HOME
DETAILS

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ മദ്യം നല്‍കി പീഡിപ്പിച്ചു; രണ്ടാനച്ഛനും കൂട്ടുനിന്ന അമ്മയ്ക്കും 180 വര്‍ഷം കഠിനതടവ്

  
November 04, 2025 | 9:43 AM

malappuram-mother-stepfather-sexual-abuse-minor-sentenced

മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മദ്യം നല്‍കി പീഡിപ്പിച്ച കേസില്‍ രണ്ടാനച്ഛനും കൂട്ടുനിന്ന അമ്മയ്ക്കും 180 വര്‍ഷം കഠിന തടവും 11,75,000 രൂപ പിഴയും ശിക്ഷ. മഞ്ചേരി ഫാസ്റ്റ് ട്രാക്ക് കോടതിയുടേതാണ് ശിക്ഷാവിധി. പിഴതുക അടച്ചില്ലെങ്കില്‍ 20 വര്‍ഷം കൂടി തടവ് അനുഭവിക്കണമെന്നും കോടതി ഉത്തരവിട്ടു. 

2019 ലാണ് കേസിനാസ്പദമായ സംഭവം. 2019 മുതല്‍ 2021 വരെ രണ്ട് വര്‍ഷം കുട്ടി പീഡനത്തിരയായി. പീഡനവിവരം പുറത്തുപറയാതിരിക്കാന്‍ കുട്ടിയെ ഭീഷണിപ്പെടുത്തി. കുട്ടിയുടെ സ്വന്തം അച്ഛന്റെ പിതാവ് കുട്ടിയെ കാണാനെത്തിയപ്പോഴാണ് ക്രൂരപീഡനവിവരം പുറത്തറിയുന്നത്. കുട്ടിയെ കാണാന്‍ അമ്മ സമ്മതിക്കാത്തതിനെതുടര്‍ന്ന് വാക്കുതര്‍ക്കമുണ്ടാവുകയും നാട്ടുകാര്‍ ഇടപെടുകയുമായിരുന്നു. കുട്ടിയെ മുറിയില്‍ പൂട്ടിയിട്ട നിലയിലായിരുന്നു. തുടര്‍ന്ന് വിവരമറിഞ്ഞ മുത്തശ്ശന്‍ പൊലിസില്‍ പരാതിപ്പെടുകയുമായിരുന്നു. കുട്ടിയെ കൗണ്‍സിലിങിന് വിധേയമായതോടെയാണ് രണ്ടുവര്‍ഷത്തെ പീഡനം പുറത്തറിഞ്ഞത്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു, നഗ്‌നതപ്രദര്‍ശിപ്പിച്ചു, മദ്യം നല്‍കി പീഡിപ്പിച്ചു, ഭീഷണിപ്പെടുത്തി തുടങ്ങിയ കുറ്റങ്ങള്‍ തെളിഞ്ഞതോടെയാണ് പ്രതികളായ അമ്മയ്ക്കും രണ്ടാനച്ഛനും കോടതി കഠിനശിക്ഷ വിധിച്ചത്.

English Summary: in Malappuram, a mother and her live-in partner (the minor girl’s stepfather) were sentenced to 180 years of rigorous imprisonment and fined ₹11,75,000 for sexually abusing a minor girl by giving her alcohol and threatening her to keep the abuse hidden.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അതിർത്തി തർക്കം: കമ്പിവടി കൊണ്ട് തലയ്ക്കടിയേറ്റ കർഷകൻ മരിച്ചു; പ്രതി റിമാൻഡിൽ

Kerala
  •  8 days ago
No Image

വിദേശതാരങ്ങൾ ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ രക്ഷകരാകുമോ? ഓസ്‌ട്രേലിയൻ താരത്തിന് പിന്നാലെ കനേഡിയൻ സ്ട്രൈക്കറും; OCI/PIO നയം പുതിയ ചരിത്രമെഴുതുന്നു

Football
  •  8 days ago
No Image

വളർത്തു മൃ​ഗങ്ങളുടെ വാണിജ്യ ഇറക്കുമതി നിരോധിച്ച് കുവൈത്ത്

uae
  •  8 days ago
No Image

സൗഹൃദം നടിച്ച് വിശ്വാസം നേടി, 5 ലക്ഷം രൂപയുടെ ഗാഡ്‌ജറ്റുകൾ മോഷ്ടിച്ച് മുങ്ങി: ഹോസ്റ്റൽ മോഷണത്തിൽ പൊട്ടിക്കരഞ്ഞ് കണ്ടന്റ് ക്രിയേറ്റർ തന്മയ്; പൊലിസ് സഹായിക്കുന്നില്ലെന്ന് ആരോപണം

crime
  •  8 days ago
No Image

'പ്രീമിയർ ലീഗ് സ്വപ്നം കാണാൻ സാധിക്കും'; രണ്ട് വർഷത്തിനുള്ളിൽ കിരീട നേടുമെന്ന് യുണൈറ്റഡ് സൂപ്പർ താരങ്ങൾ

Football
  •  8 days ago
No Image

ലാന്റിംഗിനിടെ അപകടം; ഫ്ലൈദുബൈ വിമാനത്തിന് കേടുപാട് സംഭവിച്ചു

uae
  •  8 days ago
No Image

മച്ചിങ്ങലിൽ വാഹന സ്പെയർപാർട്‌സ് കടയിൽ തീപിടിത്തം, ലക്ഷങ്ങളുടെ നഷ്ടം

Kerala
  •  8 days ago
No Image

ജീവിത സാഹചര്യങ്ങളില്‍ വഴിപിരിഞ്ഞു; 12 വര്‍ഷങ്ങൾക്കു ശേഷം അമ്മയെയും മകനെയും ഒരുമിപ്പിച്ച് ഷാര്‍ജ പൊലിസ്

uae
  •  8 days ago
No Image

ഐഎസ്ആർഒ വീണ്ടും റഷ്യയിലേക്ക്: എൽവിഎം 3 റോക്കറ്റിനായി സെമി ക്രയോ എൻജിനുകൾ വാങ്ങാൻ കരാർ

National
  •  8 days ago
No Image

ഗസ്സയില്‍ സയണിസ്റ്റുകള്‍ക്ക് വേണ്ടി ചാരവൃത്തിയും കൊള്ളയും നടത്തിവന്ന കൂലിപ്പട്ടാള മേധാവി യാസര്‍ കൊല്ലപ്പെട്ടു

International
  •  8 days ago