HOME
DETAILS

ഓപ്പറേഷൻ സിന്ദൂറിൽ കനത്ത തിരിച്ചടി നേരിട്ടു; ലഷ്കറെ തയിബയുടെ ആസ്ഥാനം തകർന്നു; അതിലും വലുതായി പുനർനിർമിക്കുമെന്ന് കമാൻഡർ

  
September 19 2025 | 14:09 PM

operation sindoor deals heavy blow to lashkar-e-taiba headquarters destroyed commander vows to rebuild bigger

ഇസ്‌ലാമാബാദ്: ജയ്‌ഷെ മുഹമ്മദിന് പിന്നാലെ, ഓപ്പറേഷൻ സിന്ദൂറിൽ കനത്ത തിരിച്ചടി നേരിട്ടതായി ഭീകരസംഘടനയായ ലഷ്കറെ തയിബ സമ്മതിച്ചു. പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ശൈഖുപുര ജില്ലയിലെ മുദ്രികയിൽ സ്ഥിതി ചെയ്യുന്ന ലഷ്കറെ തയിബയുടെ ആസ്ഥാനമായ മർകസ് തയിബ ഓപ്പറേഷൻ സിന്ദൂറിൽ തകർന്നതായി ലഷ്കറെ കമാൻഡർ ഖാസിം വിഡിയോയിൽ സമ്മതിക്കുന്നു. തകർന്ന കെട്ടിടത്തിന് മുന്നിൽ നിന്ന് സംസാരിക്കുന്ന ഖാസിമിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

വിഡിയോയിൽ ഖാസിം പറയുന്നു: "ഞാൻ നിൽക്കുന്നത് ഓപ്പറേഷൻ സിന്ദൂറിൽ തകർന്ന മുദ്രികയിലെ മർകസ് തയിബയുടെ അവശിഷ്ടങ്ങൾക്ക് മുന്നിലാണ്. ഇവിടെ പുനർനിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ദൈവാനുഗ്രഹത്താൽ, ഈ കെട്ടിടം മുമ്പുണ്ടായിരുന്നതിനേക്കാൾ വലുതായി ഞങ്ങൾ പണിയും." മർകസ് തയിബയിൽ നിന്ന് ഒട്ടേറെ ഭീകരർക്ക് പരിശീലനം ലഭിച്ചിട്ടുണ്ടെന്നും ഖാസിം വിഡിയോയിൽ വെളിപ്പെടുത്തുന്നു.

പാക് സർക്കാരിന്റെ പിന്തുണ

തകർക്കപ്പെട്ട കെട്ടിടങ്ങൾ ഭീകരസംഘടനകൾ ഉപയോഗിക്കുന്നില്ലെന്ന് പാകിസ്ഥാൻ അവകാശപ്പെടുന്നതിനിടെയാണ് ഈ വിഡിയോ പുറത്തുവന്നത്. മുദ്രികയിലെ ലഷ്കറെ ആസ്ഥാനം പുനർനിർമിക്കാൻ പാകിസ്ഥാൻ സർക്കാരും സൈന്യവും സഹായം നൽകുന്നുണ്ടെന്ന് ലഷ്കറെ തയിബയുടെ ഡപ്യൂട്ടി ചീഫ് സെയ്ഫുല്ല കസൂരിയുടെ പ്രസംഗവും വ്യക്തമാക്കുന്നു.

മസൂദ് അസ്ഹറിന്റെ സാന്നിധ്യം

നേരത്തെ, ജയ്‌ഷെ മുഹമ്മദിന്റെ തലവനും ഇന്ത്യയിൽ നടന്ന നിരവധി ഭീകരാക്രമണങ്ങളുടെ സൂത്രധാരനുമായ മസൂദ് അസ്ഹർ പാക് അധീന കശ്മീരിൽ ഉണ്ടെന്ന വിവരവും പുറത്തുവന്നിരുന്നു. ഓപ്പറേഷൻ സിന്ദൂർ ഭീകരസംഘടനകൾക്ക് വലിയ തിരിച്ചടിയായെങ്കിലും, പാകിസ്ഥാന്റെ പിന്തുണയോടെ അവർ വീണ്ടും ശക്തി പ്രാപിക്കാൻ ശ്രമിക്കുന്നതിന്റെ തെളിവാണ് ഈ വിഡിയോകളെന്നാണ് വിലയിരുത്തൽ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒമാൻ പൊരുതിവീണു; ഏഷ്യ കപ്പിൽ ഇന്ത്യക്ക് ഹാട്രിക് ജയം

Cricket
  •  12 hours ago
No Image

കൊച്ചിയിൽ ഓണാഘോഷത്തിനിടയിൽ വിദ്യാർത്ഥിക്ക് കുത്തേറ്റു

Kerala
  •  13 hours ago
No Image

ലഹരിക്കടത്ത്: ഇന്ത്യൻ യുവാവിന് ബഹ്‌റൈനിൽ 15 വർഷം തടവും 5000 ദിനാർ പിഴയും

bahrain
  •  13 hours ago
No Image

ദുബൈയിൽ വീഡിയോ കോൾ തട്ടിപ്പ്: മുന്നറിയിപ്പുമായി പൊലിസ്; 13 പേർ പിടിയിൽ

uae
  •  13 hours ago
No Image

ഓൺലൈൻ ഗെയിമിംഗ് ബിൽ: റിയൽ മണി ഗെയിമുകൾക്ക് ഒക്ടോബർ 1 മുതൽ പൂർണ നിരോധനം; വ്യവസായത്തിൽ വൻ മാറ്റങ്ങൾ

National
  •  13 hours ago
No Image

ബഹിഷ്‌കരണം ഫലം കണ്ടു: കാരിഫോറുമായുള്ള ബന്ധം അവസാനിപ്പിച്ച് മാജിദ് അൽ ഫുത്തൈം; ഇനിമുതൽ ഹൈപ്പർമാക്സ്

uae
  •  14 hours ago
No Image

ഹുമയൂണിന്റെ ഖബറിടത്തിന്റെ ചുമരുകൾ വൃത്തികേടാക്കി സന്ദർശകർ; സാമൂഹികമാധ്യമങ്ങളിൽ രൂക്ഷവിമർശനം

National
  •  14 hours ago
No Image

ചരിത്രത്തിലെ ആദ്യ ഇന്ത്യൻ താരം; ഏഷ്യ കപ്പിൽ പുതു ചരിത്രമെഴുതി സഞ്ജു സാംസൺ

Cricket
  •  14 hours ago
No Image

2017 മുതൽ പ്രവർത്തനം നിലച്ച ലാംസി പ്ലാസ വിറ്റുപോയത് 19 കോടിയോളം ദിര്‍ഹത്തിന്

uae
  •  15 hours ago
No Image

തിരൂരിലെ യാസിര്‍ വധം: ആര്‍എസ്എസ് പ്രവര്‍ത്തകനായ നാലാം പ്രതിയെ കോടതി വെറുതെ വിട്ടു

Kerala
  •  15 hours ago