HOME
DETAILS

സൂപ്പർതാരങ്ങൾ പുറത്ത്, പുതിയ തുറുപ്പുചീട്ടുകൾ കളത്തിൽ; ഒമാനെ വീഴ്ത്താൻ ഇന്ത്യയിറങ്ങുന്നു

  
Web Desk
September 19 2025 | 14:09 PM

Asia Cup 2025 India vs Oman Toss Update

അബുദാബി: ഏഷ്യ കപ്പിലെ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ഒമാനെതിരെ ഇന്ത്യക്ക് ബാറ്റിങ്‌. അബുദാബി ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവ് എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു. സ്റ്റാർ പേസർ ജസ്പ്രീത് ബുംറ, സ്പിന്നർ വരുൺ ചക്രവർത്തി എന്നിവർക്ക് വിശ്രമം അനുവദിച്ചപ്പോൾ പേസർ ഹർഷിദ് റാണ, ർഷദീപ് സിങ് എന്നിവർ ടീമിൽ ഇടം പിടിച്ചു. 

ഇന്ത്യ പ്ലെയിങ് ഇലവൻ

അഭിഷേക് ശർമ്മ, ശുഭ്മാൻ ഗിൽ, സഞ്ജു സാംസൺ(വിക്കറ്റ് കീപ്പർ), സൂര്യകുമാർ യാദവ്(ക്യാപ്റ്റൻ), തിലക് വർമ്മ, ശിവം ദുബെ, ഹാർദിക് പാണ്ഡ്യ, അക്സർ പട്ടേൽ, ഹർഷിദ് റാണ, അർഷ്ദീപ് സിങ്, കുൽദീപ് യാദവ്. 

ഒമാൻ പ്ലെയിങ് ഇലവൻ

ആമിർ കലീം, ജതീന്ദർ സിങ് (ക്യാപ്റ്റൻ), ഹമ്മദ് മിർസ, വിനായക് ശുക്ല (വിക്കറ്റ് കീപ്പർ), ഷാ ഫൈസൽ, സിക്രിയ ഇസ്ലാം, ആര്യൻ ബിഷ്ത്, മുഹമ്മദ് നദീം, ഷക്കീൽ അഹമ്മദ്, സമയ് ശ്രീവാസ്തവ, ജിതേൻ രാമാനന്ദി.

ടൂർണമെന്റിലെ രണ്ട് മത്സരങ്ങളും വിജയിച്ചുകൊണ്ട് ഇന്ത്യ നേരത്തെ സൂപ്പർ ഫോറിലേക്ക് മുന്നേറിയിരുന്നു. എന്നാൽ ആദ്യ രണ്ട് മത്സരങ്ങളും പരാജയപ്പെട്ടതാണ് ഒമാൻ ഇന്ത്യക്കെതിരെ കളത്തിൽ ഇറങ്ങുന്നത്. പാകിസ്താനോടും യുഎഇയോടുമാണ് ഒമാൻ പരാജയപ്പെട്ടത്. 

ആദ്യ മത്സരത്തിൽ യുഎഇക്കെതിരെ ഒമ്പത് വിക്കറ്റിന്റെ തകർപ്പൻ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.  മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത യുഎഇ വെറും 58 റൺസിന്‌ പുറത്താവുകയായിരുന്നു. മറുപടി ബാറ്റിങ്ങിന്നിറങ്ങിയ ഇന്ത്യ 4.3 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടക്കുകയായിരുന്നു.

രണ്ടാം മത്സരത്തിൽ പാകിസ്താനെതിരെ ഏഴ് വിക്കറ്റുകൾക്കായിരുന്നു ഇന്ത്യയുടെ വിജയം. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ നിശ്ചിത ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 127 റൺസാണ് നേടിയത്. വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യ 15.5 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം അനായാസമായി മറികടക്കുകയായിരുന്നു.  



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളത്തിന്റെ എസ്.ഐ.ആർ ഷെഡ്യൂൾ ഉടൻ; തീരുന്നില്ല അവ്യക്തത

Kerala
  •  5 hours ago
No Image

ഒന്നേകാൽ ലക്ഷം വിദ്യാർഥികൾ കുറഞ്ഞു; സ്‌കൂളുകളിൽ അധ്യാപകർക്ക് സങ്കടപാഠം

Kerala
  •  5 hours ago
No Image

കാലവർഷം പിൻവാങ്ങുന്നതിന് മുമ്പായി വീണ്ടും മഴയെത്താൻ സാധ്യത; വ്യാഴാഴ്ച മുതൽ മഴ ശക്തമാകും

Kerala
  •  5 hours ago
No Image

സമഗ്ര വോട്ടർ പട്ടിക പരിഷ്കരണം; നടപടികൾ ചർച്ച ചെയ്യാനുള്ള രാഷ്ട്രീയ പാർട്ടികളുടെ യോഗം ഇന്ന് നടക്കും

Kerala
  •  6 hours ago
No Image

ഒമാൻ പൊരുതിവീണു; ഏഷ്യ കപ്പിൽ ഇന്ത്യക്ക് ഹാട്രിക് ജയം

Cricket
  •  12 hours ago
No Image

കൊച്ചിയിൽ ഓണാഘോഷത്തിനിടയിൽ വിദ്യാർത്ഥിക്ക് കുത്തേറ്റു

Kerala
  •  13 hours ago
No Image

ലഹരിക്കടത്ത്: ഇന്ത്യൻ യുവാവിന് ബഹ്‌റൈനിൽ 15 വർഷം തടവും 5000 ദിനാർ പിഴയും

bahrain
  •  13 hours ago
No Image

ദുബൈയിൽ വീഡിയോ കോൾ തട്ടിപ്പ്: മുന്നറിയിപ്പുമായി പൊലിസ്; 13 പേർ പിടിയിൽ

uae
  •  13 hours ago
No Image

ഓൺലൈൻ ഗെയിമിംഗ് ബിൽ: റിയൽ മണി ഗെയിമുകൾക്ക് ഒക്ടോബർ 1 മുതൽ പൂർണ നിരോധനം; വ്യവസായത്തിൽ വൻ മാറ്റങ്ങൾ

National
  •  13 hours ago
No Image

ബഹിഷ്‌കരണം ഫലം കണ്ടു: കാരിഫോറുമായുള്ള ബന്ധം അവസാനിപ്പിച്ച് മാജിദ് അൽ ഫുത്തൈം; ഇനിമുതൽ ഹൈപ്പർമാക്സ്

uae
  •  14 hours ago