HOME
DETAILS

യുഎഇയിലാണോ? എങ്കിൽ എമിറേറ്റ്സ് ഐഡി ഇംപോർട്ടന്റാണ്; നിങ്ങളുടെ എമിറേറ്റ്സ് ഐഡി ചിപ്പിൽ ഒളിച്ചിരിക്കുന്ന വിവരങ്ങൾ അറിയാം

  
September 15 2025 | 10:09 AM

uae introduces new generation emirates id cards

ദുബൈ: 2021ലാണ് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ICP) പുതിയ തലമുറ എമിറേറ്റ്സ് ഐഡികൾ അവതരിപ്പിച്ചത്. 

ഈ കാർഡിൽ നിങ്ങളുടെ വ്യക്തിഗത, തൊഴിൽ വിവരങ്ങൾ, ഒപ്പ്, ഫോട്ടോ എന്നിവ പോലെ പ്രിന്റ് ചെയ്‌തിരിക്കുന്ന വിവരങ്ങൾ മാത്രമല്ല, ദൃശ്യമല്ലാത്ത ചില വിവരങ്ങളും ഉൾപ്പെടുന്നുണ്ട്. ഇവ മെച്ചപ്പെട്ട സുരക്ഷാ സംവിധാനത്തിലൂടെ സംരക്ഷിക്കപ്പെടുന്നു, ICP-യുടെ ‘ഇ-ലിങ്ക്’ സംവിധാനം വഴി മാത്രമേ ഇവ വായിക്കാൻ സാധിക്കുകയുള്ളു. 

എമിറേറ്റ്സ് ഐഡിയുടെ പിൻഭാഗത്ത് കാണുന്ന ചിപ്പിന് ഉയർന്ന ഡാറ്റാ ശേഷി ഉണ്ട്, ഇത് കാർഡ് ഉടമയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ സംഭരിക്കാൻ സഹായിക്കുന്നു.

ഇലക്ട്രോണിക് ചിപ്പിൽ ഉൾപ്പെടുന്ന ഐഡി കാർഡ് ഉടമയെക്കുറിച്ചുള്ള വിവരങ്ങൾ
1) ഐഡന്റിറ്റി നമ്പർ
2) കാർ‍‍ഡ് ഇഷ്യു ചെയ്ത തീയതി
3) കാലഹരണപ്പെടുന്ന തീയതി
4) മുഴുവൻ പേര് (അറബിക്, ഇംഗ്ലീഷ്)
5) പാസ്‌പോർട്ട് വിവരങ്ങൾ
6) ലിംഗം
7) ദേശീയത
8) ജനനത്തീയതി
9) അമ്മയുടെ ആദ്യ പേര് (അറബിക്, ഇംഗ്ലീഷ്)
10) തൊഴിൽ
11) വൈവാഹിക നില
12) കുടുംബ നമ്പർ
13) ടൗൺ നമ്പർ (യുഎഇ പൗരന്മാർക്ക്)
14) സ്‌പോൺസർ തരം
15) സ്‌പോൺസർ നമ്പർ
16) സ്‌പോൺസറുടെ പേര്
17) റെസിഡൻസിന്റെ സ്വഭാവം അല്ലെങ്കിൽ തരം
18) റെസിഡൻസ് നമ്പർ
19) ഫോട്ടോ
20) രണ്ട് വിരലടയാളങ്ങൾ

ICP, സേവന ദാതാക്കൾക്ക് കാർഡ് റീഡറുകൾ നൽകുന്നു, ഇത് ഇലക്ട്രോണിക് ചിപ്പിൽ നിന്ന് വ്യക്തിഗത വിവരങ്ങൾ വായിക്കാനുള്ള പ്രോഗ്രാമുകൾ വികസിപ്പിക്കാൻ അവരെ സഹായിക്കും. മാത്രമല്ല, സേവന വിതരണം വേഗത്തിലാക്കാനും, ഡാറ്റയുടെ ഗുണനിലവാരം വർധിപ്പിക്കുകയും ചെയ്യുന്നു. 

വിവരങ്ങൾ സുരക്ഷിതമാക്കുന്നത് എങ്ങനെ 

രണ്ടാം തലമുറ എമിറേറ്റ്സ് ഐഡികൾക്ക് കാർഡിന്റെ വ്യാജനിർമാണമോ തട്ടിപ്പോ ഏറെക്കുറെ അസാധ്യമാക്കുന്ന ഒമ്പത് സുരക്ഷാ സവിശേഷതകൾ ഉണ്ട്.

ഐസിപിയുടെ അഭിപ്രായത്തിൽ, ബാങ്ക് കാർഡുകൾ ഉൾപ്പെടെ നിരവധി കാർഡുകളിൽ ഉപയോഗിക്കുന്ന മാനദണ്ഡങ്ങളെക്കാൾ മികച്ചതാണ് നിലവിലെ സുരക്ഷാ സവിശേഷതകൾ. 

The Federal Authority for Identity, Citizenship, Customs and Port Security (ICP) introduced a new generation of Emirates ID cards, enhancing security features and functionality.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്റ്റേഷനുകളിലെ ക്യാമറ പൊലിസുകാർ ഓഫ് ചെയ്യാൻ സാധ്യത; ഓട്ടോമാറ്റിക് കൺട്രോൾ റൂം വേണമെന്ന് സുപ്രിംകോടതി

National
  •  2 hours ago
No Image

'കൈ അടിച്ചൊടിച്ചു, മുഖത്ത് ഷൂ കൊണ്ട് ഉരച്ചു' ഉത്തരാഖണ്ഡില്‍ ഏഴു വയസ്സുകാരനായ മുസ്‌ലിം വിദ്യാര്‍ഥിക്ക് അധ്യാപകരുടെ അതിക്രൂര മര്‍ദ്ദനം; ശരീരത്തില്‍ ഒന്നിലേറെ മുറിവുകള്‍

National
  •  2 hours ago
No Image

കൊല്ലം നിലമേലിന് സമീപം സ്‌കൂള്‍ ബസ് മറിഞ്ഞ് അപകടം; ഡ്രൈവര്‍ അടക്കം 24 പേര്‍ക്ക് പരുക്ക്

Kerala
  •  2 hours ago
No Image

സഊദിയിൽ വാഹനാപകടം; നാല് അധ്യാപികമാരും ഡ്രൈവറും കൊല്ലപ്പെട്ടു; അപകടം സ്കൂളിലേക്ക് പോകും വഴി

latest
  •  3 hours ago
No Image

'ഗസ്സ പിടിച്ചടക്കിയാലും ഹമാസിനെ തോല്‍പിക്കാനാവില്ല' ഇസ്‌റാഈല്‍ സൈനിക മേധാവി 

International
  •  3 hours ago
No Image

ഇന്ത്യൻ കാക്ക, മൈന തുടങ്ങി രണ്ട് മാസത്തിനിടെ 12,597 അധിനിവേശ പക്ഷികളെ ഉൻമൂലനം ചെയ്ത് ഒമാൻ

oman
  •  3 hours ago
No Image

വഖഫ് ഭേദഗതി നിയമം: വിവാദ വകുപ്പുകള്‍ സ്റ്റേ ചെയ്ത സുപ്രിംകോടതി ഉത്തരവ് കേന്ദ്രസര്‍ക്കാരിനേറ്റ കനത്ത തിരിച്ചടി- ഹാരിസ് മീരാന്‍ എം.പി

Kerala
  •  3 hours ago
No Image

കിളിമാനൂരില്‍ കാറിടിച്ചു കാല്‍നടയാത്രക്കാരന്‍ മരിച്ച സംഭവം: എസ്.എച്ച്.ഒ അനില്‍ കുമാറിന് സസ്‌പെന്‍ഷന്‍

Kerala
  •  3 hours ago
No Image

കേൾവിക്കുറവുള്ള യാത്രക്കാരെ സഹായിക്കാൻ ലക്ഷ്യം; മൂന്ന് ടെർമിനലുകളിലായി 520 ഹിയറിംഗ് ലൂപ്പുകൾ കൂടി സ്ഥാപിച്ച് ദുബൈ അന്താരാഷ്ട്ര വിമാനത്താവളം

uae
  •  4 hours ago
No Image

വഖ്ഫ് നിയമം ഭാഗിക സ്റ്റേ സ്വാഗതാർഹം;പൂർണമായും പിൻവലിക്കണമെന്ന് മുസ്‌ലിം യൂത്ത് ലീഗ്

Kerala
  •  4 hours ago