
ഹുമയൂണിന്റെ ഖബറിടത്തിന്റെ ചുമരുകൾ വൃത്തികേടാക്കി സന്ദർശകർ; സാമൂഹികമാധ്യമങ്ങളിൽ രൂക്ഷവിമർശനം

ന്യൂഡൽഹി: ഡൽഹിയിലെ ഹുമയൂൺ ഖബറിടത്തിന്റെ ചുമരുകളിൽ സന്ദർശകർ പേരുകളും ഡൂഡിലുകളും എഴുതുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വൈറലായി. യുനെസ്കോയുടെ ലോകപൈതൃക സ്മാരകമായ ഈ നൂറ്റാണ്ടുകൾ പഴക്കമുള്ള മുഗൾ സ്മാരകത്തിന്റെ ചുമരുകളെ 'ബ്ലാക്ക്‌ബോർഡ്' പോലെ ഉപയോഗിക്കുന്ന ദൃശ്യങ്ങൾ നെറ്റിസൺമാർക്കിടയിൽ വ്യാപക പ്രതിഷേധത്തിന് കാരണമായി.
റെഡ്ഡിറ്റിലെ 'ഇന്ത്യൻ സിവിക് ഫെയ്‌ൽസ്' കമ്മ്യൂണിറ്റിയിലാണ് വീഡിയോ പങ്കുവെച്ചത്. സന്ദർശകരിൽ ഒരാളുടെ തോളിൽ മറ്റൊരാൾ കയറി നിന്ന് ചുമരിന്റെ മുകൾഭാഗത്ത് പേരുകൾ എഴുതുന്നത് കാണാം. "ലവ് നിമിഷ റാണി", "അയാൻ ലവ്", "മൈ ലവ് മൈ സിസ്റ്റർ" തുടങ്ങിയ എഴുത്തുകൾ വീഡിയോയിൽ കാണാം.
"ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകം വിളിച്ചോതുന്ന ഒരു സ്ഥലത്ത് ഇത്തരം പെരുമാറ്റം കണ്ടപ്പോൾ ഞെട്ടിപ്പോയതായി സ്മാരകം സന്ദർശിച്ച റെഡ്ഡിറ്റ് യൂസർ വീഡിയോ പങ്കുവെച്ചുകൊണ്ട് പറഞ്ഞു. വീഡിയോ അതിവേഗം സാമൂഹികമാധ്യമങ്ങളിൽ വൈറലായതോടെ രൂക്ഷവിമർശനങ്ങൾ ഉയർന്നു. നെറ്റിസൺമാർ ഈ പ്രവൃത്തിയെ ലജ്ജാകരം, അനാദരവ്, എന്നിങ്ങനെ വിശേഷിപ്പിച്ചു. "ബഹുമാനിക്കാൻ കഴിയില്ലെങ്കിൽ എന്തിനാണ് ആളുകൾ പൈതൃക സ്ഥലങ്ങളിൽ പോകുന്നത്?" എന്ന് അമർഷത്തോടെ ഒരാൾ ചോദിച്ചു.
450 വർഷത്തിലധികം പഴക്കമുള്ളതാണ് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എഎസ്ഐ) സംരക്ഷിക്കുന്ന സ്മാരകമായ ഹുമയൂണിന്റെ ഖബറിടം. 1993-ൽ യുനെസ്കോ ലോകപൈതൃക ഇടമായി പ്രഖ്യാപിക്കപ്പെട്ട ഈ സ്മാരകം താജ്മഹലിന്റെ മാതൃകയായും കണക്കാക്കപ്പെടുന്നു. എന്നാൽ, സന്ദർശകരുടെ പൊതുബോധമില്ലായ്മയും സുരക്ഷാ ജീവനക്കാരുടെ അലംഭാവവും ഈ സ്മാരകത്തിന്റെ നാശത്തിന് കാരണമാകുന്നുവെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു.
പലരും കുറ്റവാളികൾക്ക് കനത്ത പിഴ ചുമത്തുകയോ ഭാവിയിൽ സ്മാരകങ്ങളിൽ പ്രവേശിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. സുരക്ഷാ ജീവനക്കാരോ മറ്റ് സന്ദർശകരോ ഇടപെടാതിരുന്നതിനെയും വിമർശിച്ചും ആളുകൾ പ്രതിഷേധം അറിയിച്ചു.
Visitors have defaced the walls of Humayun's Tomb, a UNESCO World Heritage Site in Delhi, by scribbling names and doodles, sparking widespread outrage on social media. A viral video showing the vandalism has drawn sharp criticism, with netizens calling it a shameful act against India's cultural heritage. Calls for strict penalties and better security measures have intensified.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കേരളത്തില്‍ ആശങ്ക വര്‍ധിപ്പിച്ച് അമീബിക് മസ്തിഷ്‌ക ജ്വരം ; പരിശോധന സജ്ജമാക്കി മഞ്ചേരി മെഡിക്കല്‍ കോളജും
Kerala
• 3 hours ago
ഇന്ത്യക്കാരുടെ അന്നം മുടക്കാൻ ട്രംപ്; ടെക്കികൾക്ക് വൻതിരിച്ചടി; H-1B വിസ ഫീസ് 88 ലക്ഷം രൂപയാക്കി
International
• 3 hours ago
അവധിക്ക് വീട്ടിലെത്തിയ സഹോദരിമാരെ പീഡിപ്പിച്ചു; മാതാപിതാക്കളുടെ സുഹൃത്തുക്കൾ അറസ്റ്റിൽ
crime
• 3 hours ago
ആരോഗ്യം ഓൺലൈനിൽ മരുന്ന് വാങ്ങാൻ മത്സരം: വഞ്ചിതരായി ആയിരങ്ങൾ
Kerala
• 3 hours ago
വിദേശത്ത് പൗരത്വമില്ല, ഇന്ത്യയിൽ വോട്ടവകാശവും; ആശങ്ക ഒഴിയാതെ ഗൾഫ് പ്രവാസികൾ
Kerala
• 4 hours ago
ഓപ്പറേഷൻ സിന്ദൂർ പേടി; പാക് ഭീകര സംഘടനകൾ അഫ്ഗാൻ അതിർത്തിയിലേക്ക് താവളം മാറ്റുന്നു
International
• 4 hours ago
സ്വത്ത് വില്‍പന തര്‍ക്കം: ചര്‍ച്ചയ്ക്ക് പൊലിസ് സ്റ്റേഷനിലെത്തിയ ആള്‍ കുഴഞ്ഞു വീണു മരിച്ചു
Kerala
• 4 hours ago
'SIR' കേരളം സജ്ജമോ?
Kerala
• 4 hours ago
കേരളത്തിന്റെ എസ്.ഐ.ആർ ഷെഡ്യൂൾ ഉടൻ; തീരുന്നില്ല അവ്യക്തത
Kerala
• 5 hours ago
ഒന്നേകാൽ ലക്ഷം വിദ്യാർഥികൾ കുറഞ്ഞു; സ്‌കൂളുകളിൽ അധ്യാപകർക്ക് സങ്കടപാഠം
Kerala
• 5 hours ago
സമഗ്ര വോട്ടർ പട്ടിക പരിഷ്കരണം; നടപടികൾ ചർച്ച ചെയ്യാനുള്ള രാഷ്ട്രീയ പാർട്ടികളുടെ യോഗം ഇന്ന് നടക്കും
Kerala
• 6 hours ago
ഒമാൻ പൊരുതിവീണു; ഏഷ്യ കപ്പിൽ ഇന്ത്യക്ക് ഹാട്രിക് ജയം
Cricket
• 12 hours ago
കൊച്ചിയിൽ ഓണാഘോഷത്തിനിടയിൽ വിദ്യാർത്ഥിക്ക് കുത്തേറ്റു
Kerala
• 13 hours ago
ലഹരിക്കടത്ത്: ഇന്ത്യൻ യുവാവിന് ബഹ്റൈനിൽ 15 വർഷം തടവും 5000 ദിനാർ പിഴയും
bahrain
• 13 hours ago
2017 മുതൽ പ്രവർത്തനം നിലച്ച ലാംസി പ്ലാസ വിറ്റുപോയത് 19 കോടിയോളം ദിര്‍ഹത്തിന്
uae
• 15 hours ago
തിരൂരിലെ യാസിര്‍ വധം: ആര്‍എസ്എസ് പ്രവര്‍ത്തകനായ നാലാം പ്രതിയെ കോടതി വെറുതെ വിട്ടു
Kerala
• 15 hours ago
ടി-20യിലെ ഐതിഹാസിക നേട്ടത്തിൽ സഞ്ജു; അടിച്ചെടുത്തത് പുത്തൻ നാഴികക്കല്ല്
Cricket
• 15 hours ago
അൽ-അഖ്സ പള്ളി ഇമാമിനെ അറസ്റ്റ് ചെയ്ത് ഇസ്റാഈൽ; സയണിസ്റ്റ് ആക്രമണത്തിനെതിരെ പ്രതിഷേധം ശക്തം
International
• 15 hours ago
സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം കേസുകൾ വർദ്ധിക്കുന്നു: ഒരു മരണം കൂടി; മരിച്ചത് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കുന്ന ചാവക്കാട് സ്വദേശി
Kerala
• 16 hours ago
മണിപ്പൂരിൽ അസം റൈഫിൾസ് സംഘത്തിന്റെ വാഹനത്തിന് നേരെ അജ്ഞാതർ വെടിയുതിർത്തു; ഒരു ജവാൻ കൊല്ലപ്പെട്ടു, മൂന്നു പേർക്ക് പരുക്ക്
National
• 16 hours ago
ദുബൈയിൽ വീഡിയോ കോൾ തട്ടിപ്പ്: മുന്നറിയിപ്പുമായി പൊലിസ്; 13 പേർ പിടിയിൽ
uae
• 13 hours ago
ഓൺലൈൻ ഗെയിമിംഗ് ബിൽ: റിയൽ മണി ഗെയിമുകൾക്ക് ഒക്ടോബർ 1 മുതൽ പൂർണ നിരോധനം; വ്യവസായത്തിൽ വൻ മാറ്റങ്ങൾ
National
• 13 hours ago
ബഹിഷ്കരണം ഫലം കണ്ടു: കാരിഫോറുമായുള്ള ബന്ധം അവസാനിപ്പിച്ച് മാജിദ് അൽ ഫുത്തൈം; ഇനിമുതൽ ഹൈപ്പർമാക്സ്
uae
• 14 hours ago