പിക്കപ്പ് വാനിൽ ഫൈബർ വള്ളം വെച്ചുകെട്ടി തിരുനെൽവേലിയിൽ നിന്ന് ബേപ്പൂരിലേക്കൊരു യാത്ര; പിക്കപ്പും, വള്ളവും പിടിച്ചെടുത്ത് 27,500 രൂപ പിഴയും ഈടാക്കി മോട്ടോർ വാഹന വകുപ്പ്
തൃശൂർ: പിക്കപ്പ് വാനിന് മുകളിൽ ഫൈബർ വള്ളം വെച്ചുകെട്ടി നടത്തിയ അപകടകരമായ യാത്രയ്ക്ക് വൻ തുക പിഴയിട്ട് മോട്ടോർ വാഹന വകുപ്പ്. തിരുനെൽവേലിയിൽ നിന്ന് ബേപ്പൂരിലേക്കായിരുന്നു ഈ യാത്ര.
തൃശൂരിൽ വെച്ച് വാഹനവും വള്ളവും ആർടിഒ എൻഫോഴ്‌സ്‌മെന്റ് വിഭാഗം പിടികൂടി. തിരുനെൽവേലി സ്വദേശിയുടേതാണ് വാഹനം. ബേപ്പൂർ സ്വദേശി സി.പി. മുഹമ്മദ് നിസാമിന്റേതാണ് പിടിച്ചെടുത്ത ബോട്ട്. തൃശൂർ ആർടിഒ എൻഫോഴ്‌സ്‌മെന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ പി.വി. ബിജുവാണ് ഈ അപകടകരമായ യാത്ര ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് വാഹനം പിടിച്ചെടുത്തത്.
ചെറിയ വാഹനത്തിൽ വള്ളം കയറ്റിയപ്പോൾ അത് മുന്നോട്ടും പിന്നോട്ടും വശങ്ങളിലേക്കും അമിതമായി തള്ളിനിന്നിരുന്നു. വളവുകൾ തിരിയുമ്പോൾ വാഹനം മറിഞ്ഞ് അപകടമുണ്ടാകാനുള്ള സാധ്യതയുണ്ടായിരുന്നു. കൂടാതെ, വാഹനത്തിന് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ്, പൊലൂഷൻ സർട്ടിഫിക്കറ്റ്, ഇൻഷുറൻസ് എന്നിവ ഇല്ലായിരുന്നു.
സംഭവത്തിൽ, 27,500 രൂപ മോട്ടോർ വാഹന വകുപ്പ് പിഴയായി ഈടാക്കി. അപകടകരമായ രീതിയിൽ ലോഡ് കയറ്റിയതിന് 20,000, ഫിറ്റ്‌നസ് ഇല്ലാത്തതിന് 3000, ഇന്‍ഷുറന്‍സ് ഇല്ലാത്തതിന് 2000, പൊലൂഷന്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതിന് 2000 എന്നിങ്ങനെയാണ് ആകെ 27,500 രൂപ പിഴ ചുമത്തിയത്. കൂടാതെ, ബോട്ട് ഒരു വലിയ ലോറിയിലേക്ക് മാറ്റി സുരക്ഷിതമായി കൊണ്ടുപോകാനും അധികൃതർ നിർദേശിച്ചിട്ടുണ്ട്.
The Motor Vehicle Department has imposed a substantial fine on a vehicle for carrying a fiber boat on top of a pickup van in a reckless manner. The journey was from Thirunelveli to Beypore. For more information on similar traffic rules and fines, you might want to check online resources.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."