HOME
DETAILS

'ഒരു നിയന്ത്രണവുമില്ലാതെ എല്ലാ അതിരുകളും ഭേദിച്ച ആക്രമണത്തെ ദുര്‍വ്യാഖ്യാനം നല്‍കി ന്യായീകരിക്കുന്നു' യു.എന്‍ രക്ഷാസമിതിയില്‍ ഇസ്‌റാഈലിനെതിരെ ആഞ്ഞടിച്ച് ഖത്തര്‍ പ്രധാനമന്ത്രി 

  
Web Desk
September 12 2025 | 10:09 AM

qatar pm slams israel at unsc

ദോഹ: യുഎന്‍ രക്ഷാസമിതിയില്‍ ഇസ്‌റാഈലിനെതിരെ ആഞ്ഞടിച്ച്  ഖത്തര്‍ പ്രധാനമന്ത്രി മുഹമ്മദ് ബിന്‍ അബ്ദുറഹ്‌മാന്‍ ബിന്‍ ജാസിം അല്‍ഥാനി. ഒരു നിയന്ത്രണവുമില്ലാതെ എല്ലാ അതിരുകളും ഭേദിച്ചതാണ് ഇസ്‌റാഈല്‍ നടത്തിയ ആക്രമണമെന്ന് അദ്ദേഹം തുറന്നടിച്ചു. എന്നിട്ട് തങ്ങളുടെ ചെയ്തിയെ  ദുര്‍വ്യാഖ്യാനം കൊടുത്ത് ന്യായീകരിക്കുകയാണ് ഇസ്‌റാഈല്‍ പ്രധാനമന്ത്രിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ആ രാജ്യം ഭരിക്കുന്ന തീവ്രവാദികള്‍ക്ക് ബന്ദികളെ കുറിച്ച് വിചാരവുമില്ലെന്നും ഖത്തര്‍ പ്രധാനമന്ത്രി ആരോപിച്ചു. 

 രാജ്യത്തിന്റെ പരമാധികാരം ലംഘിക്കുകയും പ്രാദേശിക സമാധാനത്തിന് ഭീഷണി ഉയര്‍ത്തുകയും ചെയ്തുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 'സ്‌കൂളുകളും നയതന്ത്ര കാര്യാലയങ്ങളുമുള്ള പരിസരത്തായിരുന്നു ഇസ്‌റാഈല്‍ ആക്രമണം. യുഎന്നില്‍ സമ്പൂര്‍ണ്ണ അംഗത്വം ഉള്ള രാജ്യത്തിനെതിരെയാണ് ആക്രമണം നടന്നത് . ഞങ്ങള്‍ ആവശ്യപ്പെടുന്നത് സമാധാനമാണ്, യുദ്ധമല്ല. ഒരു മധ്യസ്ഥ രാജ്യത്തെ മറ്റൊരു രാഷ്ട്രം എപ്പോഴെങ്കിലും ആക്രമിച്ചതായി നിങ്ങള്‍ കേട്ടിട്ടുണ്ടോ? അദ്ദേഹം ചോദിച്ചു. ഇസ്‌റാഈല്‍ എന്ത് ചെയ്യും എന്ന് നമുക്ക് പ്രവചിക്കാനാകില്ലെന്നും അദ്ദേഹം തുറന്നടിച്ചു. ഒരു സങ്കോചവും ഇല്ലാതെ ഖത്തര്‍ അന്താരാഷ്ട്ര നയതന്ത്ര-മാനുഷിക ദൗത്യങ്ങള്‍ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. 

'ജീവനുകള്‍ രക്ഷിക്കാന്‍ അക്ഷീണം പ്രവര്‍ത്തിക്കുന്ന രാജ്യമാണ് ഖത്തര്‍. ഇസ്‌റാഈല്‍ ആക്രമണം ചിന്തിക്കുന്നതിനും അപ്പുറത്തായി. ബന്ദി മോചനം അവരുടെ മുന്‍ഗണനയിലുമില്ല- അദ്ദേഹം പറഞ്ഞു. യു. എന്‍ രക്ഷാ സമിതിക്ക് വിഷയത്തില്‍ പ്രതികരിക്കാന്‍ ചരിത്രപരമായ ബാധ്യത ഉണ്ട്. കാട്ടുനിയമങ്ങള്‍ക്ക് മുമ്പില്‍ മൗനം പാലിക്കുന്നത് അതിന്റെ വിശ്വാസ്യത കെടുത്തുമെന്നും ഖത്തര്‍ പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു.

ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ ഇസ്റാഈല്‍ നടത്തിയ ആക്രമണത്തെ ഐക്യരാഷ്ട്രസഭ സുരക്ഷാ കൗണ്‍സില്‍അപലപിച്ചിരുന്നു. അതേസമയം, അപലപിച്ചു കൊണ്ടുള്ള പ്രസ്താവനയില്‍ ഇസ്റാഈലിന്റെ പേരെടുത്ത് പറഞ്ഞിട്ടില്ല. യോഗത്തില്‍ സുരക്ഷാ കൗണ്‍സില്‍ അംഗങ്ങള്‍ ഖത്തറിന് പൂര്‍ണപിന്തുണയും പ്രഖ്യാപിച്ചു. സംഘര്‍ഷം ലഘൂകരിക്കണം എന്നാവശ്യപ്പെടുന്ന പ്രസ്താവന ഇസ്റാഈലിന്റെ മുഖ്യ സഖ്യകക്ഷിയായ അമേരിക്ക ഉള്‍പ്പെടെ 15 അംഗങ്ങളും അംഗീകരിച്ചു. 

ഖത്തര്‍ തലസ്ഥാനത്ത് ഹമാസ് നേതാക്കളെ ലക്ഷ്യമിട്ടുള്ള ഇസ്രായേല്‍ ആക്രമണങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വ്യാഴാഴ്ച വിളിച്ചുചേര്‍ത്ത അടിയന്തര യോഗത്തിന് മുന്നോടിയായാണ് കൗണ്‍സില്‍ അംഗങ്ങള്‍ പ്രസ്താവന പുറപ്പെടുവിച്ചത്. 

'യുദ്ധം ലഘൂകരിക്കേണ്ടതിന്റെ പ്രാധാന്യം കൗണ്‍സില്‍ അംഗങ്ങള്‍ അടിവരയിട്ടു, ഖത്തറിനോടുള്ള ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു. ഖത്തറിന്റെ പരമാധികാരത്തിനും പ്രദേശിക സമഗ്രതയ്ക്കും അവര്‍ പിന്തുണ പ്രഖ്യാപിച്ചു,' ബ്രിട്ടനും ഫ്രാന്‍സും ചേര്‍ന്ന് തയ്യാറാക്കിയ പ്രസ്താവനയില്‍ പറയുന്നു. 

കൊല്ലപ്പെട്ടവര്‍ ഉള്‍പെടെ ബന്ദികളെ ഹമാസ് മോചിപ്പിക്കുക, ഗസ്സയിലെ യുദ്ധം അവസാനിപ്പിച്ച് ദുരിതത്തിന് അറുതി വരുത്തുക എന്നീ കാര്യങ്ങള്‍ക്കാണ് തങ്ങള്‍ മുന്‍ഗണന നല്‍കുന്നതെന്നും പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്തെ സഹകരണ സംഘത്തിലും കോടികളുടെ ക്രമക്കേട്; വെട്ടിലായി സിപിഐഎം

Kerala
  •  4 hours ago
No Image

'മതങ്ങളെ പരിഹസിക്കുന്നതും വിദ്വേഷം വളർത്തുന്നതുമായ സിനിമകൾ അനുവദിക്കാനാവില്ല': ഡൽഹി ഹൈക്കോടതി

National
  •  5 hours ago
No Image

സുപ്രിംകോടതി അതീവ സുരക്ഷാ മേഖലയിൽ ഫോട്ടോഗ്രാഫി, റീൽസ്, വീഡിയോ ഷൂട്ടിന് വിലക്ക് 

National
  •  5 hours ago
No Image

ഹമാസിനെ ഭീകര സംഘടനയെന്ന് വിശേഷിപ്പിച്ചു; അവതാരകന്റെ നിലപാട് തിരുത്തി ബിബിസി

International
  •  5 hours ago
No Image

ഈദുൽ ഇത്തിഹാദ് ആഘോഷം; യുഎഇ പ്രവാസികളെ കാത്തിരിക്കുന്നത് ദൈർഘ്യമേറിയ അവധി

uae
  •  5 hours ago
No Image

'വോട്ട് കൊള്ള തുടർന്നാൽ അയൽരാജ്യങ്ങളിലെ പോലെ ഇവിടെയും തെരുവ് പ്രക്ഷോഭം ഉണ്ടാകും'; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആഞ്ഞടിച്ച് അഖിലേഷ് യാദവ്

National
  •  6 hours ago
No Image

സഊദിയിലെ ഫുറസാൻ ദ്വീപിൽ വാഹനാപകടം; മലയാളി ഉൾപ്പെടെ മൂന്ന് ഇന്ത്യക്കാർ മരിച്ചു, രണ്ട് പേർക്ക് ഗുരുതര പരിക്ക്

Saudi-arabia
  •  6 hours ago
No Image

നേപ്പാളിനെ നയിക്കാന്‍ സുശീല കര്‍ക്കി;  പാര്‍ലമെന്റ് പിരിച്ചുവിട്ടു; ഇടക്കാല പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞ ഉടന്‍

International
  •  6 hours ago
No Image

​ഗൾഫിൽ നിന്ന് നാട്ടിലേക്ക് വരുന്ന യാത്രക്കാർക്ക് നികുതി ഇല്ലാതെ കൊണ്ടുവരാവുന്ന സ്വർണം ഇത്ര ​ഗ്രാം!

uae
  •  7 hours ago
No Image

വന്ദേ ഭാരത് ട്രെയിനിൽ ജീവൻ രക്ഷാ ദൗത്യം; ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്കായി 13കാരിയെ കൊച്ചിയിലെത്തിച്ചു

Kerala
  •  7 hours ago