HOME
DETAILS

ദുബൈ നഗരം ഏറ്റവും ഭയാനകമായ സ്ഥലങ്ങളിലൊന്നാണെന്ന് ബ്രിട്ടീഷ് പോഡ്കാസ്റ്റർ; കിടിലൻ മറുപടിയുമായി ദുബൈ ഉദ്യോഗസ്ഥൻ

  
September 15 2025 | 14:09 PM

british podcaster calls dubai one of the most horrible places dubai official hits back with a stinging response

ദുബൈ: ദുബൈക്കെതിരായ ബ്രിട്ടീഷ് പോഡ്‌കാസ്റ്റർ ക്രിസ് വില്യംസന്റെ പരാമർശങ്ങൾക്കെതിരെ ഡിഎംസിസി എക്സിക്യൂട്ടീവ് ചെയർമാനും സിഇഒയുമായ അഹമ്മദ് ബിൻ സുലൈം. ദുബൈ ആത്മാവില്ലാത്ത സ്ഥലമാണെന്നും ഗ്രഹത്തിലെ ഏറ്റവും ഭയാനകമായ സ്ഥലങ്ങളിൽ ഒന്നാണെന്നും വില്യംസൺ വിശേഷിപ്പിച്ചിരുന്നു. ഇത് വലിയ വിവാദത്തിന് വഴി തെളിച്ചിരുന്നു. ദശലക്ഷക്കണക്കിന് പ്രവാസികളേയും ബഹു സാംസ്കാരിക മേഖലകളിൽ വിജയം നേടിയ ദുബൈയെയും അവഹേളിക്കുന്നതാണ് വില്യംസണിന്റെ പരാമർശങ്ങളെന്ന് അഹമ്മദ് ബിൻ സുലൈം വ്യക്തമാക്കി. 

മുൻ റിയാലിറ്റി ടിവി താരവും പോഡ്‌കാസ്റ്ററുമായ വില്യംസൺ, യുഎസ് ഫിറ്റ്‌നസ് വിദഗ്ധനായ ഡോ. മൈക്ക് ഇസ്രായെലുമായുള്ള സംഭാഷണത്തിനിടെയാണ് ദുബൈയെ അടിമവേലയിൽ നിർമിച്ചതെന്ന് ആക്ഷേപിച്ചത്. വില്യംസൺ വിവരമില്ലാത്തവനെന്ന് അഹമ്മദ് ബിൻ സുലൈം തിരിച്ചടിച്ചു. 2026-ലെ സെൽഫ് ഡിസ്കവറി വേൾഡ് ടൂറിൽ ദുബൈയെ ഉൾപ്പെടുത്തിയതാണ് ക്രിസ് വില്യംസണെ ചൊടിപ്പിച്ചതെന്നാണ് സൂചന.

"ആർക്കും അവർ സന്ദർശിക്കുന്ന സ്ഥലങ്ങളെക്കുറിച്ച് അഭിപ്രായം പറയാം. ദുബൈ തനിക്ക് ഉപരിപ്ലവമാണെന്ന് വില്യംസന് പറയാമായിരുന്നു. പക്ഷേ, 'ഗ്രഹത്തിലെ ഏറ്റവും ഭയാനകമായ സ്ഥലം' എന്ന് വിളിക്കുന്നതും 'അടിമവേല' ആരോപിക്കുന്നതും ദുബൈയുടെ വിജയവും ഇവിടെ താമസിക്കുന്ന ദശലക്ഷക്കണക്കിന് പ്രവാസികളുടെ അനുഭവവും അവമതിക്കുന്നതിന് സമാനമാണ്." പ്രമുഖ യുഎഇ മാധ്യമമായ ഖലീജ് ടൈംസിനോട് സംസാരിക്കവേ അഹമ്മദ് ബിൻ സുലൈം വിശദീകരിച്ചു. 

അസാധാരണമായ ആരോപണങ്ങൾക്ക് തെളിവ് വേണം. ക്രിസ്, ദുബൈയിലേക്ക് വരട്ടെ, ഇവിടത്തെ ജീവിതം കണ്ടിട്ട് ഇപ്പോഴും ഇതേ അഭിപ്രായമാണോ എന്ന് പറയട്ടെ!, അദ്ദേഹം പറഞ്ഞു. 

"ക്ലിക്ക്ബെയ്റ്റ് വേലകൾ ഇവിടെ നടക്കില്ല"

"ഉദ്ദേശ്യം എന്തായാലും, ഫലം ക്ലിക്ക്ബെയ്റ്റാണ്. അമിതവാദങ്ങൾ സൂക്ഷ്മതയേക്കാൾ ശ്രദ്ധ നേടും. പക്ഷേ, ദുബൈലേക്ക് വന്ന് താമസക്കാരെ കണ്ട് യാഥാർത്ഥ്യം മനസിലാക്കണം. ദുബൈ നിനക്ക് പറ്റിയില്ലെങ്കിൽ, ഓകെ, പക്ഷേ ഇവിടെ ജീവിക്കുന്നവരുടെ അനുഭവം നിന്റെ കാഴ്ചപ്പാടല്ല." വില്യംസന്റെ പരാമർശങ്ങൾ ക്ലിക്ക്ബെയ്റ്റിന്റെ ഭാഗമാണോ എന്ന ചോദ്യത്തിന് അഹമ്മദ് ബിൻ സുലൈെം മറുപടി പറഞ്ഞു. 

അടിമവേല ആരോപണത്തെയും അഹമ്മദ് ബിൻ സുലൈം തള്ളി. "ഇത് കാലഹരണപ്പെട്ടതും വസ്തുതാപരമായി തെറ്റുമാണ്. ദുബൈ തൊഴിൽ പരിഷ്കാരങ്ങളും വേതന സംരക്ഷണ സംവിധാനങ്ങളും നടപ്പാക്കിയിട്ടുണ്ട്." അദ്ദേഹം ചൂണ്ടിക്കാട്ടി. 2025-ന്റെ ആദ്യ പകുതിയിൽ 9.88 ദശലക്ഷം സന്ദർശകരെയാണ് ദുബൈ സ്വാഗതം ചെയ്തത്. 2024-ൽ ദുബൈയിലെ ജനസംഖ്യ 169,000 വർധിച്ചു. 2018-ന് ശേഷമുള്ള ഏറ്റവും വലിയ വളർച്ചയാണിത്. 

"ആളുകൾ ദുബൈ വിടുന്നില്ല, കൂടുതൽ പേർ ഇവിടേക്ക് വരികയാണ് ചെയ്യുന്നത്," ബിൻ സുലൈം പറഞ്ഞു.

British podcaster Chris Williamson labeled Dubai as one of the "most horrible places on the planet," prompting a sharp rebuttal from DMCC CEO Ahmed Bin Sulayem. Discover how the official defended Dubai’s multicultural success and addressed the controversial remarks.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വടകരയിൽ ആർജെഡി പ്രവർത്തകന് വെട്ടേറ്റു; പൊലിസിനെതിരെ രൂക്ഷ വിമർശനവുമായി ആർജെഡി, ‘തെളിവ് നൽകിയിട്ടും അനാസ്ഥ, അറസ്റ്റിൽ നിസംഗത’

crime
  •  an hour ago
No Image

'ബീഡി-ബിഹാര്‍'; കോണ്‍ഗ്രസ് കേരള ഘടകത്തിന്റെ പോസ്റ്റ് രാഷ്ട്രീയ ആയുധമാക്കി ബിജെപി; ആര്‍ജെഡിയും, കോണ്‍ഗ്രസും ബിഹാറിനെ അപമാനിക്കുകയാണെന്ന് മോദി

National
  •  an hour ago
No Image

ഫെയ്സ്ബുക്ക് പ്രണയം ദാരുണാന്ത്യത്തിൽ: വിവാഹത്തിന് നിർബന്ധിക്കാൻ 600 കി.മീ. യാത്ര ചെയ്ത യുവതിയെ കാമുകൻ ഇരുമ്പുവടികൊണ്ട് തലയ്ക്കടിച്ച് കൊന്നു

crime
  •  an hour ago
No Image

സെൽഫ് ഡ്രൈവിംഗ് ഡെലിവറി വാഹനത്തിനുള്ള ആദ്യ നമ്പർ പ്ലേറ്റ് പുറത്തിറക്കി അബൂദബി

uae
  •  an hour ago
No Image

പൊലിസ് മര്‍ദ്ദനം ഒറ്റപ്പെട്ട സംഭവം; ചില പരാതികള്‍ പര്‍വതീകരിച്ച് കാണിക്കുന്നു; മൗനം വെടിഞ്ഞ് മുഖ്യമന്ത്രി

Kerala
  •  2 hours ago
No Image

പനി ബാധിച്ച് ആശുപത്രിയിലെത്തിയ യുവതിയെ ജീവനക്കാരനാണെന്ന വ്യാജേന പീഡിപ്പിച്ചു; പ്രതി അറസ്റ്റിൽ

Kerala
  •  2 hours ago
No Image

കോഴിക്കോട് സ്വകാര്യ ബസ് ഇടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം

Kerala
  •  3 hours ago
No Image

സഊദി അറേബ്യയിൽ ഗൂഗിൾ പേ ആരംഭിച്ചു; ഇനിമുതൽ ആൻഡ്രോയിഡ് ഫോണുകളിലൂടെ സുരക്ഷിത പേയ്മെന്റുകൾ സാധ്യം

Saudi-arabia
  •  3 hours ago
No Image

ഐഫോൺ 17 എവിടെ നിന്ന് വാങ്ങുന്നതാണ് ലാഭം?, ഇന്ത്യയിൽ നിന്നോ ദുബൈയിൽ നിന്നോ?

uae
  •  3 hours ago
No Image

അവർ തമ്മിലുള്ള ശത്രുത സങ്കീർണമാണ്; 24 മണിക്കൂറിനുള്ളിൽ യുദ്ധം അവസാനിപ്പിക്കാമെന്ന വാഗ്ദാനത്തിൽ നിന്ന് ട്രംപ് പിന്നോട്ട്

International
  •  3 hours ago