HOME
DETAILS

വാൻ പേഴ്സിയെന്ന വൻമരം വീണു; ഓറഞ്ച് പടയുടെ ഒരേയൊരു രാജാവായി സൂപ്പർതാരം

  
September 08 2025 | 06:09 AM

Memphis Depay break robin van persie record for Netherlands

2026 ഫിഫ ലോകകപ്പ് യോഗ്യത മത്സരത്തിൽ ലിത്വാനക്കെതിരെ നെതർലാൻഡ്സ് ആവേശകരമായ വിജയമാണ് സ്വന്തമാക്കിയത്. ഗ്രൂപ്പ് ജിയിൽ നടന്ന മത്സരത്തിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ഓറഞ്ച് പടയുടെ വിജയം. മത്സരത്തിൽ നെതർലാൻഡ്‌സിനായി ഇരട്ട ഗോൾ  നേടി തിളങ്ങിയ മെംഫിസ് ഡിപേയുടെ കരുത്തിലാണ് നെതർലാൻഡ്സ് വിജയിച്ചു കയറിയത്.

മത്സരത്തിന്റെ ആദ്യ പകുതിയിലും രണ്ടാം പകുതിയിലും ആയിരുന്നു ഡിപേയുടെ ഗോളുകൾ പിറന്നത്. ഇതോടെ ഇന്റർനാഷണൽ ഫുട്ബോളിൽ നെതർലാൻഡ്സിനായി ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമായി മാറാനും മെംഫിസിനു സാധിച്ചു. 50 ഗോളുകൾ നേടിയ ഇതിഹാസ താരം റോബിൻ വാൻ പേഴ്സിയെ മറികടന്നാണ് ഡിപേ ഈ നേട്ടം കൈവരിച്ചത്. ഡിപേ ഇതിനോടകം തന്നെ 52 ഗോളുകളാണ് ഓറഞ്ച് പടക്കായി നേടിയിട്ടുള്ളത്. 

അതേസമയം മത്സരത്തിൽ ഡിപേക്ക് പുറമെ ക്വിന്റേൻ ടിംബറും നെതർലാൻഡ്സിനായി ഗോൾ നേടി. ലിത്വാനക്കായി ഗ്വിഡാസ് ഗൈനൈറ്റിസ്, എഡ്വിനാസ് ഗിർഡ് നിസ് എന്നിവരാണ് ഗോളുകൾ നേടിയത്. മത്സരത്തിൽ പൊസഷനിലും ഷോട്ടുകളുടെ എണ്ണത്തിലും നെതർലാൻഡ്സ് ആണ് മുന്നിട്ടുനിന്നത്. 74 ശതമാനം ബോൾ പൊസഷൻ സ്വന്തമാക്കിയ ഓറഞ്ച് പട 14 ഷോട്ടുകളാണ് എതിർ പോസ്റ്റിലേക്ക് ഉതിർത്തത്. ഇതിൽ ഏഴു ഷോട്ടുകളും ഓൺ ടാർഗറ്റിലേക്ക് ആയിരുന്നു. മറുഭാഗത്ത് നാല് ഷോട്ടുകളിൽ നിന്നും മൂന്ന് ഷോട്ടുകൾ ലിത്വാനിയ നെതർലാൻഡ്‌സ് പോസ്റ്റിൽ ഉന്നം വെച്ചു.

നിലവിൽ ലോകകപ്പ് യോഗ്യത ഗ്രൂപ്പ് ജിയിൽ ഒന്നാം സ്ഥാനത്താണ് നെതർലാൻഡ്‌സ്. നാല് മത്സരങ്ങളിൽ നിന്നും മൂന്ന് വിജയവും ഒരു സമനിലയും അടക്കം 10 പോയിന്റാണ് നെതർലാൻഡ്സിന്റെ കൈവശമുള്ളത്. മറുഭാഗത്ത് 5 മത്സരങ്ങളിൽ നിന്നും മൂന്ന് സമനിലയും രണ്ട് തോൽവിയും അടക്കം മൂന്നു പോയിന്റോടെ നാലാം സ്ഥാനത്താണ് ലിത്വാനിയ. ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ ഒക്ടോബർ പത്തിന് മാൾട്ടക്കെതിരെയാണ് നെതർലാൻഡ്സിന്റെ അടുത്ത മത്സരം.

The Netherlands secured a thrilling victory over Lithuania in the 2026 FIFA World Cup qualifiers. Memphis Depay scored twice for the Netherlands in the match.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അർജന്റീനയും ബ്രസീലും ഒരുമിച്ച് വീണു; ലോകകപ്പ് യോഗ്യത പോരാട്ടത്തിൽ വമ്പൻമാർക്ക് തോൽവി

Football
  •  18 hours ago
No Image

തിരുവനന്തപുരം സ്വദേശിയായ യുവാവ് ഒമാനില്‍ മരിച്ചു

oman
  •  18 hours ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്: ബൂത്തിലെ വോട്ടർമാരുടെ എണ്ണം വീണ്ടും പുനഃക്രമീകരിക്കുന്നു; ഗ്രാമപഞ്ചായത്തിൽ 1,200; നഗരസഭയിൽ 1,500

Kerala
  •  18 hours ago
No Image

ആലപ്പുഴ സ്വദേശിനിയായ യുവതി ഒമാനില്‍ മരിച്ചു

oman
  •  18 hours ago
No Image

ഇടിമുറി മർദനം; കണ്ടില്ലെന്ന് നടിച്ച് ഇന്റലിജൻസ്

Kerala
  •  18 hours ago
No Image

ലക്ഷ്യംവച്ചത് ഹമാസിന്റെ ഏറ്റവും ഉന്നതരെ; ഖലീല്‍ ഹയ്യയും ജബാരീനും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

qatar
  •  18 hours ago
No Image

നേപ്പാളിലെ ജെൻസി പ്രക്ഷോഭം; സമാധാന ശ്രമങ്ങളോട് സഹകരിക്കണമെന്ന ആവശ്യവുമായി നേപ്പാൾ സൈന്യം

International
  •  19 hours ago
No Image

ആക്രമണ ഭീതിയിലും അമ്പരപ്പില്ലാതെ ഖത്തറിലെ പ്രവാസികള്‍; എല്ലാം സാധാരണനിലയില്‍

qatar
  •  19 hours ago
No Image

യുഎഇയിലെ ഇന്റർനെറ്റ് തടസ്സത്തിന് കാരണം ചെങ്കടലിലെ കപ്പൽ ​ഗതാ​ഗതമാണെന്ന് വിദ​ഗ്ധർ; എങ്ങനെയെന്നല്ലേ?

uae
  •  a day ago
No Image

'നേപ്പാളിലെ കലാപം ഏത് രാജ്യത്തും സംഭവിക്കാം'; മോദിയെയും ബിജെപിയെയും ടാഗ് ചെയ്ത് ശിവസേന നേതാവിന്റെ പോസ്റ്റ്

National
  •  a day ago