
ഇന്ത്യന്‍ രൂപ താഴേക്ക് തന്നെ; അനുകൂല സാഹചര്യം പരമാവധി പ്രയോജനപ്പെടുത്തി പ്രവാസികള്‍; ഇന്നത്തെ മൂല്യം ഇങ്ങനെ | Indian Rupee Value

ദുബൈ: യു.എസ് ഡോളറിനെതിരെ ഇന്ത്യന്‍ രൂപ ദുര്‍ബലമായിക്കൊണ്ടിരിക്കുന്നതിനാല്‍ യു.എ.ഇയിലെ ഇന്ത്യന്‍ പ്രവാസികള്‍ അനുകൂലമായ കറന്‍സി സാഹചര്യങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തുന്ന സാഹചര്യം കൂടിയായിരുന്നു ഇന്നലെ.
ഈ ആഴ്ചയിലെ കണക്കനുസരിച്ച്, വിനിമയ നിരക്ക് 1 ദിര്‍ഹമിന് 23.96- 24.27 എന്ന നിലയില്‍ ഇന്ത്യന്‍ രൂപയെത്തി. സമീപ മാസങ്ങളില്‍ കണ്ട ഏറ്റവും മികച്ച നിരക്കുകളില്‍ ഒന്നാണിത്. കൂടുതല്‍ ഇന്ത്യന്‍ പ്രവാസികളെ നാട്ടിലേക്ക് ഫണ്ട് അയക്കാന്‍ ഈ സാഹചര്യം പ്രോത്സാഹിപ്പിക്കുന്നു.
ഈയാഴ്ച മുതല്‍ നിരവധി റെമിറ്റന്‍സ് പ്ലാറ്റ്ഫോമുകള് യു.എ.ഇ ദിര്‍ഹം ഇന്ത്യന്‍ രൂപയിലേക്ക് പരിവര്‍ത്തനം ചെയ്യുന്നതിന് മത്സരാധിഷ്ഠിത വിനിമയ നിരക്കുകള്‍ വാഗ്ദാനം ചെയ്യുന്നു. ചിലത് ഒരു ദിര്‍ഹമിന് 24 രൂപ നല്കുന്നു.
ലുലു എക്സ്ചേഞ്ച്, അല്‍ അന്‍സാരി എക്സ്ചേഞ്ച്, ജോയ് ആലുക്കാസ് എക്സ്ചേഞ്ച് തുടങ്ങിയവയുടെ ആപ്പുകള്‍ 1 ദിര്‍ഹമിന് 23.91 എന്ന നിരക്കില്‍ വിനിമയം നല്കി.
ഇ&മണി ആപ്പ് 1 ദിര്‍ഹമിന് 23.97 എന്ന നിലക്കായിരുന്നു ഇന്നലെ വാഗ്ദാനം ചെയ്തത്. ജി.സി.സി എക്സ്ചേഞ്ച് ആപ്പ് 1 ദിര്‍ഹമിന് 23.96 എന്ന നിരക്ക് നല്കി.
റെമിറ്റ്ലി അവരുടെ വെബ്സൈറ്റില്‍ പുതിയ ഉപയോക്താക്കള്‍ക്ക് 1 ദിര്‍ഹമിന് 24.27 എന്ന പ്രമോഷണല്‍ നിരക്ക് വാഗ്ദാനം ചെയ്തു. ലഭ്യമായ ഏറ്റവും ഉയര്‍ന്ന നിരക്കുകളില്‍ ഒന്നാണിതെന്നും പ്രമുഖ ദേശീയ മാധ്യമ റിപ്പോര്‍ട്ടില്‍ പറഞ്ഞു.
വെസ്റ്റേണ്‍ യൂണിയന് 1 ദിര്‍ഹമിന് 23.99 രൂപ വാഗ്ദാനം ചെയ്തു. ഹബ്ബേയുടെ ലൈവ് നിരക്ക് ഏകദേശം 1 ദിര്‍ഹമിന് 23.97 ആയിരുന്നു. വിനിമയ നിരക്കുകള്‍ ഇടയ്ക്കിടെ ചാഞ്ചാടാമെന്നും, കൈമാറ്റം ചെയ്യപ്പെടുന്ന തുക, പേയ്മെന്റ് രീതി, അനുബന്ധ ഫീസ് എന്നിവയെ അടിസ്ഥാനമാക്കി വ്യത്യാസപ്പെടാമെന്നും ഇക്കാര്യം ശ്രദ്ധിക്കണമെന്നും ഉപയോക്താക്കളോട് വിനിമയ സ്ഥാപനങ്ങള്‍ ഉണര്‍ത്തി.
ശക്തമായ യു.എസ് ഡോളറിലെ വിശാലമായ ആഗോള മുന്നേറ്റമാണ് ഇന്ത്യന്‍ രൂപ ഉള്‍പ്പെടെ ഒന്നിലധികം കറന്‍സികളെ ബാധിച്ചതെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ സാധനങ്ങള്‍ക്ക് യു.എസ് ഈയിടെ ഏര്‍പ്പെടുത്തിയ 50% വരെയുള്ള താരിഫുകള്‍,
റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതിയുമായി ബന്ധപ്പെട്ട വ്യാപാര നിയന്ത്രണങ്ങള്‍ അടക്കമുള്ള കാര്യങ്ങള്‍ നിക്ഷേപകരുടെ വികാരത്തെ വ്രണപ്പെടുത്തുകയും, കറന്‍സി വിനിമയത്തില്‍ വിപരീത ഫലം നല്‍കുകയും ചെയ്തു.
അസ്ഥിരത പരിമിതപ്പെടുത്താന്‍ ഇന്ത്യയുടെ കേന്ദ്ര ബാങ്ക് (ആര്.ബി.ഐ) സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ബാങ്കുകള്‍ വഴി ഇടപെട്ടത് പക്ഷേ, മൊത്തത്തിലുള്ള താഴ്നില പ്രവണത മാറ്റിയില്ല.
കറന്‍സിയുടെ ബലഹീനത ധനമന്ത്രി അംഗീകരിച്ചെങ്കിലും, പല ആഗോള കറന്‍സികളും ഡോളറില്‍ നിന്ന് സമാനമായ സമ്മര്‍ദം നേരിടുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി. 'രൂപയ്ക്കെതിരായ ഡോളറിന്റെ കാര്യത്തില്‍ മാത്രമല്ല ഇത് സംഭവിക്കുന്നത്' അവര്‍ പറഞ്ഞു. സര്‍ക്കാര്‍ വിനിമയ നിരക്കുകള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ആഗോള പണ സാഹചര്യങ്ങളും വ്യാപാര സംബന്ധിയായ വെല്ലുവിളികളും കാരണം രൂപയുടെ മൂല്യം ഹ്രസ്വ കാലത്തേക്ക് സമ്മര്‍ദത്തില്‍ തുടരാന്‍ സാധ്യതയുണ്ട്. ഓരോ ദിര്‍ഹമും കൂടുതല്‍ രൂപയായി മാറുന്നതിനാല്‍, ഇന്ത്യന്‍ പ്രവാസികള്‍ക്ക് പണമയയ്ക്കാന്‍ ഇത് നല്ല സമയമായി ഭവിയ്ക്കുന്നു.
യു.എസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്കുകള്‍ കുറയ്ക്കാന്‍ തുടങ്ങിയാലോ, അല്ലെങ്കില്‍ ഭൗമ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ലഘൂകരിക്കപ്പെട്ടാലോ കറന്‍സി പ്രവണതകള്‍ മാറിയേക്കാം.
ഏതായാലും, 1 ദിര്‍ഹം ഏകദേശം 24 രൂപയ്ക്ക് അടുത്തായതിനാല്‍, യു.എ.ഇ പ്രവാസികള്‍ അവരുടെ പണമയയ്ക്കലില്‍ ഉയര്‍ന്ന വരുമാനം കാണുന്ന സന്ദര്‍ഭമാണിത്. ഈയവസ്ഥ എത്ര കാലം നിലനില്‍ക്കുമെന്ന് ഉറപ്പില്ലെങ്കിലും, നിലവിലെ ട്രെന്‍ഡുകള്‍ സൂചിപ്പിക്കുന്നത് രൂപ സമീപ ഭാവിയില്‍ ദുര്‍ബലമായി തുടരുമെന്നാണ്. എങ്കിലും, ആഗോള വ്യാപാര നയത്തിലോ കേന്ദ്ര ബാങ്ക് നടപടികളിലോ ഉണ്ടാകാവുന്ന മാറ്റങ്ങള്‍ വര്‍ഷാവസാന നിരക്കുകളെ ബാധിച്ചേക്കാം എന്നും റിപ്പോര്‍ട്ടില്‍ വിശദീകരിച്ചു.
ഇന്ന് രാവിലത്തെ ഇന്ത്യന്‍ രൂപ - ഗള്‍ഫ് കറന്‍സി വിനിമയം
ഇന്ത്യന്‍ രൂപ Vs യുഎഇ ദിര്‍ഹം : 24.03
ഇന്ത്യന്‍ രൂപ Vs സൗദി റിയാല്‍ : 23.50
ഇന്ത്യന്‍ രൂപ Vs ഖത്തര്‍ റിയാല്‍: 24.22
ഇന്ത്യന്‍ രൂപ Vs ഒമാന്‍ റിയാല്‍ : 229.31
ഇന്ത്യന്‍ രൂപ Vs ബഹ്റൈന്‍ ദിനാര്‍ : 233.88
ഇന്ത്യന്‍ രൂപ Vs കുവൈത്ത് ദിനാര്‍ : 288.66
Indian expatriates in the UAE were making the most of favorable currency conditions as the Indian rupee continue to weaken against the US dollar.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ചന്ദ്രഗഹണ ദിവസം ബിരിയാണി കഴിച്ചു; ഹിന്ദു വികാരം വ്രണപ്പെടുത്തി; യുവാക്കളെ ക്രൂരമായി മര്‍ദ്ദിച്ച് ബജ്റങ് ദള്‍ പ്രവര്‍ത്തകര്‍
National
• 6 hours ago
കരച്ചിൽ കാരണം ഉറങ്ങാൻ കഴിയുന്നില്ല; 15 ദിവസം പ്രായമുള്ള കുഞ്ഞിനെ ഫ്രിഡ്ജിൽ അടച്ചുവെച്ച് അമ്മ
National
• 6 hours ago
അന്താരാഷ്ട്ര വിദ്യാർഥികളിൽ 40 ശതമാനവും ഇന്ത്യക്കാർ; ഇനി അധികം ഇന്ത്യൻ വിദ്യാർഥികൾ വേണ്ട; ഈ രാജ്യം ഇന്ത്യൻ വിദ്യാർഥികളുടെ 80% വിസ അപേക്ഷകളും തള്ളി
National
• 7 hours ago
സാധാരണക്കാര്‍ക്ക് നീതി ലഭിക്കുന്നില്ല; പൊലിസ് ദാസ്യവേല അവസാനിപ്പിക്കണം; എട്ടുമാസം കഴിഞ്ഞാല്‍ യുഡിഎഫ് അധികാരത്തിലെത്തുമെന്ന് രമേശ് ചെന്നിത്തല
Kerala
• 7 hours ago
ഇസ്റാഈല്‍ അക്രമണം ഖത്തർ അമീറിനെ ഫോണിൽ വിളിച്ചു ഇന്ത്യൻ പ്രധാനമന്ത്രി
qatar
• 7 hours ago
പോയി പോയി! മസ്കിൻ്റെ എല്ലാം പോയി; ഓറക്കിൾ സഹസ്ഥാപകൻ ലാറി എലിസൺ ഇനി ലോക സമ്പന്നൻ
International
• 7 hours ago
ഷാർക്ക് ഇന്റർസെക്ഷനിൽ നാല് ദിവസത്തെ താൽക്കാലിക ഗതാഗത നിയന്ത്രണം; അഷ്ഗൽ
qatar
• 7 hours ago
വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; രാമനാട്ടുകര സ്വദേശിനിക്കും മലപ്പുറം സ്വദേശിനിക്കും രോഗം സ്ഥിരീകരിച്ചു
Kerala
• 8 hours ago
ഖത്തർ അമീറുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം ബഹ്റൈൻ രാജാവുമായി കൂടിക്കാഴ്ച നടത്തി യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ്
uae
• 8 hours ago
കുവൈത്ത്: ഒറ്റ ദിവസം കൊണ്ട് ആശുപത്രി പാർക്കിംഗ് ലോട്ടുകളിൽ രേഖപ്പെടുത്തിയത് റെക്കോർഡ് നിയമലംഘങ്ങൾ
latest
• 8 hours ago
യുഎഇ പ്രസിഡന്റ് ഖത്തറിൽ; അമീർ നേരിട്ട് എത്തി സ്വീകരിച്ചു
uae
• 9 hours ago
ഏഷ്യാ കപ്പ്: ഹെസ്സ സ്ട്രീറ്റിൽ ഗതാഗതക്കുരുക്കുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകി ആർടിഎ
uae
• 9 hours ago
ചന്ദ്രഗഹണത്തിന് ശേഷമിതാ സൂര്യഗ്രഹണം; കാണാം സെപ്തംബർ 21ന്
uae
• 10 hours ago.png?w=200&q=75)
നേപ്പാളിൽ കുടുങ്ങിയ മലയാളി വിനോദസഞ്ചാരികൾ: സുരക്ഷ ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി; കേന്ദ്രത്തിന് കത്ത്
National
• 10 hours ago
സ്വന്തമായി ഡെലിവറി സംവിധാനമുള്ള റെസ്റ്റോറന്റുകൾക്ക് ആശ്വാസം: ഓൺലൈൻ ഫുഡ് ഡെലിവറി ആപ്പുകൾക്ക് ജിഎസ്ടി വർധിപ്പിച്ചു
National
• 11 hours ago
മട്ടൻ കിട്ടുന്നില്ല; വിവാഹങ്ങൾ മാറ്റിവെച്ച് ഇന്ത്യയിലെ ഈ ഗ്രാമം
Kerala
• 11 hours ago
ഷെയ്ഖ് സായിദ് റോഡിൽ അപകടം: മോട്ടോർ സൈക്കിൾ യാത്രികൻ മരിച്ചു; ഡ്രൈവർമാർക്ക് മുന്നറിയിപ്പുമായി പൊലിസ്
uae
• 11 hours ago
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാരോപണ കേസ്; നിയമോപദേശം തേടി ക്രൈംബ്രാഞ്ച്; നിയമനടപടികൾക്ക് താൽപര്യമില്ലെന്ന് യുവനടി
Kerala
• 11 hours ago
തിരുവനന്തപുരം കഠിനംകുളത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു
Kerala
• 10 hours ago
ജഗദീപ് ധന്‍കറിനെ ഇംപീച്ച് ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിച്ചിരുന്നു; വെളിപ്പെടുത്തി ആര്‍എസ്എസ് സൈദ്ധാന്തികന്‍
National
• 10 hours ago
പാരിസിൽ പ്രതിഷേധം പടരുന്നു: 'എല്ലാം തടയുക' പ്രസ്ഥാനത്തിന്റെ ഭാഗമായി ഫ്രാൻസിൽ ആയിരങ്ങൾ തെരുവിൽ
International
• 10 hours ago