HOME
DETAILS

മഞ്ചേരിയിൽ വിദ്യാർഥികളെയും യുവാക്കളെയും ലക്ഷ്യമിട്ട് മയക്കുമരുന്ന് വിതരണം നടത്തിയ പ്രതികൾ പിടിയിൽ; പ്രതികളിൽ നിന്ന് 30 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു

  
Web Desk
September 23 2025 | 10:09 AM

two arrested with 30 grams of mdma in manjeri

മലപ്പുറം: മഞ്ചേരിയിൽ വിൽപനക്കായി സൂക്ഷിച്ച 30 ഗ്രാം എംഡിഎംഎയുമായി രണ്ട് പേർ പൊലിസ് പിടിയിൽ. പാലക്കാട് തൃപ്പനച്ചി സ്വദേശി പൊറ്റയിൽ വീട്ടിൽ മലയൻ ഷാഹുൽ ഹമീദ് (37), കൂട്ടാവ് കാരാപറമ്പ് സ്വദേശി കാണപറമ്പത്ത് വീട്ടിലുള്ള സജ്മീർ (33) എന്നിവരെയാണ് മഞ്ചേരി പൊലിസ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ദിവസം രാത്രി രാത്രി കാരാപറമ്പ്-പൂക്കൊളത്തൂർ റോഡിലെ നിരന്നപറമ്പ് എന്ന സ്ഥലത്ത് നിന്നാണ് പ്രതികളെ പിടികൂടിയത്. മഞ്ചേരി സബ് ഇൻസ്പെക്ടർ എം.കെ. നവീൻ ഷാജി നയിക്കുന്ന സംഘം, മലപ്പുറം ഡാൻസാഫ് ടീമിന്റെ സഹായത്തോടെയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. 

പിടികൂടിയവർ മഞ്ചേരി, അരീക്കോട്, കാരാപറമ്പ്, പൂക്കൊളത്തൂർ, തൃപ്പനച്ചി എന്നിവിടങ്ങളിൽ വിദ്യാർഥികളെയും യുവാക്കളെയും ലക്ഷ്യമിട്ട് മയക്കുമരുന്ന് വിതരണം നടത്തുന്ന സംഘത്തിന്റെ അംഗങ്ങളാണ്. ഇവരിൽ നിന്ന് പിടിച്ചെടുത്ത മയക്കുമരുന്നിന്റെ ചില്ലറ വിപണി വില 2 ലക്ഷം രൂപയാണെന്നും പൊലിസ് വ്യക്തമാക്കി. ലഹരി വ്യാപാരത്തിൽ നിന്ന് ലഭിച്ച ഏകദേശം 50,000 രൂപ, ഗ്ലാസ് ഫ്യൂമുകൾ, സിറിഞ്ചുകൾ, മരുന്ന് പാക്ക് ചെയ്യാൻ ഉപയോഗിക്കുന്ന ചെറിയ പ്ലാസ്റ്റിക് സിപ് ലോക്ക് പാക്കറ്റുകൾ, ലഹരി കടത്തിനായി ഉപയോഗിച്ച ആഡംബര വാഹനം എന്നിവയും പൊലിസ് പിടിച്ചെടുത്തു.

സമാന കേസിന് നേരത്തെയും അറസ്റ്റിൽ

ലഹരി കടത്തുമായി ബന്ധപ്പെട്ട് പൊലിസ് നേരത്തെയും പ്രതികളെ കസ്റ്റഡിയിലെടുത്തിരുന്നു. ലഹരിക്കച്ചവടത്തിന് സാമ്പത്തിക പിന്തുണ നൽകിയവരെ കുറിച്ചുള്ള അന്വേഷണം പൊലിസ് തുടരുകയാണ്. മലപ്പുറം ഡിവൈഎസ്പി കെ.എം. ബിജു, നാർക്കോട്ടിക് സെൽ ഡിവൈഎസ്പി സിബിഎന്നിവരുടെ നേതൃത്വത്തിൽ, മഞ്ചേരി പൊലിസ് ഇൻസ്പെക്ടർ പ്രതാപ്കുമാർ, എ.എസ്.ഐ. വാഷിദ്, സീനിയർ സിവിൽ പൊലിസ് ഓഫിസർമാരായ റിയാസ്, രജീഷ്, ജില്ലാ ആന്റി നാർക്കോട്ടിക് സ്പെഷ്യൽ ടീം അംഗങ്ങൾ പി. മുഹമ്മദ് സലീം, വി.പി. ബിജു, ദിനേഷ് ഇരൂപ്പക്കണ്ടൻ, കെ.കെ. ജസീർ, ആർ. രഞ്ജിത്ത് എന്നിവർ ചേർന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്ത് കേസ് അന്വേഷണം നടത്തുന്നത്.

Manjeri police have apprehended two individuals, Malayen Shahul Hameed (37) from Palakkad's Trippanachi and Sajmeer (33) from Kuttoor Karaparamba, for possessing 30 grams of MDMA intended for sale. The suspects were taken into custody after a raid, highlighting the ongoing efforts of law enforcement to combat drug trafficking in the region



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പരമ്പരാഗത സഊദി വസ്ത്രം ധരിച്ച് ദേശീയ ദിന ആശംസയുമായി റൊണാള്‍ഡോ; ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

Saudi-arabia
  •  6 hours ago
No Image

ഇന്ത്യ-പാക് സംഘര്‍ഷം ഉള്‍പ്പെടെ ഏഴ് യുദ്ധങ്ങള്‍ അവസാനിപ്പിച്ചു; സമാധാന നൊബേലിന് അര്‍ഹന്‍; യുഎന്‍ പൊതുസഭയിലും അവകാശവാദമുയര്‍ത്തി ട്രംപ്

International
  •  6 hours ago
No Image

ദുബൈയിൽ ഡേറ്റിംഗ് ആപ്പ് വഴി തട്ടിപ്പ്; ഹോട്ടലിൽ യുവാവിനെ കാത്തിരുന്നത് 9,800 ദിർഹത്തിന്റെ ബില്ലും 500 ദിർഹത്തിന്റെ പൂച്ചെണ്ടും! 

uae
  •  6 hours ago
No Image

മെസിയെ നേരിടാന്‍ കങ്കാരുപ്പട കേരളത്തിലേക്ക്; കൊച്ചിയില്‍ അര്‍ജന്റീനക്ക് എതിരാളി ഓസ്‌ട്രേലിയ; കരാര്‍ ഒപ്പിട്ടു

Kerala
  •  6 hours ago
No Image

20000 ചോദിച്ചു 11000 കൊടുത്തു എന്നിട്ടും ഭീഷണി; കൊച്ചിയിൽ വ്യാജ പൊലിസ് ഓഫീസർ പിടിയിൽ

crime
  •  7 hours ago
No Image

പാശ്ചാത്യ രാജ്യങ്ങൾ ഫലസ്തീനെ അം​ഗീകരിക്കുന്നതിൽ വിറളി പൂണ്ട് ഇസ്റാഈൽ; വെസ്റ്റ് ബാങ്കിനെ ജോർദാനുമായി ബന്ധിപ്പിക്കുന്ന അലൻബി പാലം അടച്ചിടും

International
  •  7 hours ago
No Image

ചൈനയുടെ പുരാതന തന്ത്രത്തിൽ ഇന്ത്യ വീഴരുത്; മുന്നറിയിപ്പുമായി ടിബറ്റൻ നേതാവ്

International
  •  7 hours ago
No Image

സമസ്ത നൂറാം വാർഷിക മഹാ സമ്മേളനം; പോസ്റ്റർ ഡേ 26 ന്

organization
  •  8 hours ago
No Image

യുഎഇയിൽ വാടക കുതിച്ചുയരുന്നു: ഹൗസിംഗ് അലവൻസ് 4% വർധിപ്പിച്ച് തൊഴിലുടമകൾ; പ്രവാസികൾക്ക് ആശ്വാസം

uae
  •  8 hours ago
No Image

'തിരഞ്ഞെടുപ്പുകൾ മോഷ്ടിക്കപ്പെടുന്ന കാലത്തോളം രാജ്യത്ത് തൊഴിലില്ലായ്മയും അഴിമതിയും വർധിക്കും'; മോദി വോട്ട് മോഷണത്തിലൂടെ അധികാരത്തിൽ തുടരുന്നുവെന്ന് രാഹുൽ ഗാന്ധി

National
  •  8 hours ago