HOME
DETAILS

പാലക്കാട് പതിവ് പോലെ വാഹന പരിശോധന; പുതുനഗരം ടൗണില്‍ വക്കീലിന്റെ കിയ സെല്‍റ്റോസ് കാര്‍ തപ്പിയപ്പോള്‍ കിട്ടിയത് അരക്കിലോ കഞ്ചാവ്

  
September 09 2025 | 03:09 AM

young lawyer caught with cannabis in Palakkad

 

പാലക്കാട്: കഞ്ചാവുമായി യുവ അഭിഭാഷകന്‍ പൊലിസ് പിടിയില്‍. പുതുനഗരം പൊലിസിന്റെ നേതൃത്വത്തില്‍ ഉള്ള സംഘം പുതുനഗരം ടൗണില്‍ നടത്തിയ വാഹന പരിശോധനയിലാണ് അഭിഭാഷകന്‍ പിടിയിലാകുന്നത്. പാലക്കാട് കോടതിയില്‍ അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുന്ന ശ്രീജിത് (32)നെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.

വടവനൂര്‍ സ്വദേശിയാണ് ശ്രീജിത്. പരിശോധനയുടെ ഭാഗമായി ഇയാള്‍ സഞ്ചരിച്ചിരുന്ന കിയ സെല്‍റ്റോസ് കാര്‍ പരിശോധിച്ചപ്പോഴായിരുന്നു അര കിലോയോളം കഞ്ചാവ് പിടിച്ചെടുത്തത്. കൊടുവായൂര്‍ ഭാഗത്തു നിന്നാണ് ഇയാള്‍ കാറുമായി വന്നത്. ഇയാള്‍ സഞ്ചരിച്ച കാറും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

 

പുതുനഗരം സബ് ഇന്‍സ്‌പെക്ടര്‍ ശിവ ചന്ദ്രന്‍ന്റെ നേതൃത്വത്തില്‍ എഎസ്‌ഐ പ്രതാപ ചന്ദ്രന്‍, എഎസ്‌ഐ ശ്രീനാഥ്, എസ്‌സിപിഒ രതീഷ്, എസ് സി പി ഒ ഹക്കിം, എസ് സി പി ഒ ജിജേഷ്, എസ് സി പി ഒ സുള്‍ഫിക്കര്‍ അലി എന്നിവര്‍ അടങ്ങിയ പൊലിസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

 

A young lawyer, Sreejith (32), who practices at the Palakkad court, was taken into custody by the Puthunagaram police after he was found in possession of cannabis during a routine vehicle check in Puthunagaram town.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അർജന്റീനയും ബ്രസീലും ഒരുമിച്ച് വീണു; ലോകകപ്പ് യോഗ്യത പോരാട്ടത്തിൽ വമ്പൻമാർക്ക് തോൽവി

Football
  •  20 hours ago
No Image

തിരുവനന്തപുരം സ്വദേശിയായ യുവാവ് ഒമാനില്‍ മരിച്ചു

oman
  •  20 hours ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്: ബൂത്തിലെ വോട്ടർമാരുടെ എണ്ണം വീണ്ടും പുനഃക്രമീകരിക്കുന്നു; ഗ്രാമപഞ്ചായത്തിൽ 1,200; നഗരസഭയിൽ 1,500

Kerala
  •  21 hours ago
No Image

ആലപ്പുഴ സ്വദേശിനിയായ യുവതി ഒമാനില്‍ മരിച്ചു

oman
  •  21 hours ago
No Image

ഇടിമുറി മർദനം; കണ്ടില്ലെന്ന് നടിച്ച് ഇന്റലിജൻസ്

Kerala
  •  21 hours ago
No Image

ലക്ഷ്യംവച്ചത് ഹമാസിന്റെ ഏറ്റവും ഉന്നതരെ; ഖലീല്‍ ഹയ്യയും ജബാരീനും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

qatar
  •  21 hours ago
No Image

നേപ്പാളിലെ ജെൻസി പ്രക്ഷോഭം; സമാധാന ശ്രമങ്ങളോട് സഹകരിക്കണമെന്ന ആവശ്യവുമായി നേപ്പാൾ സൈന്യം

International
  •  21 hours ago
No Image

ആക്രമണ ഭീതിയിലും അമ്പരപ്പില്ലാതെ ഖത്തറിലെ പ്രവാസികള്‍; എല്ലാം സാധാരണനിലയില്‍

qatar
  •  a day ago
No Image

യുഎഇയിലെ ഇന്റർനെറ്റ് തടസ്സത്തിന് കാരണം ചെങ്കടലിലെ കപ്പൽ ​ഗതാ​ഗതമാണെന്ന് വിദ​ഗ്ധർ; എങ്ങനെയെന്നല്ലേ?

uae
  •  a day ago
No Image

'നേപ്പാളിലെ കലാപം ഏത് രാജ്യത്തും സംഭവിക്കാം'; മോദിയെയും ബിജെപിയെയും ടാഗ് ചെയ്ത് ശിവസേന നേതാവിന്റെ പോസ്റ്റ്

National
  •  a day ago