HOME
DETAILS

വില കുത്തനെ ഉയര്‍ന്നിട്ടും യുഎഇയില്‍ സ്വര്‍ണ വില്‍പ്പന തകൃതി; കാരണം ഇത്

  
September 15 2025 | 12:09 PM

despite soaring prices gold sales surge in uae heres why

ദുബൈ: സ്വര്‍ണ വില കുത്തനെ ഉയരുന്നതിനിടെ ആഭ്യന്തര വിപണിയില്‍ ആവശ്യക്കാര്‍ കുറഞ്ഞുവരുന്നത് കണക്കിലെടുത്ത് ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ യുഎഇയിലെയും ദുബൈയിലെയും സ്വര്‍ണ വ്യാപാരികള്‍ ലാഭവിഹിതം വലിയ തോതില്‍ കുറയ്ക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ഇതിന് പുറമേ പണിക്കൂലിയിലും ഇളവുകള്‍ നല്‍കുന്നു. സ്വര്‍ണവില കുത്തനെ ഉയര്‍ന്നിട്ടും സ്വര്‍ണം വാങ്ങുന്നവര്‍ക്ക് അധിക ബാധ്യത വരാതിരിക്കാനാണിത്. കഴിഞ്ഞ ദിവസം സ്വര്‍ണം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 24 കാരറ്റ് സ്വര്‍ണം ഗ്രാമിന് 440.5 ദിര്‍ഹവും 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 408 ദിര്‍ഹവുമായിരുന്നു കഴിഞ്ഞ ദിവസം. ഇതില്‍ പിന്നീട് നേരിയ കുറവ് രേഖപ്പെടുത്തിയിരുന്നു.

സ്വര്‍ണ വില വന്‍തോതില്‍ ഉയര്‍ന്നതിന് പിന്നാലെ, സ്വര്‍ണം വാങ്ങുന്നവരെ പിന്തുണയ്ക്കുന്നതിനായി യുഎഇയിലെ പല ജ്വല്ലറി ഉടമകളും ലാഭവിഹിതം കുറച്ചിരുന്നു. നിലവിലുള്ള വില്‍പ്പന നിലനിര്‍ത്താന്‍ പണിക്കൂലിയില്‍ വലിയ തോതിലുള്ള കുറവാണ് പല ജ്വല്ലറികളും വരുത്തുന്നത്. രാജ്യത്തെ ചില ജ്വല്ലറികള്‍ പണിക്കൂലിയില്‍ 25 ശതമാനം വരെ ഇളവ് നല്‍കുന്നുണ്ട്.

പണിക്കൂലിയിലെ കുറവിനും ലാഭവിഹിതം കുറച്ചതിനും പുറമേ, ഗോള്‍ഡ് കോയിനുകള്‍ സൗജന്യമായി നല്‍കുക, വില മുന്‍കൂട്ടി ഉറപ്പാക്കാനുള്ള സൗകര്യം, വൗച്ചറുകള്‍ തുടങ്ങിയ ആനുകൂല്യങ്ങളും സ്വര്‍ണ വ്യാപാരികള്‍ നല്‍കുന്നു. ചില ജ്വല്ലറികള്‍ ആഭരണങ്ങള്‍ക്ക് പൂജ്യം പണിക്കൂലി എന്ന ഓഫറും മുന്നോട്ടുവെക്കുന്നുണ്ട്. സ്വര്‍ണവില എല്ലായ്‌പ്പോഴും തുല്യമായിരിക്കുമെന്നതിനാല്‍ ഉപഭോക്താക്കള്‍ക്ക് പണം ലാഭിക്കാനുള്ള ഏക വഴി പണിക്കൂലിയിലെ ഇളവുകളാണ്.

3,000 ദിര്‍ഹം മുതല്‍ 7,500 ദിര്‍ഹം വരെയുള്ള പര്‍ച്ചേഴ്‌സുകള്‍ക്ക് മാത്രമായിരിക്കും ഇത്തരത്തിലുള്ള ആനുകൂല്യങ്ങള്‍ ലഭിക്കുക.

Gold sales in the UAE are booming despite a sharp rise in prices. Discover the key factors driving this trend, including cultural significance, investment demand, and market dynamics.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യ-പാക് ഏഷ്യാ കപ്പ് മത്സരംത്തിൽ 1.5 ലക്ഷം കോടിയുടെ വാതുവെപ്പ്, 25,000 കോടി പാകിസ്താനിലേക്ക് പോയെന്ന് സഞ്ജയ് റാവുത്തിന്റെ ആരോപണം

National
  •  2 hours ago
No Image

മദ്യലഹരിയിൽ മകൻ തള്ളിയിട്ടു, ചുമരിൽ തലയിടിച്ച് വീണ അച്ഛന് ദാരുണാന്ത്യം, പ്രതി പൊലിസ് കസ്റ്റഡിയില്‍

crime
  •  2 hours ago
No Image

ദുബൈ മെട്രോയുടെ മൂന്നാമത്തെ റൂട്ട്: നിങ്ങൾ അറിയേണ്ടതെല്ലാം

uae
  •  2 hours ago
No Image

ലൈംഗികാതിക്രമ കേസ്; മുന്‍മന്ത്രി നീലലോഹിതദാസന്‍ നാടാരെ ഹൈക്കോടതി വെറുതേവിട്ടു

Kerala
  •  2 hours ago
No Image

ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം; ഒരാൾക്ക് പരുക്ക്

Kerala
  •  3 hours ago
No Image

കോയിപ്രം മർദ്ദനകേസ്; ജയേഷിന്റെ ഫോണിലെ രഹസ്യ ഫോൾഡറിൽ കൂടുതൽ ദൃശ്യങ്ങൾ: രണ്ട് പേർ കൂടി ഇരകളായെന്ന സംശയത്തിൽ പൊലിസ്; കാരണങ്ങൾ അവ്യക്തം: ഹണിട്രാപ്പ്, ആഭിചാരം?

crime
  •  3 hours ago
No Image

യുഎഇയിലാണോ? എങ്കിൽ എമിറേറ്റ്സ് ഐഡി ഇംപോർട്ടന്റാണ്; നിങ്ങളുടെ എമിറേറ്റ്സ് ഐഡി ചിപ്പിൽ ഒളിച്ചിരിക്കുന്ന വിവരങ്ങൾ അറിയാം

uae
  •  3 hours ago
No Image

സ്റ്റേഷനുകളിലെ ക്യാമറ പൊലിസുകാർ ഓഫ് ചെയ്യാൻ സാധ്യത; ഓട്ടോമാറ്റിക് കൺട്രോൾ റൂം വേണമെന്ന് സുപ്രിംകോടതി

National
  •  3 hours ago
No Image

'കൈ അടിച്ചൊടിച്ചു, മുഖത്ത് ഷൂ കൊണ്ട് ഉരച്ചു' ഉത്തരാഖണ്ഡില്‍ ഏഴു വയസ്സുകാരനായ മുസ്‌ലിം വിദ്യാര്‍ഥിക്ക് അധ്യാപകരുടെ അതിക്രൂര മര്‍ദ്ദനം; ശരീരത്തില്‍ ഒന്നിലേറെ മുറിവുകള്‍

National
  •  4 hours ago
No Image

കൊല്ലം നിലമേലിന് സമീപം സ്‌കൂള്‍ ബസ് മറിഞ്ഞ് അപകടം; ഡ്രൈവര്‍ അടക്കം 24 പേര്‍ക്ക് പരുക്ക്

Kerala
  •  4 hours ago