HOME
DETAILS

'ആർ.എസ്.എസ് ഏകാധിപത്യ വീക്ഷണമുള്ള വർഗീയ സംഘടന'; ഗാന്ധിജിയുടെ നിരീക്ഷണം ആയുധമാക്കി കോൺഗ്രസ്

  
October 03 2025 | 02:10 AM

RSS is a communal organization with totalitarian views Congress uses Gandhijis observation as a weapon

ന്യൂഡൽഹി: ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി പ്രധാനമന്ത്രിയുൾപ്പെടെ ആർ.എസ്.എസിനെ പ്രകീർത്തിക്കുകയും ശതാബ്ദി സ്മാരക സ്റ്റാമ്പും നാണയവും പുറത്തിറക്കുകയും ചെയ്തതിന് പിന്നാലെ ആർ.എസ്.എസിനെതിരേ ആക്രമണം കടുപ്പിച്ച് കോൺഗ്രസ്. 'ഏകാധിപത്യ കാഴ്ചപ്പാടുള്ള വർഗീയ സംഘടന'യെന്ന ആർ.എസ്.എസിനെക്കുറിച്ചുള്ള മഹാത്മാ ഗാന്ധിയുടെ വാക്കുകൾ കടമെടുത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശാണ് ട്വിറ്ററിൽ ആർ.എസ്.എസിനെ നേരിട്ട് ആക്രമിച്ചത്.

മഹാത്മാഗാന്ധിയുടെ ഏറ്റവും അടുത്ത സഹായികളിൽ ഒരാളും മൂന്ന് പതിറ്റാണ്ടോളം അദ്ദേഹത്തിന്റെ പേഴ്സണൽ സ്റ്റാഫിന്റെ ഭാഗവുമായിരുന്ന പ്യാരേലാലിന്റെ പുസ്തകത്തിലെ ചില ഭാഗങ്ങളാണ് അദ്ദേഹം  ചൂണ്ടിക്കാട്ടിയത്. പുസ്തകത്തിന്റെ രണ്ടാം വാല്യത്തിന്റെ 440ാം പേജിൽ, മഹാത്മാഗാന്ധിയും അദ്ദേഹത്തിന്റെ സഹപ്രവർത്തകരിൽ ഒരാളും തമ്മിലുള്ള ഒരു സംഭാഷണത്തെക്കുറിച്ച് പ്യാരേലാൽ എഴുതുന്നിടത്താണ് ഇക്കാര്യം പറയുന്നതെന്ന് ജയ്റാം രമേശ് പറഞ്ഞു. 
സംഭാഷണം നടന്നത് 1947 സെപ്റ്റംബർ 12നാണ്. അഞ്ച് മാസങ്ങൾക്ക് ശേഷം അന്നത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി സർദാർ പട്ടേൽ ആർ.എസ്.എസിനെ നിരോധിച്ചുവെന്നും പുസ്തകത്തിന്റെ ചിത്രങ്ങൾ പങ്കിട്ട് ജയ്റാം രമേശ് പറഞ്ഞു. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രണ്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്; പ്രതിക്ക് 65 വര്‍ഷം കഠിനതടവ്

Kerala
  •  an hour ago
No Image

ഉമര്‍ ഖാലിദിനേയും ഷര്‍ജീല്‍ ഇമാമിനേയും രാവണനാക്കി ചിത്രീകരിച്ചു; ജെ.എന്‍.യുവില്‍ സംഘര്‍ഷം

National
  •  an hour ago
No Image

ഉംറ ‌തീർത്ഥാടകരാണോ? എങ്കിൽ ഈ 10 മാറ്റങ്ങൾ നിങ്ങളറിയണം; ഇല്ലെങ്കിൽ പണി ഉറപ്പ്

Saudi-arabia
  •  an hour ago
No Image

3,211 ദിവസങ്ങളുടെ കാത്തിരിപ്പ് അവസാനിച്ചു; കോഹ്‍ലിയെയും വീഴ്ത്തി രാഹുൽ കുതിക്കുന്നു

Cricket
  •  2 hours ago
No Image

സുമുദ് ഫ്‌ലോട്ടില്ലക്കെതിരായ അതിക്രമം: ഇസ്‌റാഈലിനെതിരെ പ്രതിഷേധത്തിരയായി ലോകം, ഇറ്റലിയില്‍ രാജ്യവ്യാപക പണിമുടക്ക്

International
  •  2 hours ago
No Image

ശബരിമലയിലെ സ്വര്‍ണപ്പാളി ചെന്നൈയിലെത്തിച്ച് പൂജ നടത്തി; നടന്‍ ജയറാം ഉള്‍പ്പെടെ പങ്കെടുത്തു, ചടങ്ങ് നടന്നത് 2019 ല്‍

Kerala
  •  2 hours ago
No Image

യുഎഇ: സ്വർണവിലയിൽ ഇന്ന് നേരിയ കുറവ്

uae
  •  2 hours ago
No Image

സെഞ്ച്വറിയടിച്ച് രോഹിത്തിനെ മറികടന്നു; ചരിത്രം മാറ്റിമറിച്ച് ക്ലാസിക് രാഹുൽ

Cricket
  •  2 hours ago
No Image

പ്രാദേശിക ടൂറിസം ജോലികൾ ഔട്ട്‌സോഴ്‌സിംഗ് ചെയ്യുന്നത് നിരോധിച്ച് സഊദി അറേബ്യ

Saudi-arabia
  •  3 hours ago
No Image

ഹജ്ജ് 2026: തീർത്ഥാടകരുടെ താമസത്തിനായി പുതിയ ലൈസൻസിംഗ് സംവിധാനം ആരംഭിച്ച് സഊദി അറേബ്യ

latest
  •  3 hours ago