HOME
DETAILS

'അഴിമതിക്കും ദുര്‍ഭരണത്തിനുമെതിരെയാണ് നേപ്പാളിലെ ജെന്‍സി പ്രക്ഷോഭം, ഇതിനെ ഇന്ത്യയിലെ ഗോഡി മീഡിയകള്‍ തെറ്റിദ്ധരിപ്പിക്കുന്നതെന്തിന്?' രൂക്ഷ വിമര്‍ശനവുമായി ധ്രുവ് റാഠി

  
Web Desk
September 10 2025 | 07:09 AM

dhruv rathee slams indian media for misreporting nepals gen z protests

ന്യൂഡല്‍ഹി: നേപ്പാളിലെ ജെന്‍ സി പ്രക്ഷോഭത്തെ സോഷ്യല്‍ മീഡിയ നിരോധനത്തിനെതിരെയുള്ള അപക്വമായ സമരമായി ചുരുക്കിക്കാണിക്കുന്ന ഇന്ത്യന്‍ മാധ്യമ നിലപാടിനെതിരെ രൂക്ഷവിമര്‍ശനവുമായി ധ്രുവ് റാഠി. അഴിമതിക്കും ദുര്‍ഭരണത്തിനുമെതിരായ പുതുതലമുറ പ്രക്ഷോഭത്തെ ഇത്തരത്തില്‍ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ ഇന്ത്യയിലെ ഗോഡി മീഡിയകള്‍ എന്തിനാണ് റിപ്പോര്‍ട്ട് ചെയ്യുന്നതെന്ന് അദ്ദേഹം ചോദിച്ചു. 

പ്രധാനമായും അഴിമതിക്കും ദുര്‍ഭരണത്തിനും എതിരെയുള്ളതാണ് നേപ്പാളിലെ പ്രതിഷേധം.  സോഷ്യല്‍ മീഡിയ നിരോധനം അതിന്റെ ചെറിയ ഭാഗം മാത്രമാണ്. യാഥാര്‍ത്ഥ്യം കാണിക്കാതെ ഇന്ത്യന്‍ ഗോഡി മീഡിയ ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നതിന്റെ കാരണം എന്താണ്? -അദ്ദേഹം എക്‌സില്‍ കുറിച്ചു. 

പ്രക്ഷോഭ വാര്‍ത്തകള്‍ ഇന്ത്യന്‍ മാധ്യമങ്ങള്‍ കൈകാര്യം ചെയ്ത രീതിയെ വസ്തുതാന്വേഷണ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈറും വിമര്‍ശിച്ചു. 'നേപ്പാളില്‍ ജെന്‍ സി പ്രക്ഷോഭം സോഷ്യല്‍ മീഡിയ നിരോധനത്തിന് വേണ്ടിയായിരുന്നുവെന്ന് ഇന്ത്യന്‍ വാര്‍ത്താ ചാനലുകള്‍ അവകാശപ്പെടുന്നു. ഇത് ശരിയല്ല. ദീര്‍ഘകാലമായി നിലനില്‍ക്കുന്ന അഴിമതി, സ്വേച്ഛാധിപത്യം, അടിച്ചമര്‍ത്തല്‍ എന്നിവയ്ക്കെതിരെയാണ്. സോഷ്യല്‍ മീഡിയ നിരോധനം പ്രക്ഷോഭം പൊട്ടിപ്പുറപ്പെടാനുള്ള നിരവധി കാരണങ്ങളില്‍ ഒന്ന് മാത്രമായിരുന്നു' -അദ്ദേഹം എക്‌സില്‍ കുറിച്ചു. 

26 സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകള്‍ രാജ്യത്ത് നിരോധിച്ചതിനെതിരേയുള്ള ജന്‍ സി പ്രതിഷേധം പിന്നീട് അഴിമതി വിരുദ്ധ പ്രക്ഷോഭമായി മാറുകയായിരുന്നു. തിങ്കളാഴ്ച പാര്‍ലമെന്റിനു മുന്നില്‍ പ്രതിഷേധിച്ചവര്‍ക്കു നേരെ പൊലിസ് വെടിവയ്പു നടത്തുകയും 19 പേര്‍ കൊല്ലപ്പെടുകയും ചെയ്തതോടെ പ്രക്ഷോഭത്തിന്റെ ഗതിമാറി. പ്രക്ഷോഭം അടിച്ചൊതുക്കാനായിരുന്നു സര്‍ക്കാര്‍ നീക്കം. പൊലിസിനെയും സൈന്യത്തെയും രംഗത്തിറക്കുകയും ചെയ്തു. പ്രസിഡന്റിന്റെ വസതിക്കു ഉള്‍പ്പെടെ സൈന്യത്തിന്റെ കാവലേര്‍പ്പെടുത്തി. സമൂഹ മാധ്യമങ്ങള്‍ക്ക് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചെങ്കിലും പ്രതിഷേധം കെട്ടടങ്ങിയില്ല. 

യുവാക്കളെ വെടിവച്ചു കൊന്നതിനു പിന്നാലെ കൂടുതല്‍ പേര്‍ തെരുവിലിറങ്ങി. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ആക്രമിക്കപ്പെട്ടു. പൊലിസിനും സൈന്യത്തിനും നേരെ ആക്രമണമുണ്ടായി. കാഠ്മണ്ഡു ജില്ലയില്‍ കര്‍ഫ്യൂ ഉള്‍പ്പെടെ ഏര്‍പ്പെടുത്തിയിരുന്നെങ്കിലും പ്രതിഷേധം തടയാനായില്ല. ജനജീവിതം സ്തംഭിച്ചു. ത്രിഭൂവന്‍ അടക്കമുള്ള വിമാനത്താവളങ്ങള്‍ അടച്ചു. രാജ്യത്തിനകത്തേക്കും പുറത്തേക്കുമുള്ള വിമാന സര്‍വിസുകള്‍ പൂര്‍ണമായി അടച്ചു. സമരക്കാര്‍ പാര്‍ലമെന്റിനും സുപ്രിംകോടതി കെട്ടിടത്തിനും തീയിട്ടു. 

 പ്രതിഷേധങ്ങളെ തുടര്‍ന്ന് നേപ്പാള്‍ പ്രധാനമന്ത്രി കെ.പി ശര്‍മ ഒലി രാജിവച്ചു. രാജിവച്ച പ്രധാനമന്ത്രി ശര്‍മ ഒലിയെ സൈന്യം സുരക്ഷിത മേഖലയിലേക്ക് മാറ്റിയിട്ടുണ്ടെന്നാണ് സൂചന.  ശര്‍മ ഒലി രാജിവെച്ച് സ്ഥലംവിട്ടതോടെ പകരം 35കാരനായ ബാലെന്‍ എന്ന ബാലേന്ദ്ര ഷാ പ്രധാനമന്ത്രിയാകണമെന്നാണ് പ്രക്ഷോഭകര്‍ ആവശ്യപ്പെടുന്നത്. 'ജെന്‍ സി' പ്രക്ഷോഭത്തെ പിന്തുണച്ച ബാലെന്‍ നിലവില്‍ കാഠ്മണ്ഡു മേയറാണ്. റാപ്പര്‍ കൂടിയായ ഇദ്ദേഹം സംഗീതത്തിലൂടെ അഴിമതി, അസമത്വം തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ച വ്യക്തിയാണ്. 2022ല്‍ കാഠ്മണ്ഡു മേയര്‍ തെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുകയും പ്രമുഖ പാര്‍ട്ടികളുടെ സ്ഥാനാര്‍ഥികളെ പരാജയപ്പെടുത്തി 61,000ത്തിലേറെ വോട്ടുകള്‍ക്ക് വിജയിച്ച് താരമാവുകയും ചെയ്തു. യുവജന മുന്നേറ്റത്തിലേക്കുള്ള സൂചനയായിരുന്നു സ്വതന്ത്രനായി മേയര്‍ സ്ഥാനത്തേക്കുള്ള അദ്ദേഹത്തിന്റെ ജയം. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നേപ്പാളിൽ കുടുങ്ങിയ മലയാളി വിനോദസഞ്ചാരികൾ: സുരക്ഷ ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി; കേന്ദ്രത്തിന് കത്ത്

National
  •  10 hours ago
No Image

തിരുവനന്തപുരം കഠിനംകുളത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു

Kerala
  •  10 hours ago
No Image

ജഗദീപ് ധന്‍കറിനെ ഇംപീച്ച് ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിച്ചിരുന്നു; വെളിപ്പെടുത്തി ആര്‍എസ്എസ് സൈദ്ധാന്തികന്‍

National
  •  10 hours ago
No Image

ചരിത്രത്തിലാദ്യമായി കുവൈത്ത് കാസേഷൻ കോടതിയിൽ വനിതാ ജഡ്ജിമാരെ നിയമിച്ചു

Kuwait
  •  10 hours ago
No Image

സ്വന്തമായി ഡെലിവറി സംവിധാനമുള്ള റെസ്റ്റോറന്റുകൾക്ക് ആശ്വാസം: ഓൺലൈൻ ഫുഡ് ഡെലിവറി ആപ്പുകൾക്ക് ജിഎസ്ടി വർധിപ്പിച്ചു

National
  •  10 hours ago
No Image

മട്ടൻ കിട്ടുന്നില്ല; ​വിവാഹങ്ങൾ മാറ്റിവെച്ച് ഇന്ത്യയിലെ ഈ ​ഗ്രാമം

Kerala
  •  11 hours ago
No Image

ഷെയ്ഖ് സായിദ് റോഡിൽ അപകടം: മോട്ടോർ സൈക്കിൾ യാത്രികൻ മരിച്ചു; ഡ്രൈവർമാർക്ക് മുന്നറിയിപ്പുമായി പൊലിസ്

uae
  •  11 hours ago
No Image

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈം​ഗികാരോപണ കേസ്; നിയമോപദേശം തേടി ക്രൈംബ്രാഞ്ച്; നിയമനടപടികൾക്ക് താൽപര്യമില്ലെന്ന് യുവനടി 

Kerala
  •  11 hours ago
No Image

ഡൽഹി കലാപക്കേസ്: ഉമർ ഖാലിദ് സുപ്രീം കോടതിയിൽ ജാമ്യാപേക്ഷ നൽകി

National
  •  11 hours ago
No Image

പൊലിസ് മൂന്നാം മുറ സംസ്ഥാനത്ത് വ്യാപകമെന്ന് സന്ദീപ് വാര്യർ; ഇളനീര് വെട്ടി കേരള പൊലിസിന്‍റെ അടി, ദൃശ്യങ്ങൾ പുറത്ത്; ബിജെപി നേതാക്കൾ 10 ലക്ഷം വാങ്ങി കേസ് ഒത്തുതീർപ്പാക്കിയതായി ആരോപണം

crime
  •  12 hours ago