HOME
DETAILS

എന്താണ് കസ്റ്റംസിന്റെ ഓപറേഷന്‍ 'നുംഖോര്‍'; പേരിനു പിന്നിലുമുണ്ട് ഭൂട്ടാന്‍ കണക്ഷന്‍

  
Web Desk
September 23 2025 | 09:09 AM

operation-numkhor-bhutan-vehicle-smuggling-kerala-raids

കൊച്ചി: അനധികൃത വാഹനഇറക്കുമതിയുമായി ബന്ധപ്പെട്ട് കേരളത്തിലെ വിവിധ ഭാഗങ്ങളിലായി കസ്റ്റംസും മോട്ടോര്‍വാഹന വകുപ്പും സഹകരിച്ച് റെയ്ഡ് നടത്തിക്കൊണ്ടിരിക്കുകയാണ്. ദുല്‍ഖര്‍ സല്‍മാന്‍, പൃഥിരാജ് സുകുമാരന്‍ എന്നീ സിനിമാ താരങ്ങളുടെ വീട്ടിലടക്കം കസ്റ്റംസ് നടത്തുന്ന ഈ നീക്കത്തിന് പേരിട്ടിരിക്കുന്നത് ഓപ്പറേഷന്‍ നുംഖോര്‍ എന്നാണ്. ഇതിനുപുറമെ, കോഴിക്കോട്, മലപ്പുറം, തിരുവനന്തപുരം തുടങ്ങിയ ജില്ലകളിലും  പരിശോധന നടക്കുന്നുണ്ട്. 

ഭൂട്ടാനില്‍ നിന്ന് എത്തിയ വാഹനങ്ങള്‍ വാങ്ങിച്ചവരില്‍ സിനിമാ താരങ്ങള്‍ക്ക് പുറമെ കേന്ദ്ര സര്‍ക്കാരിലെ ഉന്നത ഉദ്യോഗസ്ഥരും ഉണ്ടെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. നാഷണല്‍ ടിബി ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍, സെന്‍ട്രല്‍ സില്‍ക്ക് ബോര്‍ഡ് മെമ്പര്‍ സെക്രട്ടറി എന്നിവര്‍ വാഹനം വാങ്ങിയെന്ന വിവരവും കസ്റ്റംസിന് ലഭിച്ചിട്ടുണ്ട്. ഇരുവരുടെയും വാഹനങ്ങള്‍ ബെംഗളൂരുവിലാണ് ഉള്ളത്.

എന്താണ് ഓപറേഷന്‍ നുംഖോര്‍:

ഇന്ത്യന്‍ നിയമം അനുസരിച്ച് സെക്കന്‍ഡ് വാഹനങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് നിയമവിരുദ്ധമാണ്. നികുതി വെട്ടിപ്പ് ലക്ഷ്യമിട്ട് വ്യാജരേഖകളുണ്ടാക്കി ഭൂട്ടാനില്‍ നിന്ന് ഇന്ത്യയിലേക്ക് നിയമവിരുദ്ധമായി ഇറക്കുമതി ചെയ്യപ്പെട്ട വാഹനങ്ങള്‍ കണ്ടെത്താനാണ് നീക്കം. ഭൂട്ടാന്‍ സൈന്യം ഉപേക്ഷിച്ചതും വിന്റേജ് കാറ്റഗറിയില്‍ പെട്ടതുമായ വാഹനങ്ങളാണ് നിയമവിരുദ്ധമായി ഇത്തരത്തില്‍ ഇന്ത്യയിലെത്തിച്ചിട്ടുള്ളത്. 

READ MORE:  നികുതി വെട്ടിപ്പിലൂടെ ഭൂട്ടാൻ വഴി വാഹനങ്ങൾ വാങ്ങിച്ചു?; പൃഥ്വിരാജിന്റെയും ദുൽഖർ സൽമാന്റെയും വീടുകളിൽ കസ്റ്റംസ് റെയ്ഡ്

ഭൂട്ടാനില്‍ നിന്ന് ഇത്തരം വാഹനങ്ങള്‍ കുറഞ്ഞ വിലയ്ക്ക് വാങ്ങി ഇടനിലക്കാര്‍ ഹിമാചല്‍ പ്രദേശില്‍ രജിസ്റ്റര്‍ ചെയ്യുകയും പിന്നീട് ഉയര്‍ന്ന വിലയ്ക്ക്ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ വില്‍പ്പന നടത്തുകയുമായിരുന്നു. ഇത്തരത്തില്‍ കേരളത്തില്‍ മാത്രം 200 ഓളം വാഹനങ്ങള്‍ വില്‍പ്പന നടത്തിയിട്ടുണ്ടെന്നാണ് വിവരം. ഹിമാചല്‍ പ്രദേശിലെ എച്ച്പി-52 രജിസ്‌ട്രേഷന്‍ നമ്പറിലാണ് കൂടുതല്‍ വാഹനങ്ങളും രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കേരളത്തിലെത്തിച്ച പല വാഹനങ്ങളും കെ.എല്‍ നമ്പറുകളാക്കി റീ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഏകദേശം 5 ലക്ഷം രൂപയില്‍ താഴെ വിലയിട്ടാണ് ഭൂട്ടാന്‍ പട്ടാളം വാഹനങ്ങള്‍ കൂട്ടമായി വിറ്റത്. ഈ വാഹനങ്ങള്‍ കേരളത്തില്‍ 40 ലക്ഷം രൂപ വരെ വിലയിട്ടാണ് വിറ്റഴിച്ചിരുന്നതെന്നാണ് വിവരം.
 

കേസുമായി ബന്ധപ്പെട്ട് കേരളത്തിലെ ഏകദേശം 30 സ്ഥലങ്ങളില്‍ പരിശോധന നടക്കുന്നുണ്ട്. തട്ടിപ്പുമായി ബന്ധപ്പെട്ട് 10 മുതല്‍ 15 വരെ നിയമലംഘനങ്ങള്‍ നടന്നിട്ടുണ്ടെന്നാണ് കസ്റ്റംസ് അധികൃതര്‍ അറിയിക്കുന്നത്. കേരള ആന്‍ഡ് ലക്ഷദ്വീപ് കസ്റ്റംസ് കമ്മിഷണറുടെ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്. കേരളത്തില്‍ നിന്ന് ഇതുവരെ 20 ഓളം ആഡംബര എസ്‌യുവി വാഹനങ്ങള്‍ കസ്റ്റംസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് വിവരം. കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിന്നു മാത്രമായി 11 വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. സെക്കന്റ് ഹാന്‍ഡ് ആഡംബര വാഹനങ്ങളുടെ ഷോറൂമുകളിലാണ് ഇവിടെ പരിശോധന നടക്കുന്നത്. 

കുറ്റം തെളിഞ്ഞാല്‍ വാഹനങ്ങള്‍ കസ്റ്റഡിയിലെടുക്കുകയം, പിഴയും തടവും ഉണ്ടാവുകയും ചെയ്യും. 

READ MORE: ഭൂട്ടാനില്‍ നിന്ന് കടത്തിയ വാഹനം വാങ്ങിയവരില്‍ കേന്ദ്ര സര്‍ക്കാര്‍ ഉന്നത ഉദ്യോഗസ്ഥരും; സിനിമാ താരങ്ങളുടെ വീട്ടിലെ പരിശോധന തുടരുന്നു, 11 വാഹനങ്ങള്‍ പിടിച്ചെടുത്തു

പേരിന് പിന്നില്‍

നുംഖോറിന് ഭൂട്ടാനീസ് ഭാഷയില്‍ 'വാഹനം' എന്നാണ് അര്‍ത്ഥം വരുന്നത്. ഭൂട്ടാനില്‍ ഇത്തരത്തില്‍ സെക്കന്‍ഡ് വാഹനങ്ങള്‍ വാങ്ങിക്കാന്‍ നുംഖോര്‍ എന്ന പേരില്‍ ഒരു ഓണ്‍ലൈന്‍ വെബ്‌സൈറ്റും പ്രവര്‍ത്തിക്കുന്നുണ്ട്. 

English Summary: Operation Numkhor is a coordinated crackdown by Indian Customs and the Motor Vehicles Department in Kerala, targeting the illegal import of vehicles from Bhutan. Raids were conducted across multiple districts, including Kochi, Kozhikode, Malappuram, and Thiruvananthapuram.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സമസ്ത നൂറാം വാർഷിക മഹാ സമ്മേളനം; പോസ്റ്റർ ഡേ 26 ന്

organization
  •  8 hours ago
No Image

യുഎഇയിൽ വാടക കുതിച്ചുയരുന്നു: ഹൗസിംഗ് അലവൻസ് 4% വർധിപ്പിച്ച് തൊഴിലുടമകൾ; പ്രവാസികൾക്ക് ആശ്വാസം

uae
  •  8 hours ago
No Image

'തിരഞ്ഞെടുപ്പുകൾ മോഷ്ടിക്കപ്പെടുന്ന കാലത്തോളം രാജ്യത്ത് തൊഴിലില്ലായ്മയും അഴിമതിയും വർധിക്കും'; മോദി വോട്ട് മോഷണത്തിലൂടെ അധികാരത്തിൽ തുടരുന്നുവെന്ന് രാഹുൽ ഗാന്ധി

National
  •  9 hours ago
No Image

പ്രവാസികളുടെ അനുവാദമില്ലാതെ തൊഴിലുടമയ്ക്ക് പാസ്‌പോര്‍ട്ട് കൈവശം വയ്ക്കാനാകില്ല; ഒമാനില്‍ പുതിയ നിയമം പ്രാബല്യത്തിൽ

oman
  •  9 hours ago
No Image

ഇന്ത്യയെ തോൽപിക്കണമെങ്കിൽ പാകിസ്താൻ സൈനിക മേധാവിയും, ക്രിക്കറ്റ് ബോർഡ് ചെയർമാനും ഓപ്പണർമാരാകണം; പരിഹാസവുമായി മുൻ പാക് പ്രധാനമന്ത്രി

National
  •  9 hours ago
No Image

'ഒടുവില്‍ അദ്ദേഹത്തിന് നീതി ലഭിച്ചു'; രണ്ട് വര്‍ഷത്തിന് ശേഷം സമാജ്‌വാദി പാർട്ടി നേതാവ് അസം ഖാൻ ജയില്‍മോചിതനായി

National
  •  10 hours ago
No Image

രാഷ്ട്രപതിയില്‍ നിന്നും ദാദാസാഹേബ് പുരസ്‌കാരം ഏറ്റുവാങ്ങി മോഹന്‍ലാല്‍; മലയാളത്തിന് അഞ്ച് പുരസ്‌കാരങ്ങള്‍

Kerala
  •  10 hours ago
No Image

അമേരിക്ക ആക്രമണത്തിന് മുതിർന്നാൽ പൂർണ യുദ്ധത്തിന് തയ്യാറെന്ന് താലിബാൻ; പാകിസ്താന് കർശന മുന്നറിയിപ്പ്

International
  •  10 hours ago
No Image

പ്രതീക്ഷകളും സ്വപ്‌നങ്ങളുമായി യുഎഇയില്‍ എത്തി; മൂന്നാം ദിനം യുവാവിന്റെ ജീവന്‍ കവര്‍ന്ന് ഹൃദയാഘാതം 

uae
  •  10 hours ago
No Image

45 വർഷത്തെ പക: കോഴിക്കോട് തൊഴിലുറപ്പ് പണിക്കിടെ വയോധികനെ മുൻ അയൽവാസി മർദിച്ചു

Kerala
  •  10 hours ago