HOME
DETAILS

രാഷ്ട്രപതിയില്‍ നിന്നും ദാദാസാഹേബ് പുരസ്‌കാരം ഏറ്റുവാങ്ങി മോഹന്‍ലാല്‍; മലയാളത്തിന് അഞ്ച് പുരസ്‌കാരങ്ങള്‍

  
Web Desk
September 23 2025 | 12:09 PM

mohanlal-receives-dada-saheb-phalke-award-71 national film award

ന്യൂഡല്‍ഹി: എഴുപത്തിയൊന്നാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര വേദിയില്‍ വെച്ച് രാഷ്ട്രപതി ദ്രൗപതി മുര്‍മുവില്‍ നിന്നും ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം ഏറ്റുവാങ്ങി മലയാളത്തിന്റെ പ്രിയനടന്‍ മോഹന്‍ലാല്‍. ആദ്യമായാണ് ഒരു മലയാള നടന് ഫാല്‍ക്കെ പുരസ്‌കാരം ലഭിക്കുന്നത്.

ഡല്‍ഹി വിഗ്യാന്‍ ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു ആണ് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചത്. അഞ്ച് പുരസ്‌കാരങ്ങളാണ് ഇത്തവണ മലയാള സിനിമ സ്വന്തമാക്കിയത്. പൂക്കാലം സിനിമയിലെ അഭിനയത്തിന് മികച്ച സഹനടനുള്ള പുരസ്‌കാരം വിജയരാഘവനും ഉള്ളൊഴുക്കിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള പുരസ്‌കാരം ഉര്‍വശിയും സ്വന്തമാക്കി. എം കെ രാമദാസ് നേക്കല്‍ എന്ന ഡോക്യുമെന്ററിക്കുള്ള പ്രത്യേക പരാമര്‍ശ പുരസ്‌കാരം ഏറ്റുവാങ്ങി.

സാങ്കേതിക മേഖലയില്‍ രണ്ട് പ്രധാന പുരസ്‌കാരങ്ങളാണ് മലയാളത്തിന് ലഭിച്ചത്. കേരളം നേരിട്ട പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ കഥ പറഞ്ഞ ജൂഡ് ആന്റണി ജോസഫ് ചിത്രം 2018 ലെ വര്‍ക്കിന് മോഹന്‍ദാസ് മികച്ച പ്രൊഡക്ഷന്‍ ഡിസൈനര്‍ക്കുള്ള പുരസ്‌കാരം സ്വീകരിച്ചു. മികച്ച എഡിറ്റിംഗിനുള്ള പുരസ്‌കാരം മിഥുന്‍ മുരളിയും നേടി. ഉള്ളൊഴുക്ക് ആണ് മികച്ച മലയാള ചിത്രം. സംവിധായകന്‍ ക്രിസ്റ്റോ ടോമി പുരസ്‌കാരം ഏറ്റുവാങ്ങി. 

മികച്ച നടനുള്ള പുരസ്‌കാരം ഷാരൂഖ് ഖാന്‍ (ജവാന്‍) വിക്രാന്ത് മാസി (12ത്ത് ഫെയില്‍) എന്നിവരും ഏറ്റുവാങ്ങി. മികച്ച നടിക്കുന്ന അവാര്‍ഡ് റാണി മുഖര്‍ജിക്കും സമ്മാനിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പരമ്പരാഗത സഊദി വസ്ത്രം ധരിച്ച് ദേശീയ ദിന ആശംസയുമായി റൊണാള്‍ഡോ; ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

Saudi-arabia
  •  6 hours ago
No Image

ഇന്ത്യ-പാക് സംഘര്‍ഷം ഉള്‍പ്പെടെ ഏഴ് യുദ്ധങ്ങള്‍ അവസാനിപ്പിച്ചു; സമാധാന നൊബേലിന് അര്‍ഹന്‍; യുഎന്‍ പൊതുസഭയിലും അവകാശവാദമുയര്‍ത്തി ട്രംപ്

International
  •  6 hours ago
No Image

ദുബൈയിൽ ഡേറ്റിംഗ് ആപ്പ് വഴി തട്ടിപ്പ്; ഹോട്ടലിൽ യുവാവിനെ കാത്തിരുന്നത് 9,800 ദിർഹത്തിന്റെ ബില്ലും 500 ദിർഹത്തിന്റെ പൂച്ചെണ്ടും! 

uae
  •  6 hours ago
No Image

മെസിയെ നേരിടാന്‍ കങ്കാരുപ്പട കേരളത്തിലേക്ക്; കൊച്ചിയില്‍ അര്‍ജന്റീനക്ക് എതിരാളി ഓസ്‌ട്രേലിയ; കരാര്‍ ഒപ്പിട്ടു

Kerala
  •  7 hours ago
No Image

20000 ചോദിച്ചു 11000 കൊടുത്തു എന്നിട്ടും ഭീഷണി; കൊച്ചിയിൽ വ്യാജ പൊലിസ് ഓഫീസർ പിടിയിൽ

crime
  •  7 hours ago
No Image

പാശ്ചാത്യ രാജ്യങ്ങൾ ഫലസ്തീനെ അം​ഗീകരിക്കുന്നതിൽ വിറളി പൂണ്ട് ഇസ്റാഈൽ; വെസ്റ്റ് ബാങ്കിനെ ജോർദാനുമായി ബന്ധിപ്പിക്കുന്ന അലൻബി പാലം അടച്ചിടും

International
  •  7 hours ago
No Image

ചൈനയുടെ പുരാതന തന്ത്രത്തിൽ ഇന്ത്യ വീഴരുത്; മുന്നറിയിപ്പുമായി ടിബറ്റൻ നേതാവ്

International
  •  8 hours ago
No Image

സമസ്ത നൂറാം വാർഷിക മഹാ സമ്മേളനം; പോസ്റ്റർ ഡേ 26 ന്

organization
  •  8 hours ago
No Image

യുഎഇയിൽ വാടക കുതിച്ചുയരുന്നു: ഹൗസിംഗ് അലവൻസ് 4% വർധിപ്പിച്ച് തൊഴിലുടമകൾ; പ്രവാസികൾക്ക് ആശ്വാസം

uae
  •  9 hours ago
No Image

'തിരഞ്ഞെടുപ്പുകൾ മോഷ്ടിക്കപ്പെടുന്ന കാലത്തോളം രാജ്യത്ത് തൊഴിലില്ലായ്മയും അഴിമതിയും വർധിക്കും'; മോദി വോട്ട് മോഷണത്തിലൂടെ അധികാരത്തിൽ തുടരുന്നുവെന്ന് രാഹുൽ ഗാന്ധി

National
  •  9 hours ago