HOME
DETAILS

'മദനിയുടെ വാക്കുകള്‍ തെറ്റായി ഉദ്ധരിച്ചു' ഗ്യാന്‍വാപി, മഥുര ഈദ് ഗാഹ് മസ്ജിദ് വിഷയങ്ങളില്‍ ആര്‍.എസ്.എസുമായി ചര്‍ച്ചയെന്ന റിപ്പോര്‍ട്ട് തള്ളി ജംഇയ്യത്ത്

  
Web Desk
September 08 2025 | 07:09 AM

Jamiat Ulema-e-Hind Denies Reports of Talks with RSS on Gyanvapi and Mathura Mosques

ന്യൂഡല്‍ഹി: തീവ്ര ഹിന്ദുത്വവാദികള്‍ അവകാശവാദം ഉന്നയിക്കുന്ന നൂറ്റാണ്ടുകള്‍ പഴക്കമുള്ള പള്ളികളായ ഗ്യാന്‍വാപി, മഥുര ഈദ് ഗാഹ് മസ്ജിദ് എന്നിവ സംബന്ധിച്ച് ആര്‍.എസ്.എസുമായി ചര്‍ച്ച നടത്താന്‍ ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് അധ്യക്ഷന്‍ മൗലാന മഹ്‌മൂദ് മദനി സന്നദ്ധത അറിയിച്ചെന്ന റിപ്പോര്‍ട്ട് സംഘടന തള്ളി. ആര്‍.എസ്.എസിനെക്കുറിച്ചുള്ള മൗലാനാ മഹ്‌മൂദ് മദനിയുടെ വാക്കുകള്‍ തെറ്റായി ഉദ്ധരിച്ചതാണെന്ന് ജംഇയ്യത്ത് വ്യക്തമാക്കി.
 
ആരാധനാലയങ്ങള്‍ക്കുമേലുള്ള തര്‍ക്കങ്ങളില്‍ ആര്‍.എസ്.എസുമായി ചര്‍ച്ചയാകാമെന്ന വിധത്തില്‍ മദനി പ്രസ്താവ നടത്തിയെന്ന റിപ്പോര്‍ട്ടുകള്‍ പൂര്‍ണമായും അടിസ്ഥാനരഹിതവും തെറ്റാണെന്നും ജംഇയ്യത്ത് പ്രസ്താവനയില്‍ അറിയിച്ചു. മദനി തന്റെ അഭിമുഖത്തില്‍ അത്തരമൊരു പ്രസ്താവന നടത്തുകയോ ഈ വിഷയവുമായി ബന്ധപ്പെട്ട ചോദ്യങ്ങളോ പ്രതികരണങ്ങളോ ഉന്നയിക്കുകയോ ചെയ്തിട്ടില്ലെന്നും സംഘടന പ്രസ്താവിച്ചു. 


തര്‍ക്കങ്ങള്‍ സംബന്ധിച്ച് അടുത്തിടെ ആര്‍.എസ്.എസ് മേധാവി നടത്തിയ പ്രസ്താവനകളെ സ്വാഗതംചെയ്ത മദനി, എല്ലാത്തരം ചര്‍ച്ചകളെയും തങ്ങള്‍ പിന്തുണയ്ക്കുമെന്നായിരുന്നു വാര്‍ത്താ ഏജന്‍സി എ.ഐ.എന്‍യുമായുള്ള അഭിമുഖത്തില്‍ പറഞ്ഞത്. 

അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും അവ കുറയ്ക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തണമെന്നാണ് ജംഇയ്യത്തിന്റെ നിലപാടെന്നും ഇക്കാര്യത്തില്‍ സംഘടന പ്രമേയം പാസാക്കിയിട്ടുണ്ടെന്നും അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞിരുന്നു. നിരവധി അഭിപ്രായ വ്യത്യാസങ്ങളുണ്ട്. അവ നമ്മള്‍ കുറയ്ക്കേണ്ടതുണ്ട്. മുസ്‌ലിം സമൂഹത്തിലേക്ക് കടന്നുവരാനുള്ള മോഹന്‍ ഭാഗവതിന്റെ ശ്രമങ്ങള്‍ പ്രശംസിക്കപ്പെടുകയും അഭിനന്ദിക്കപ്പെടുകയും വേണമെന്നും  അദ്ദേഹം പറഞ്ഞിരുന്നു.

എന്നാല്‍ അഭിമുഖത്തിലെ ചില പരാമര്‍ശങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുവെന്ന് ജംഇയ്യത്ത് അറിയിച്ചു. അഭിമുഖത്തില്‍ ഉന്നയിച്ചത് മുസ്‌ലിംകളോടുള്ള ആര്‍.എസ്.എസിന്റെ ഇടപെടലിനെക്കുറിച്ചും അക്കാര്യത്തിലെ മദനിയുടെ കാഴ്ചപ്പാടുകളുമായി ബന്ധപ്പെട്ടും ആയിരുന്നു. 
പരസ്പര ചര്‍ച്ചകളെ എല്ലാ പ്രശ്നങ്ങള്‍ക്കുമുള്ള പരിഹാരമായി വിശേഷിപ്പിക്കുകയും അഭിപ്രായവ്യത്യാസങ്ങള്‍, ശത്രുത, വിദ്വേഷം എന്നിവ മാറ്റിവെക്കാനും പരസ്പരം ആലിംഗനം ചെയ്യാനും ആര്‍.എസ്.എസ് മേധാവിയെയും അനുയായികളെയും ഊഷ്മളമായി ക്ഷണിക്കുകയും ചെയ്യുന്നുവെന്നാണ് ജംഇയ്യത്ത് 2023ലെ സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രമേയത്തില്‍ പറയുന്നത്. ഗ്യാന്‍വാപി, മഥുര പള്ളികളെ സംബന്ധിച്ച് ബന്ധപ്പെട്ട നിയമപരമായ കാര്യങ്ങള്‍ കക്ഷികളാണ് തീരുമാനിക്കേണ്ടതെന്നാണ് മദനി അഭിമുഖത്തില്‍ പറഞ്ഞതെന്നും സംഘടന വ്യക്തമാക്കി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അഫ്ഗാൻ കൊടുങ്കാറ്റ് തകർത്തത് പാകിസ്ഥാന്റെ ഏഷ്യൻ റെക്കോർഡ്; വരവറിയിച്ചത് ചരിത്രം തിരുത്തിയെഴുതി 

Cricket
  •  16 hours ago
No Image

ഇന്ത്യയുമായി വ്യാപാര ചര്‍ച്ചകള്‍ തുടരും, 'അടുത്ത സുഹൃത്ത്' മോദി ചര്‍ച്ചക്ക് താല്‍പര്യം പ്രകടിപ്പിച്ചെന്നും ട്രംപ്; തീരുവ യുദ്ധത്തില്‍ അയവ്?

International
  •  16 hours ago
No Image

20 ദിവസത്തെ പുതിയ ഹജ്ജ് പാക്കേജ് അടുത്ത വര്‍ഷം മുതല്‍, കണ്ണൂര്‍ ഹജ്ജ് ഹൗസ് ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാക്കുമെന്നും പി.പി മുഹമ്മദ് റാഫി

uae
  •  17 hours ago
No Image

അർജന്റീനയും ബ്രസീലും ഒരുമിച്ച് വീണു; ലോകകപ്പ് യോഗ്യത പോരാട്ടത്തിൽ വമ്പൻമാർക്ക് തോൽവി

Football
  •  18 hours ago
No Image

തിരുവനന്തപുരം സ്വദേശിയായ യുവാവ് ഒമാനില്‍ മരിച്ചു

oman
  •  18 hours ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്: ബൂത്തിലെ വോട്ടർമാരുടെ എണ്ണം വീണ്ടും പുനഃക്രമീകരിക്കുന്നു; ഗ്രാമപഞ്ചായത്തിൽ 1,200; നഗരസഭയിൽ 1,500

Kerala
  •  18 hours ago
No Image

ആലപ്പുഴ സ്വദേശിനിയായ യുവതി ഒമാനില്‍ മരിച്ചു

oman
  •  18 hours ago
No Image

ഇടിമുറി മർദനം; കണ്ടില്ലെന്ന് നടിച്ച് ഇന്റലിജൻസ്

Kerala
  •  18 hours ago
No Image

ലക്ഷ്യംവച്ചത് ഹമാസിന്റെ ഏറ്റവും ഉന്നതരെ; ഖലീല്‍ ഹയ്യയും ജബാരീനും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

qatar
  •  18 hours ago
No Image

നേപ്പാളിലെ ജെൻസി പ്രക്ഷോഭം; സമാധാന ശ്രമങ്ങളോട് സഹകരിക്കണമെന്ന ആവശ്യവുമായി നേപ്പാൾ സൈന്യം

International
  •  19 hours ago