
ഒന്‍പത് വയസുകാരിയുടെ കൈ മുറിച്ചുമാറ്റിയ സംഭവം: പാലക്കാട് ജില്ലാ ആശുപത്രിയിലെ രണ്ട് ഡോക്ടര്‍മാരെ സര്‍വീസില്‍ നിന്ന് സസ്പെന്റ് ചെയ്തു

പാലക്കാട്: പാലക്കാട് പല്ലശ്ശന സ്വദേശി വിനോദിനിയുടെ (ഒന്‍പത്) വലതു കൈ മുറിച്ചു മാറ്റേണ്ടി വന്ന സംഭവത്തില്‍ പാലക്കാട് ജില്ലാ ആശുപത്രിയിലെ രണ്ട് ഡോക്ടര്‍മാര്‍ക്ക് സസ്പെന്ഷന്. ഡോക്ടര്‍ മുസ്തഫ, ഡോക്ടര്‍ സര്‍ഫറാസ് എന്നിവര്‍ക്കെതിരെയാണ് നടപടി എടുത്തത്. ചികിത്സാ പ്രോട്ടോക്കോള്‍ ലംഘിച്ചെന്നു കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി എടുത്തിരിക്കുന്നത്.
വീടിന് സമീപത്ത് കളിക്കുന്നതിനിടെ വീണ് പരിക്കേറ്റ കുട്ടിയുടെ കൈക്ക് പാലക്കാട് ജില്ലാ ആശുപത്രിയില്‍ നിന്നാണ് പ്ലാസ്റ്റര്‍ ഇട്ടത്. രക്തയോട്ടം നിലച്ച് നീര് വച്ച് പഴുത്ത സ്ഥിതിയിലായിരുന്ന കൈ പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വച്ചാണ് മുറിച്ചുമാറ്റിയത്. സംഭവത്തില്‍ ചികിത്സാ പിഴവ് ഇല്ലെന്ന് പാലക്കാട് ജില്ലാ ആശുപത്രി സൂപ്രണ്ട് വിശദീകരിക്കുകയും ഡിഎംഒ നിയോഗിച്ച സമിതി അന്വേഷണ റിപോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്ത ശേഷമാണ് ഡോക്ടര്‍മാര്‍ക്കെതിരെ നടപടി എടുത്തത്.
സെപ്റ്റംബര്‍ 24ന് വീടിന് സമീപത്ത് കളിക്കുന്നതിനിടെയാണ് പെണ്‍കുട്ടിക്ക് പരിക്കേറ്റത്. അന്ന് തന്നെ ജില്ലാ ആശുപത്രിയില്‍ വച്ച് കൈയില്‍ പ്ലാസ്റ്റര്‍ ഇടുകയും ചെയ്തിരുന്നു. അഞ്ച് ദിവസത്തിന് ശേഷം പ്ലാസ്റ്റര്‍ മാറ്റിയപ്പോഴാണ് കുട്ടിയുടെ കൈ രക്തയോട്ടം നിലച്ച് അഴുകിയ നിലയിലാണെന്ന് തിരിച്ചറിഞ്ഞത്.
പ്ലാസ്റ്റര്‍ ഇട്ടതുകൊണ്ടുള്ള പ്രശ്നമല്ലെന്നും കൈയില്‍ വലിയ മുറിവ് ഉണ്ടായിരുന്നില്ലെന്നുമാണ് സൂപ്രണ്ടിന്റെ വിശദീകരണം. കൈ പൂര്‍ണമായും പ്ലാസ്റ്റര്‍ ഇട്ടിരുന്നില്ല. 24, 25, 30 തീയതികളിലാണ് കുട്ടിയെ കൊണ്ടുവന്നത്. നീരുണ്ടെങ്കില്‍ വരണമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ നീരുണ്ടായ ഉടന്‍ എത്തിച്ചില്ലെന്നും സൂപ്രണ്ട് ഡോക്ടര്‍ ജയശ്രീ കുറ്റപ്പെടുത്തി.
സംഭവത്തില്‍ ഡോക്ടര്‍മാരുടെ ഭാഗത്ത് പിഴവ് സംഭവിച്ചിട്ടില്ലെന്നാണ് അന്വേഷണ റിപോര്‍ട്ട്. പാലക്കാട് ജില്ലാ ആശുപത്രിയില്‍ പെണ്‍കുട്ടിക്ക് കൃത്യമായ ചികിത്സ ലഭിച്ചിരുന്നു. സപ്റ്റംബര്‍ 30ന് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ കൈയിലെ രക്തയോട്ടം നിലച്ചിരുന്നു.
പാലക്കാട് ജില്ലാ ആശുപത്രിയില്‍ ഉടന്‍ പ്രാഥമിക ചികിത്സ നല്കിയ ശേഷം കുട്ടിയെ കോഴിക്കോടേക്ക് മാറ്റുകയായിരുന്നു എന്നിങ്ങനെയാണ് അന്വേഷണത്തിലെ കണ്ടെത്തല്‍. ഡിഎംഒ നിയോഗിച്ച രണ്ട് ഡോക്ടര്‍മാരാണ് സംഭവം അന്വേഷിച്ചിരുന്നത്. ഡ്യൂട്ടി ഡോക്ടറുടെയും വകുപ്പ് മേധാവിയുടെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് റിപോര്‍ട്ട് തയ്യാറാക്കിയത്. ഇത് ഡിഎംഒയ്ക്ക് കൈമാറി.
ഡോക്ടര്‍മാരെ പിന്തുണച്ച് കെജിഎംഒഎയും രംഗത്തെത്തിയിട്ടുണ്ട്. കുട്ടിയ്ക്ക് പരമാവധി ചികിത്സ നല്‍കിയിരുന്നതായി കെജിഎംഒഎ വ്യക്തമാക്കി. കൈമുറിച്ചു മാറ്റേണ്ടി വന്നത് അപൂര്‍വമായി സംഭവിക്കുന്ന ചികിത്സ സങ്കീര്‍ണത മൂലമാണെന്നും സംഘടനാ നേതാക്കള്‍ വിശദീകരിച്ചു.
Two doctors at the Palakkad District Hospital — Dr. Mustafa and Dr. Sarfaraz — have been suspended following a case of alleged medical negligence that led to the amputation of a 9-year-old girl's right hand. The child, Vinodini from Pallassana, was injured while playing near her house on September 24 and was treated at the district hospital with a plaster cast. However, due to improper treatment and a lack of blood circulation, her hand became severely infected and had to be amputated at Kozhikode Medical College.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

നേപ്പാളിൽ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരിച്ചവർക്ക് അനുശോചനം രേഖപ്പെടുത്തി യുഎഇ
uae
• 4 hours ago
ഗ്രെറ്റ തെന്‍ബര്‍ഗ് ഉള്‍പ്പെടെ 170 ഫ്ളോട്ടില്ല പോരാളികളെ കൂടി ഇസ്രാഈല്‍ നാടുകടത്തി
International
• 4 hours ago
ഡ്രോൺ മോഷ്ടിച്ചെന്ന് ആരോപിച്ച് റായ്ബറേലിയിൽ ദലിത് യുവാവിനെ നാട്ടുകാർ തല്ലിക്കൊന്നു: ഭർത്താവിനെ കൊന്നവർക്കും അതേ ശിക്ഷ വേണം; നീതി ആവശ്യപ്പെട്ട് കുടുംബം
National
• 4 hours ago
ചീഫ്ജസ്റ്റിസിന് നേരെയുണ്ടായ ആക്രമണം; അഭിഭാഷകന്റെ ലൈസൻസ് സസ്പെൻഡ് ചെയ്ത് ബാർ കൗൺസിൽ ഓഫ് ഇന്ത്യ
latest
• 4 hours ago.png?w=200&q=75)
കേരളത്തിൽ കോൾഡ്രിഫ് സിറപ്പ് വിൽപ്പന നിർത്തി; കുട്ടികളുടെ ചുമ മരുന്നുകൾക്ക് കർശന മാർഗനിർദേശങ്ങളുമായി ആരോഗ്യ വകുപ്പ്
Kerala
• 4 hours ago
'ഒരു പെണ്‍കുട്ടിയുടെ വിവാഹം നടത്തണം'; അധിക സ്വര്‍ണം ഉപയോഗിക്കാന്‍ ഉണ്ണികൃഷ്ണന് പോറ്റി ദേവസ്വം പ്രസിഡന്റിനോട് അനുമതി തേടി; പുതിയ കണ്ടെത്തല്‍
Kerala
• 4 hours ago
സന്ദർശകരേ ഇതിലേ; റിയാദ് സീസണിന്റെ ആറാം പതിപ്പിന് വെള്ളിയാഴ്ച (ഒക്ടോബർ 10) അരങ്ങുണരും
Saudi-arabia
• 5 hours ago
കുന്നംകുളത്ത് യുവാവിനെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ച സംഭവം; പിടിയിലായ പ്രതി 'സൈക്കോ കില്ലർ' എന്ന് പൊലിസ്
Kerala
• 5 hours ago
അന്ന് ഷൂ നക്കിയവർ, ഇന്ന് ഷൂ എറിയുന്നു; സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരായ ആക്രമണം സംഘപരിവാറിന്റെ വിദ്വേഷ പ്രചരണത്തിന്റെ ബാക്കിപത്രം; എ എ റഹീം
National
• 5 hours ago
ലോകത്തിൽ രണ്ടാമനാവാൻ കോഹ്ലി; രാജാവിന്റെ തിരിച്ചുവരവിൽ ചരിത്രങ്ങൾ മാറിമറിയും
Cricket
• 5 hours ago
ബലാത്സംഗം, നിര്‍ബന്ധിത മതപരിവര്‍ത്തനം, ഗര്‍ഭച്ഛിദ്രം; യൂട്യൂബറും നടനുമായ മണി മെരാജ് അറസ്റ്റില്‍
National
• 5 hours ago
ഇ-പോസ് മെഷീനുകളുടെ തകരാർ: റേഷൻ വിതരണം തടസ്സപ്പെടുന്ന സംഭവങ്ങൾ ഇനി ആവർത്തിക്കരുത്: മനുഷ്യാവകാശ കമ്മീഷൻ
Kerala
• 6 hours ago
ഗസ്സയിൽ വെടിനിർത്താൻ ആവശ്യപ്പെട്ട് ഈജിപ്തിൽ ചർച്ച: സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സൃഷ്ടിക്കപ്പെടാതെ മിഡിൽ ഈസ്റ്റിൽ യഥാർത്ഥ സമാധാനം കൈവരിക്കാനാവില്ലെന്ന് ഈജിപ്ത് പ്രസിഡന്റ് അബ്ദുൾ ഫത്താഹ്
International
• 6 hours ago
നാല് വിഭാഗങ്ങൾക്ക് ടോൾ ഒഴിവാക്കി സാലിക്; ആർക്കൊക്കെ ഇളവ് ലഭിക്കും, ഇളവിന് എങ്ങനെ അപേക്ഷിക്കാം; കൂടുതലറിയാം
uae
• 6 hours ago
കാർ പോകാൻ സ്ഥലം ഉണ്ടായിട്ടും ഓട്ടോ പോവില്ലെന്ന വാശിയിൽ ഡ്രൈവർ; ചോദ്യം ചെയ്ത മലയാളി യുവതിക്ക് നേരെ ബെംഗളൂരുവിൽ കയ്യേറ്റ ശ്രമം
National
• 7 hours ago
കോർപ്പറേറ്റ് കമ്പനികൾക്ക് സമ്മാനങ്ങൾ നിർമ്മിച്ച് നൽകുന്ന സ്ഥാപനം; തൊഴിലുടമ അറിയാതെ ജീവനക്കാരൻ തട്ടിയെടുത്തത് 5.72 കോടിയുടെ സ്വർണനാണയം; അറസ്റ്റ്
Business
• 7 hours ago
ഗില്ലിനെ മികച്ച ക്യാപ്റ്റനാക്കാൻ ആ രണ്ട് താരങ്ങൾക്ക് കഴിയും: ഡിവില്ലിയേഴ്സ്
Cricket
• 7 hours ago
ഷുഗർ കൂടിയാൽ നികുതി കൂടും; 2026 ജനുവരി ഒന്ന് മുതൽ സോഫ്റ്റ് ഡ്രിങ്കുകൾക്ക് നികുതി ചുമത്തുന്ന രീതി മാറ്റി യുഎഇ
uae
• 8 hours ago
ഫലസ്തീൻ ഐക്യദാർഡ്യം: എസ്.കെ.എസ്.എസ്.എഫ് പ്രതിഷേധ തെരുവ് നാളെ
Kerala
• 6 hours ago
ടാക്സി മേഖലയുടെ നിലവാരം മെച്ചപ്പെടുത്തണം; ഡ്രൈവർമാർക്കും, കമ്പനികൾക്കുമായി 8 മില്യൺ ദിർഹത്തിന്റെ സമ്മാന പദ്ധതി പ്രഖ്യാപിച്ച് ആർടിഎ
uae
• 7 hours ago
സാക്ഷാൽ അലക്സ് ഫെർഗൂസൻ കയ്യടക്കിവെച്ച റെക്കോർഡ് തകർത്തു; ചരിത്രനേട്ടത്തിൽ ഗ്വാർഡിയോള
Football
• 7 hours ago