HOME
DETAILS

ബഹ്റൈനും സഊദി അറേബ്യയും തമ്മിൽ പുതിയ ഫെറി സർവിസ്; പ്രഖ്യാപനം ജിദ്ദയിൽ നടന്ന മാരിടൈം ഇൻഡസ്ട്രീസ് സസ്റ്റൈനബിലിറ്റി കോൺഫറൻസിൽ

  
September 09 2025 | 11:09 AM

bahrain and saudi arabia to launch new passenger sea route

ദുബൈ: ബഹ്റൈനും സഊദി അറേബ്യയും തമ്മിൽ ഒരു പുതിയ സമു​ദ്ര ​ഗതാ​ഗതപാത ആരംഭിക്കാൻ തയ്യാറെടുക്കുന്നു. സമു​ദ്ര ​ഗതാ​ഗത ബന്ധങ്ങൾ ശക്തിപ്പെടുത്താനും പ്രാദേശിക ഗതാഗത സൗകര്യങ്ങൾ വിപുലീകരിക്കാനും ഈ നീക്കം സഹായിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. 

ജിദ്ദയിൽ നടന്ന രണ്ടാമത് മാരിടൈം ഇൻഡസ്ട്രീസ് സസ്റ്റൈനബിലിറ്റി കോൺഫറൻസിൽ ബഹ്റൈന്റെ ഗതാഗത, ടെലികമ്യൂണിക്കേഷൻ മന്ത്രി ഡോ. ഷെയ്ഖ് അബ്ദുല്ല ബിൻ അഹമ്മദ് അൽ ഖലീഫ പദ്ധതിയുടെ വിശദാംശങ്ങൾ പ്രഖ്യാപിച്ചു. സഊദി ദിനപത്രമായ അൽ ഇക്തിസാദിയയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഈ പദ്ധതി ബഹ്റൈനിലെ ഖലീഫ ബിൻ സൽമാൻ തുറമുഖത്തെയും ദമ്മാമിലെ കിംഗ് അബ്ദുൽ അസീസ് തുറമുഖത്തെയും തമ്മിൽ ബന്ധിപ്പിക്കും. യാത്രക്കാരുടെയും ചരക്ക് ഗതാഗതത്തിന്റെയും വർധനവിനൊപ്പം, ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്താനും ഈ പാത ലക്ഷ്യമിടുന്നതായി അധികൃതർ വ്യക്തമാക്കി.

അതേസമയം, കിംഗ് ഹമദ് കോസ്‌വേ പദ്ധതിയെക്കുറിച്ചുള്ള ചർച്ചകൾ തുടരുകയാണെന്ന് ഷെയ്ഖ് അബ്ദുല്ല വ്യക്തമാക്കി. ദീർഘകാലമായി പ്രതീക്ഷിക്കപ്പെടുന്ന ഈ പാലം ബഹ്റൈനും സഊദി അറേബ്യയും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തും.

നിലവിലെ കിംഗ് ഫഹദ് കോസ്‌വേയ്ക്ക് സമാന്തരമായി നിർമിക്കപ്പെടുന്ന ഈ പാലം ഏകദേശം 25 കിലോമീറ്റർ ദൈർഘ്യമുള്ളതാണ്. പാസഞ്ചർ ട്രെയിനുകൾ, ചരക്ക് ട്രെയിനുകൾ, വാഹനങ്ങൾ എന്നിവ ഉൾക്കൊള്ളുന്നതിനാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്. നിലവിലെ കോസ്‌വേയിലെ തിരക്ക് കുറയ്ക്കാനും, ഈ ഗൾഫ് രാഷ്ട്രങ്ങൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താനും ഈ പദ്ധതി ലക്ഷ്യമിടുന്നു.

Bahrain and Saudi Arabia are set to launch a new passenger sea route, enhancing maritime links and expanding regional transport between the two Gulf countries. The route will connect Bahrain's Khalifa bin Salman Port with Saudi Arabia's King Abdulaziz Port in Dammam. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലൈംഗിക അതിക്രമ കേസ്: റാപ്പർ വേടന് ജാമ്യം; മുഖ്യമന്ത്രിക്ക് ലഭിച്ച പരാതിയിലാണ് നടപടി

Kerala
  •  16 hours ago
No Image

ജനവാസമേഖലയിൽ ഇറങ്ങി പരസ്പരം ഏറ്റുമുട്ടി കടുവയും പുലിയും; ഭീതിയിൽ നാട്ടുകാർ

Kerala
  •  16 hours ago
No Image

കണ്ടുകെട്ടിയ വാഹനങ്ങൾ അടുത്ത ആഴ്ച ലേലം ചെയ്യും: ഖത്തർ ആഭ്യന്തര മന്ത്രാലയം

qatar
  •  17 hours ago
No Image

പാനൂർ ബോംബ് സ്ഫോടന കേസ്: പ്രതിയെ ബ്രാഞ്ച് സെക്രട്ടറിയാക്കി സിപിഐഎം; വിവാദം ശക്തം

Kerala
  •  17 hours ago
No Image

നേപ്പാൾ പ്രക്ഷോഭം: പ്രധാനമന്ത്രി രാജിവെച്ചതോടെ അതിർത്തിയിൽ സുരക്ഷ ശക്തമാക്കി ഇന്ത്യ, വിമാനത്താവളങ്ങൾ അടച്ചുപൂട്ടി

International
  •  17 hours ago
No Image

ഇനി മുതൽ ഒറ്റ സ്റ്റെപ്പിൽ തന്നെ എമിറേറ്റ്സ് ഐഡി പുതുക്കാം; പുതിയ പദ്ധതിയുമായി ഐസിപി

uae
  •  17 hours ago
No Image

നാല് ദിവസത്തെ പഴക്കമുള്ള ഷവർമ കഴിച്ചത് 15 കുട്ടികൾ; കാസർഗോഡ് നിരവധി കുട്ടികൾ ആശുപത്രിയിൽ

Kerala
  •  18 hours ago
No Image

‘ഗോൾഡൻ ലിസ്റ്റ് ഓഫ് ഫുഡ് പ്രോഡക്ട്സ്’; തുറമുഖങ്ങളിലൂടെയുള്ള ഭക്ഷ്യ ഉൽപ്പന്നങ്ങളുടെ പ്രവേശനം വേഗത്തിലാകും, പുതിയ പദ്ധതിയുമായി അബൂദബി

uae
  •  18 hours ago
No Image

ആളിക്കത്തി പ്രക്ഷോഭം: നേപ്പാൾ പ്രധാനമന്ത്രി ശർമ ഒലി രാജിവച്ചു 

International
  •  18 hours ago
No Image

ബാത്ത്റൂം ഉപയോഗിക്കാനെന്ന വ്യാജേന സുഹൃത്തിന്റെ വീട്ടിനകത്ത് കയറി 11 പവൻ കവർന്നു; യുവ അഭിഭാഷകയെ പൊലിസ് അറസ്റ്റ് ചെയ്തു

National
  •  19 hours ago