍ ഏറെയുണ്ടായിരുന്നു.  വല്യുപ്പയുടെ ആഗ്രഹം സാധ്യമാക്കാനുള്ള അവസരത്തിനായി  ഇര്‍ഫാനും  പ്രാര്‍ഥനയോടെ കാത്തിരിക്കുകയായിരുന്നു. 

കഴിഞ്ഞ ഓഗസ്റ്റ് 31ന്  കൊച്ചിയില്‍ നിന്നുള്ള എയര്‍ ഇന്ത്യാ വിമാനത്തില്‍ വല്യുപ്പയെയും മാതാപിതാക്കളെയും കുടുംബാംഗങ്ങളെയുമായി  ഇര്‍ഫാന്‍ ബംഗളൂരുവിലേക്ക് പറന്നതോടെ കുടുംബത്തിന് സ്വപ്‌ന സാക്ഷാത്കാരമായി . 88കാരനായ  മൊയ്തുവിന്റെ ആരോഗ്യത്തെ സംബന്ധിച്ച ആശങ്കകളുണ്ടായിരുന്നതായി മകനും ഇര്‍ഫാന്റെ പിതാവുമായ ഫൈസല്‍ പറഞ്ഞു. 20 വര്‍ഷം മുമ്പ്  ഉംറ നിര്‍വഹിക്കാൻ പോയതാണ് ഇതിന് മുമ്പ് വിമാന യാത്ര ചെയ്തത്. എന്നാല്‍, ബംഗളുരു യാത്രയില്‍ യാതൊരു ശാരീരികാവശതകളുമുണ്ടായില്ലെന്ന് ഫൈസല്‍ പറഞ്ഞു.  ഇര്‍ഫാന്റെ ബേസ് സ്റ്റേഷൻ കൂടിയായ ബംഗളൂരുവില്‍ രണ്ട് ദിവസം താമസിച്ച ശേഷമാണ് നാട്ടിലേക്ക് മടങ്ങിയത്. തലശേരിയില്‍ നിന്ന് കച്ചവടം ചെയ്യാനായി 60 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് മൊയ്തു കോട്ടയം നഗരത്തിലെത്തിയത്. നഗരത്തില്‍ ഗുഡ്‍വില്‍, മെട്രോ എന്നീ രണ്ട് ഫൂട്‍ വേർ സ്ഥാപനങ്ങളുണ്ട്. ഫൈസലിന്റ മൂന്നു മക്കളില്‍ രണ്ടാമനാണ് ഇര്‍ഫാന്‍. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓടുന്ന ഓട്ടോറിക്ഷയിൽ യുവതിക്ക് നേരെ കവർച്ചാ ശ്രമം: സഹായത്തിനായി തൂങ്ങിക്കിടന്നത് അര കിലോമീറ്ററോളം; രണ്ട് പ്രതികൾ പിടിയിൽ

National
  •  10 hours ago
No Image

മോദിയുടെ മാതാവിനെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ അധിക്ഷേപിച്ചെന്ന്; രാഹുല്‍ ഗാന്ധിയുടെ വാഹനം തടഞ്ഞ് ബി.ജെ.പി പ്രതിഷേധം

National
  •  11 hours ago
No Image

'അഴിമതിക്കും ദുര്‍ഭരണത്തിനുമെതിരെയാണ് നേപ്പാളിലെ ജെന്‍സി പ്രക്ഷോഭം, ഇതിനെ ഇന്ത്യയിലെ ഗോഡി മീഡിയകള്‍ തെറ്റിദ്ധരിപ്പിക്കുന്നതെന്തിന്?' രൂക്ഷ വിമര്‍ശനവുമായി ധ്രുവ് റാഠി

International
  •  13 hours ago
No Image

വീണ്ടും ലോക റെക്കോർഡ്; ഒറ്റ ഗോളിൽ ചരിത്രത്തിലേക്ക് നടന്നുകയറി റൊണാൾഡോ

Football
  •  13 hours ago
No Image

വേടന്‍ അറസ്റ്റില്‍; വൈദ്യപരിശോധനക്ക് ശേഷം വിട്ടയക്കും 

Kerala
  •  13 hours ago
No Image

അവസാന മത്സരം കളിക്കാതിരുന്നിട്ടും ഒന്നാമൻ; അർജന്റീനക്കൊപ്പം ലാറ്റിനമേരിക്ക കീഴടക്കി മെസി

Football
  •  14 hours ago
No Image

''നിറഞ്ഞോട്ടെ ബഹുമാനം'': മുഖ്യമന്ത്രിയേയും മന്ത്രിമാരെയും 'ബഹുമാനപ്പെട്ട' എന്നു സംബോധന ചെയ്യണം, സര്‍ക്കുലര്‍ പുറത്തിറക്കി

Kerala
  •  14 hours ago
No Image

തെല്‍ അവീവ് കോടതിയില്‍ കേസ് നടക്കുകയാണ്, അത്ഭുതങ്ങള്‍ ഒന്നും സംഭവിച്ചില്ലെങ്കില്‍ നെതന്യാഹു ശിക്ഷിക്കപ്പെടും, ഇതൊഴിവാക്കാന്‍ അയാള്‍ എവിടേയും ബോംബിടും;സൈക്കോപ്പാത്ത് ഭരണം നടത്തിയാലുണ്ടാകുന്ന ഭീകരത

International
  •  14 hours ago
No Image

ക്രിക്കറ്റിലെ എന്റെ റോൾ മോഡൽ ആ താരമാണ്: സൂര്യകുമാർ യാദവ് 

Cricket
  •  14 hours ago
No Image

ഇന്ത്യന്‍ രൂപ താഴേക്ക് തന്നെ; അനുകൂല സാഹചര്യം പരമാവധി പ്രയോജനപ്പെടുത്തി പ്രവാസികള്‍; ഇന്നത്തെ മൂല്യം ഇങ്ങനെ | Indian Rupee Value

Economy
  •  14 hours ago