ശ്രീകോവില്‍ വാതില്‍ സ്വര്‍ണം പൂശിയതിലും ക്രമക്കേട്; ദേവസ്വം ബോര്‍ഡിനെതിരെ ഹൈക്കോടതി
കൊച്ചി: ശബരിമല സ്വര്‍ണ്ണപ്പാളി കേസില്‍ ശാസ്ത്രീയ അന്വേഷണത്തിന് എസ്‌ഐടിക്ക് അനുമതി നല്‍കി ഹൈക്കോടതി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവരുടെ പങ്ക് എസ്.ഐ.ടി അന്വേഷിക്കണം. ശ്രീകോവിലില്‍ പുതിയ വാതില്‍ വച്ചതിലും അന്വേഷണം നടത്താന്‍ എസ്.ഐ.ടിക്ക് കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അതേസമയം, ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ എസ്‌ഐടി അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു. രണ്ടാഴ്ച്ച കൂടുമ്പോള്‍ അന്വേഷണ പുരോഗതി അറിയിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചത് പ്രകാരം നേരത്തെയും എസ്.ഐ.ടി ഇടക്കാല റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
എസ്.ഐ.ടി പിടിച്ചെടുത്ത ദേവസ്വം ബോര്‍ഡിന്റെ മിനുട്‌സും കോടതി പരിശോധിച്ചു. ജൂലൈ 28 ന് ശേഷം മിനുട്‌സ് രേഖപ്പെടുത്തിയിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. മിനുട്‌സില്‍ പോലും ക്രമക്കേട് നടന്നുവെന്നും കോടതി വിമര്‍ശിച്ചു.
പോറ്റി നടത്തിയ പല ഇടപാടുകളിലും ദേവസ്വം ഉദ്യോഗസ്ഥര്‍ ഒത്താശ ചെയ്തുവെന്ന് പറഞ്ഞ കോടതി ദേവസ്വം ബോര്‍ഡിനെതിരെ ആഞ്ഞടിച്ചു. ആരെല്ലാം സ്വര്‍ണ്ണക്കൊള്ളയുടെ ഭാഗമായോ അവരിലേക്ക് എല്ലാം അന്വേഷണം എത്തണം. ദേവന്റെ സ്വത്ത് സംരക്ഷിക്കുകയാണ് ദേവസ്വം ബോര്‍ഡിന്റെ ലക്ഷ്യം. ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥര്‍ അഴിമതി നിരോധന നിയമത്തിന്റെ പരിധിയില്‍ വരുമോ എന്ന് പരിശോധിക്കണമെന്നും എസ്.ഐ.ടിയോട് ഹൈക്കോടതി പറഞ്ഞു.
The Kerala High Court has permitted a Special Investigation Team (SIT) to conduct a detailed scientific probe into the Sabarimala gold-plating scam, including alleged irregularities in the newly installed Sreekovil (sanctum sanctorum) door. The court directed the SIT to investigate the involvement of Travancore Devaswom Board (TDB) officials in the case.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."