HOME
DETAILS

നിയമസഭയിൽ നൽകിയത് തെറ്റായ വിവരങ്ങൾ; മുഖ്യമന്ത്രി പിണറായി വിജയനെതിരെ അവകാശ ലംഘന നോട്ടീസ് നൽകി രമേശ് ചെന്നിത്തല

  
Web Desk
September 19 2025 | 12:09 PM

ramesh chennithala issues breach of privilege notice against kerala cm pinarayi vijayan for misleading assembly on police dismissals

തിരുവനന്തപുരം: സംസ്ഥാന പൊലിസ് സേനയിലെ ഗുരുതര അച്ചടക്കലംഘനം നടത്തിയ ഉദ്യോഗസ്ഥർക്കെതിരെ സർക്കാർ സ്വീകരിച്ച നടപടികൾ സംബന്ധിച്ച് നിയമസഭയിൽ തെറ്റായ വിവരങ്ങൾ നൽകിയെന്നാരോപിച്ച് മുഖ്യമന്ത്രി പിണറായി വിജയനെതിരെ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല സ്പീക്കർക്ക് അവകാശ ലംഘന നോട്ടീസ് നൽകി. നിയമസഭാ നടപടിക്രമവും കാര്യനിർവഹണവും സംബന്ധിച്ച ചട്ടം 154 പ്രകാരമാണ് നോട്ടീസ്.

റോജി എം. ജോൺ എംഎൽഎ പൊലിസ് അതിക്രമം സംബന്ധിച്ച് ചർച്ച ആവശ്യപ്പെട്ട് നൽകിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടിയായി മുഖ്യമന്ത്രി നടത്തിയ പ്രസംഗത്തിൽ സഭയെ തെറ്റിദ്ധരിപ്പിച്ചുവെന്നാണ് ചെന്നിത്തലയുടെ ആരോപണം. 2016 മുതൽ ഇതുവരെ ഗുരുതര കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട 144 പൊലിസ് ഉദ്യോഗസ്ഥരെ സർവീസിൽ നിന്ന് പിരിച്ചുവിട്ടുവെന്ന് മുഖ്യമന്ത്രി സഭയിൽ പ്രസ്താവിച്ചിരുന്നു. എന്നാൽ, പിരിച്ചുവിടപ്പെട്ടവരുടെ പേര്, പദവി, മറ്റ് വിശദാംശങ്ങൾ എന്നിവ അടങ്ങിയ ലിസ്റ്റ് സഭയ്ക്ക് മുന്നിൽ വെക്കാതെയാണ് ഈ പ്രസ്താവന നടത്തിയതെന്ന് ചെന്നിത്തല ചൂണ്ടിക്കാട്ടി.

'മുഖ്യമന്ത്രി നൽകിയ കണക്ക് തെറ്റ്'

മുഖ്യമന്ത്രി സഭയിൽ പറഞ്ഞ കണക്ക് പൂർണമായും തെറ്റാണെന്ന് ചെന്നിത്തല പരാതിയിൽ ആരോപിച്ചു. ആഭ്യന്തര വകുപ്പിൽ പോലും ഈ കണക്കിന് ഉപോൽബലകമായ രേഖകളോ വസ്തുതകളോ ഇല്ലെന്ന് മുഖ്യമന്ത്രിയുടെ മറുപടികളിൽ നിന്ന് വ്യക്തമാണ്. മുഖ്യമന്ത്രി അവകാശപ്പെട്ടതുപോലെ, പൊലിസ് സേനക്ക് കളങ്കം വരുത്തിയവരോ ഗുരുതര കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവരോ ആയ എല്ലാ ഉദ്യോഗസ്ഥരെയും സർവീസിൽ നിന്ന് പിരിച്ചുവിട്ടിട്ടില്ല. പരാമർശിക്കപ്പെട്ട കാലയളവിൽ പിരിച്ചുവിടപ്പെട്ടവരിൽ ഭൂരിഭാഗവും ദീർഘകാലം ഡ്യൂട്ടിയിൽ നിന്ന് അനധികൃതമായി വിട്ടുനിന്നവരോ ദീർഘകാല അവധിയിൽ പോയവരോ ആണ്.

ഗുരുതര കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവരും അച്ചടക്കനടപടിക്കായി ശുപാർശ ചെയ്യപ്പെട്ടവരുമായ നിരവധി ഉദ്യോഗസ്ഥർ ഇപ്പോഴും പൊലിസിന്റെ സുപ്രധാന തസ്തികകളിൽ തുടരുന്നുണ്ടെന്ന് ചെന്നിത്തല നോട്ടീസിൽ വ്യക്തമാക്കി. 2025 ജനുവരി 23-ലെ നക്ഷത്രചിഹ്നമില്ലാത്ത 83-ാം നമ്പർ ചോദ്യത്തിനുള്ള മറുപടിയിൽ, ഗുണ്ടകളുമായി ബന്ധമുണ്ടെന്ന കാരണത്താൽ നടപടി നേരിടുന്ന 18 പൊലിസ് ഉദ്യോഗസ്ഥർ നിലവിൽ സേനയിൽ ജോലി ചെയ്യുന്നുണ്ടെന്ന് മുഖ്യമന്ത്രി തന്നെ സഭയിൽ വ്യക്തമാക്കിയിരുന്നു. കൂടാതെ, ഗുണ്ട-പൊലിസ് ബന്ധത്തിന്റെ അടിസ്ഥാനത്തിൽ സസ്പെൻഡ് ചെയ്യപ്പെട്ട 14 ഉദ്യോഗസ്ഥരെ സർവീസിൽ തിരിച്ചെടുത്തതായും മുഖ്യമന്ത്രി അറിയിച്ചു.

മാർച്ച് 3-ലെ നക്ഷത്രചിഹ്നമില്ലാത്ത 2026-ാം നമ്പർ ചോദ്യത്തിനുള്ള മറുപടിയിൽ, പൊലിസ് ഉദ്യോഗസ്ഥർ പ്രതികളായ ക്രിമിനൽ കേസുകളുടെയും അവർക്കെതിരെ വകുപ്പുതലത്തിൽ സ്വീകരിച്ച നടപടികളുടെയും ക്രോഡീകരിച്ച വിവരങ്ങൾ ലഭ്യമല്ലെന്ന് മുഖ്യമന്ത്രി സഭയെ അറിയിച്ചിരുന്നു. ഈ വൈരുധ്യങ്ങൾ മുഖ്യമന്ത്രി നൽകിയ കണക്കുകൾ തെറ്റാണെന്ന് തെളിയിക്കുന്നുവെന്ന് ചെന്നിത്തല വാദിച്ചു.

'സഭയെ മനഃപൂർവം തെറ്റിദ്ധരിപ്പിച്ചു'

പിരിച്ചുവിടപ്പെട്ട പൊലിസ് ഉദ്യോഗസ്ഥരുടെ പേര്, പദവി, മറ്റ് വിശദാംശങ്ങൾ എന്നിവ അടങ്ങിയ യഥാർഥ ലിസ്റ്റ് നൽകാതെ സഭയെ മനഃപൂർവം തെറ്റിദ്ധരിപ്പിക്കാൻ മുഖ്യമന്ത്രി ശ്രമിച്ചുവെന്ന് ചെന്നിത്തല ആരോപിച്ചു. യുഡിഎഫ് ഭരണകാലത്ത് (2011-2016) പൊലിസ് സേനയിൽ ക്രിമിനൽ കുറ്റകൃത്യങ്ങൾ ചെയ്ത ഒരാളെയും പിരിച്ചുവിട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി പ്രസ്താവിക്കുകയും പ്രതിപക്ഷത്തോട് ഇത് ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ, 2011-2016 കാലഘട്ടത്തിൽ അച്ചടക്കലംഘനവും ക്രിമിനൽ പ്രവർത്തനങ്ങളും നടത്തിയ 61 പൊലിസ് ഉദ്യോഗസ്ഥരെ സേനയിൽ നിന്ന് പിരിച്ചുവിട്ടതായി പൊലിസ് വകുപ്പിന്റെ രേഖകളിൽ വ്യക്തമാണ്. ഈ വസ്തുത മറച്ചുവെച്ച് യുഡിഎഫിനെ ഇകഴ്ത്താനാണ് മുഖ്യമന്ത്രി ഇത്തരമൊരു പ്രസ്താവന നടത്തിയതെന്ന് ചെന്നിത്തല ആരോപിച്ചു.

ഒന്നാം പിണറായി സർക്കാരിന്റെ കാലം മുതൽ ഇപ്പോൾ വരെ (9 വർഷവും 4 മാസവും) 144 പേരെ പിരിച്ചുവിട്ടുവെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന വസ്തുതകൾക്ക് നിരക്കാത്തതും സഭയെ തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് ചെന്നിത്തല വാദിച്ചു. ഈ സാഹചര്യത്തിൽ, മുഖ്യമന്ത്രിക്കെതിരെ അവകാശ ലംഘന നടപടി കൊണ്ടുവരാൻ സ്പീക്കറോട് അനുമതി അഭ്യർഥിച്ചുകൊണ്ടാണ് രമേശ് ചെന്നിത്തല നോട്ടീസ് നൽകിയിരിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒമാൻ പൊരുതിവീണു; ഏഷ്യ കപ്പിൽ ഇന്ത്യക്ക് ഹാട്രിക് ജയം

Cricket
  •  12 hours ago
No Image

കൊച്ചിയിൽ ഓണാഘോഷത്തിനിടയിൽ വിദ്യാർത്ഥിക്ക് കുത്തേറ്റു

Kerala
  •  13 hours ago
No Image

ലഹരിക്കടത്ത്: ഇന്ത്യൻ യുവാവിന് ബഹ്‌റൈനിൽ 15 വർഷം തടവും 5000 ദിനാർ പിഴയും

bahrain
  •  13 hours ago
No Image

ദുബൈയിൽ വീഡിയോ കോൾ തട്ടിപ്പ്: മുന്നറിയിപ്പുമായി പൊലിസ്; 13 പേർ പിടിയിൽ

uae
  •  13 hours ago
No Image

ഓൺലൈൻ ഗെയിമിംഗ് ബിൽ: റിയൽ മണി ഗെയിമുകൾക്ക് ഒക്ടോബർ 1 മുതൽ പൂർണ നിരോധനം; വ്യവസായത്തിൽ വൻ മാറ്റങ്ങൾ

National
  •  13 hours ago
No Image

ബഹിഷ്‌കരണം ഫലം കണ്ടു: കാരിഫോറുമായുള്ള ബന്ധം അവസാനിപ്പിച്ച് മാജിദ് അൽ ഫുത്തൈം; ഇനിമുതൽ ഹൈപ്പർമാക്സ്

uae
  •  14 hours ago
No Image

ഹുമയൂണിന്റെ ഖബറിടത്തിന്റെ ചുമരുകൾ വൃത്തികേടാക്കി സന്ദർശകർ; സാമൂഹികമാധ്യമങ്ങളിൽ രൂക്ഷവിമർശനം

National
  •  14 hours ago
No Image

ചരിത്രത്തിലെ ആദ്യ ഇന്ത്യൻ താരം; ഏഷ്യ കപ്പിൽ പുതു ചരിത്രമെഴുതി സഞ്ജു സാംസൺ

Cricket
  •  14 hours ago
No Image

2017 മുതൽ പ്രവർത്തനം നിലച്ച ലാംസി പ്ലാസ വിറ്റുപോയത് 19 കോടിയോളം ദിര്‍ഹത്തിന്

uae
  •  15 hours ago
No Image

തിരൂരിലെ യാസിര്‍ വധം: ആര്‍എസ്എസ് പ്രവര്‍ത്തകനായ നാലാം പ്രതിയെ കോടതി വെറുതെ വിട്ടു

Kerala
  •  15 hours ago