HOME
DETAILS

യാത്രക്കാരുടെ ആരോ​ഗ്യം വച്ച് കളിക്കരുത്: ട്രെയിനിൽ ഭക്ഷണ കണ്ടെയിനറുകൾ വീണ്ടും കഴുകി ഉപയോഗിക്കുന്നതിന്റെ ദൃശ്യങ്ങൾ വിവാദമാകുന്നു; കമ്പനിയുടെ ലൈസൻസ് റദ്ദാക്കാൻ നടപടി

  
Web Desk
October 19, 2025 | 8:47 AM

dont play with passengers health video of reusing washed food containers on train sparks controversy action initiated to cancel companys license

ന്യൂഡൽഹി: തമിഴ്നാട്ടിൽനിന്ന് ബിഹാറിലേക്ക് പോയ അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനിൽ യാത്രക്കാർ ഭക്ഷണം കഴിച്ച് ഉപേക്ഷിച്ച കണ്ടെയിനറുകൾ കാറ്ററിംഗ് ജീവനക്കാരൻ, വീണ്ടും ഉപയോഗിക്കാനായി കഴുകുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതിനെ തുടർന്ന് റെയിൽവേക്കെതിരെ വൻ വിവാദമാണ് ഉയരുന്നത്. യാത്രക്കാരിൽ ഒരാളാണ് മൊബൈൽ ഫോണിൽ  ദൃശ്യങ്ങൾ പകർത്തിയത്. ‍ദൃശ്യങ്ങൾ വൈറലായതോടെയാണ് റെയിൽവേ അധികൃതർ കർശന നടപടികളുമായി രംഗത്തെത്തിയിരിക്കുന്നത്.

സംഭവത്തിൽ ഉൾപ്പെട്ട ജീവനക്കാരനെ ജോലിയിൽ നിന്ന് നീക്കം ചെയ്തതായും ട്രെയിനിൽ ഭക്ഷണ വിതരണത്തിന് കരാറെടുത്ത കമ്പനിയുടെ ലൈസൻസ് റദ്ദാക്കാൻ നടപടികൾ ആരംഭിച്ചതായും റെയിൽവേ അറിയിച്ചു. ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ (ഐആർസിടിസി) കമ്പനിക്ക് കനത്ത പിഴ ചുമത്തുമെന്നും സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചതായും വ്യക്തമാക്കി.

യാത്രക്കാരന്റെ മൊബൈൽ ഫോണിൽ പകർത്തിയ വീഡിയോ സമൂഹമാധ്യമമായ എക്സിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് വിഷയം ശ്രദ്ധയിൽപ്പെട്ടത്. വീഡിയോയിൽ, ട്രെയിനിന്റെ ശുചിമുറിയിൽ വച്ച് ഉപയോഗിച്ച ഭക്ഷണ കണ്ടെയിനറുകൾ കഴുകി വൃത്തിയാക്കുന്ന ദൃശ്യങ്ങളാണ് ഉൾപ്പെട്ടിരിക്കുന്നത്. ഇത് യാത്രക്കാരുടെ ആരോഗ്യത്തോടുള്ള ഗുരുതരമായ വീഴ്ചയാണെന്ന് ചൂണ്ടിക്കാട്ടി യൂത്ത് കോൺഗ്രസ് ഉൾപ്പെടെയുള്ള സംഘടനകൾ റെയിൽവേയെ രൂക്ഷമായി വിമർശിച്ചിരുന്നു. "യാത്രക്കാരെ പിഴിയുന്ന റെയിൽവേ ഇപ്പോൾ അവരുടെ ആരോഗ്യത്തോട് കളിക്കുകയാണ്," യൂത്ത് കോൺഗ്രസ് എക്സിൽ കുറിച്ചു.

 

വിവാദ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതിനെ തുടർന്ന്, റെയിൽവേ മന്ത്രാലയവും ഐആർസിടിസിയും വിഷയത്തിൽ ഗൗരവമായ ഇടപെടൽ നടത്തി. ഭക്ഷണ വിതരണത്തിന്റെ ഗുണനിലവാരവും ശുചിത്വവും ഉറപ്പാക്കാൻ കർശന നടപടികൾ സ്വീകരിക്കുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. സമാന സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കാറ്ററിംഗ് സേവനങ്ങളുടെ മേൽനോട്ടം ശക്തമാക്കുമെന്നും അധികൃതർ വ്യക്തമാക്കി.

 

 

A video showing a catering employee washing and reusing food containers on the Amruth Bharat Express has gone viral, sparking outrage. The Railway authorities have sacked the employee, initiated action to cancel the catering company's license, and imposed a hefty fine. The incident, recorded by a passenger, has drawn sharp criticism from groups like Youth Congress, accusing the Railways of compromising passengers' health. An investigation is underway.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വഴിയോരത്ത് കെട്ടുകണക്കിന് പി.എസ്.സി. ചോദ്യപേപ്പറുകൾ; അധികൃതർ അന്വേഷണം തുടങ്ങി

Kerala
  •  13 hours ago
No Image

'പോർച്ചുഗൽ ഇതിലും മികച്ചത് അർഹിക്കുന്നു': 2026 ലോകകപ്പിനായുള്ള റൊണാൾഡോയുടെ ടീമിന്റെ ജേഴ്‌സി ചോർന്നു; നിരാശരായി ആരാധകർ

Football
  •  13 hours ago
No Image

കോഴിക്കോട് കിണറ്റിലെ വെള്ളം നീല നിറത്തിൽ; വീട്ടുകാർ ആശങ്കയിൽ

Kerala
  •  14 hours ago
No Image

5 വയസ്സിനു താഴെയുള്ള കുട്ടികളിൽ 34 % പേർക്ക് വളർച്ച മുരടിപ്പ്, 15 % പേർക്ക് ഭാരക്കുറവ്; കണക്കുകൾ പാർലമെന്റിൽ അവതരിപ്പിച്ച് കേന്ദ്രം

National
  •  14 hours ago
No Image

റായ്പൂരിൽ ഇന്ത്യയെ ഞെട്ടിച്ച് ദക്ഷിണാഫ്രിക്ക; മാർക്രമിന്റെ സെഞ്ചുറി കരുത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് നാല് വിക്കറ്റ് ജയം

Cricket
  •  14 hours ago
No Image

പിവിസി ഫ്ലെക്‌സുകൾ വേണ്ട; ഇനി കോട്ടൺ മാത്രം: ഹരിതചട്ടം കർശനമാക്കി തെരഞ്ഞെടുപ്പ് കമ്മിഷൻ; പൊതുജനങ്ങൾക്ക് പരാതി നൽകാം

Kerala
  •  14 hours ago
No Image

ഖത്തറിന്റെ ആകാശത്ത് നാളെ അത്ഭുതക്കാഴ്ച; കാണാം ഈ വർഷത്തെ അവസാനത്തെ സൂപ്പർമൂൺ

qatar
  •  14 hours ago
No Image

കായംകുളത്ത് പിതാവിനെ വെട്ടിക്കൊന്ന കേസ്: അഭിഭാഷകനായ മകൻ നവജിത്തിനെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി

crime
  •  14 hours ago
No Image

ക്രിസ്മസ്-പുതുവത്സര ആഘോഷം: ക്ഷേമ പെൻഷൻ വിതരണം ഡിസംബർ 15 മുതൽ; 62 ലക്ഷം പേർക്ക് ആശ്വാസം

Kerala
  •  15 hours ago
No Image

എറണാകുളത്ത് കഞ്ചാവുമായി റെയിൽവേ ജീവനക്കാരൻ വീണ്ടും പിടിയിൽ; പിന്നിൽ വൻ റാക്കറ്റെന്ന് സംശയം

Kerala
  •  15 hours ago